General (Page 1,360)

തിരുവനന്തപുരം: കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ 2022 ലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷത്തെ പൊതു അവധികളും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരത്തോടെയാണ് പ്രഖ്യാപിച്ചത്. എന്നാല്‍ സംസ്ഥാനത്ത് വരും വര്‍ഷത്തില്‍ വരുന്ന പൊതുഅവധികളില്‍ ഒമ്പതെണ്ണം ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയുമായിട്ടാണ്.

ഞായറാഴ്ചയിലെ അവധി ദിനങ്ങള്‍

ജനുവരി രണ്ട് -മന്നം ജയന്തി
ഏപ്രില്‍ 17-ഈസ്റ്റര്‍
മേയ് ഒന്ന്-, മെയ് ദിനം
ഓഗസ്റ്റ് 28-അയ്യങ്കാളി ജയന്തി
ഒക്ടോബര്‍ രണ്ട് -ഗാന്ധി ജയന്തി
ഡിസംബര്‍-25-ക്രിസ്തുമസ്

രണ്ടാം ശനിയാഴ്ചയിലെ അവധി ദിനങ്ങള്‍

ജൂലൈ ഒമ്പത് –
ഈദുല്‍ അദ്അ (ബക്രീദ്)*
സെപ്തംബര്‍ 10-നാലാം ഓണം/ ശ്രീനാരായണ ഗുരു ജയന്തി
ഒക്ടോബര്‍ എട്ട്-മിലാദി ശെരീഫ് *
(ഈദുല്‍ ഫിത്ര്‍, മുഹര്‍റം, ഈദുല്‍ അദ്അ, മിലാദി ശെരീഫ് എന്നീ അവധി ദിനങ്ങള്‍ ചാന്ദ്ര ദര്‍ശനം അനുസരിച്ച് വ്യത്യാസപ്പെടാം.)

2022ലെ അവധി ദിനങ്ങള്‍ (മാസം തിരിച്ച്)

ജനുവരി 26- ബുധന്‍ -ജനുവരി റിപ്പബ്ലിക് ദിനം

മാര്‍ച്ച്
മാര്‍ച്ച് ഒന്ന്- ചൊവ്വ-
ശിവരാത്രി

ഏപ്രില്‍
ഏപ്രില്‍ 14- പെസഹ വ്യാഴാം/ഡോക്ടര്‍ അംബേദ്കര്‍ ജയന്തി- വ്യാഴം ദുഃഖവെള്ളി/വിഷു- ഏപ്രില്‍ 15- വെള്ളി

മേയ്

മേയ്- രണ്ട്- തിങ്കള്‍-ഈദുല്‍ ഫിത്ര്‍*

ജൂലൈ

ജൂലൈ 28- വ്യാഴം-കര്‍ക്കടക വാവ്

ഓഗസ്റ്റ്

ഓഗസ്റ്റ് എട്ട്- തിങ്കള്‍ -ഓഗസ്റ്റ് മുഹര്‍റം*
ഓഗസ്റ്റ് 15- തിങ്കള്‍-സ്വാതന്ത്ര്യദിനം

