International (Page 60)

തിരുവനന്തപുരം: കേരളം കടബാധ്യതയുടെ കാര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തണമെന്നും എല്ലാത്തിനും കടമെടുക്കരുതെന്നും ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ചുമതലയുള്ള ലോകബാങ്ക് വൈസ് പ്രസിഡന്റ് മാര്‍ട്ടിന്‍ റെയ്‌സര്‍ പറഞ്ഞു. ‘കഴിയാവുന്നത്ര മേഖലകളില്‍ സ്വകാര്യ നിക്ഷേപം കൊണ്ടുവരണം. ഇത്തരം മേഖലകളില്‍ നിന്നു സര്‍ക്കാര്‍ പിന്‍മാറണം’- അദ്ദേഹം വ്യക്തമാക്കി.

‘പുനരുപയോഗ ഊര്‍ജം പോലെയുള്ള മേഖലകളില്‍ കേരളം സ്വകാര്യനിക്ഷേപം പ്രോത്സാഹിപ്പിക്കണം. ഈ മേഖലകളില്‍ അടിസ്ഥാന സൗകര്യമൊരുക്കല്‍, വിതരണം തുടങ്ങിയ മേഖലയിലേക്കു സര്‍ക്കാര്‍ ഇടപെടല്‍ ചുരുങ്ങണം. പൊതുമേഖലാ ഫണ്ടിങ് ആവശ്യത്തിലധികം വേണ്ട. റീബില്‍ഡ് കേരളയില്‍ അധിക സഹായമായി 150 ദശലക്ഷം ഡോളറും കേരള ഇക്കണോമിക് റിവൈവല്‍ പ്രോഗ്രാ (കേര)മിനുള്ള 165 മില്യണ്‍ ഡോളറും ഉള്‍പ്പെടെ 350 ദശലക്ഷം ഡോളര്‍ കേരളത്തിനു നല്‍കുന്നതു പരിഗണനയിലാണ്. ബോര്‍ഡ് യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ഇനിയൊരു പ്രളയം വന്നാല്‍ നേരിടാന്‍ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ മുന്‍കൂട്ടി കണ്ടുള്ള പ്രവര്‍ത്തനമാണു വേണ്ടത്. ശക്തിയായി മഴ പെയ്യുമ്പോള്‍ റോഡുകളില്‍നിന്നു വെള്ളം ഒഴുകിപ്പോകാനുള്ള ഡ്രെയിനേജ് സംവിധാനം വേണം. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തില്‍ ഇക്കാര്യങ്ങളില്‍ നല്ല ആസൂത്രണമുണ്ട്. ഹരിതോര്‍ജം, ആരോഗ്യ പരിപാലനം എന്നിവയില്‍ സഹകരിക്കുന്ന കാര്യം മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഉയര്‍ന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യും. കേന്ദ്രം നിര്‍ദേശിക്കുന്ന മുന്‍ഗണനകള്‍ ലോകബാങ്കിനു കണക്കിലെടുത്തേ പറ്റൂ’- ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍പെടുത്തിയതായി കണ്‍ട്രി ഡയറക്ടര്‍ അഗസ്‌തേ താനോ ക്വാമിക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടശേഷം മാര്‍ട്ടിന്‍ റെയ്‌സര്‍ അറിയിച്ചു.

‘റീബില്‍ഡ് കേരളാ പദ്ധതിക്കു ലോകബാങ്ക് നല്‍കിയ തുക സര്‍ക്കാര്‍ മറ്റെന്തിനെങ്കിലും ചെലവിട്ടോ എന്നതു ഞങ്ങള്‍ക്കു മുന്‍പിലുള്ള വിഷയമല്ല. ചെയ്യേണ്ട ഓരോ കാര്യവും എടുത്തുപറഞ്ഞു കൈമാറിയ തുകയല്ല. ബില്‍ കിട്ടുമ്പോള്‍ പണം കൊടുക്കുന്ന പരമ്പരാഗതമായ കണക്കെടുപ്പല്ല ഇക്കാര്യത്തിലുള്ളത്. ‘ഇതാണു ഞങ്ങളുടെ റീബില്‍ഡ് കേരള’ എന്നു സര്‍ക്കാര്‍ പറഞ്ഞാല്‍, നല്‍കിയ പണം പ്രയോജനപ്പെട്ടോ എന്നു നോക്കേണ്ട ഉത്തരവാദിത്തമേയുള്ളൂ. നീക്കിവച്ചതും നടപ്പാക്കിയതുമായി പൊരുത്തമുണ്ടോ എന്നും നോക്കണം’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

