International (Page 223)

വാഷിങ്ടന്‍: കോവിഡ് വാക്‌സിന്റെ ഡോസുകള്‍ പൂര്‍ണമായും എടുത്തവര്‍ മാസ്‌ക് ധരിക്കേണ്ടെന്ന് അമേരിക്ക. സാമൂഹിക അകലം പാലിക്കുന്നതിലും ഇളവുകള്‍ അമേരിക്ക ഇളവുകള്‍ നല്‍കി. ഇത്തരം ഇളവുകള്‍ വഴി കൂടുതല്‍ പേര്‍ വാക്‌സിനെടുക്കാന്‍ സന്നദ്ധരാകുമെന്നും യുഎസ് കണക്കുക്കൂട്ടുന്നു. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍് ആന്റ് പ്രിവന്‍ഷന്റെ നിര്‍ദേശമാണ് പ്രസിഡന്റ് ജോ ബൈഡന്‍ രാജ്യത്തെ പൗരന്മാരെ അറിയിച്ചത്.കോവിഡിനെതിരായ പോരാട്ടത്തിലെ നിര്‍ണായക മുഹൂര്‍ത്തമാണിതെന്നും മാസ്‌ക് ഒഴിവാക്കി ചിരിയിലൂടെ അഭിവാദനം ചെയ്യാനുള്ള അമേരിക്കക്കാരുടെ അവകാശം വീണ്ടെടുത്തതായും പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

ടെല്‍ അവീവ്: ഹമാസിനെതിരെ ആക്രമണം ശക്തമാക്കുന്നതിന്റെ സൂചനകള്‍ നല്‍കി ഇസ്രായേല്‍. ഗാസ ആക്രമണത്തിന് തുടക്കമിട്ടുവെന്നും കൂടുതല്‍ സൈന്യത്തെ ഗാസ അതിര്‍ത്തിയില്‍ വിന്യസിച്ചുവെന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് പ്രഖ്യാപനം നടത്തി. സംഘര്‍ഷങ്ങളില്‍ മരണം നൂറ് കടന്നു. ലെബനന്‍ അതിര്‍ത്തിയില്‍ നിന്ന് മെഡിറ്ററേനിയനിലേക്ക് റോക്കറ്റ് ആക്രമണമുണ്ടായി. ഗാസ മുനമ്പ് ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഗാസയിലെ 14 നില പാര്‍പ്പിട സമുച്ചയം ഇസ്രയേല്‍ ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നതിനുപിന്നാലെ 130 റോക്കറ്റുകള്‍ ഇസ്രയലിലേക്ക് തൊടുത്താണ് ഹമാസ് തിരിച്ചടിച്ചത്.ലെബനനിലെ ഹമാസ് പക്ഷക്കാരാണ് ആക്രമണത്തിന് പിന്നില്‍. അറബ്-ജൂത വംശജര്‍ ഇടകലര്‍ന്ന് കഴിയുന്ന ഇടങ്ങളില്‍ ജനങ്ങള്‍ പരസ്പരം ഏറ്റുമുട്ടുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

pakistan

ഇസ്ലാമാബാദ് : ഇസ്രായേലിനെതിരെ ഭീകരാക്രമണം നടത്തുന്ന പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ട്വിറ്ററിലൂടെയാണ് ഇമ്രാൻ ഖാൻ പലസ്തീനെ പിന്തുണച്ച് പരസ്യമായി രംഗത്ത് വന്നത്.നേരത്തെ ഹമാസ് ഭീകര കേന്ദ്രങ്ങൾക്കെതിരായ ഇസ്രായേലിന്റെ ആക്രമണത്തെ അപലപിച്ച് പാകിസ്താൻ രംഗത്ത് വന്നിരുന്നു.

സംഭവത്തിൽ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഇമ്രാൻ ആവശ്യപ്പെട്ടിരുന്നു. ​അമേരിക്കൻ ധൈഷണികനായ നോം ചോംസ്‌കിയുടെ വാക്കുകളെ ഉദ്ധരിച്ചാണ് ഇക്കാര്യം പാക് പ്രധാനമന്ത്രി വ്യക്തമാക്കിയത്.പലസ്തീനികളോടുള്ള ഇസ്രായേലിന്റെ പെരുമാറ്റം ക്രൂരമാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള നോം ചോംസ്‌കിയുടെ വാക്കുകളാണ് ഇമ്രാൻ ഖാൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.


