International (Page 190)

കാബൂൾ: താലിബാൻ ഭീകരർക്ക് വേണ്ട സഹായങ്ങളും പിന്തുണയും നൽകുന്ന പാകിസ്താനാണെന്നത് പകൽ പോലെ വ്യക്തമാണ്. അഫ്ഗാനിൽ യുദ്ധം ചെയ്യുന്നത് പാക് പട്ടാളക്കാരാണെന്ന് അഫ്ഗാനിലെ മുൻ പ്രഡിഡന്റ് അഷ്‌റഫ് ഘനി ഉൾപ്പടെയുള്ളവർ പറഞ്ഞപ്പോഴും ഇതിന് വ്യക്തമായ തെളിവുകളില്ലെന്നായിരുന്നു അമേരിക്ക പറഞ്ഞിരുന്നത്. എന്നാലിതിന് വ്യക്തമായ തെളിവുകൾ ഇപ്പോൾ ലഭിച്ചിരിക്കുകയാണ്.

പഞ്ച്ഷീർ താഴ്വര പിടിച്ചെടുക്കാൻ താലിബാനു വേണ്ടി യുദ്ധം ചെയ്യുന്നതിനിടെ പ്രതിരോധ സേനയുടെ വെടിയേറ്റുമരിച്ച പാക് സൈനികരിൽ ഒരാളുടെ തിരിച്ചറിയൽ കാർഡാണ് താലിബാനെ സഹായിക്കുന്നതിൽ പാകിസ്താന്റെ പങ്ക് വെളിപ്പെടുത്തുന്ന തെളിവ്. മുഹമ്മദ് വസീം എന്ന പാക് സൈനികന്റെ തിരിച്ചറിയൽ കാർഡാണ് കണ്ടെത്തിയിരിക്കുന്നത്.

അഫ്ഗാനിൽ അധികാരം പിടിച്ചെടുക്കാൻ താലിബാന് പാകിസ്താന്റെ പിന്തുണ ഉണ്ടായിരുന്നുവെന്നുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. താലിബാൻ കടന്നുകയറ്റത്തിന്റെ ഭാഗമായി പാകിസ്താൻ തീവ്രവാദികളുടെ വൻ തോതിലുള്ള സംഘം രാജ്യത്ത് എത്തിയിട്ടുണ്ടെന്ന് അഫ്ഗാൻ മുൻപ്രസിഡന്റ് അഷ്റഫ് ഘനി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്ന വാർത്തകളും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

10,000 മുതൽ 15,000 വരെ പാകിസ്താൻ തീവ്രവാദികൾ അഫ്ഗാനിൽ എത്തിയിട്ടുള്ളതായി അഷ്‌റഫ് ഗനി ബൈഡനോട് വെളിപ്പെടുത്തിയിരുന്നു. ജൂലായ് 23-ന് ഇരു രാഷ്ട്രത്തലവൻമാരും തമ്മിൽ നടന്ന ടെലിഫോൺ സംഭാഷണത്തിലായിരുന്നു ഇക്കാര്യങ്ങൾ അറിയിച്ചത്. താലിബാൻ കാബൂൾ പിടിച്ചടക്കുന്നതിന് ആഴ്ചകൾക്കു മുമ്പായിരുന്നു ഇരു നേതാക്കളും തമ്മിൽ സംഭാഷണം നടന്നത്. താലിബാന്റെ നേതൃത്വത്തിലുള്ള പൂർണതോതിലുള്ള അധിനിവേശമാണ് ഇപ്പോൾ അഫ്ഗാനിസ്താനിലുള്ളളതെന്ന് ഘനി ബൈഡനെ അറിയിച്ചിരുന്നു. പൂർണമായും പാകിസ്താന്റെ ആസൂത്രണത്തിലും ആയുധ ബലത്തിലുമാണ് ഇത് നടക്കുന്നത്. പാകിസ്താനികളടക്കം പതിനായിരം മുതൽ പതിനയ്യായിരംവരെ അന്താരാഷ്ട്ര തീവ്രവാദികൾ ഇതിൽ ഉൾപ്പെടുന്നതായും ഘനി ബൈഡനെ അറിയിച്ചിരുന്നു.