pakistan

ഇസ്ലാമാബാദ്: അഴിമതിക്കേസിൽ അറസ്റ്റിലായ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ജാമ്യം അനുവദിച്ചു. ഇസ്ലാമാബാദ് ഹൈക്കോടതിയാണ് ഇമ്രാന് ജാമ്യം അനുവദിച്ചത്. രണ്ടാഴ്ചത്തേക്കാണ് ജാമ്യം. അറസ്റ്റിലായ പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മോചിപ്പിക്കാൻ ഉത്തരവിട്ട് സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഇമ്രാൻ ഖാന് ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്ത രീതിയിൽ കോടതി അതൃപ്തി പ്രകടമാക്കി. ഇമ്രാൻ ഖാന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് പാകിസ്ഥാനിൽ കലാപാന്തരീക്ഷം ഉയർന്നിരുന്നു.

കഴിഞ്ഞ ദിവസമാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്. അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ സംഘർഷ സാധ്യത കണക്കിലെടുത്ത് ഇസ്ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

പ്രധാനമന്ത്രി ആയിരുന്ന സമയത്ത് ലഭിച്ച വിദേശ ഉപഹാരങ്ങൾ തോഷാഖാന വകുപ്പിൽ നിന്ന് നിയമപ്രകാരമുള്ള ഇളവനുസരിച്ച് വാങ്ങി കോടികളുടെ ലാഭത്തിന് മറിച്ചുവിറ്റെന്നും ഇത് ആദായനികുതി റിട്ടേണിൽ നിന്നും ഇലക്ഷൻ കമ്മീഷനിൽ നിന്നും മറച്ചുവച്ചെന്നുമാണ് ഇമ്രാനെതിരെയുള്ള കേസ്.

അതേസമയം, ഇമ്രാൻ ഖാനെതിരെ 60 ലധികം കേസുകളാണ് പാകിസ്ഥാനിലുള്ളത്. ഈ കേസുകളിൽ മുൻകൂർ ജാമ്യം തേടിയുള്ള ഹർജി പരിഗണിക്കവേ ഇസ്ലാമാബാദ് ഹൈക്കോടതി ഹാജരാകുന്നതിനിടെയാണ് ഇമ്രാൻ ഖാൻ അറസ്റ്റിലായത്.

തിരുവനന്തപുരം: ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ സ്‌കൂളിലേക്ക് അക്കൗണ്ട് ഓഫീസറെ (പുരുഷൻ) തെരഞ്ഞെടുക്കുന്നു. ഉദ്യോഗാർഥികൾ ബി.കോം/എം.കോം വിദ്യാഭ്യാസ യോഗ്യതയും, അക്കൗണ്ടുകൾ, നികുതി, ഓഡിറ്റ്, ടാലി-9 എന്നിവയിൽ നാലു വർഷം പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. എൽ.സി. ഓപ്പണിംഗ്, ക്രെഡിറ്റ് സൗകര്യങ്ങൾ മുതലായവയ്ക്കായി ബാങ്കുകളുമായി ഇടപഴകുന്നതിലുള്ള അനുഭവ പരിചയം അധിക യോഗ്യതയായി കണക്കാക്കും.