ഓഗസ്റ്റ് 18- വ്യാഴം- ശ്രീകൃഷ്ണ ജയന്തി

സെപ്തംബര്‍

സെപ്തംബര്‍ ഏഴ്-ബുധന്‍-ഒന്നാം ഓണം

സെപ്തംബര്‍ എട്ട്-വ്യാഴം- തിരുവോണം

സെപ്തംബര്‍ ഒമ്പത്-വെള്ളി- മൂന്നാം ഓണം

സെപ്തംബര്‍ 21-ബുധന്‍- ശ്രീനാരായണ ഗുരു സമാധി

ഒക്ടോബര്‍

ഒക്ടോബര്‍ നാല്- വ്യാഴ-മഹാനവമി

ഒക്ടോബര്‍ അഞ്ച്-വെള്ളി- വിജയദശമി

ഒക്ടോബര്‍ 24-തിങ്കള്‍- ദീപാവലി

നിയന്ത്രിത അവധി ദിനങ്ങള്‍

മാര്‍ച്ച് മൂന്ന്-വെള്ളി-അയ്യാ വൈകുണ്ഠ സ്വാമി ജയന്തി; സര്‍ക്കാര്‍- അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലെ നാടാര്‍ സമുദായത്തില്‍പ്പെട്ട ജീവനക്കാര്‍ക്കും, നാടാര്‍ സമുദായക്കാരായ അധ്യാപകര്‍ക്കും നിയന്ത്രിത അവധി.

ഓഗസ്റ്റ് എട്ട്-വ്യാഴം-ആവണി അവിട്ടം: ബ്രാഹ്മണ സമുദായത്തില്‍ പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിയന്ത്രിത അവധി

സെപ്തംബര്‍ 17-ശനി-വിശ്വകര്‍മ ദിനം: സര്‍ക്കാര്‍- അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലെ വിശ്വകര്‍മ സമുദായത്തില്‍പ്പെട്ട ജീവനക്കാര്‍ക്കും, വിശ്വകര്‍മ സമുദായക്കാരായ അധ്യാപകര്‍ക്കും നിയന്ത്രിത അവധി.

ന്യൂഡൽഹി: അതിർത്തിയിൽ സൈനിക ശേഷിയും ആയുധ ശേഷിയും വർദ്ധിപ്പിച്ച് ഇന്ത്യൻ സൈന്യം. ലഡാക്ക് അതിർത്തിയിലാണ് ഇന്ത്യ സൈനിക ശേഷിയും ആയുധ ശേഷിയും വർധിപ്പിച്ചത്. ചൈനീസ് നീക്കങ്ങൾ മുന്നിൽക്കണ്ടാണ് ഇന്ത്യൻ സൈന്യത്തിന്റെ നീക്കം.

ലഡാക്കിലെ അതിർത്തി പ്രദേശങ്ങളിൽ ചൈനീസ് പീപ്പിൾ ലിബറേഷൻ ആർമി ഷിൻജിയാംഗ് പ്രവിശ്യയിൽ നിന്നും കൂടുതൽ ആയുധങ്ങൾ വിന്യസിച്ചിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് സൈനിക വിന്യാസം വർധിപ്പിക്കാൻ ഇന്ത്യൻ സൈന്യവും തീരുമാനിച്ചത്. ചൈനീസ് പക്ഷത്ത് നിന്നും ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ മുതൽ തവറാത്ത് വരെയുള്ള ഏതൊരു അപ്രതീക്ഷിത നീക്കത്തെയും എതിരിടാൻ കഴിയുന്ന തരത്തിലുള്ള തയ്യാറെടുപ്പുകളാണ് ഇന്ത്യൻ സൈന്യം നടത്തുന്നത്. സ്‌മെർച്ച്, പിനാക എന്നീ റോക്കറ്റ് ലോഞ്ചറുകളും ഇന്ത്യൻ സൈന്യം വിന്യസിച്ചു. ശത്രുവിന്റെ നിരയിൽ ആഴത്തിൽ തന്നെ പ്രഹരമേൽപ്പിക്കാൻ സാധിക്കുന്ന തരത്തിൽ സജ്ജാമാണ് ഈ ലോഞ്ചറുകളെന്ന് പിനാകയുടെ കമാന്റിംഗ് ഓഫീസർ കേണൽ ഗൗരവ് സോദ് അറിയിച്ചു.