കാബൂൾ: അഫ്ഗാനിലെ വിമാനത്താവളങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാൻ ചൈന ശ്രമം നടത്തുന്നതായി റിപ്പോർട്ട്. ബാഗ്രാം വ്യോമതാവളമുൾപ്പെടെയുള്ള സുപ്രധാന കേന്ദ്രങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാനാണ് ചൈനയുടെ പദ്ധതി. ചൈനയുടെ നീക്കങ്ങൾ ഇന്ത്യയ്ക്കും ആശങ്ക വർധിപ്പിക്കുന്നുവെന്ന് വിദേശകാര്യ വിദഗ്ധർ പറയുന്നു. ഇന്ത്യയെ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് അകറ്റാനും മേഖലയിലെ ഏക ശക്തിയായി മാറാനുമുളള ചൈനയുടെ തന്ത്രപരമായ നീക്കമാണിതെന്നാണ് വിദേശകാര്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ബാഗ്രാം വ്യോമതാവളം അമേരിക്കയുടെ നിയന്ത്രണത്തിലായിരുന്നു. ബാഗ്രാം വ്യോമതാവളം നിയന്ത്രണത്തിലാക്കിയാൽ പാകിസ്താനെ ശക്തിപ്പെടുത്താനും ആവശ്യമെങ്കിൽ ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കാനും ചൈനയ്ക്ക് സാധിക്കുമെന്ന് മുൻ യുഎൻ നയതന്ത്രജ്ഞ നിക്കി ഹാലെ മുന്നറിയിപ്പ് നൽകുന്നു. ഫോക്സ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അഫ്ഗാൻ വിഷയത്തിൽ റഷ്യയെപ്പോലുള്ള അഭിനേതാക്കൾ തങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും താലിബാനെതിരെ തിരിച്ചടി നടത്താൻ റഷ്യ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ഘട്ടത്തിൽ നാം ചൈനയെ നിരീക്ഷിക്കേണ്ടതുണ്ട്. കാരണം ചൈന ഉടൻ അഫ്ഗാനിലെ ബാഗ്രാം വ്യോമതാവളം ഏറ്റെടുത്തേക്കാം. ഇന്ത്യയ്ക്കെതിരെ പോരാടുന്നതിന് വേണ്ടി ചൈന പാകിസ്താനെ ശക്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അഫ്ഗാനിൽ ബെൽറ്റ് ആന്റ് റോഡ് നടപ്പാക്കാനാണ് ചൈന ശ്രമിക്കുന്നത്. ബാഗ്രാം വ്യോമതാവളമുൾപ്പെടെയുള്ള വിമാനത്താവളങ്ങളുടെ നിയന്ത്രണം ആരെയെങ്കിലും ഏൽപ്പിക്കാനാണ് അഫ്ഗാൻ ശ്രമിക്കുന്നതെങ്കിൽ ചൈന അവ ഏറ്റെടുക്കുന്നതിന് ലോകം ഉടൻ സാക്ഷ്യം വഹിക്കുമെന്നും അതിനുള്ള നീക്കങ്ങൾ ചൈന ആരംഭിച്ചുവെന്നും നയതന്ത്രജ്ഞനായ അനിൽ തിഗ്രുനയാത്ത് അറിയിച്ചു. ഇന്ത്യയ്‌ക്കെതിരെ ചൈന ഏറെക്കാലമായി പാകിസ്താനെ പിന്തുണയ്ക്കുകയാണ്. ജയ്‌ഷെ മുഹമ്മദ് ഭീകരനായ മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കാൻ ഇന്ത്യ ശ്രമിച്ചപ്പോൾ ചൈന എല്ലായ്പ്പോഴും വീറ്റോ അധികാരം ഉപയോഗിച്ച് അതിനെ തടയാൻ ശ്രമിച്ചു. തെക്കുകിഴക്കൻ ഏഷ്യയിൽ നിന്ന് ഇന്ത്യയെ അകറ്റാൻ ചൈന പാകിസ്താനെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കാബൂള്‍: അഫ്ഗാന്‍ വികസനത്തിന് ചൈനയുടെ സഹായം ലഭിക്കുമെന്ന് താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ്. ചൈന ആയിരിക്കും വികസന കാര്യത്തില്‍ രാജ്യത്തിന്റെ പ്രധാന പങ്കാളി, ചൈനയുടെ സഹായത്തോടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറപാകും, രാജ്യത്ത് നിക്ഷേപം നടത്താന്‍ ചൈന സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഇറ്റാലിയന്‍ ദിനപത്രമായ ലാ റിപ്പബ്ലിക്കയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താലിബാന്‍ വക്താവ് വെളിപ്പെടുത്തി.