മാസശമ്പളം ഒ.എം.ആർ. 300-400. താൽപര്യമുളളവർ ഫോട്ടോ പതിച്ച ബയോഡാറ്റാ, പാസ്പോർട്ട്, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പുകൾ സഹിതം eu@odepc.in എന്ന ഇ-മെയിലിൽ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in, 0471-2329440/41/42/43/45. അപേക്ഷ നൽകേണ്ട അവസാന തീയതി: മെയ് 18.

ജനീവ: മങ്കി പോക്‌സ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ചിരുന്ന ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യ സംഘടന. രാജ്യാന്തര തലത്തിൽ മങ്കി പോക്‌സ് ഇപ്പോഴും പടരുന്നുണ്ടെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതിനാലാണ് അടിയന്തരാവസ്ഥ പിൻവലിച്ചത്. നിലവിലെ സാഹചര്യത്തിൽ മങ്കിപോക്‌സ് വ്യാപനം അടിയന്തരാവസ്ഥയായി കണക്കാക്കേണ്ടതില്ലെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, അടിയന്തരാവസ്ഥ പിൻവലിച്ചെങ്കിലും മങ്കി പോക്‌സിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനാ തലവൻ ടെഡ്രോസ് അഥനോം വ്യക്തമാക്കി. മങ്കിപോക്‌സ്, ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത് കഴിഞ്ഞ വർഷം ജൂലൈയിലാണ്.

പനി, പേശിവേദന, ലിംഫ് നോഡുകൾ തുടങ്ങിയവയാണ് കുരങ്ങുപ്പനിയുടെ രോഗലക്ഷണങ്ങൾ. മുഖത്തും ശരീരത്തിലും ചിക്കൻ പോക്‌സ് പോലുള്ള ചുണങ്ങുകളും പ്രത്യക്ഷപ്പെടുന്നു.

കറാച്ചി: അറസ്റ്റിലായ പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മോചിപ്പിക്കാൻ ഉത്തരവിട്ട് സുപ്രീം കോടതി. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഇമ്രാൻ ഖാന് ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്ത രീതിയിൽ കോടതി അതൃപ്തി പ്രകടമാക്കി. ഇമ്രാൻ ഖാന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് പാകിസ്ഥാനിൽ കലാപാന്തരീക്ഷം ഉയർന്നിരുന്നു.

കഴിഞ്ഞ ദിവസമാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്. അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ സംഘർഷ സാധ്യത കണക്കിലെടുത്ത് ഇസ്ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

പ്രധാനമന്ത്രി ആയിരുന്ന സമയത്ത് ലഭിച്ച വിദേശ ഉപഹാരങ്ങൾ തോഷാഖാന വകുപ്പിൽ നിന്ന് നിയമപ്രകാരമുള്ള ഇളവനുസരിച്ച് വാങ്ങി കോടികളുടെ ലാഭത്തിന് മറിച്ചുവിറ്റെന്നും ഇത് ആദായനികുതി റിട്ടേണിൽ നിന്നും ഇലക്ഷൻ കമ്മീഷനിൽ നിന്നും മറച്ചുവച്ചെന്നുമാണ് ഇമ്രാനെതിരെയുള്ള കേസ്.

അതേസമയം, ഇമ്രാൻ ഖാനെതിരെ 60 ലധികം കേസുകളാണ് പാകിസ്ഥാനിലുള്ളത്. ഈ കേസുകളിൽ മുൻകൂർ ജാമ്യം തേടിയുള്ള ഹർജി പരിഗണിക്കവേ ഇസ്ലാമാബാദ് ഹൈക്കോടതി ഹാജരാകുന്നതിനിടെയാണ് ഇമ്രാൻ ഖാൻ അറസ്റ്റിലായത്.