എംആർഎൽഎസ് യൂണിറ്റായ സ്‌മെർച്ചിന് 40 സെക്കന്റിൽ 48 റോക്കറ്റുകളുടെ വരെ പ്രഹരശേഷിയുണ്ട്. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച റോക്കറ്റ് സംവിധാനമാണ് സ്‌മെർച്ച്. 2018 പോഖ്‌റാൻ റേഞ്ചിൽ ഇത് വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. 90 കിലോമീറ്ററാണ് റോക്കറ്റിന്റെ വേഗപരിധി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച റോക്കറ്റ് സിസ്റ്റമാണ് പിനാക. സമുദ്ര നിരപ്പിൽ നിന്നും 38 കിലോമീറ്റർ അകലെവരെ പരിധിയുണ്ട് ഇതിന്. ശത്രുവിന്റെ ആയുധ സംവിധാനത്തെ ആക്രമിക്കാനുള്ള ശേഷി പിനാകയ്ക്കുണ്ട്. 44 സെക്കന്റിൽ 77 റോക്കറ്റുകൾവരെ ഇതിന് വിക്ഷേപിക്കാൻ പിനാകയ്ക്ക് ശേഷിയുണ്ട്.

തിരുവനന്തപുരം: പി സി ജോർജിനെതിരെ രൂക്ഷ വിമർശനവുമായി പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ. ആരാണ് പാറമട നടത്തി കുടവയർ വീർപ്പിച്ചതെന്ന് എല്ലാവർക്കും അറിയാമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പി സി ജോർജിന്റെ പേര് പരാമർശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

മൂന്നിലവിൽ പാറമട നടത്തിയവരെയും നാട്ടുകാർക്കറിയാം. എന്നിട്ടിപ്പോൾ മുൻ എംഎൽഎ പറയുന്നത് ദുരന്തത്തിന് ഉത്തരവാദി മുഖ്യമന്ത്രിയാണ് എന്നാണെന്നാണ്. മുൻ എംഎൽഎയുടെ പ്രസ്താവന കാണുമ്പോൾ മനസിലേക്കോടിയെത്തുന്നത് കയ്യോടെ പിടിക്കപ്പെടുമെന്ന് ഉറപ്പാകുമ്പോൾ മറ്റാരെയെങ്കിലും ചൂണ്ടി കള്ളൻ, കള്ളൻ എന്ന് വിളിച്ചു കൂവുന്ന ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരനെയും എന്തിനും ഏതിനും അവകാശവാദം ഉന്നയിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രം എട്ടുകാലി മമ്മൂഞ്ഞിനെയുമാണെന്ന് അദ്ദേഹം പരിഹസിച്ചു.

കോട്ടങ്ങൾ മറ്റുള്ളവരിൽ ആരോപിക്കുകയും നേട്ടങ്ങൾ തന്റേതു മാത്രമാക്കി മാറ്റുകയും ചെയ്യുന്ന കഥാപാത്രമായി സ്വയം ചിത്രീകരിക്കുകയാണല്ലോ ഈ പ്രസ്താവനയിലൂടെ ചെയ്തിരിക്കുന്നത് എന്ന കൗതുകമാണുണ്ടായത്. കോട്ടയം ജില്ലയിൽ ഏറ്റവുമധികം പാറമടകൾ ഉള്ളത് പൂഞ്ഞാറിലാണ്. ആരാണ് കാലങ്ങളായി ഇവിടെ ജനപ്രതിനിധി ആയിരുന്നതെന്ന് അദ്ദേഹം ചോദിച്ചു.

പലയിടത്തും ബിനാമി പേരുകളിൽ പാറ ഖനനം നടത്തുന്നതും, വർഷങ്ങളായി പരിസ്ഥിതി ദോഷകരമായ എല്ലാ അനധികൃത പ്രവർത്തനങ്ങൾക്കും ഒത്താശ ചെയ്തു കൊടുത്തു കൊണ്ടിരിക്കുന്നതും ആരാണെന്ന് പൂഞ്ഞാറിലെ ജനങ്ങൾക്ക് പകൽ പോലെ അറിയാം. മാധവ് ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടും മറ്റും ചർച്ച ചെയ്തിരുന്ന ഘട്ടത്തിൽ പരിസ്ഥിതിവാദികളെ ആകെ കൊഴിവെട്ടി അടിക്കണം എന്ന് പറഞ്ഞ് അസഭ്യം വിളിച്ചവരും ആരാണെന്ന് പൂഞ്ഞാർ ജനതയും, കൂട്ടിക്കൽക്കാരും ഒന്നും മറന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

