ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് : നാലു രാജ്യങ്ങളുടെയും നാവിക സേനകള്‍ അണിനിരക്കുന്ന അഭ്യാസപ്രകടനം.

നാവിക സേനകള്‍ അണിനിരക്കുന്ന

ചൈനയ്ക്കു ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യയുടെ നേതൃത്വത്തില്‍ മലബാര്‍ നാവിക അഭ്യാസത്തിന് യുഎസും, ജപ്പാനും പുറമെ ഓസ്ട്രേലിയയും
പങ്കെടുക്കും. ഈ വര്‍ഷം അവസാനത്തോടെ ബംഗാള്‍ ഉള്‍ക്കടലിലാണ് നാലു രാജ്യങ്ങളുടെയും നാവിക സേനകള്‍ അണിനിരക്കുന്ന അഭ്യാസപ്രകടനം.
അമേരിക്കയുമായും ജപ്പാനുമായും ചര്‍ച്ച നടത്തിയ ശേഷം അടുത്തയാഴ്ച ഔദ്യോഗികമായി ആസ്ട്രേലിയയെ ക്ഷണിക്കുമെന്നാണു സൂചന.

യുഎസ്, ഇന്ത്യ നാവികസേനകള്‍ സംയുക്തമായി 1992 മുതലാണ് മലബാര്‍ നാവിക അഭ്യാസം ആരംഭിച്ചത്. എന്നാൽ 2004 മുതല്‍ ഏഷ്യയിലെ മറ്റു രാജ്യങ്ങളും പങ്കെടുക്കാറുണ്ട്. 2007-ല്‍ ഇന്ത്യ, ജപ്പാന്‍, യുഎസ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഓസ്ട്രേലിയയും പങ്കെടുത്തു. എന്നാൽ അതിനെ ചൈന എതിര്‍ത്തു . 2015-ലെ നാവിക അഭ്യാസത്തില്‍ ജപ്പാനെ ഉള്‍പ്പെടുത്തിയപ്പോഴും എതിര്‍പ്പുമായി ചൈന രംഗത്തെത്തിയിരുന്നു. ഇന്ത്യ ചൈനാ അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വരാൻപോകുന്ന ഈ അഭ്യാസപ്രകടനം ചൈനയ്ക്കുള്ള ശക്തമായ ഒരു മുന്നറിയിപ്പാണ്.