International (Page 233)

pakistan

സ്ത്രീകളുടെ വസ്ത്രധാരണവുമായി ബലാത്സംഗത്തെ ബന്ധപ്പെടുത്തിയ പരാമര്‍ശത്തിന് പിന്നാലെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ രൂക്ഷ വിമര്‍ശനം. നൂറുകണക്കിന് ആളുകളാണ് ഇമ്രാന്‍ ഖാന്‍റെ പ്രസ്താവനയ്ക്കെതിരായി പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ഇമ്രാന്‍ ഖാന്‍റെ വാക്കുകള്‍ തെറ്റാണെന്നും അപകടകരമാണെന്നും നിര്‍വ്വികാരവുമാണെന്നാണ് വനിതാ അവകാശ പ്രവര്‍ത്തകര്‍ വിശദമാക്കുന്നത്.സമൂഹത്തില്‍ ബലാത്സംഗം വര്‍ധിക്കുകയാണ്. സ്ത്രീകള്‍ പ്രലോഭനം ഒഴിവാക്കാന്‍ ശരീരം മറയ്ക്കണമെന്നും ഇമ്രാന്‍ ഖാന്‍ ഉപദേശിക്കുന്നു.

പര്‍ദയെന്ന ആശയം പ്രലോഭനങ്ങളെ കുറയ്ക്കാന്‍ വേണ്ടിയുള്ളതാണ്. എല്ലാവര്‍ക്കും പ്രലോഭനം ഒഴിവാക്കാനുള്ള മനോശക്തി ഉണ്ടാവില്ലെന്നാണ് ഇമ്രാന്‍ ഖാന്‍ പറയുന്നത്.സ്ത്രീകളുടെ വസ്ത്രധാരണമാണ് ബലാത്സംഗത്തിന് കാരണമാകുന്നതെന്നും അതിനാല്‍ സ്ത്രീകള്‍ ശരീരം മൂടി നടക്കണമെന്നുമായിരുന്നു മുന്‍ ക്രിക്കറ്റ് താരം കൂടിയായ ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. വാരാന്ത്യ ലൈവ് പരിപാടിയിലായിരുന്നു ഇമ്രാന്‍ ഖാന്‍റെ പരാമര്‍ശം. സദാചാരമൂല്യങ്ങള്‍ കുറയുന്നതിന്‍റെ പ്രത്യാഘാതങ്ങള്‍ സമൂഹത്തിലുണ്ടാവുമെന്നാണ് ഇമ്രാന്‍ ഖാന്‍ അവകാശപ്പെട്ടത്.ബലാത്സംഗം ചെയ്യുന്നയാളെ പ്രോത്സാഹിപ്പിക്കുന്നതാണ് ഇത്തരം പരാമര്‍ശമെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

യാഥാസ്ഥിതിക മനോഭാവം പുലര്‍ത്തുന്ന രാജ്യമായ പാകിസ്ഥാനില്‍ ബലാത്സംഗത്തിനിരയായ ആളെ കുറ്റവാളിയായും പരാതികള്‍ പലപ്പോഴും അന്വേഷിക്കുക പോലും ചെയ്യാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ആരോപണമുണ്ട്. ഇതിനിടയിലാണ് സദാചാരവാദികളെ പിന്തുണയ്ക്കുന്ന രീതിയിലുള്ള ഇമ്രാന്‍ ഖാന്‍റെ പരാമര്‍ശം. പാകിസ്ഥാനില്‍ തനിയെ വാഹനം ഓടിച്ച് പോയ വനിത കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ പുരുഷന്‍ കൂടെയില്ലാതെ പുറത്ത് പോയ യുവതിയെ പഴിച്ച പൊലീസ് മേധാവിയുടെ പരാമര്‍ശം ഏറെ വിവാദമായിട്ട് അധിക നാളുകളായിട്ടില്ല.

