ടോക്കിയോ : സൈനിക അട്ടിമറിയുടെ പശ്ചാത്തലത്തില്‍ മ്യാന്‍മറിന് സഹായങ്ങള്‍ നല്‍കുന്നത് നിര്‍ത്തി ജപ്പാന്‍.ജപ്പാന്‍ വിദേശകാര്യമന്ത്രി തോഷിമിറ്റ്സു മൊത്തെഗിയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മ്യാന്‍മറിനെതിരെ അമേരിക്കയുള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ നടപടിയുമായി രംഗത്ത് വന്നിട്ടും ജപ്പാന്‍ മൃദു സമീപനം സ്വീകരിച്ചത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.വിഷയത്തില്‍ വ്യക്തമായ നിലപാടാണ് സ്വീകരിച്ചതെന്ന് തോഷിമിറ്റ്സു മൊട്ടെഗി പറഞ്ഞു. പുതിയ പദ്ധതികളൊന്നും തന്നെ ആലോചിക്കുന്നില്ല. സഹായം നിര്‍ത്തിയത് സൈനിക ഭരണകൂടത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
2021-04-01