മലമടക്കുകളിൽ ചുളുവിലയ്ക്ക് പാറക്കെട്ടുകൾ വാങ്ങി കൂട്ടിയിട്ട്, അധികാരവും സ്വാധീനവും ഉപയോഗിച്ച് ക്വാറികൾക്ക് ലൈസൻസ് ഉണ്ടാക്കിയിട്ട്, വലിയ വിലയ്ക്കു മറിച്ചു വിറ്റ് കോടികൾ ലാഭമുണ്ടാക്കുന്നത് പിതാവിന്റെ രക്ഷാകർതൃത്വത്തിൽ മകനാണ് എന്ന സത്യം അങ്ങാടിപ്പാട്ട് അല്ലേ? മധ്യതിരുവിതാംകൂറിലെ ഒട്ടുമിക്ക ക്വാറികളുമായും പല പ്രകാരത്തിലും നേരിലും, ബിനാമി രൂപത്തിലും, മാസപ്പടി വ്യവസ്ഥയിലും ഒക്കെ കെട്ടുപിണഞ്ഞുകിടക്കുന്ന സംവിധാനത്തിന്റെ നിയന്ത്രണം കയ്യാളി ഗുണഫലങ്ങൾ അനുഭവിച്ച് തടിച്ചുകൊഴുത്ത് കുടവയർ വീർപ്പിക്കുമ്പോഴും, ഈ നാടിന്റെ പരിസ്ഥിതി ആകെ തകർത്ത് നിരാലംബരായ ജനങ്ങൾ ജീവനോടെ മണ്ണിനടിയിൽ ആഴ്ന്നു പോകുന്ന ദുരന്ത മുഖത്തേക്ക് ഈ നാടിനെ വലിച്ചെറിഞ്ഞ പാപഭാരത്തിൽ നിന്ന് കൈകഴുകി മറ്റുള്ളവർക്ക് നേരെ വിരൽ ചൂണ്ടുമ്പോൾ അല്ലയോ പ്രസ്താവനക്കാരാ നിങ്ങളെ എന്ത് പേര് വിളിക്കണം എന്ന് അറിയില്ല. ദുരന്തമുഖത്തും ജനങ്ങളെ ആശ്വസിപ്പിക്കാൻ ഓടിയെത്തുകയോ, സഹായങ്ങൾ എത്തിക്കുകയോ ചെയ്യുന്നതിന് പകരം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുമ്പോൾ അതിന് ചവറ്റുകുട്ടയിൽ ആണ് പൂഞ്ഞാർ ജനത സ്ഥാനം നൽകുന്നത് എന്നോർമിച്ചാൽ നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു നാടിനെയാകെ മുടിച്ചിട്ട് വേദാന്തം പറഞ്ഞാൽ അത് എന്നും ചിലവാകില്ല എന്നോർത്താൽ നന്ന്. കുറേപ്പേരെ കുറേക്കാലത്തേക്ക് കബളിപ്പിക്കാനായേക്കും, പക്ഷേ എല്ലാ കാലത്തേയ്ക്കും എല്ലാവരെയും കബളിപ്പിക്കാനാവില്ല എന്നത് കാലം കരുതി വയ്ക്കുന്ന സാമാന്യ നീതിയാണ്. കേരളം മനസ്സിൽ പ്രതിഷ്ഠിക്കുന്ന ജനകീയനായ മുഖ്യമന്ത്രിയെ വിമർശിക്കാൻ പ്രസ്താവന കൊടുക്കുമ്പോഴും അന്യരെ പഴിക്കുമ്പോഴും ഒരുകാര്യം ചെയ്യണം. കാലം പൊയ്മുഖം വലിച്ചു കീറുമ്പോൾ കണ്ണാടിയിലെങ്കിലും ഒന്നു നോക്കുക. അവിടെ തെളിയുന്ന സ്വന്തം മുഖരൂപത്തിന് യൂദാസിന്റെയോ ചെന്നായയുടെയോ രൂപമുണ്ടോ എന്ന് നോക്കണമെന്നും സെബാസ്റ്റിയൻ കുളത്തുങ്കൽ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: വിമാനങ്ങളിൽ അതിവേഗ ഇന്റർനെറ്റുമായി ബിഎസ്എൻഎൽ. ബ്രിട്ടീഷ് കമ്പനിയായ ഇൻമാർസാറ്റിന്റെ സഹകരണത്തോടെ രാജ്യത്തെ വിമാനങ്ങളിലും കപ്പലുകളിലും അതിവേഗ ഇന്റർനെറ്റ് നൽകാനുള്ള ലൈസൻസ് ബിഎസ്എൻഎല്ലിന് നൽകും. ടെലികമ്മ്യൂണിക്കേഷൻ വകുപ്പാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