ലാഹോർ: ഇമ്രാൻ ഖാന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് പാകിസ്ഥാനിൽ കലാപാന്തരീക്ഷം. പിടിഐ പ്രവർത്തകർ മുതിർന്ന പട്ടാള ഉദ്യോഗസ്ഥന്റെ വീട്ടിലെ അടുക്കളയിൽവരെ കയറി അതിക്രമങ്ങൾ നടത്തുന്നതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫ്രിഡ്ജിൽ സൂക്ഷിച്ച ഭക്ഷണസാധനങ്ങളും കോളയുമെല്ലാം പ്രതിഷേധക്കാർ എടുത്ത് ഭക്ഷിക്കുന്ന വീഡിയോകളും സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പാക് സൈന്യത്തിന്റെ ലാഹോറിലെ കോർപ്സ് കമാൻഡറുടെ വസതിയിലാണ് പ്രതിഷേധക്കാർ അതിക്രമിച്ച് കയറി കൊള്ള നടത്തിയത്. പ്രതിഷേധക്കാർ ഭക്ഷണസാധനങ്ങളുടെ വലിയ പാക്കറ്റുകൾ ചുമന്നുകൊണ്ടു പോകുന്നതും ചില വീഡിയോകളിൽ ദൃശ്യമാണ്. ഇമ്രാൻ ഖാന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇസ്ലാമാബാദ്, ലാഹോർ, കറാച്ചി, പെഷവാർ തുടങ്ങിയുള്ള പാകിസ്താൻ നഗരങ്ങളിലെല്ലാം വലിയ പ്രതിഷേധം ഉയരുന്നുണ്ട്. കലാപത്തിന് സമാനമായ പ്രതിഷേധമാണ് അരങ്ങേറുന്നത്. പലഭാഗങ്ങളിലും സംഘർഷാവസ്ഥയാണ്. കല്ലേറും തീവെയ്പ്പും ഉൾപ്പെടെയുള്ള സംഭവങ്ങളാണ് നടക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്. അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ സംഘർഷ സാധ്യത കണക്കിലെടുത്ത് ഇസ്ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

പ്രധാനമന്ത്രി ആയിരുന്ന സമയത്ത് ലഭിച്ച വിദേശ ഉപഹാരങ്ങൾ തോഷാഖാന വകുപ്പിൽ നിന്ന് നിയമപ്രകാരമുള്ള ഇളവനുസരിച്ച് വാങ്ങി കോടികളുടെ ലാഭത്തിന് മറിച്ചുവിറ്റെന്നും ഇത് ആദായനികുതി റിട്ടേണിൽ നിന്നും ഇലക്ഷൻ കമ്മീഷനിൽ നിന്നും മറച്ചുവച്ചെന്നുമാണ് ഇമ്രാനെതിരെയുള്ള കേസ്.

അതേസമയം, ഇമ്രാൻ ഖാനെതിരെ 60 ലധികം കേസുകളാണ് പാകിസ്ഥാനിലുള്ളത്. ഈ കേസുകളിൽ മുൻകൂർ ജാമ്യം തേടിയുള്ള ഹർജി പരിഗണിക്കവേ ഇസ്ലാമാബാദ് ഹൈക്കോടതി ഹാജരാകുന്നതിനിടെയാണ് ഇമ്രാൻ ഖാൻ അറസ്റ്റിലായത്.

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇസ്ലാമാബാദ് ഹൈക്കോടതിക്ക് മുന്നില്‍വച്ച് അറസ്റ്റില്‍. അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇസ്ലാമാബാദില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

പ്രധാനമന്ത്രി ആയിരുന്ന സമയത്ത് ലഭിച്ച വിദേശ ഉപഹാരങ്ങള്‍ തോഷാഖാന വകുപ്പില്‍ നിന്ന് നിയമപ്രകാരമുള്ള ഇളവനുസരിച്ച് വാങ്ങി കോടികളുടെ ലാഭത്തിന് മറിച്ചുവിറ്റെന്നും ഇത് ആദായനികുതി റിട്ടേണില്‍ നിന്നും ഇലക്ഷന്‍ കമ്മീഷനില്‍ നിന്നും മറച്ചുവച്ചെന്നുമാണ് ഇമ്രാനെതിരെയുള്ള തോഷഖാന കേസ്.