മാത്രമല്ല, ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയെ താലിബാന്‍ പിന്തുണയ്ക്കുമെന്നും, പുരാതനമായ പട്ടുപാതയെ പുനരുജ്ജീവിപ്പിക്കുന്നതാണ് പദ്ധതി. രാജ്യാന്തര വിപണികളിലേക്കുള്ള തങ്ങളുടെ വാതില്‍ തുറക്കുന്നത് ചൈനയിലൂടെ ആയിരിക്കുമെന്നും താലിബാന്‍ വക്താവ് പറഞ്ഞു.

വന്‍തോതിലുള്ള ചെമ്പ് ശേഖരം അഫ്ഗാനിലുണ്ടെന്നും, ചൈനയുടെ സഹായത്തോടെ ചെമ്പ് ഖനികള്‍ ആധുനികവത്കരിക്കാനും പ്രവര്‍ത്തന സജ്ജമാക്കാനും കഴിയും. റഷ്യയേയും പ്രധാന പങ്കാളിയായാണ് താലിബാന്‍ കാണുന്നത്. മോസ്‌കോയുമായി നല്ല ബന്ധം നിലനിര്‍ത്തുമെന്നും താലിബാന്‍ വക്താവ് അറിയിച്ചു..

നേരത്തെ, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുമായി നല്ല ബന്ധം നിലനിര്‍ത്തുമെന്ന് അധികാരം പിടിച്ചശേഷം താലിബാന്‍ വ്യക്തമാക്കിയിരുന്നു. അഫ്ഗാനിലെ ജനങ്ങള്‍ക്ക് അനുകൂലമായ നയങ്ങള്‍ ഇന്ത്യ സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും താലിബാന്‍ വക്താവ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

കാബൂള്‍: ഇറാനു സമാനമായ രീതിയില്‍ ഒരു പരമോന്നത ആത്മീയ നേതാവിന് പ്രാധാന്യമുള്ള സര്‍ക്കാരാകും അഫ്ഗാനിലെന്ന് താലിബാന്‍. സ്ഥാപകനേതാവ് മുല്ലാ ബരാദര്‍ ആകും താലിബാന്‍ സര്‍ക്കാരിനെ നയിക്കുക.

സൈന്യത്തിനും സര്‍ക്കാരിനും മേല്‍ അധികാരമുളള ആത്മീയ നേതാവായിരിക്കുക ഹിബത്തുളള അകുന്‍സാദയാണ്. താലിബാന്റെ പരമോന്നത നേതാവായിരുന്ന ഭീകരന്‍ മുല്ല മുഹമ്മദ് ഒമറിന്റെ മകന്‍ മുഹമ്മദ് യാക്കൂബിന് പ്രത്യേക പദവി സര്‍ക്കാരില്‍ ലഭിക്കും.

