International (Page 234)

കാലങ്ങളായി മുടങ്ങി കിടന്ന ഇന്ത്യ-പാകിസ്താൻ ഉഭയകക്ഷി ചർച്ചകൾ പുനരാരംഭിക്കാൻ താത്പര്യം പ്രകടിപ്പിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇരുരാജ്യങ്ങൾക്കുമിടയിലെ വിഷയങ്ങളെല്ലാം പരിഹരിക്കാൻ താത്പര്യമുണ്ടെന്ന് കാണിച്ച് ഇമ്രാൻഖാൻ നരേന്ദ്ര മോദിക്ക് കത്തയച്ചു. ജമ്മുകശ്മീർ അടക്കമുള്ള വിഷയങ്ങൾ പ്രത്യേകം പരാമർശിച്ചാണ് കത്ത്.

പാകിസ്താന്‍ റിപ്പബ്ലിക് ദിനമായ മാർച്ച് 23ന് പ്രധാന മന്ത്രി നരേന്ദ്ര മോദി, പാക് പ്രധാനമന്ത്രിക്ക് അയച്ച കത്തിനുള്ള മറുപടിയാണ് ഇമ്രാന്‍ ഖാന് അയച്ചത്. ഇന്ത്യയുമായി സമാധാനപരമായ ബന്ധം പാകിസ്താന് ആഗ്രഹിക്കുന്നുവെന്ന് ഇമ്രാന്‍ ഖാന് മറുപടി കത്തില്‍ വ്യക്തമാക്കുന്നു. ഇന്ത്യയുള്‍പ്പെടെ എല്ലാ അയല്‍ രാജ്യങ്ങളുമായും നല്ല ബന്ധമാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നതെന്നും ഇമ്രാന്‍ കത്തിലെഴുതി.

ജമ്മു കശ്മീരിനെ ചൊല്ലി ഇന്ത്യക്കും പാകിസ്താനുമിടയിലുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കണമെന്നും ഇമ്രാന് ഖാന്‍റെ മറുപടി കത്തില്‍ പറയുന്നുണ്ട്. പാകിസ്താന്‍ റിപ്പബ്ലിക് ദിനത്തിന് ആശംസ നേർന്നതിന് നരേന്ദ്ര മോദിയോട് ഇമ്രാന്‍ ഖാന് നന്ദിയും അറിയിച്ചു.

make in india

രാജ്യത്ത് ചിപ്പ് നിര്‍മാണം തുടങ്ങുന്ന കമ്പനികള്‍ക്കെല്ലാം 100 കോടി പ്രഖ്യാപിച്ച് ഇന്ത്യ. ചൈന, തായ്വാന്‍ പോലുളള രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി ഉപേക്ഷിക്കാന്‍ ലക്ഷ്യമിട്ടുളളതാണ് ഈ പദ്ധതി. രാജ്യത്ത് ചിപ്പ് നിര്‍മാണം തുടങ്ങുന്ന കമ്പനികള്‍ക്ക് നില്കുന്ന ഒരു വാഗ്ദാനം ഇവിടെ നിര്‍മിക്കുന്ന പ്രോസസറുകള്‍ ഇന്ത്യ നേരിട്ടു വാങ്ങുമെന്നതാണ്. ചിപ്പുകള്‍ നിര്‍മിച്ചു കിട്ടാന്‍ ഇപ്പോള്‍ ലോകം തായ്‌വാനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.ഇലക്ട്രോണിക്, ടെലികമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍് നിര്‍മിച്ചു കിട്ടാന്‍ ചൈനയെ ആശ്രയിക്കുന്ന രീതിക്ക് അറുതിവരുത്താനും പുതിയ നീക്കത്തിനാകുമെന്ന് ഇന്ത്യ കരുതുന്നു.ഇന്ത്യ നേരത്തെ ചിപ്പ് നിര്‍മാണ കമ്പനികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ശ്രമിച്ചിരുന്നു.
രാജ്യത്ത് ഒരു വന്‍കിട ചിപ്പ് നിര്‍്മാണ പ്ലാന്റ് സ്ഥാപിക്കണമെങ്കില് ഏകദേശം 500-700 കോടി ഡോളര്‍ വേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. സര്‍ക്കാരിന്റെ ചുവപ്പു നാടകളിലൂടെ കടന്നു പോയി നിര്‍മാണം തുടങ്ങണമെങ്കില്‍ 2-3 വര്‍ഷമെങ്കിലും എടുത്തേക്കുമെന്നും അവര്‍ വിലയിരുത്തുന്നു. കമ്പനികള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി വിഭാഗത്തിലും, റിസേര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് വിഭാഗത്തിലും, പലിശയില്ലാ ലോണിന്റെ കാര്യത്തിലുമായിരിക്കും ഇന്ത്യ ഇളവുകള്‍ നല്കുക.

