എച്ച്-1 ബി വിസയുടെ വിലക്ക് പിന്‍വലിക്കാന്‍ ജോ ബൈഡന്‍ അനുമതി നല്‍കി

ന്യൂഡല്‍ഹി: എച്ച്-1 ബി വിസയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാന്‍ ജോ ബൈഡന്‍ അനുമതി നല്‍കി. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ട്രംപ് വിദേശ തൊഴിലാളികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ യുഎസില്‍ ലോക്ഡൗണ്‍ എര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപ് കുടിയേറ്റേതര വിസ വിഭാഗങ്ങളില്‍ അപേക്ഷകരെ പ്രവേശിക്കുന്നത് നിരോധിക്കാന്‍ ട്രംപ് ഉത്തരവിട്ടിരുന്നത്. സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകളില്‍ വിദേശ തൊഴിലാളികളെ നിയമിക്കാന്‍ യുഎസ് കമ്പനികളെ അനുവദിക്കുന്ന കുടിയേറ്റേതര വിസയാണ് എച്ച്-1 ബി വിസ.