നേരത്തെ, അഫ്ഗാനിസ്താന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചൈനയുടെ സഹായം ലഭിക്കുമെന്ന് താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞിരുന്നു. ചൈനയുടെ സഹായത്തോടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറപാകുമെന്നും, ചൈന ആയിരിക്കും വികസന കാര്യത്തില്‍ രാജ്യത്തിന്റെ പ്രധാന പങ്കാളി. രാജ്യത്ത് നിക്ഷേപം നടത്താന്‍ ചൈന സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഇറ്റാലിയന്‍ ദിനപത്രമായ ലാ റിപ്പബ്ലിക്കയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താലിബാന്‍ വക്താവ് അറിയിച്ചത്.

ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയെ താലിബാന്‍ പിന്തുണയ്ക്കും, രാജ്യാന്തര വിപണികളിലേക്കുള്ള തങ്ങളുടെ വാതില്‍ തുറക്കുന്നത് ചൈനയിലൂടെ ആയിരിക്കുമെന്നും താലിബാന്‍ വക്താവ് പറഞ്ഞു.

മാത്രമല്ല, അഫ്ഗാനിസ്താനില്‍ വന്‍തോതിലുള്ള ചെമ്പ് ശേഖരമുണ്ട്. ചൈനയുടെ സഹായത്തോടെ ചെമ്പ് ഖനികള്‍ ആധുനികവത്കരിക്കാനും പ്രവര്‍ത്തന സജ്ജമാക്കാനും കഴിയും. റഷ്യയേയും പ്രധാന പങ്കാളിയായാണ് താലിബാന്‍ കാണുന്നത്. മോസ്‌കോയുമായി നല്ല ബന്ധം നിലനിര്‍ത്തുമെന്നും താലിബാന്‍ വ്യക്തമാക്കിയിരുന്നു.

കാബൂൾ: കശ്മീരിലും ഇന്ത്യയിലും മറ്റേതൊരു രാജ്യത്തും മുസ്ലിങ്ങൾക്കു വേണ്ടി ശബ്ദമുയർത്താൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് താലിബാൻ. കശ്മീർ ഉൾപ്പെടെ എവിടെയുമുള്ള മുസ്ലീങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുമെന്ന് താലിബാൻ വ്യക്തമാക്കി.

അവർ നിങ്ങളുടെ പൗരന്മാരാണെന്നും നിങ്ങളുടെ നിയമപ്രകാരം അവർക്ക് തുല്യ അവകാശങ്ങൾ ലഭിക്കാൻ അവകാശമുണ്ടെന്നും തങ്ങൾ പറയുമെന്ന് താലിബാൻ വക്താവ് സുഹൈൽ ഷഹീൻ വെളിപ്പെടുത്തി. ബിബിസി ഉർദുവിന് നൽകിയ അഭിമുഖത്തിലായിരുന്നു താലിബാൻ വക്താവിന്റെ പ്രതികരണം. ഏതെങ്കിലും ഒരു രാജ്യത്തിനു നേരേ ആയുധമെടുക്കാൻ ഉദ്ദേശ്യമില്ലെന്നും താലിബാൻ അഭിപ്രായപ്പെട്ടു.

അതേസമയം അഫ്ഗാന്റെ ഭൂമി ഒരു തരത്തിലുമുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അഫ്ഗാനിലെ സർക്കാർ രൂപവത്കരണത്തെ കുറിച്ചുള്ള വിശദാംശങ്ങൾ ഇന്ത്യൻ സർക്കാരിന് അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. ഏതു തരത്തിലുള്ള സർക്കാരാണ് അഫ്ഗാനിസ്താനിൽ രൂപവത്കരിക്കപ്പെടുക എന്നതിനെ കുറിച്ചുള്ള വിശദാംശങ്ങളോ അതിന്റെ സ്വഭാവമോ അറിയില്ലെന്ന് ബാഗ്ചി പറഞ്ഞു. അഫ്ഗാനിലെ സർക്കാർ രൂപീകരണത്തെ കുറിച്ച് പുതുതായി വിവരങ്ങളൊന്നും ഇല്ലെന്നും ഉഹാപോഹങ്ങൾ പ്രചരിപ്പിക്കാൻ താൽപര്യപ്പെടുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഫ്ഗാനിസ്താന്റെ മണ്ണ് ഒരുതരത്തിലുമുള്ള ഭീകരവാദത്തിനും ആരും ഉപയോഗപ്പെടുത്താതിരിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പ്യോങ്യാംഗ്: ഉത്തര കൊറിയയില്‍ കുട്ടികളെ വ്യാപകമായി തട്ടിക്കൊണ്ട് പോകുന്നതായി റിപ്പോര്‍ട്ടുകള്‍. സമ്പന്ന കുടുംബങ്ങളിലെ കുട്ടികളെ തട്ടിക്കൊണ്ട് പോയി മോചന ദ്രവ്യം ആവശ്യപ്പെടുന്നത് ഇവിടെ പതിവായിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയില്‍ നാലോളം കുട്ടികളെയാണ് ഇത്തരത്തില്‍ കാണാതായത്.