റായിപൂര്‍ : ഛത്തീസ്ഗഢ് ബിജ്പൂരില്‍ മാവോയിസ്റ്റ് ആക്രമണത്തിനിടെ കാണാതായ സിആര്‍പിഎഫ് ജവാന്‍ മാവോയിസ്റ്റുകളുടെ പിടിയില്‍. ജവാന്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തന്നെ ഇയാളുടെ മോചനത്തിനുള്ള ചര്‍ച്ചയ്ക്കായി മധ്യസ്ഥനെ നിയമിക്കണമെന്നാണ് മാവോയിസ്റ്റുകളുടെ ആവശ്യമെന്നാണ് റിപ്പോര്‍ട്ട്. ചത്തീസ്ഗഢ് പൊലീസ് കത്ത് മാവോയിസ്റ്റുകള്‍ അയച്ചതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.ശനിയാഴ്ച മാവോയിസ്റ്റുകള്‍ സിആര്‍പിഎഫ് സൈനിക സംഘത്തെ ആക്രമിക്കുകയായിരുന്നു. 22 സൈനികര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഈ സംഭവത്തിനിടെയാണ് ജമ്മു സ്വദേശിയായ രാകേഷ്വാര് സിംഗ് മന്‍ഹാസ് എന്ന 35കാരനായ ജവാനെ കാണാതായത്.

മക്ക: മക്കയിലേക്ക് തീര്‍ത്ഥാടനം നടത്തുന്നവര്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിരിക്കണമെന്ന് സൗദി. മക്കയിലെ ഗ്രാന്‍ഡ് പള്ളിയില്‍ ഉംറയും പ്രാര്‍ത്ഥനയും നടത്തണമെങ്കില്‍ രോഗപ്രതിരോധ കുത്തിവയ്പ്പ് എടുത്തിരിക്കണമെന്നും അല്ലെങ്കില്‍ വൈറസ് രോഗം ഭേദമായവര്‍ക്ക് മാത്രമേ അനുമതി നല്‍കുവെന്നും സൗദി അധികൃതര്‍ അറിയിച്ചു.അതേസമയം, രാജ്യത്ത് രോഗ വ്യാപനത്തിന്റെ തോത് വര്‍ദ്ധിക്കുകയാണെങ്കില്‍ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് നിയമങ്ങള്‍ ഇനിയും ഭേദഗതിവരുത്തുമെന്നും കരുതപ്പെടുന്നു. 34 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള രാജ്യത്ത് 39 ലക്ഷത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചിരുന്നു.. നിലവില്‍ 5 ദശലക്ഷത്തോളം പേര്‍ക്ക് ഇതുവരെ കൊവിഡ് വാക്‌സിന്‍ നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

അബുദാബി: യുഎഇയിലേക്കുള്ള യാത്രയില്‍ മറ്റുള്ളവരുടെ ലഗേജ് കൊണ്ട് വരുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഫെഡറല്‍ കസ്റ്റംസ് അതോരിറ്റി. എന്താണെന്ന് വ്യക്തമായി മനസിലാക്കാതെ അപരിചിതരുടെ ഒരു സാധനവും സ്വീകരിക്കരുത്. സുഹൃത്തുക്കളാണെങ്കിലും പോലും സാധനങ്ങള്‍ പരിശോധനിച്ച് ഉറപ്പുവരുത്താതെ വിശ്വാസത്തിന്റെ പേരില്‍ മാത്രം അവ കൊണ്ടുവരരുതെന്നും അധികൃതര്‍ അറിയിച്ചു.

മറ്റ് ഏതൊരു രാജ്യത്തെയും പോലെ യുഎഇയിലേക്ക് കൊണ്ടുവരുന്നതിനും വിലക്കേര്‍പ്പെടുത്തിയ വസ്‍തുക്കളുണ്ട്. യാത്രയില്‍ ഇവ കൈവശമുണ്ടെങ്കില്‍ നിയമനടപടി നേരിടേണ്ടിവരും. മരുന്നുകള്‍ കൊണ്ടുവരുമ്പോള്‍ അക്കാര്യം സാക്ഷ്യപ്പെടുത്തുന്ന പ്രിസ്ക്രിപ്ഷനും ഒപ്പമുണ്ടാകണം. നിയമവിരുദ്ധമായി സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ചാല്‍ കടുത്ത പിഴയും ജയില്‍ ശിക്ഷയും ലഭിക്കുമെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

