International (Page 10)

ഇറ്റലി: ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി7 ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച്ച. ഉച്ചകോടിയിൽ ക്ഷണിതാക്കളുടെ സമ്മേളനത്തിനിടെയാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്. കൂടിക്കാഴ്ച്ചക്കിടെ പ്രധാനമന്ത്രി മാർപാപ്പയെ ആശ്ലേഷിച്ചു. അദ്ദേഹത്തിന്റെ കൈയ്യിൽ പിടിച്ച് കുശലാന്വേഷണവും നടത്തി.

നിർമിത ബുദ്ധിയുടെ ധാർമികതയെ കുറിച്ചുള്ള സെഷനിലാണ് ജി7 നേതാക്കളുടെ ചർച്ചയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കുന്നത്. ജി7 ചർച്ചയിൽ ആദ്യമായാണ് ഒരു മാർപാപ്പ പങ്കെടുക്കുന്നത്. സാധാരണ ഇത്തരം വേദികളിൽ മാർപാപ്പ എത്താറില്ല.

പ്രധാനമന്ത്രി അവസാനമായി മാർപാപ്പയെ സന്ദർശിച്ചത്. 2021 ഒക്ടോബറിലാണ്. മോദിയെ കൂടാതെ യുഎസ്, യുക്രെയ്ൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ നേതാക്കളുമായും മാർപാപ്പ കൂടിക്കാഴ്ച നടത്തും.

കഴിഞ്ഞ ദിവസമാണ് ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ വേണ്ടി പ്രധാനമന്ത്രി ഇറ്റലിയിലെത്തിയത്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയാണ് മോദിയെ ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചത്. ഇറ്റലിയിലെ ബോർഗോ എഗ്‌നാസിയ എന്ന ആഡംബര റിസോർട്ടിൽ വെച്ചാണ് ഉച്ചകോടി നടക്കുന്നത്.

റോം: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇറ്റലിയിൽ നടക്കുന്ന 50-ാമത് ജി-7 ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച്ച. ഇറ്റലിയിലെ അപുലിയയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച്ച നടന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കാലാവസ്ഥ വ്യതിയാനം, നൂതന സാങ്കേതികവിദ്യകൾ, ഇരു രാജ്യങ്ങളുടെയും സംസ്‌കാരം, രാജ്യങ്ങൾ നേരിടുന്ന വെല്ലുവിളികൾ തുടങ്ങിയ കാര്യങ്ങൾ ചർച്ചാ വിഷയമായി. ഇരു രാജ്യങ്ങളും തമ്മിൽ പ്രതിരോധം, ആണവം, ബഹിരാകാശം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലുള്ള പങ്കാളിത്തം കൂടുതൽ ശക്തമാക്കാനുള്ള ശ്രമങ്ങളെ കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു.

അതേസമയം, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായും പ്രധാനമന്ത്രി ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ സെപ്റ്റംബറിൽ ഇന്ത്യയിൽ നടന്ന ജി-20 ഉച്ചകോടിയിലായിരുന്നു ഋഷി സുനകും പ്രധാനമന്ത്രിയും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കിയുമായും പ്രധാനമന്ത്രി സംസാരിച്ചു.

റോം: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച്ച നടത്തും. ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ഇറ്റലിയിലെത്തിയിരിക്കുകയാണ്. മൂന്നാമതും പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദർശനമാണിത്.

നിർമിത ബുദ്ധിയുടെ ധാർമികതയെ കുറിച്ചുള്ള സെഷനിലാണ് ജി7 നേതാക്കളുടെ ചർച്ചയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കുന്നത്. ജി7 ചർച്ചയിൽ ആദ്യമായാണ് ഒരു മാർപാപ്പ പങ്കെടുക്കുന്നത്. സാധാരണ ഇത്തരം വേദികളിൽ മാർപാപ്പ എത്താറില്ല.