കൊവിഡ് ബാധിക്കാതിരിക്കാന്‍ അതിര്‍ത്തികള്‍ അടച്ചിട്ട സാഹചര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ പട്ടിണി രൂക്ഷമായതാണ് ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് തിരിയാന്‍ കാരണമെന്ന് ഡെയിലി മെയിലില്‍ വന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ കഴിഞ്ഞ വര്‍ഷം ആദ്യം മുതല്‍ അതിര്‍ത്തികള്‍ അടയ്ക്കാന്‍ ഭരണാധികാരി കിം ജ്യോഗ് ഉന്‍ ഉത്തരവിട്ടിരുന്നു. കൊവിഡിനെ ഭയന്ന് രണ്ട് വര്‍ഷമായി അതിര്‍ത്തി അടച്ചിട്ട ഏക രാജ്യമാണ് ഉത്തര കൊറിയ.

എന്നാല്‍, ഇതിനെതുടര്‍ന്ന് ഭക്ഷണം, മരുന്നുകള്‍, ഇന്ധനം, മറ്റ് നിത്യോപയോഗ സാധനങ്ങള്‍ എന്നിവ രാജ്യത്ത് ലഭിക്കാതായി. 1990 കളുടെ മദ്ധ്യത്തില്‍ അനുഭവപ്പെട്ടതിലും വിനാശകരമായ ക്ഷാമമാണ് രാജ്യത്തുള്ളത്.

ചൈനയുമായി 1,352 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ഉത്തര കൊറിയ. ഇവിടെ നിന്നുമാണ് കൂടുതല്‍ ഉത്പന്നങ്ങള്‍ എത്തുന്നതും. ഇന്ധനത്തിന്റെയും സ്പെയര്‍ പാര്‍ട്‌സിന്റെയും അഭാവം മൂലം രാജ്യത്ത് വ്യവസായവും കൃഷിയും വലിയ തോതില്‍ നിലച്ചിരിക്കുകയാണ്.

ഇത്തരം തട്ടിക്കൊണ്ട് പോകലിന് പിന്നിലുള്ള പ്രതികളെ നിഷ്പ്രയാസം പൊലീസിന് കണ്ടെത്താനും കഴിയുന്നുണ്ട്. കഴിക്കാന്‍ ഭക്ഷണമില്ലെന്നും പട്ടിണി അനുഭവിക്കുന്നതിനാലാണ് ഇത്തരം കുറ്റകൃത്യം ചെയ്യാന്‍ ഇറങ്ങിയതെന്നുമാണ് ഇവരുടെ കുറ്റസമ്മതം.

അൽബെനി: ന്യൂയോർക്കിൽ അതിശക്തമായ മഴയും കാറ്റും. ഐഡ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും 46 പേരാണ് ന്യൂയോർക്കിൽ മരിച്ചത്. നഗരത്തിൽ മിക്കയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ഇതുമൂലം സബ്‌വേകൾ അടച്ചതായി അധികൃതർ അറിയിച്ചു.