പ്രശ്‍നങ്ങളും സങ്കീര്‍ണതകളും ഒഴിവാക്കി യാത്രകള്‍ സുരക്ഷിതമാക്കുന്നതിന് കസ്റ്റംസ് അതോരിറ്റി പ്രഖ്യാപിച്ച മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മയക്കുമരുന്ന്. ചൂതാട്ടത്തിനുള്ള ഉപകരണങ്ങള്‍/മെഷീനുകള്‍, മത്സ്യബന്ധനത്തിനുള്ള നൈലോണ്‍ വലകള്‍, പന്നി വര്‍ഗത്തില്‍പെടുന്ന ജീവനുള്ള മൃഗങ്ങള്‍, ആനക്കൊമ്പ്, ലേസര്‍ പെന്‍, വ്യാജ കറന്‍സികള്‍, ആണവ വികിരണമേറ്റ സാധനങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, ചിത്രങ്ങള്‍, മതപരമായി അവഹേളിക്കുന്ന ചിത്രങ്ങളും ശില്‍പങ്ങളും, ചവയ്‍ക്കുന്ന ലഹരി പദാര്‍ത്ഥങ്ങള്‍ തുടങ്ങിയ സാധനങ്ങള്‍ക്ക് വിലക്കുണ്ട്.

ജക്കാർത്ത: ഇന്തോനേഷ്യയിലെ മിന്നൽ പ്രളയത്തിൽ 55 പേർ മരിച്ചു നാൽപ്പത്തിനാല് പേരെ കാണാതായി. ഇന്തോനേഷ്യൻ ഗ്രാമങ്ങളായ ലെമ്പാറ്റ, അഗ്നിവപർവ്വതമായ ഇലി ലെവോറ്റോലോക്കിന്റെ താഴ് വരഗ്രാമം, വായ്ബുറിക് എന്നീ ഗ്രാമങ്ങളെയാണ് പ്രളയം ബാധിച്ചത്. മുപ്പത്തിയെട്ട് പേരുടെ മൃതദേഹം കണ്ടെത്താനായെന്ന് ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു.

മിന്നൽ പ്രളയം നിരവധി ഗ്രാമങ്ങളെ വെള്ളത്തിൽ മുക്കിയിരിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ 17 പേരാണ് മരണപ്പെട്ടത്.42 പേരെ കാണാതായിട്ടുണ്ട്.അഡോനാറ ദ്വീപിലെ ലാമേനേലേ ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലിലാണ് കൂടുതൽ പേർക്ക് ജീവഹാനി സംഭവിച്ചത്.പെട്ടെന്നുണ്ടായ അതിശക്തമായ മഴയെ തുടർന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രളയമുണ്ടായത്. ആയിരത്തിലധികം വീടുകളും പ്രളയത്തിൽ ഒലിച്ചുപോയി.

covid

ലണ്ടന്‍: റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ ഗണത്തില്‍ പാക്കിസ്ഥാനെയും ബംഗ്ലദേശിനെയും ബ്രിട്ടന്‍ ഉള്‍പ്പെടുത്തി. ഇന്നലെ പുതുക്കിയ പട്ടികയിലാണ് ഫിലിപ്പീന്‍സിനും കെനിയയ്ക്കും ഒപ്പമാണ് ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ ബംഗ്ലദേശിനെയും പാക്കിസ്ഥാനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഇന്ത്യയിലും അനുദിനം കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടാനുള്ള സാധ്യത ഏറെയാണ്. അങ്ങനെയായാല്‍ ഇവരുടെ സമീപഭാവിയിലെ നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകളെല്ലാം അനിശ്ചിതത്വത്തിലും അവതാളത്തിലുമാകും.ആഫ്രിക്കയിലെ 23 രാജ്യങ്ങളും ലാറ്റിന്‍ അമേരിക്കയിലെ 15 രാജ്യങ്ങളും ഒമാന്‍ ഖത്തര്‍, യുഎഇ എന്നീ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളും ബംഗ്ലദേശ്, പാക്കിസ്ഥാന്‍ ഫിലിപ്പീന്‍സ് എന്നീ ഏഷ്യന്‍ രാജ്യങ്ങളുമാണ് ഇപ്പോള്‍ പട്ടികയിലുള്ളത

