പാരിസ് : കൊറോണ വ്യാപനത്തില്‍ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി ഫ്രഞ്ച് സര്‍ക്കാര്‍. കൊറോണ വ്യാപനം ആരംഭിച്ച ശേഷം ഇത് മൂന്നാമത്തെ തവണയാണ് ഫ്രാന്‍സില്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. നിയന്ത്രണം നഷ്ടമായെന്നും അതിനാല്‍ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നതായും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആണ് അറിയിച്ചത്.രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടമായതോടെ രാജ്യത്തെ സ്ഥിതിഗതികള്‍ ഗുരുതരമായിരിക്കുകയാണ്. ഇതുവരെ 1,00,000 പേര്‍ മരിച്ചു. വൈറസ് വ്യാപനം രൂക്ഷമായ മേഖലകളിലെ ആശുപത്രികള്‍ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
2021-04-02