അതേസമയം, ഇമ്രാന്‍ ഖാനെതിരെ 60 ലധികം കേസുകളാണ് പാകിസ്ഥാനിലുള്ളത്. ഈ കേസുകളില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള ഹര്‍ജി പരിഗണിക്കവേ ഇസ്ലാമാബാദ് ഹൈക്കോടതി ഹാജറാകുന്നതിനിടെയാണ് ഇമ്രാന്‍ ഖാന്‍ അറസ്റ്റിലായത്. ഇതിന് മുമ്പ്, തോഷഖാന അഴിമതിക്കേസില്‍ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് പലതവണ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇമ്രാന്‍ ഖാനെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന ആരോപിച്ച പിടിഐ, രാജ്യവ്യാപകമായി പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

മദ്യാസക്തി കുറയ്ക്കാന്‍ മനുഷ്യരില്‍ ചിപ്പ് ഘടിപ്പിച്ചുള്ള ചികിത്സ ചൈനയില്‍ ആരംഭിച്ചു. ഏപ്രില്‍ 12ന് മധ്യ ചൈനയിലെ ഹുനാന്‍ ബ്രെയിന്‍ ആശുപത്രിയില്‍ വെറും അഞ്ചു മിനിറ്റ് മാത്രം ദൈര്‍ഘ്യം വരുന്ന ശസ്ത്രക്രിയയിലൂടെ സ്ഥിരം മദ്യപാനിയായ 36കാരനില്‍ ആദ്യമായി ചിപ്പ് ഘടിപ്പിച്ചു.

കഴിഞ്ഞ 15 വര്‍ഷമായി സ്ഥിരം മദ്യപാനിയായിരുന്നു ഈ 36കാരന്‍. എല്ലാ ദിവസവും പ്രഭാത ഭക്ഷണത്തിനു മുന്‍പ് തന്നെ ഒരു കുപ്പി മദ്യം അയാള്‍ക്ക് നിര്‍ബന്ധമായിരുന്നു. മദ്യപിച്ചാല്‍ ഇയാള്‍ അക്രമ സ്വഭാവവും പ്രകടിപ്പിച്ചിരുന്നു. മദ്യം ലഭിച്ചില്ലെങ്കില്‍ ഉല്‍കണ്ഠ വളരെയധികം കൂടുമായിരുന്നുവെന്നും ഇയാള്‍ പറയുന്നു. ചിപ്പ് ഘടിപ്പിച്ചതോടെ സാധാരണ ജീവിതം നയിക്കാനാവുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചുവെന്ന് സിയോസിയാങ് ഹെറാള്‍ഡ് റിപ്പോര്‍ട്ടു ചെയ്തു.

അതേസമയം, അഞ്ചുമാസം വരെ വ്യക്തികളിലെ മദ്യാസക്തി നിയന്ത്രിക്കാന്‍ ഈ ചിപ്പിന് സാധിക്കുമെന്ന് പരീക്ഷണത്തിന് നേതൃത്വം നല്‍കിയ ഹാവോ വെയ് പറഞ്ഞു. ചിപ്പ് ഒരിക്കല്‍ ശരീരത്തില്‍ ഘടിപ്പിച്ചു കഴിഞ്ഞാല്‍ മദ്യാസക്തി കുറയ്ക്കുന്ന നാല്‍ട്രക്സോണ്‍ പുറത്തുവിടും. മദ്യാസക്തി അമിതമായവരില്‍ ചികിത്സിക്കുന്നതിനു നാല്‍ട്രക്സോണ്‍ ഉപയോഗിക്കാറുണ്ട്.

covid

ജനീവ: കോവിഡ് വന്ന് മാറിയവരിൽ കാണുന്ന ലോങ് കോവിഡിന് പ്രത്യേക പ്രാധാന്യം നൽകണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ച് ലോകാരോഗ്യസംഘടന. കോവിഡിനെ നേരിടാൻ ദീർഘകാല ആസൂത്രണവുമായി നീങ്ങണമെന്ന് നിർദേശിക്കുന്ന പുതിയ റിപ്പോർട്ടിലാണ് ലോകാരോഗ്യ സംഘടന ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

കോവിഡ് വന്ന ആറുശതമാനം രോഗികളിൽ നീണ്ടുനിൽക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന കണ്ടെത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് 2025 വരെയുള്ള തന്ത്രപ്രധാനമായ ആസൂത്രണം സംബന്ധിച്ചുള്ള റിപ്പോർട്ട് ലോകാരോഗ്യ സംഘടന തയ്യാറാക്കിയത്.