കാലാവസ്ഥ ഉച്ചകോടിയിലും മുന്‍നിര സാമ്പത്തിക ശക്തികളുടെ ഊര്‍ജ-കാലാവസ്ഥ ഫോറത്തിലും പങ്കെടുക്കാനുള്ള ക്ഷണം പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചത്. ഏപ്രില്‍ 22, 23 തീയതികളില്‍ ഓണ്‍ലൈന്‍ ആയാണ് ഉച്ചകോടി നടക്കുക.

യു എസ് മുഖ്യസംഘാടകരായ ആഗോള സംഗമത്തില്‍ 40 ലോക നേതാക്കള്‍ക്കാണ് ക്ഷണം. കാലാവസ്ഥാ മാറ്റം അടിയന്തരമായി അവസാനിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങളാണ് രണ്ടു ദിവസത്തെ ഉച്ചകോടി ചര്‍ച്ച ചെയ്യുക. 2030 ഓടെ കാര്‍ബണ്‍ വികിരണത്തിന്റെ തോത് ഗണ്യമായി കുറക്കുന്നതും ഉച്ചകോടിയില്‍ ചര്‍ച്ചയാകും. കോവിഡ് മഹാമാരി വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തിലാണ് പരിപാടി ഓണ്‍ലൈനായത്.

ഉച്ചകോടി ഭൗമദിനമായ ഏപ്രില്‍ 22നാണ് ആരംഭിക്കുന്നത്. ആഗോള പ്രതിശീര്‍ഷ മൊത്ത ഉല്‍പാദനത്തിലും കാര്‍ബണ്‍ വികിരണത്തിലും 80 ശതമാനം പങ്കാളിത്തമുള്ള 17 മുന്‍നിര രാജ്യങ്ങള്‍ പങ്കെടുക്കുന്നുവെന്നതാണ് പ്രധാന സവിശേഷത.

തടവിലുള്ള മ്യാന്‍മര്‍ നേതാവ് ആങ് സാന്‍ സ്യൂചിക്കെതിരെ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്ന കുറ്റം കൂടി ചാര്‍ത്തിയതായി സൂചിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.
അട്ടിമറിക്ക് ശേഷം ആങ് സാന് സ്യൂചിയേയും അവരുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) യിലെ മറ്റ് അംഗങ്ങളെയും പട്ടാളം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ആറ് വാക്കി-ടോക്കികള്‍ അനധികൃതമായി ഇറക്കുമതി ചെയ്യുക, കൊറോണ വൈറസ് പ്രോട്ടോക്കോളുകള്‍ ലംഘിക്കുക എന്നിവയുള്‍പ്പെടെ നിരവധി ചെറിയ കുറ്റകൃത്യങ്ങളാണ് പട്ടാളം നേരത്തെ അവരുടെ മേല്‍ ആരോപിച്ചിരുന്നത്.