ഇതിന് മുകളിലായി #we tandWithGaza #WeStandWithPalestine, എന്നീ ഹാഷ് ടാഗുകളും ചേർത്തിട്ടുണ്ട്.സംഘർഷത്തിൽ ഇതുവരെ 53 പലസ്തീനികളും, ആറ് ഇസ്രായേലികളുമാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകീട്ട് നൂറ് റോക്കറ്റുകളാണ് ഭീകര സംഘടനയായ ഹമാസ് ഇസ്രായേലിന് നേരെ തൊടുത്തത്

ഐക്യരാഷ്‌ട്രസഭ: ചൈനയ്‌ക്കും പാകിസ്ഥാനും ഒപ്പം ആഗോള ഭീകര സംഘടനകളിൽ നിന്നുമുള‌ള ഭീഷണികളും രാജ്യത്തിനുണ്ടെന്ന് ഐക്യരാഷ്‌ട്ര സഭയിൽ ഇന്ത്യ. ഇറാഖിലും സിറിയയിലും തങ്ങളുടെ അധീനതയിലുള‌ള പ്രദേശങ്ങളിൽ ഐസിസ് ആസൂത്രിതമായി വംശഹത്യയും ബലാൽസംഗവും തട്ടിക്കൊണ്ടുപോകലും അടിമത്തവും നടപ്പാക്കിയെന്ന് യു.എനിലെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി ആർ.രവീന്ദ്ര അറിയിച്ചു.

പശ്ചിമേഷ്യയിൽ വളരെയധികം ശക്തിയുള‌ള ഐസിസ് ഒരു സാധാരണ ഭീകര സംഘടനയല്ലെന്നും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഒരു ആഗോള സിൻഡിക്കേ‌റ്റായാണ് അവർ പ്രവർത്തിക്കുന്നതെന്നും ആർ.രവീന്ദ്ര അഭിപ്രായപ്പെട്ടു.ഇസ്ളാമിക് സ്‌റ്റേ‌റ്റ് ഇറാഖിലെ ജനങ്ങൾക്കെതിരെ മനുഷ്യത്വരഹിതമായ അതിക്രമങ്ങൾ പലതും നടത്തി.

39 ഇന്ത്യക്കാർ ഇത്തരം അതിക്രമങ്ങൾക്ക് ഇരകളായി.’ ഐസിസ് നടത്തിയ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന സംഘത്തിന്റെ നടപടികൾ വിശദമാക്കുന്ന സുരക്ഷാ കൗൺസിലിലാണ് ആർ. രവീന്ദ്ര ഈ അഭിപ്രായം പറഞ്ഞത്.ഭീകരപ്രവർത്തനങ്ങൾക്ക് എതിരായ ഉത്തരവാദിത്വം ഏ‌റ്റെടുക്കുന്നതും അത്തരം ഭീകരപ്രവർത്തനം നടത്തുന്ന രാജ്യങ്ങൾക്ക് എതിരെ നടപടിയെടുക്കുന്നതും ഭീകരവാദത്തിനെതിരായ ആഗോള പോരാട്ടത്തിന് വിശ്വാസ്യത പകരുമെന്ന് ആർ.രവീന്ദ്ര ഐക്യരാഷ്‌ട്ര സഭയിൽ പറഞ്ഞു.അതിനാൽതന്നെ അവരെ വെറുമൊരു ഭീകരസംഘടനയായി കാണാൻ സാധിക്കില്ല. നമ്മുടെ അയൽരാജ്യങ്ങളിലുമുള‌ള ഒരു ആഗോള സിൻഡിക്കേ‌റ്റാണ് അവർ.’ ഇന്ത്യ അറിയിച്ചു.