വൈറസ് വ്യാപനം തടയുക, മരണങ്ങളും രോഗാതുരതയും കുറയ്ക്കുക തുടങ്ങിയവയായിരുന്നു നേരത്തേ ഊന്നൽ നൽകിയ മേഖലകൾ. അതിനൊപ്പമാണ് ദീർഘകാല പ്രതിരോധ, നിയന്ത്രണ വഴികൾ കൂടി കൂട്ടിച്ചേർക്കപ്പെട്ടത്. ദീർഘകാല തന്ത്രങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ രാജ്യങ്ങളെ സഹായിക്കണമെന്നും ഈ റിപ്പോർട്ട് ആവശ്യപ്പെടുന്നു.

ഇന്ന് ടെക്നോളജി കൊണ്ടുവരുന്ന പുതിയ അവസരങ്ങള്‍ മുതലാക്കുന്നത് അത്യന്തം ഗുണകരമാകുമെങ്കിലും അത് ഉയര്‍ത്തുന്ന ഭീഷണി ഇല്ലാതാക്കി വേണം മുന്നേറാന്‍ എന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍. ഇതിനായി വിവിധ ഇടങ്ങളിലായി 25 ഗവേഷണ സ്ഥാപനങ്ങള്‍ തുടങ്ങാനൊരുങ്ങകുകയാണ് അമേരിക്ക.

അതേസമയം, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ചാറ്റ്ജിപിടിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍ എഐ എന്നിവ അടക്കമുള്ള കമ്പനികളാണ് പുതിയ ഗവേഷണ പുരോഗതി സുരക്ഷിതമാണെന്ന് സര്‍ക്കാരിനെ അറിയിക്കേണ്ടത്. മനുഷ്യ ബുദ്ധിയെക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ സ്വതന്ത്രമായി ചിന്തിക്കാന്‍ ഏറെ താമസിയാതെ തന്നെ എഐക്ക് ആകുമെന്ന് അറിയിച്ചത് മസ്‌ക് അടക്കമുളള ടെക്നോളജി മേഖലയിലെ പ്രമുഖരാണ്.

അമേരിക്കയില്‍ എഐ നിയന്ത്രണ പദ്ധതിയുടെ ചുമതല ഇനി വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ ചുമലിലായിരിക്കും. എഐ വികസനത്തെക്കുറിച്ചുള്ള നിരീക്ഷണത്തിന് 140 ദശലക്ഷം ഡോളറും വകയിരുത്തിക്കഴിഞ്ഞു. അമേരിക്കയില്‍, സ്വകാര്യ മേഖലയില്‍ എഐ വികസിപ്പിക്കലിന്റെ മുന്‍പന്തിയിലുള്ള കമ്പനികളോട്, അവരുടെ ഗവേഷണം നൈതികവും നിയമപരവുമായ ഉത്തരവാദിത്തം ഉറപ്പാക്കി തന്നെ ആയിരിക്കണമെന്ന് ആവശ്യപ്പെട്ടെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കന്‍ പൗരന്മാരുടെ സുരക്ഷയ്ക്കായി രാജ്യത്തെ നിയമങ്ങള്‍ എല്ലാ കമ്പനികളും പാലിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനായി കമല പ്രമുഖ ടെക് കമ്പനികളോട് സഹകരിച്ചു പ്രവര്‍ത്തിക്കും. എഐയെക്കുറിച്ചുള്ള പൊതു വിലയിരുത്തലിന് ആയിരക്കണക്കിന് കമ്യൂണിറ്റി പങ്കാളികളുമായും അമേരിക്ക സഹകരിക്കും.