വിദൂര ഇന്റർനെറ്റ് സംവിധാനമായ ഇൻമാർസാറ്റിന്റെ ഗ്ലോബൽ എക്സ്പ്രസ് (ജി എക്‌സ്) സേവനമാണ് ബിഎസ്എൻഎൽ അവതരിപ്പിക്കുന്നത്. വ്യോമ-പ്രതിരോധ മേഖലകൾക്ക് പുതിയ നീക്കം പ്രയോജനപ്രദമാകും. ഘട്ടംഘട്ടമായാണ് പുതിയ സേവനം നടപ്പിലാക്കുന്നതെന്നാണ് അധികൃതർ അറിയിക്കുന്നത്. സേവനത്തിന്റെ ആദ്യ ഘട്ടം നവംബറിലാണ് നടപ്പിലാക്കുക. സേവനങ്ങളുടെ താരിഫ് ഇതുവരെ തീരുമാനിച്ചിട്ടില്ലന്ന് ബിഎസ്എൻഎൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ പി കെ പർവാർ വ്യക്തമാക്കി.

ഇന്ത്യയ്ക്ക് മുകളിലൂടെ പറക്കുന്ന അന്താരാഷ്ട്ര വിമാനകമ്പനികൾക്കും അതിവേഗ ഇൻഫ്‌ളൈറ്റ് കണക്റ്റിവിറ്റി നൽകാനും അതുവഴി യാത്രക്കാർക്ക് സാമൂഹ്യ മാദ്ധ്യമങ്ങളും ഇമെയിൽ പരിശോധിക്കാനും വോയിസ് കോൾ ചെയ്യാനും സാധിക്കുമെന്നും ഇൻമാർസാറ്റ് സി ഇ ഒ രാജീവ് സൂരി അറിയിച്ചു. ബോയിംഗ് 737 മാക്സ് വിമാനങ്ങളിൽ ജി എക്സ് ഈ വർഷം അവസാനത്തോടെ മൊബൈൽ ബ്രോഡ്ബാൻഡ് സേവനങ്ങൾ നൽകുമെന്ന് സ്പൈസ് ജെറ്റ് വിശദീകരിച്ചു. 14 ഉപഗ്രഹങ്ങളാണ് ഇന്റർനെറ്റ് കമ്മ്യൂണിക്കേഷൻ സേവനങ്ങൾക്കായി ഇൻമർസാറ്റിന് ഉള്ളത്.