വാഷിംഗ്ടണ്‍: ഇസ്രയേലിനെ പിന്തുണച്ച് അമേരിക്ക. റോക്കറ്റുകള്‍ ആക്രമിക്കാന്‍ വരുമ്പോള്‍ ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നും , ആക്രമണങ്ങള്‍ ഉടന്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചതിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബൈഡന്‍.അതേസമയം ഇസ്രയേല്‍ – പാലസ്തീന്‍ സംഘര്‍ഷം സങ്കീര്‍ണമായിക്കൊണ്ടിരിക്കുകയാണ്. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 43 ആയി.ഐക്യാരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ഈജിപ്റ്റ്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ സമവായ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ഡെല്‍അവീവ്: ഇസ്രായേലിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ഇസ്രായേലിലെ ഇന്ത്യന്‍ എംബസി. ഇസ്രായേല്‍ – ഫലസ്തീന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് രാജ്യത്തെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക ഭരണകൂടം നല്‍കുന്ന സുരക്ഷാ പ്രോട്ടോകോള്‍ പാലിക്കണമെന്നും എംബസി നിര്‍ദ്ദേശം നല്‍കുന്നു. അടിയന്തര സഹായത്തിന് ഹെല്‍പ്പ് ലൈന്‍ നമ്പറും എംബസി പുറത്തിറക്കിയിട്ടുണ്ട് .+972549444120 ആണ് നമ്പര്‍.

എമർജൻസി നമ്പറിൽ സേവനം ലഭ്യമായില്ലെങ്കിൽ cons1.telaviv@mea.gov.in -എന്ന ഇ മെയിൽ ഐഡിയിൽ ഒരു സന്ദേശം നൽകണമെന്നും എംബസി ആവശ്യപ്പെടുന്നു. എല്ലാ തരം മാർഗനിർദേശങ്ങളും നൽകാൻ എംബസി അധികൃതർ തയ്യാറാണെന്നും ജാഗ്രത പാലിക്കണമെന്നും, ഫേസ്ബുക്കിലൂടെ മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി എന്നിങ്ങനെ വിവിധ പ്രാദേശിക ഭാഷകളിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പുകളിൽ ടെൽ അവീവിലെ ഇന്ത്യൻ എംബസി വ്യക്തമാക്കുന്നു.

ജറുസലം; പതിനാറ് പ്രധാന ഹമാസ് നേതാക്കള്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹമാസ് സൈനികവിഭാഗമായ ഖ്വാസം ബ്രിഗേഡ്‌സിനെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേല്‍ ആക്രമണം. ഗാസയിലെ ഹമാസ് ഭരണത്തിന്‍റെ ആണിക്കല്ലാണ് ഖ്വാസം ബ്രിഗേഡ്‌സ്. ഗാസയിലെ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.ഹമാസിന്‍റെ പ്രത്യാക്രമണത്തില്‍ ഒരു ഇസ്രയേലി സൈനികന്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ടെല്‍ അവീവ്, അഷ്കലോണ്‍, ലോട് നഗരങ്ങള്‍ ലക്ഷ്യമിട്ടാണ് ഹമാസിന്‍റെ റോക്കറ്റ് ആക്രമണം. സംഘര്‍ഷം ആളിപ്പടര്‍ന്നതോടെ ഇസ്രയേല്‍ പലസ്തീന്‍ അതിര്‍ത്തി നഗരങ്ങളില്‍ ജനങ്ങള്‍ തെരുവില്‍ ഏറ്റുമുട്ടുകയാണ്.2014ന് ശേഷം ഹമാസിന് നഷ്ടമാവുന്ന ഏറ്റവും മുതിര്‍ന്ന നേതാവാണ് ബാസിം ഇസ്സ. സൈബര്‍ വിഭാഗം മേധാവി കൂടിയാണ് ഇസയ്ക്കൊപ്പം കൊല്ലപ്പെട്ട ജോമ തഹ്‌ല. ഇസ്രയേല്‍ അധിനിവേശ നീക്കങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു.

ഇരുപക്ഷവും പ്രകോപനം ഒഴിവാക്കണമെന്ന് ചൈന, ഇറ്റലി, ജര്‍മനി എന്നീ രാജ്യങ്ങള്‍ അഭ്യര്‍ഥിച്ചു.ഗാസയിലെ ബ്രിഗേഡ് കമാന്‍ഡര്‍ ബാസിം ഇസയും മിസൈല്‍ ടെക്നോളജി തലവന്‍ ജോമ തഹ്‌ലയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. കിഴക്കന്‍ ഇസ്രയേലിലേക്ക് റോക്കറ്റ് വര്‍ഷം നടത്തി ഹമാസ് തിരിച്ചടിച്ചു. പലസ്തീനില്‍ 53 പേരും ഇസ്രയേലില്‍ 6 പേരും കൊല്ലപ്പെട്ടു. സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് റഷ്യയും ചൈനയും ആവശ്യപ്പെട്ടു.