ന്യൂഡല്‍ഹി: എച്ച്-1 ബി വിസയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാന്‍ ജോ ബൈഡന്‍ അനുമതി നല്‍കി. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ട്രംപ് വിദേശ തൊഴിലാളികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ യുഎസില്‍ ലോക്ഡൗണ്‍ എര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപ് കുടിയേറ്റേതര വിസ വിഭാഗങ്ങളില്‍ അപേക്ഷകരെ പ്രവേശിക്കുന്നത് നിരോധിക്കാന്‍ ട്രംപ് ഉത്തരവിട്ടിരുന്നത്. സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകളില്‍ വിദേശ തൊഴിലാളികളെ നിയമിക്കാന്‍ യുഎസ് കമ്പനികളെ അനുവദിക്കുന്ന കുടിയേറ്റേതര വിസയാണ് എച്ച്-1 ബി വിസ.

പാരിസ് : കൊറോണ വ്യാപനത്തില്‍ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി ഫ്രഞ്ച് സര്‍ക്കാര്‍. കൊറോണ വ്യാപനം ആരംഭിച്ച ശേഷം ഇത് മൂന്നാമത്തെ തവണയാണ് ഫ്രാന്‍സില്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. നിയന്ത്രണം നഷ്ടമായെന്നും അതിനാല്‍ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നതായും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആണ് അറിയിച്ചത്.രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടമായതോടെ രാജ്യത്തെ സ്ഥിതിഗതികള്‍ ഗുരുതരമായിരിക്കുകയാണ്. ഇതുവരെ 1,00,000 പേര്‍ മരിച്ചു. വൈറസ് വ്യാപനം രൂക്ഷമായ മേഖലകളിലെ ആശുപത്രികള്‍ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

ടോക്കിയോ : സൈനിക അട്ടിമറിയുടെ പശ്ചാത്തലത്തില്‍ മ്യാന്‍മറിന് സഹായങ്ങള്‍ നല്‍കുന്നത് നിര്‍ത്തി ജപ്പാന്‍.ജപ്പാന്‍ വിദേശകാര്യമന്ത്രി തോഷിമിറ്റ്സു മൊത്തെഗിയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മ്യാന്‍മറിനെതിരെ അമേരിക്കയുള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ നടപടിയുമായി രംഗത്ത് വന്നിട്ടും ജപ്പാന്‍ മൃദു സമീപനം സ്വീകരിച്ചത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.വിഷയത്തില്‍ വ്യക്തമായ നിലപാടാണ് സ്വീകരിച്ചതെന്ന് തോഷിമിറ്റ്സു മൊട്ടെഗി പറഞ്ഞു. പുതിയ പദ്ധതികളൊന്നും തന്നെ ആലോചിക്കുന്നില്ല. സഹായം നിര്‍ത്തിയത് സൈനിക ഭരണകൂടത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