തിരുവനന്തപുരം: കേന്ദ്ര വാണിജ്യ വ്യവസായ ഉപഭോക്തൃ കാര്യ ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി പീയുഷ് ഗോയലുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയക്കെടുതിയിൽ ബുദ്ധിമുട്ടുന്ന കേരളത്തിന് അധിക വിഹിതമായി മൂന്നു മാസത്തെ അരി (50000 ടൺ) അടിയന്തിരമായി അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കിലോയ്ക്ക് 20 രൂപ എന്ന കൺസഷൻ നിരക്കിൽ ഇത് അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്ന ജയ, സുരേഖ അരി വിഹിതം വർദ്ധിപ്പിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. നവംബർ മുതൽ ഇത് പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നൽകിയെന്ന് അദ്ദേഹം പറഞ്ഞു.

അന്ത്യോദയ അന്ന യോജന (എ.എ.വൈ), പ്രയോരിറ്റി ഹൗസ് ഹോൾഡ് (പി എച് എച്) പ്രയോരിറ്റി വിഭാഗങ്ങളുടെ എണ്ണം എൻ എഫ് എസ് എ മാനദണ്ഡമനുസരിച്ച് കേരളത്തിന് കേന്ദ്രം അനുവദിച്ചിട്ടുള്ളത് 1,54,80,040 ആണ്. എന്നാൽ ഈ വിഭാഗങ്ങളിൽ കേരളത്തിൽ കൂടുതൽ ഗുണഭോക്താക്കളുണ്ട്. അയതിനാൽ ഇത് സംബന്ധിച്ച നിബന്ധനകൾ പരിഷ്‌കരിക്കണം എന്ന ആവശ്യം കൂടിക്കാഴ്ച്ചയിൽ അദ്ദേഹം മുന്നോട്ട് വെച്ചു. സംസ്ഥാനം മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ടെന്ന വസ്തുതയും അദ്ദേഹം ചൂണ്ടിക്കാട്ടി

ക്യാൻസർ രോഗികൾ, വൃക്കരോഗികൾ, കിടപ്പു രോഗികൾ തുടങ്ങിയവരിൽ നിന്ന് ഈ വിഷയത്തിൽ നിരന്തരം അപേക്ഷകൾ ലഭിക്കുന്നതായും അദ്ദേഹം അറിയിച്ചു. മാനദണ്ഡങ്ങൾ പ്രൊപ്പോസ് ചെയ്യാമെന്നും അടുത്ത സെൻസസിൽ ഇത് പരിഷ്‌ക്കരിക്കുന്നതും ഉൾപ്പെടുത്തുന്നതും പരിഗണിക്കാമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ഗെയിൽ പൈപ്പ് ലൈൻ സാദ്ധ്യമായ സാഹചര്യത്തിൽ പ്രദേശത്ത് കൂടുതൽ വ്യാവസായിക വളർച്ചയും സാമ്പത്തിക വളർച്ചയും ലക്ഷ്യമിടുന്ന കൊച്ചി – മാംഗ്ലൂർ വ്യവസായ ഇടനാഴി സംബന്ധിച്ച പ്രൊപ്പോസൽ അടുത്ത ബജറ്റിൽ പരിഗണിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാഷിങ്ടൺ: കോവിഡ് വൈറസ് വ്യാപനത്തിന് പിന്നാലെ പുതിയ രോഗഭീതിയിൽ അമേരിക്ക. സാൽമൊണല്ല രോഗമാണ് അമേരിക്കയിൽ ഭീതി പടർത്തുന്നത്. യുഎസിലെ 37 സംസ്ഥാനങ്ങളിലായി നൂറുകണക്കിനു പേരാണ് സാൽമൊണല്ല രോഗബാധിതരായതെന്നാണ് വിവരം. ഉള്ളിയിൽ നിന്നു പകരുന്ന അണുബാധയാണിത്.