nursing

ഇന്ത്യയില്‍ നിന്നുള്ള 1000 നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കും നഴ്‌സുമാര്‍ക്കും 10 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്റ് മാനേജ്‌മെന്റാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഗേറ്റ് വേ ടു ഗ്ലോബല്‍ നഴ്‌സിംഗ് എന്ന പദ്ധതിയില്‍ ചേരുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ അനുവദിക്കുക. കോവിഡ് സമയത്ത് നഴ്‌സുമാരുടെ സേവനത്തിന് നല്‍കുന്ന ആദരമാണിത്. നഴ്‌സിംഗില്‍ പോസ്റ്റ് ഗ്രാഡുവേറ്റ് ബിരുദം നല്കുന്ന ഓസ്‌ട്രേലിയയിലെ ഏക സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമെന്ന ബഹുമതി അടുത്തിടെ കരസ്ഥമാക്കി ചരിത്രം സൃഷ്ടിച്ച സ്ഥാപനമാണ് ഐഎച്ച്എം. ആസ്‌ത്രേലിയിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യയില്‍ വേരുകളുള്ള ഒരു വ്യക്തി ആദ്യമായി തുടങ്ങിയതും, വിജയകരമായി നടത്തുന്നതുമായ ഏകസ്ഥാപനമാണ് ഐഎച്ച്എം.ഐഎച്ച്എമ്മിന്റെ മാസ്റ്റര്‍ ഓഫ് നഴ്‌സിംഗ് കോഴ്‌സ് നഴ്‌സുമാര്‍ക്ക് അവരുടെ വിഷയത്തില്‍് ആഴത്തിലുള്ള അറിവ് ലഭ്യമാക്കുന്നതിനൊപ്പം വൈദഗ്ധ്യം അങ്ങേറ്റം മെച്ചപ്പെടുത്തുന്നതിനുതകുന്ന വിചിന്തന ശേഷിയും, വിലയിരുത്തലും, പരിശോധനയും നടത്തുന്നതിനുള്ള കഴിവ് വികസിപ്പിക്കുന്നു. ഗേറ്റ്വേ ടു ഗ്ലോബല്‍ നഴ്‌സിംഗ് പ്രോഗ്രാമിന്റെ ഭാഗമാകുന്നവര്‍ക്ക് അമേരിക്ക, കാനഡ, യുകെ, അയര്‍ലണ്ട്, യൂറോപ്പ്, ആസ്‌ത്രേലിയ, ന്യൂസിലാണ്ട് തുടങ്ങിയ രാജ്യങ്ങള്‍ കോവിഡ് മഹാമാരിക്ക് ശേഷം സാധാരണ നില കൈവരിക്കുമ്പോള്‍ തൊഴിലവസരങ്ങള്‍ ലഭ്യമാവും. അന്താരാഷ്ട്ര തലത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക്, വിശേഷിച്ചും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക്, ലഭിക്കുന്ന മറ്റൊരു മെച്ചം ഗവേഷണവും, പ്രൊജക്ടുമായി ബന്ധപ്പെട്ട മേഖലകളും, ക്ലിനിക്കല്‍ മേഖലയില്‍ ഉയര്‍ന്ന സാധ്യതകളുമാണ്.ഇന്ത്യയില്‍ നിന്നും നഴ്‌സിംഗില്‍ ബിരുദമുള്ളവര്‍ക്കെല്ലാം പിജി കോഴ്‌സിന് അപേക്ഷിക്കാം. പിജി പ്രോഗ്രം ചെയ്യാന്‍ ആഗ്രഹിക്കുന്ന നഴ്‌സുമാര്‍ക്ക് വിദ്യാര്‍ത്ഥി വിസ ലഭിക്കുന്നതിനാല്‍് ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് ഓസ്‌ട്രേലിയയില്‍ പഠിക്കുന്നതിനും, താമസിക്കുന്നതിനുമുള്ള അവസരം ലഭിക്കുന്നു.