ജനീവ: കൊവിഡ് രോഗം ഉത്ഭവിച്ചത് വവ്വാലിൽ നിന്നും ഏതോ മൃഗത്തിലൂടെ മനുഷ്യനിൽ എത്തിയതാണെന്ന ചൈനയും ലോകാരോഗ്യ സംഘടനയും സംയുക്തമായി പുറത്തിറക്കിയ റിപ്പോർട്ടിനെ എതിർത്ത് 14 രാജ്യങ്ങൾ.അന്വേഷണത്തിൽ വന്ന താമസവും റിപ്പോർട്ടിലെ വസ്‌തുതകൾക്ക് പൂർണതയില്ലാത്തതുമാണ് വിവിധ രാജ്യങ്ങൾ എതിർപ്പ് ഉന്നയിക്കാൻ കാരണം.വുഹാനിലെ പരീക്ഷണശാലയിൽ നിന്നാണ് രോഗം പൊട്ടിപ്പുറപ്പെട്ടതെന്ന് അമേരിക്കയാണ് കഴിഞ്ഞവർഷം ആദ്യമായി ആരോപണം ഉന്നയിച്ചത്.

എന്നാൽ ചൈന ആ വാദത്തെ ശക്തിയുക്തം എതിർത്തിരുന്നു. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരാൻ സാദ്ധ്യതയുണ്ടെന്നായിരുന്നു ചൈനീസ് ശാസ്‌ത്രജ്ഞർ അഭിപ്രായപ്പെട്ടത്.ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിനെ എതിർക്കുന്ന രാജ്യങ്ങൾ അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ, ചെക്ക് റിപബ്ളിക്, ഡെൻമാർക്ക്, എസ്‌തോണിയ, ഇസ്രായേൽ എന്നീ രാജ്യങ്ങൾ രോഗത്തിന്റെ ഉത്ഭവം പഠിക്കാനുള‌ള ലോകാരോഗ്യ സംഘടനയുടെ നീക്കത്തെ അനുകൂലിക്കുന്നു.

എന്നാൽ പഠനസംഘത്തിന് രോഗം ഉത്ഭവിച്ചതിനെയും പടർന്നുപിടിച്ചതിനെ കുറിച്ചുള‌ള ശരിയായ തെളിവുകളും സാമ്പിളുകളും ശേഖരിക്കാൻ കഴിയാതെ വന്നെന്നും റിപ്പോർട്ടിലെ വസ്‌തുതകൾക്ക് പൂർണതയില്ലെന്നും ഈ രാജ്യങ്ങൾ കരുതുന്നു.ജപ്പാൻ, ലാത്വിയ,ലിത്വാനിയ, നോർവെ, ദക്ഷിണ കൊറിയ, സ്‌ളൊവേനിയ, ഇംഗ്ളണ്ട് എന്നീ രാജ്യങ്ങളും ഈ അഭിപ്രായം തന്നെ രേഖപ്പെടുത്തുന്നു. അതേസമയം രോഗം പടർന്നതിനെ കുറിച്ച് കൂടുതൽ ശക്തമായ നിഗമനങ്ങളിൽ എത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യസംഘടന തലവൻ ടെഡ്രോസ് അദാനം ഗെബ്രേയെസസ് അഭിപ്രായപ്പെട്ടു.

നിലവിലെ റിപ്പോർട്ട് സമഗ്രമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.രോഗം പൊട്ടിപ്പുറപ്പെട്ട വുഹാനിലാണ് സംഘം അന്വേഷണം നടത്തിയത്. 17ഓളം അന്താരാഷ്‌ട്ര രോഗവിദഗ്ദ്ധർ നടത്തിയ പഠനത്തിൽ ലാബിൽ നിന്നും രോഗാണു പുറത്തേക്ക് ചോരാനുള‌ള സാദ്ധ്യത വളരെയധികം വിരളമാണെന്നായിരുന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

