വാട്ട്‌സാപ്പ്, മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്ക് പരസ്പരം ആശയവിനിമയം നടത്താം : ഫേസ്ബുക്ക്

Facebook

വാട്ട്‌സാപ്പ്, മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്ക് ഇനി പരസ്പരം ആശയവിനിമയം നടത്താവുന്ന സംവിധാനം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫേസ്ബുക്ക്.
ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഈ മൂന്ന് പ്ലാറ്റ്‌ഫോമുകളും ഒരുമിച്ച് ഒറ്റ സേവനത്തിലേക്ക് വരുന്ന കാര്യം കഴിഞ്ഞ വര്‍ഷം തന്നെ ഫേസ്ബുക്ക് തലവന്‍ മാര്‍ക് സുക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചിരുന്നു. ലോക്കല്‍ ഡാറ്റാബേസില്‍ ഫേസ്ബുക്ക് ടേബിളുകള്‍ ഉണ്ടാക്കുന്നുണ്ടെന്നാണ് വാര്‍ത്തകള്‍. ഇത് വാട്ട്‌സാപ്പ് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ സന്ദേശങ്ങളും സേവനങ്ങളും മാനേജ് ചെയ്യുന്നതിന് സഹായിക്കും. ഫേസ്ബുക്കിന് ഇതില്‍ നിന്ന് ഉപയോക്താക്കളുടെ ചില വിവരങ്ങളും ശേഖരിക്കാന്‍ സാധിക്കും.