ഒരിക്കല്‍ ലോകത്ത് ഏറ്റവും ആരാധകരുള്ള താരദമ്പതിമാരായിരുന്നു ജെന്നിഫര്‍ ലോപ്പസും ബെൻ അഫ്ലെക്കും. 2002 നവംബറിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. എന്നാല്‍ ഇരുവരും പിന്നീട് പിരിഞ്ഞു. ഇപോഴിതാ പതിനേഴ് വര്‍ഷത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്നാണ് പുതിയ വാര്‍ത്ത.ബെന്നുമായുള്ള വേര്‍പിരിയല്‍ ഹൃദയഭേദകം എന്നാണ് ജെന്നിഫര്‍ വിശേഷിപ്പിച്ചത്. അടുത്തിടെ ലോസ് ഏഞ്ചല്‍സിലെ ജെന്നിഫറിന്റെ വസതിയില്‍ വെച്ചുള്ള ബെൻ അഫ്ലെക്കുമൊത്തുള്ള ഫോട്ടോ ഡെയിലി മെയില്‍ പ്രസിദ്ധീകരിച്ചിരുന്നു.

മൊണ്ടാനയിലും ജെന്നിഫറിനെയും ബെന്നിനെയും ഒരുമിച്ച് കണ്ടതായി വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് ഇരുവരും ഒന്നിക്കുകയാണ് എന്ന് ചര്‍ച്ചകള്‍ ഉണ്ടായത്. നടനും ചലചച്ചിത്രകാരനുമായ ബെൻ എഫ്ലെക്കുമായുള്ള ജെന്നിഫറിന്റെ ബന്ധം കേവലം രണ്ട് വര്‍ഷം മാത്രമായിരുന്നു. ഇരുവരെയും മാധ്യമങ്ങള്‍ ബെന്നിഫെര്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. ഇപോഴിതാ വേര്‍പിരിഞ്ഞ് 17 വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്നതാണ് വാര്‍ത്ത.

ബിൽ ഗേറ്റ്സ് തന്റെ ചില വമ്പൻ പാർട്ടികളിൽ തുണിയുരിഞ്ഞു നൃത്തം ചെയ്യുന്ന സ്ട്രിപ്പർമാരെ കൊണ്ടുവരാറുണ്ടായിരുന്നുവെന്ന് തൊണ്ണൂറുകളിൽ മൈക്രോസോഫ്റ്റ് സ്ഥാപകനെക്കുറിച്ച് പുസ്തകങ്ങൾ എഴുതിയ ജെയിംസ് വാലസിന്റെ വെളിപ്പെടുത്തൽ. മെലിൻഡയുമായി വേർപിരിഞ്ഞ സാഹചര്യത്തിൽ വീണ്ടും ഇത്തരം പാർട്ടികളിലേക്ക് ഗേറ്റ്സ് കടക്കുമെന്ന് വിശ്വസിക്കുന്നതായും വാലസ് പറഞ്ഞു. ഡെയിലി മെയിൽ വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് വാലസ് ഇക്കാര്യങ്ങൾ പറഞ്ഞത്.

ഒരു കമ്പ്യൂട്ടർ ബുദ്ധിജീവി എന്നതിൽ നിന്നും വ്യത്യസ്തമായി മറ്റൊരു ജീവിതം അക്കാലത്ത് ബില്ലിന് ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൈക്രോസോഫ്റ്റിന്റെ ആദ്യകാല സംഘത്തിലെ പല ചെറുപ്പക്കാരും അവരുടെ ചില പാർട്ടികളെ ബില്ലിനു വേണ്ടി നഗ്നത പാർട്ടികളാക്കി മാറ്റിയിരുന്നെന്നും സീയാറ്റിലിൽ നിന്നുമുള്ള സ്ട്രൈപ്പെർമാരെക്കൂടി പാർട്ടികളിൽ ഉൾപ്പെടുത്തിയിരുന്നുവെന്നുമാണ് വാലസിന്റെ വെളിപ്പെടുത്തൽ.