പ്രധാനമന്ത്രി അവസാനമായി മാർപാപ്പയെ സന്ദർശിച്ചത്. 2021 ഒക്ടോബറിലാണ്. മോദിയെ കൂടാതെ യുഎസ്, യുക്രെയ്ൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ നേതാക്കളുമായും മാർപാപ്പ കൂടിക്കാഴ്ച നടത്തും.

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയാണ് മോദിയെ ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചത്. ഇറ്റലിയിലെ ബോർഗോ എഗ്നാസിയ എന്ന ആഡംബര റിസോർട്ടിൽ വെച്ചാണ് ഉച്ചകോടി നടക്കുന്നത്.

കുവൈത്ത്: കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച മലയാളികൾ ഉൾപ്പെടെയുള്ള ജീവനക്കാരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് എൻ.ടി.ബി.സി കമ്പനി. ജീവനക്കാരുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് ജോലിയും മറ്റ് ആനുകൂല്യങ്ങളും നൽകുമെന്നും കമ്പനി അറിയിച്ചു.

തൊഴിലാളികളുടെ ഇൻഷ്വറൻസ് തുക, മറ്റ് ആനുകൂല്യങ്ങൾ എന്നിവയെല്ലാം ഉടനെ തന്നെ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു. മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി സർക്കാരിനും എംബസിക്കും ഒപ്പം നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണെന്നും എൻബിടിസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ ദുരന്തത്തിന് ഇരയായ 22 മലയാളികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടത്തിൽ ആകെ 49പേർ മരണപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, തീപിടുത്തത്തിൽ മരണപ്പെട്ട മലയാളികളുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റ മലയാളികൾക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നൽകാനും പ്രത്യേക മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തിലെ തീപിടുത്തത്തിൽ മരണപ്പെട്ട ഇന്ത്യൻ പൗരന്മാരുടെ മൃതദേഹം അവരുടെ നാട്ടിലേക്ക് കൊണ്ടുപോകാൻ വിമാനങ്ങൾ തയ്യാറാക്കാൻ ഉത്തരവിട്ടു. കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. തീപിടുത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനും അദ്ദേഹം നിർദ്ദേശിച്ചു.

ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് നടത്തിയ പ്രഖ്യാപനത്തിൽ നിർദ്ദേശം സ്ഥിരീകരിച്ചു. ആദ്യ ഉപപ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി ഷെയ്ഖ് ഫഹദ് അൽ- യൂസഫ് എന്നിവർ 48 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി അറിയിച്ചു. അതിൽ 45 ഇന്ത്യൻ പൗരന്മാരും 3 ഫിലിപ്പിനോ പൗരന്മാരുമാണ്. മൃതദേഹം കണ്ടെത്താനുള്ള തുടരുകയാണ്. ശേഷിക്കുന്ന ആരുടേതാണെന്ന് ശ്രമങ്ങൾ തുടരുകയാണ്.

തീപിടിത്തത്തിൽ പരിക്കേറ്റവർക്ക് മികച്ച പരിചരണം നൽകുമെന്ന് കുവൈത്ത് വ്യക്തമാക്കിയിരുന്നു. പരിക്കേറ്റവർക്ക് ഉയർന്ന ആരോഗ്യ സേവനങ്ങൾ നൽകാനുള്ള സർക്കാരിന്റെ പ്രതിബദ്ധത കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനിടെ തീപിടുത്തത്തിൽ പരിക്കേറ്റവരെ വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യയും ആരോഗ്യമന്ത്രി ഡോ അഹ്മദ് അൽ അവാദിയും ആശുപത്രിയിൽ സന്ദർശിച്ചു.

റോം: ഇറ്റലിയിൽ മഹാത്മ ഗാന്ധിയുടെ പ്രതിമ തകർത്ത് ഖാലിസ്ഥാൻവാദികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി അനാഛാദനം ചെയ്യാനിരുന്ന പ്രതിമയാണ് ഖലിസ്ഥാൻവാദികൾ തകർത്തു കളഞ്ഞത്. കാനഡയിൽ കൊല്ലപ്പെട്ട ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറുമായി ബന്ധപ്പെട്ട വിവാദ മുദ്രാവാക്യങ്ങളും ഖാലിസ്ഥാൻ വാദികൾ പ്രതിമയിൽ എഴുതിയിരുന്നു.

