രാജ്യത്ത് ചിപ്പ് നിര്‍മാണം തുടങ്ങുന്ന കമ്പനികള്‍ക്കെല്ലാം 100 കോടി പ്രഖ്യാപിച്ച് ഇന്ത്യ. ചൈന, തായ്വാന് പോലുളള രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി ഉപേക്ഷിക്കാന്‍ ലക്ഷ്യമിട്ടുളളതാണ് ഈ പദ്ധതി. രാജ്യത്ത് ചിപ്പ് നിര്‍മാണം തുടങ്ങുന്ന കമ്പനികള്‍ക്ക് നില്കുന്ന ഒരു വാഗ്ദാനം ഇവിടെ നിര്‍മിക്കുന്ന പ്രോസസറുകള്‍ ഇന്ത്യ നേരിട്ടു വാങ്ങുമെന്നതാണ്. ചിപ്പുകള്‍ നിര്‍മിച്ചു കിട്ടാന്‍ ഇപ്പോള്‍ ലോകം തായ്വാനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.ഇലക്ട്രോണിക്, ടെലികമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍് നിര്‍മിച്ചു കിട്ടാന്‍ ചൈനയെ ആശ്രയിക്കുന്ന രീതിക്ക് അറുതിവരുത്താനും പുതിയ നീക്കത്തിനാകുമെന്ന് ഇന്ത്യ കരുതുന്നു.ഇന്ത്യ നേരത്തെ ചിപ്പ് നിര്‍മാണ കമ്പനികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ശ്രമിച്ചിരുന്നു.
രാജ്യത്ത് ഒരു വന്‍കിട ചിപ്പ് നിര്‍്മാണ പ്ലാന്റ് സ്ഥാപിക്കണമെങ്കില്‍ ഏകദേശം 500-700 കോടി ഡോളര്‍ വേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. സര്‍ക്കാരിന്റെ ചുവപ്പു നാടകളിലൂടെ കടന്നു പോയി നിര്‍മാണം തുടങ്ങണമെങ്കില്‍ 2-3 വര്‍ഷമെങ്കിലും എടുത്തേക്കുമെന്നും അവര്‍ വിലയിരുത്തുന്നു. കമ്പനികള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി വിഭാഗത്തിലും, റിസേര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് വിഭാഗത്തിലും, പലിശയില്ലാ ലോണിന്റെ കാര്യത്തിലുമായിരിക്കും ഇന്ത്യ ഇളവുകള്‍ നല്‍കുക.
2021-04-02