ഇന്റര്‍നെറ്റ് സേവന ദാതാക്കളോട് അവരുടെ സേവനങ്ങള്‍ നിര്‍ത്താനായി പട്ടാള ഭരണകൂടം ഉത്തരവിട്ടതായി നിരവധി ടെലികോം വൃത്തങ്ങള്‍ അറിയിച്ചുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മ്യാന്‍മറിലെ ഭൂരിഭാഗം ഉപഭോക്താക്കളും വയര്‍ലെസ് ഡാറ്റാ സേവനങ്ങളിലൂടെയാണ് ഇന്റര്‍നെറ്റിലേക്ക് കണക്റ്റുചെയ്യുന്നത്. വെള്ളിയാഴ്ച രാവിലെ ഒരുമണി മുതല്‍ ഇന്റര്‍നെറ്റ് വെട്ടിക്കുറച്ചതായി ഇന്റര്‍നെറ്റ് മോണിറ്റര്‍ നെറ്റ്‌ബ്ലോക്കുകള്‍ സ്ഥിരീകരിച്ചു. 19 -ാം ദിവസം മൊബൈല്‍ ഡാറ്റയും പ്രവര്‍ത്തനരഹിതമാക്കിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.
മ്യാന്മറില്‍ ജനാധിപത്യം സ്ഥാപിക്കുന്നതിനായിട്ടുള്ള പരിശ്രമത്തിന്റെ പേരില് 1991 -ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ നേതാവാണ് ആങ് സാന്‍ സ്യൂചി. പിന്നീട് റോഹിങ്ക്യന്‍ ജനതയ്ക്ക് മേലെയുള്ള പട്ടാളത്തിന്റെ നടപടികളെ ന്യായീകരിച്ചതിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങളും അവര്‍ക്ക് നേരെയുണ്ടായി.

ഇസ്ലാമാബാദ്/ന്യൂഡല്‍ഹി: ഇന്ത്യ – പാകിസ്ഥാന്‍ നയതന്ത്ര ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പാക് റിപ്പബ്ലിക് ദിനമായ മാര്‍ച്ച് 23ന് നരേന്ദ്ര മോദി ഖാന് കത്തയച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ഖാന്‍ മോദിയ്ക്ക് കത്തയച്ചത്. ജമ്മു കാശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിലൂടെ ദക്ഷിണേഷ്യയില്‍ സമാധാനവും സുസ്ഥിരതയും നിലനില്‍ക്കുമെന്ന് ഞങ്ങള്‍ക്ക് ബോദ്ധ്യമുണ്ട്. അതിനായി ക്രിയാത്മകവും ഫലത്തെ അടിസ്ഥാനമാക്കിയുള്ളതുമായ സംഭാഷണത്തിന് പ്രാപ്തമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും ഖാന്‍ കത്തില്‍ കുറിച്ചു.

ഗോഡ്‌സില്ല v/s കോംഗ് എന്ന ഹോളിവുഡ് ചിത്രം എത്തുന്നു. സിനിമയിലൂടെ നമുക്ക് മുന്നിലെത്തുന്നത് രണ്ട് പ്രബല ശക്തികളുടെ പോരാട്ടമാണ്. രണ്ടുപേരുടെയും ആരാധകര്‍ക്ക് ഒരു പോലെതന്നെ ആസ്വദിക്കാവുന്ന ഒരു സിനിമയാണിത്. ഗോഡ്സില്ലയില്‍ നിന്നും കിങ് കോങ്ങിനെ സുരക്ഷക്കായി ഡോ. ഐലിന്‍ ആന്‍ഡ്രൂസിന്റെ നേതൃത്വത്തിലുള്ള മനുഷ്യനിര്‍മ്മിത സ്‌കള്‍ ഐലന്‍ഡില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഡോ. ഐലിന്‍ തന്നെയാണ് ആണ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. കാരണം അത്രത്തോളം ഭീകരനാണ് ഗോഡ്സില്ല. അതിനിടെ അപെക് എന്ന ടെക് ഭീമന്‍ കമ്പനിയുടെ ലാബുകളും ഓഫീസുകളും എല്ലാം ഗോഡ്‌സില്ല തകര്‍ക്കുന്നു.
ഈ ആക്രമണത്തില്‍ നിരവധി ആളുകള്‍ക്ക് പരിക്ക് സംഭവിക്കുന്നു. ഗോഡ്സില്ലയെ എങ്ങനെയും തകര്‍ക്കുന്നതിനായി ഡോ. ഐലിന്റെ സഹായത്തോടെ കിങ് കോങ്ങിനെ പുറത്തു കൊണ്ടു വരുന്നു. പിന്നീട് ഈ എതിരാളികള്‍ തമ്മിലുള്ള പോരാട്ടമാണ്. ഇതാണ് സിനിമയുടെ ഇതിവൃത്തം. ആദം വിങാര്‍ട്ടിലാണ് സിനിമയുടെ സംവിധാനം.