ഇറ്റിലിയിൽ വെച്ച് നടക്കാനിരിക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി എത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് ഖാലിസ്ഥാൻവാദികൾ പ്രതിമ തകർത്തത്.

ഇറ്റലിയിൽ നടക്കുന്ന 50-ാമത് ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ഇറ്റലിയിലേക്ക് പുറപ്പെടുമെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര അറിയിച്ചിരുന്നു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയാണ് മോദിയെ ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചത്.

തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്രമോദിയുടെ ആദ്യ വിദേശ യാത്രയാണ് ഇറ്റലിയിലേക്കുള്ളത്. ജൂൺ 13 മുതൽ 15 വരെ ഇറ്റലിയിലെ ബോർഗോ എഗ്നാസിയ എന്ന ആഡംബര റിസോർട്ടിൽ വെച്ചാണ് ഉച്ചകോടി നടക്കുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കും.

ജി7 ഉച്ചകോടിക്ക് പുറമേ സ്വിറ്റ്‌സർലൻഡിൽ നടക്കുന്ന യുക്രെയ്ൻ സമാധാന ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിൽ വൻ തീപിടുത്തം. മലയാളികൾ ഉൾപ്പെടെ 45 പേരാണ് തീപിടുത്തത്തിൽ മരണപ്പെട്ടത്. 2 മലയാളികളും ഒരു തമിഴ്നാട് സ്വദേശിയും ഒരു ഉത്തരേന്ത്യക്കാരനും ഉൾപ്പെടെയുള്ള ഇന്ത്യക്കാർ മരണപ്പെട്ടുവെന്നാണ് വിവരം. ഒട്ടേറെപ്പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ ആറു മലയാളികൾ ഐസിയുവിൽ ചികിത്സയിലാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനി ജീവനക്കാർ താമസിക്കുന്ന മംഗഫിലെ (ബ്ലോക്ക്-4) ആറ് നില കെട്ടിടത്തിലാണ് സംഭവം നടന്നത്. കെട്ടിടത്തിലെ വിവിധ ഫ്‌ളാറ്റുകളിലായി 195 പേർ താമസിച്ചിരുന്നു. താഴത്തെ നിലയിൽ നിന്നായിരുന്നു തീ പടർന്നു പിടിച്ചത്. ഷോർട്ട് സർക്യൂട്ടായിരുന്നു അുകടത്തിന് കാരണം. കെട്ടിടത്തിൽ തീ പടർന്നത് കണ്ടതിനെ തുടർന്ന് ചിലർ താഴേക്ക് ചാടിയിരുന്നു. ഇവർക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമയെയും കെട്ടിടത്തിന്റെ കാവൽക്കാരനെയും അറസ്റ്റ് ചെയ്യാൻ കുവൈത്ത് ആഭ്യന്തരമന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് ഉത്തരവിട്ടു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചാണ് കെട്ടിടത്തിൽ ഇത്രയും പേരെ താമസിപ്പിച്ചിരുന്നതെന്നാണ് കണ്ടെത്തൽ. കെട്ടിടത്തിൽ നിന്ന് എല്ലാ താമസക്കാരെയും ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് തെളിവ് ശേഖരിക്കാൻ പരിശോധന നടത്തുെന്നും ഉദ്യോഗസ്ഥർ വിശദമാക്കി.

കുവൈത്തിലെ തൊഴിലാളി ക്യാമ്പിലെ തീപിടിത്തം ഞെട്ടിക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങളെ മന്ത്രി അനുശോചനം അറിയിച്ചു. കുവൈത്തിലെ ഇന്ത്യൻ ഏംബസി ഹെൽപ്പ് ലൈൻ നമ്പർ നൽകിയിട്ടുണ്ട്. + 965-65505246 .എല്ലാവിധ സഹായവും എത്തിക്കുമെന്നും ഏംബസി അറിയിച്ചു.