mars 2020

പുതിയ ചൊവ്വാ പര്യവേഷണ പേടകമായ മാര്‍സ് റോവര്‍ 2020 നാസ വിജയകരമായി വിക്ഷേപണം നടത്തി. ഫ്‌ലോറിഡയിലെ കേപ് കനാവറലില്‍ നിന്ന് പ്രാദേശിക സമയം 7.50നാണ് വിക്ഷേപിച്ചത്. ചൊവ്വയിലെ ജീവന്റെ സാന്നിധ്യം തിരിച്ചറിയാനും ഭാവിയിലെ ചൊവ്വാ ദൗത്യങ്ങളെ സഹായിക്കാനുമാണ് മാര്‍സ് റോവര്‍ ഉപയോഗിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി 18 നായിരിക്കും ചൊവ്വയിലെത്തുക. ചൊവ്വയില്‍ ഇറങ്ങുന്ന അഞ്ചാമത്തെ അമേരിക്കന്‍ പര്യവേഷണ വാഹനമാണ് മാര്‍സ്. 23 ക്യാമറകളും രണ്ട് ചെവികളുമാണ് മാര്‍സ് റോവറിനുള്ളത്. ചൊവ്വയില്‍ വീശിയടിക്കുന്ന കാറ്റിനെക്കുറിച്ചുള്ള വിവരശേഖരണം ഈ ചെവികൾ വഴിയാകും നടക്കുക. ലേസറുകള്‍ ഉപയോഗിച്ച് ചൊവ്വയുടെ പ്രതലത്തിലെ രാസ പരിശോധന നടത്താനും പദ്ധതിയുണ്ട്. ഒരു ചെറുകാറിനോളം വലിപ്പമുള്ള ഇത് ആറ് ചക്രങ്ങളാണ് ഉള്ളത്. ഒരു ചൊവ്വാദിവസം (ഭൂമിയിലെ ഒരു ദിവസവും 37 മിനിറ്റും) കൊണ്ട് 180 മീറ്റര്‍ മാത്രമാണ് ഇത് സഞ്ചരിക്കുക. പ്രത്യേകമായി നിര്‍മിച്ച ചെറു ആണവറിയാക്ടറായിരിക്കും മാര്‍സ് 2020ക്ക് ആവശ്യമായ ഇന്ധനം നല്കുക. ജീവന് സാധ്യമായ പ്രദേശം തിരിച്ചറിയുകയെന്ന ലക്ഷ്യം കൂടി ഈ യാത്രക്കു പിന്നിലുണ്ട്. ഒരു ചൊവ്വാ വര്‍ഷം ( ഭൂമിയിലെ 687 ദിവസം) നാസയുടെ മാര്‍സ് 2020 പേടകം ചൊവ്വയില്‍ ചുറ്റിത്തിരിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

flights

കുവൈത്ത് : ഇന്ത്യ, ഇറാന്‍, ബംഗ്ലദേശ്, ഫിലിപ്പീന്‍സ്, ശ്രീലങ്ക, പാക്കിസ്ഥാന്‍, നേപ്പാള്‍ ഉള്‍പ്പെടെയുള്ള ഏഴ് രാജ്യക്കാര്‍ക്ക് താത്കാലികമായി യാത്രനിരോധനം ഏര്‍പ്പെടുത്തി കുവൈത്ത്. വിമാന സര്‍വീസുകള്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ പുനരാരംഭിക്കാനിരിക്കെയാണ് ഈ തീരുമാനം. എന്നാല്‍ ഏഴു രാജ്യങ്ങളില്‍നിന്നുള്ളവര്‍ ഒഴിച്ച് മറ്റു വിദേശികള്‍ക്കും സ്വദേശികള്‍ക്കും കുവൈത്തിലേക്കും തിരിച്ചും യാത്ര ചെയ്യാനുള്ള അനുമതി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.നിരോധനത്തിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. നിരോധനം മാറ്റുമ്പോള്‍ കുവൈത്തിലേക്ക് ഇന്ത്യയില്‍ നിന്ന് എത്തുന്നവര്‍ പിസിആര്‍ സര്‍ട്ടിഫിക്കേറ്റ് വാങ്ങണ്ട ഇന്ത്യയിലെ കേന്ദ്രങ്ങളുടെ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റ് അനുവദിച്ച് തീയതിയില്‍നിന്ന് 96 മണിക്കൂറില്‍ (4 ദിവസം) കൂടുതല്‍ സമയപരിധി അനുവദിക്കില്ല. സര്‍ട്ടിഫിക്കറ്റ് ഇംഗ്ലിഷിലുമായിരിക്കണം.