സാങ്കേതികവിദ്യയുടെ ഒഴുക്ക് നിലയ്ക്കാതിരിക്കാനും മൈക്രോസോഫ്റ്റിന്റെ വളർന്നു വരുന്ന ഐടി സാമ്രാജ്യത്തിൽ നിന്നുള്ള പുതിയ ബിസിനസ് വാർത്തകൾ ഇടതടവില്ലാതെ ലഭിക്കുന്നതിനും വേണ്ടി ഇത്തരം നിശാപാർട്ടികൾ പലതും വർത്തയാക്കാൻ ദേശീയ മാധ്യമങ്ങൾ തയ്യാറായിരുന്നില്ല.ബിൽ ഗേറ്റ്സിനെക്കുറിച്ചുള്ള രണ്ടാമത്തെ പുസ്തകമായ Overdrive: ‘Bill Gates and the Race to Control Cyberspace’ ൽ ശതകോടീശ്വരന്റെ വാഷിംഗ്ടണിലെ ലോറേൽഹർസ്റ്റ് എന്ന വീട്ടിൽ നടക്കാറുണ്ടായിരുന്ന ഈ നഗ്നത പാർട്ടികളെക്കുറിച്ച് വിവരിക്കുന്നുണ്ട്.

bill gates, melinda gates, bill gates divorce, melinda gates divorce, microsoft, ബിൽഗേറ്റ്സ്, മെലിൻഡ ഗേറ്റ്സ്, ബിൽഗേറ്റ്സ് വിവാഹമോചിതനായി, വിവാഹ മോചനം, മൈക്രോസോഫ്റ്റ് ചാണക ചികിത്സ കോവിഡിന് പരിഹാരമാർഗ്ഗമല്ല; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍.’ബിൽ ഗേറ്റ്സ് സിയാറ്റിലിലെ ഒരു നിശാക്ലബ് സന്ദർശിക്കാറുണ്ടായിരുന്നു. മാത്രമല്ല തന്റെ വീട്ടിലെ സ്വിമ്മിങ് പൂളിൽ സുഹൃത്തുക്കൾക്കൊപ്പം നഗ്നരായി നീന്തുന്നതിന് ഡാൻസേഴ്സിനെ വാടകയ്ക്ക് എടുത്തിരുന്നുവെന്നും’ – മുൻ പോസ്റ്റ് ഇന്റലിജൻസർ റിപ്പോർട്ടർ കൂടിയായ വാലസ് പറയുന്നു.

ബില്ലുമായി അകന്നു കഴിയുന്ന ഭാര്യ മെലിൻഡയുമായുള്ള ബന്ധത്തെ ഇത്തരം വിഷയങ്ങളും ബാധിച്ചിരിക്കാം എന്നതാണ് വാലസിന്റെ പക്ഷം. 1988ൽ ഫ്രഞ്ച് (മെലിൻഡയുടെ ആയ) എന്ന സ്ത്രീയുമായി ബന്ധമുണ്ടായിരുന്ന കാലത്തും നഗരത്തിന് പുറത്തെ ബിസിനസ് ആവശ്യങ്ങൾക്കിടയിൽ ഗേറ്റ്സ് തന്റെ ഇത്തരം വിനോദങ്ങൾ ആവർത്തിച്ചിരുന്നതായും വാലസ് പറയുന്നു.എന്നാൽ, മെലിൻഡയ്ക്ക് ബിൽ ഗേറ്റ്സിന്റെ സ്ത്രീകളോടുള്ള താല്പര്യത്തെക്കുറിച്ച് അറിയാമായിരുന്നു.

ഇത് അവരുടെ ബന്ധത്തെ ബാധിക്കുകയും ചെയ്തിരുന്നു. ഒരു ഘട്ടത്തിൽ ഇരുവരും വേർപിരിയുകയും പിന്നീട് 1992ൽ കൂടുതൽ അടുത്തുകൊണ്ട് വീണ്ടും ഒന്നിക്കുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 27 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷമാണ് ഇപ്പോൾ ഇരുവരും വേര്‍പിരിയാന്‍ തീരുമാനമെടുത്തത്. ലോകത്തിലെ ഏറ്റവും ആസ്തിയുള്ള ദമ്പതികളിലൊന്നാണ് ബില്‍ഗേറ്റ്‌സും മെലിന്‍ഡയും. 130 ബില്ല്യണ്‍ ഡോളറാണ് ഇവരുടെ സമ്പാദ്യം. സമ്പാദ്യത്തിന്റെ നല്ലൊരു പങ്കും ഇവര്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ചെലവാക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.