പാട്ടിന്റെ വരിയോ പേരോ ഓർമയില്ലെങ്കിലും ഇനി വളരെ എളുപ്പത്തിൽ തന്നെ പാട്ട് കണ്ടുപിടിക്കാം. ഇതിനായുള്ള പുത്തൻ ഫീച്ചർ യൂട്യൂബ് മ്യൂസിക് അവതരിപ്പിച്ചു. ആപ്പിളിന്റെ ഷസാമിന് സമാനമാണ് പുതിയ ഫീച്ചർ. ‘പ്ലേ, സിങ്, ഓർ ഹം എ സോങ്’ എന്നതാണ് ഈ ഫീച്ചർ. ഏത് പാട്ടുകൾ ആണ് വേണ്ടത് അതിന്റെ വരികൾ അറിയില്ലെങ്കിൽ മൂളിയാൽ മതി.

ആൻഡ്രോയിഡ് ഫോണുകളിൽ യൂട്യൂബിൽ സെർച്ച് ബട്ടണിൽ തന്നെയാകും പുതിയ ഫീച്ചർ ലഭ്യമാകുക. മറ്റൊരു ഉപകരണത്തിൽ വെച്ചാലും അത് തിരിച്ചറിഞ്ഞ പാട്ടു കണ്ടുപിടിക്കാനും ഇതിന് കഴിയുമെന്നതാണ് മറ്റൊരു സവിശേഷത.

അതേസമയം, ഈ ഫീച്ചർ ഗൂഗിൾ അസിസ്റ്റന്റിൽ നേരത്തെ ലഭ്യമായിരുന്നു. എന്നാൽ അതിനു ചില പോരായ്മകൾ ഉണ്ടായിരുന്നു. അതിനേക്കാൾ മികച്ച സേവനമാണ് യുട്യൂബ് മ്യൂസിക്കിൽ കിട്ടുന്നതെന്നാണ് നിർമാതാക്കൾ വ്യക്തമാക്കുന്നത്.

ന്യൂയോർക്ക്: ഏറെക്കാലമായി ഐഫോൺ പ്രേമികൾ ആപ്പിളിന്റെ ഫോൾഡബിൾ ഫോണിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. മടക്കിവെക്കാവുന്ന ഡിസ്‌പ്ലെകളുള്ള ഫോണുകൾ വികസിപ്പിക്കാനുള്ള പ്രാഥമിക ഘട്ടത്തിലാണ് ആപ്പിൾ എന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു.

ഫോൾഡബിൾ ഫോണുകൾക്കായി പേറ്റന്റുകൾക്ക് ആപ്പിൾ അപേക്ഷ നൽകിയും ചെയ്തിട്ടുണ്ട്. എന്നാൽ ആപ്പിളിന്റെ ഫോൾഡബിൾ ഐഫോണുകൾ വിപണിയിൽ എത്താൻ വൈകുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.

2027 വരെ ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ വിപണിയിലെത്തില്ല എന്നാണ് മാർക്കറ്റ് റിസർച്ച് സംരംഭമായ ട്രെൻഡ്ഫോഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഫോൾഡബിൾ ഐഫോൺ മാർക്കറ്റിൽ വൻ ചലനമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാർക്കറ്റിൽ ഫോൾഡബിൾ ഫോൺ ഇറക്കും മുമ്പ് സാങ്കേതികമായി ഏറ്റവും മികച്ച ഘടന അതിന് നൽകാനായുള്ള ഗവേഷണത്തിലാണ് ആപ്പിളെന്നാണ് സൂചനകൾ. അതേസമയം, സാംസങും വൺപ്ലസും വിവോയുമെല്ലാം ഫോൾഡബിൾ ഫോണുകളുമായി വിപണിയിൽ സജീവമായിക്കഴിഞ്ഞു. ആപ്പിൾ ഇവയെ എല്ലാം മറിക്കടക്കുമോയെന്നാണ് ഇനി അറിയേണ്ടത്.