ചൈന ഒറ്റപ്പെടുന്നു

ബര്‍ലിന്‍ : ചൈനയുടെ നടപടികളിലുണ്ടായ അതൃപ്തിയെ തുടര്‍ന്ന് ജര്‍മ്മനി ഹോങ്കോംഗിന് നല്‍കി വരുന്ന എല്ലാ ആയുധകയറ്റുമതിയും അവസാനിപ്പിച്ചു. അമേരിക്കയ്ക്കും ബ്രിട്ടനും പിന്നാലെയാണ് ജര്‍മ്മനിയുടെ നടപടി. ആയുധ കയറ്റുമതിക്കൊപ്പം മറ്റ് ചരക്കുകൈമാറ്റവും വേണ്ടെന്ന് വച്ചിരിക്കുകയാണെന്ന് വിദേശകാര്യമന്ത്രി ഹീക്കൂ മാസ്സ് അറിയിച്ചു. ചൈനയുടെ ആധിപത്യത്തിനെതിരെ യൂറോപ്പ് ഒറ്റ സ്വരത്തില്‍ പ്രതികരിക്കേണ്ട സമയമാണിതെന്നും ചൈനയെപ്പോലെയുള്ള ഒരു ശക്തിക്കെതിരെ അത്തരം സമീപനം മാത്രമാണ് ഇനി സ്വീകരിക്കാന്‍ സാധിക്കൂവെന്നും വിദേശകാര്യമന്ത്രി ഹീക്കൂ മാസ്സ് പറഞ്ഞൂ. ജര്‍മ്മനിയെ സംബന്ധിച്ച് ഞങ്ങള്‍ ആദ്യ ചുവടുവച്ചു കഴിഞ്ഞു. മാത്രമല്ല ആയുധങ്ങള്‍ ഹോങ്കോഗിനെത്തിയാല്‍ അത് ചൈനയ്ക്ക് ലഭിക്കുന്നതിന് തുല്യമാണ്. ഒപ്പം വിവിധ സാങ്കേതിക ഉപകരണങ്ങളും ഇനി അയക്കുന്നില്ലെന്നും മാസ്സ് അറിയിച്ചു.

miyami

മയാമി : അമേരിക്കയില്‍ മലയാളി നഴ്‌സ് കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു. പിറവം സ്വദേശിനിയായ മെറിന്‍ ജോയിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഫിലിപ് മാത്യുവിനെ സ്വയം കുത്തിമുറിവേല്‍പിച്ച നിലയിലാണ് കണ്ടെത്തിയത്. ബ്രൊവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലിലെ നഴ്സായ മെറിനും ഭര്‍ത്താവ് ഫിലിപും തമ്മില്‍ നാട്ടില്‍ വച്ച് വഴക്കിട്ടിരുന്നു. തുടര്‍ന്ന് ഭാര്യയേയും കുഞ്ഞിനേയും കൂടാതെ ഫിലിപ് അമേരിക്കയിലേക്ക് മടങ്ങി. പിന്നാലെ മെറിനും കുഞ്ഞിനെ നാട്ടിലെ മാതാപിതാക്കളുടെ അടുത്താക്കി അമേരിക്കയിലേക്ക് പോയി. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന മെറിനെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് ഫിലിപ്പ് കുത്തുകയും കാര്‍ ഇടിപ്പിക്കുകയും ചെയ്തു. മെറിനെ ഉടന്‍ തന്നെ പൊംപാനോ ബീച്ചിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബ്രൊവാര്‍ഡ് ആശുപത്രിയിലെ ജോലി രാജിവച്ച് മെറിന്‍ മറ്റൊരു ആശുപത്രിയില്‍ ചേരാനിരിക്കെയാണ് ആക്രമണം ഉണ്ടായത്.