ന്യൂയോർക്കിൽ നിന്നുള്ള നൂറ് കണക്കിന് വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. വെള്ളം കയറിയതോടെ പ്രധാനപ്പെട്ട പല റോഡുകളും അടച്ചു. കഴിഞ്ഞ അമ്പത് വർഷത്തിനിടെ ഇത്രയും കനത്ത മഴ ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്.

കനത്ത മഴയെ തുടർന്ന് മിക്ക വീടുകളിലും വെള്ളം കയറി. വീടുകൾക്കുള്ളിൽ കുടുങ്ങിയ ആളുകളെ രക്ഷാപ്രവർത്തകരെത്തി പുറത്തെത്തിച്ചു. ന്യൂജേഴ്സിയിൽ മാത്രം 23 പേരാണ് മരണപ്പെട്ടതെന്ന് ഗവർണർ ഫിൽ മർഫി പറഞ്ഞു. ഇതിൽ കൂടുതൽ പേരും വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിപ്പോയവരാണെന്നും അദ്ദേഹം അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിലുള്ളവരോട് മാറി താമസിക്കാനാണ് അധികൃതർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ലൂസിയാനുൾപ്പടെയുള്ള പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്.

ന്യൂഡല്‍ഹി: കാബൂളിലെ ഇന്ത്യന്‍ എംബസ്സി തുറക്കണമെന്ന് ഇന്ത്യയ്ക്ക് മുന്നില്‍ അഭ്യര്‍ത്ഥനയുമായി താലിബാന്‍. അഫ്ഗാനില്‍ നടന്നു വരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നും താലിബാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അഫ്ഗാനിസ്ഥാനിലെ റോഡ് നിര്‍മാണത്തില്‍ ഇന്ത്യയ്ക്ക് പങ്കാളിത്തമുണ്ട്. ഇതിനെ തുടര്‍ന്നാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അഫ്ഗാന്‍ സല്‍മ ഡാമും പാര്‍ലമെന്റും നിര്‍മിച്ചതും ഇന്ത്യയാണ്. ഉദ്യോഗസ്ഥരെ തിരികെയെത്തിച്ചാല്‍ എല്ലാ സുരക്ഷയും ഉറപ്പാക്കും. ഇതുവരെയുള്ള സഹകരണം ഇനിയും തുടരണമെന്നും താലിബാന്‍ ഇന്ത്യയുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ താലിബാന്‍ നിര്‍ദ്ദേശത്തോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ മാസം 17നാണ് കാബൂളിലെ ഇന്ത്യന്‍ എംബസ്സി അടച്ചുപൂട്ടി ഉദ്യോഗസ്ഥരെ തിരിച്ചെത്തിച്ചത്. അഫ്ഗാനിസ്ഥാനിലെ ഭരണ മാറ്റത്തിന് പിന്നാലെ നാല് കോണ്‍സുലേറ്റുകളുടേയും പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുകയും ഉദ്യോഗസ്ഥരെ ഇന്ത്യയിലേക്ക് തിരിച്ചു വിളിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, അഫ്ഗാനിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചതായി ഇന്ത്യ അറിയിച്ചിട്ടില്ല. യുഎസ് സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്മാറിയതിന് പിന്നാലെ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി താലിബാന്‍ നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. ദോഹയില്‍ വെച്ച് നടന്ന ചര്‍ച്ചയിലാണ് ഇന്ത്യന്‍ എംബസ്സി തുറന്ന് വീണ്ടും പ്രവര്‍ത്തനം ആരംഭിക്കണമെന്ന് താലിബാന്‍ അറിയിച്ചത്.