മെക്‌സിക്കോയിലെ ചിഹുവാഹുവായിൽ നിന്ന് ഇറക്കുമതി ചെയ്ത ഉള്ളിയിലാണു രോഗ ഉറവിടം കണ്ടെത്തിയതെന്നാണ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അറിയിച്ചിരിക്കുന്നത്. ഇതുവരെ 652 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. 129 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും രോഗികളുടെ എണ്ണം വർധിക്കാനാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്. രോഗം ബാധിച്ച 75 ശതമാനം പേരും നേരിട്ടോ മറ്റുരൂപത്തിലോ ഉള്ളി ഉപയോഗിച്ചിട്ടുണ്ടെന്നും ഡിസിസി കണ്ടെത്തി. രോഗബാധിതരായ പലരും ഒരേ റസ്റ്ററന്റുകളിൽ നിന്നാണു ഭക്ഷണം കഴിച്ചിട്ടുള്ളതെന്നും അധികൃതർ പറഞ്ഞു.

രോഗവ്യാപന സാഹചര്യം നിലനിൽക്കുന്നതിനാൽ ലബലില്ലാത്ത ചുവപ്പ്, വെള്ള, മഞ്ഞ ഉള്ളി ജനം ഉപേക്ഷിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ചിഹുവാഹുവായിൽ നിന്നുള്ള ഉള്ളി ഒരുകാരണവശാലും വാങ്ങരുതെന്നും ശരിയായ സ്റ്റിക്കറോ പാക്കിങ്ങോ ഇല്ലാതെയുള്ളവ നേരത്തേ വാങ്ങിയിട്ടുണ്ടെങ്കിൽ വലിച്ചെറിയണമെന്നും സിഡിസി അറിയിച്ചു. ഉള്ളി വച്ചിരുന്ന ഇടങ്ങളെല്ലാം ചൂടു സോപ്പുവെള്ളം ഉപയോഗിച്ചു കഴുകണമെന്നും നിർദ്ദേശമുണ്ട്. സാൽമൊണല്ല അണുബാധയുള്ള ഉള്ളി കഴിച്ചാൽ വയറിളക്കം, പനി, വയറ്റിൽ അസ്വസ്ഥത തുടങ്ങിയവ വരും. ശരീരത്തിലെത്തി ആറു മണിക്കൂർ മുതൽ ആറു ദിവസം വരെയുള്ള കാലയളവിലാണ് രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്.

തിരുവനന്തപുരം: കോളേജ് അധ്യാപകർ സ്വകാര്യ ട്യൂഷനെടുത്താൽ കർശന നടപടി. സർക്കാർ എയ്ഡഡ് കോളജുകളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങൾ നടത്തുന്നതും ട്യൂഷനെടുക്കുന്നതും നിയമലംഘനമാണെന്ന് സർക്കാർ വ്യക്തമാക്കി. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം.

ഇത്തരം നിയമവിരുദ്ധ പ്രവണതകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോളജ് വിദ്യാഭ്യാസ ഡയറക്ടർ പ്രിൻസിപ്പൽമാരോട് സർക്കാർ നിർദ്ദേശിച്ചത്. കോളേജ് അധ്ാപകർ സ്വകാര്യ ട്യൂഷനെടുക്കുന്നുവെന്ന പരാതികൾ വ്യാപകമായതിനെ തുടർന്നാണ് നടപടി. നിയമവിരുദ്ധ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽമാർ സഹപ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകണം.

കോളജിലെ അധ്യാപകർ സ്വകാര്യ ട്യൂഷനിൽ ഏർപ്പെടുന്നുണ്ടോയെന്ന് പരിശോധിച്ച് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്കു റിപ്പോർട്ട് സമർപ്പിക്കണം. ഡെപ്യൂട്ടി ഡയറക്ടർമാർ റിപ്പോർട്ട് വിലയിരുത്തി മൂന്നു മാസം കൂടുമ്പോൾ ഡയറക്ടർക്ക് റിപ്പോർട്ട് നൽകണമെന്നും സർക്കാർ നിർദ്ദേശിക്കുന്നു.