ന്യൂഡല്‍ഹി: താലിബാന്‍ മോചിപ്പിച്ച 25 ഐഎസ് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും അതീവ ജാഗ്രത വേണമെന്നും, ജാഗരൂകരായിരിക്കണം എന്നും നിര്‍ദ്ദേശമുണ്ട്. ഭീകരരുടെ കൂട്ടത്തില്‍ മലയാളികളും ഉണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഐഎസ് തീവ്രവാദികള്‍ നിമിഷ ഫാത്തിമയും സോണിയയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇവര്‍ മറ്റേതെങ്കിലും രാജ്യം വഴി ഇന്ത്യയിലേക്ക് എത്താനോ അല്ലെങ്കില്‍ കടല്‍മാര്‍ഗം രാജ്യത്ത് എത്താനോ ഉള്ള സാധ്യതയാണ് സുരക്ഷ ഏജന്‍സികള്‍ മുന്നോട്ടുവയ്ക്കുന്നത്.

താലിബാന്‍ ഭരണം കയ്യടക്കിയതോടെ നൂറുകണക്കിന് തീവ്രവാദികളെയായിരുന്നു ജയിലുകളില്‍ നിന്നും മോചിപ്പിച്ചത്. ഈ അടുത്താണ് ഐ.എസ് തീവ്രവാദികളും മോചിതരായത്. ഇതില്‍ കാസര്‍ഗോഡ് സ്വദേശിയായ മലയാളിയും ഉള്‍പ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

താലിബാന്‍ ഇവരെ മോചിപ്പിച്ചുവെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ നേരത്തേ തന്നെ സ്ഥിരീകരിച്ചിരുന്നു. ഇവരുടെ നീക്കങ്ങള്‍ സുരക്ഷാ, രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നു. ഇപ്പോള്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈഭീകരര്‍ നുഴഞ്ഞു കയറാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കാബൂൾ: അഫ്ഗാന്റെ മണ്ണിൽ നിന്നും ഭീകരവാദം കയറ്റുമതി ചെയ്യരുതെന്ന് താലിബാനോടാവശ്യപ്പെട്ട് ഇന്ത്യ. മറ്റു രാജ്യങ്ങളിൽ ഏതെങ്കിലും വിധത്തിലുള്ള ഭീകരവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ അഫ്ഗാനിസ്താന്റെ മണ്ണ് ഉപയോഗപ്പെടുത്തരുതെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. അഫ്ഗാനിസ്താനിലെ സർക്കാർ രൂപവത്കരണം ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കവെയാണ് താലിബാന്റെ പ്രതികരണം.

അഫ്ഗാനിലെ സർക്കാർ രൂപവത്കരണത്തെ കുറിച്ചുള്ള വിശദാംശങ്ങൾ ഇന്ത്യൻ സർക്കാരിന് അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. ഏതു തരത്തിലുള്ള സർക്കാരാണ് അഫ്ഗാനിസ്താനിൽ രൂപവത്കരിക്കപ്പെടുക എന്നതിനെ കുറിച്ചുള്ള വിശദാംശങ്ങളോ അതിന്റെ സ്വഭാവമോ അറിയില്ലെന്ന് ബാഗ്ചി പറഞ്ഞു. അഫ്ഗാനിലെ സർക്കാർ രൂപീകരണത്തെ കുറിച്ച് പുതുതായി വിവരങ്ങളൊന്നും ഇല്ലെന്നും ഉഹാപോഹങ്ങൾ പ്രചരിപ്പിക്കാൻ താൽപര്യപ്പെടുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഫ്ഗാനിസ്താന്റെ മണ്ണ് ഒരുതരത്തിലുമുള്ള ഭീകരവാദത്തിനും ആരും ഉപയോഗപ്പെടുത്താതിരിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഫ്ഗാനിൽ നിന്നും ഇന്ത്യൻൃ പൗരന്മാരെ തിരികെയെത്തിക്കുന്നതിനാണ് മുൻഗണന നൽകുന്നത്. നിലവിൽ കാബൂൾ വിമാനത്താവളം പ്രവർത്തിക്കുന്നില്ല. വിമാനത്താവളം വീണ്ടും പ്രവർത്തന സജ്ജമായാൽ കാബൂളിൽ കുടുങ്ങിയ ഇന്ത്യക്കാരെ മുഴുവൻ തിരികെ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.