തിരുവനന്തപുരം: കുഞ്ഞിനെ തിരികെ ലഭിക്കാൻ നിരാഹാരം സമരം നടത്താനൊരുങ്ങി അമ്മ അനുപമ എസ് ചന്ദ്രൻ. സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാരം കിടക്കാനാണ് അനുപമയുടെ തീരുമാനം. പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും വനിതാകമ്മീഷൻ നടപടികളിലും വിശ്വാസമില്ലെന്നും അനുപമ പറഞ്ഞു. ചാനൽ ചർച്ചയ്ക്കിടെയാണ് അനുപമ ഇക്കാര്യം വ്യക്തമാക്കിയത്.

അമ്മയിൽ നിന്നും കുഞ്ഞിനെ മാറ്റിയ സംഭവത്തിൽ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വനിത ശിശുക്ഷേമ വകുപ്പ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. അമ്മയ്ക്ക് കുഞ്ഞിനെ നൽകുകയാണ് അഭികാമ്യമെന്നും അത് സാധ്യമാക്കുന്നതിനാണ് പ്രാധാന്യം നൽകുകയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.എഴുതിക്കിട്ടിയ പരാതിയിലെ നടപടി എടുക്കാനാകൂ എന്ന ശിശുക്ഷേമ സമിതി ചെയർപേഴ്‌സന്റെ വാദം മന്ത്രി തള്ളുകയും ചെയ്തു.

കഴിഞ്ഞ വർഷം ഒക്ടോബർ 22 ന് പ്രസവിച്ച ശേഷം ആശുപത്രിയിൽ നിന്നും മടങ്ങും വഴി തിരുവനന്തപുരം ജഗതിയിൽ വെച്ച് തന്റെ അമ്മയും അച്ഛനും ചേർന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നായിരുന്നു മുൻ എസ്എഫ്ഐ നേതാവ് അനുപമ നൽകിയ പരാതി.

കോട്ടയം: മഴക്കെടുതിയിൽ കോട്ടയം ജില്ലയിൽ 59 റോഡുകൾ നശിച്ചുവെന്ന് സഹകരണമന്ത്രി വി എൻ വാസവൻ. 31.08 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുരിതബാധിതമേഖലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളും തുടർ നടപടികളും വിലയിരുത്തുന്നതിനായി മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ഹാളിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

റോഡുകൾ നന്നാക്കുന്നതിനായി 48.69 കോടി രൂപ വേണ്ടി വരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പാലങ്ങൾക്ക് 6.35 കോടി രൂപയുടെ നാശനഷ്ടമുണ്ടായതാണ് പ്രാഥമിക വിലയിരുത്തൽ. പൊതുമരാമത്ത് പാലം വിഭാഗത്തിന് കീഴിലുള്ള 16 പാലങ്ങൾക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകൾക്കും വ്യാപക നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തൽ. പൊതുമരാമത്ത്- റോഡ്, പാലം വിഭാഗങ്ങൾ നഷ്ടം കണക്കാക്കി പ്രാഥമിക റിപ്പോർട്ട് നൽകിയിട്ടുണ്ട്. വീടുകളുടെ നാശം, മറ്റു നാശനഷ്ടങ്ങൾ എന്നിവ തിട്ടപ്പെടുത്തി നാളെ റവന്യു വകുപ്പ് റിപ്പോർട്ട് നൽകും. കൃഷി വകുപ്പ് പ്രാഥമിക നഷ്ടം വിലിയിരുത്തിയെങ്കിലും കണക്കെടുപ്പ് തുടരുകയാണ്. ഒരാഴ്ചയ്ക്കകം കണക്കെടുപ്പ് പൂർത്തീകരിക്കുമെന്ന് അദ്ദേഹം വിശദമാക്കി.

ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലേക്കുള്ള ഗതാഗതവും വൈദ്യുതി ബന്ധവും പുനസ്ഥാപിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തികൾ നടക്കുകയാണ്. കുടിവെള്ള പ്രശ്നം അടിയന്തരമായി പരിഹരിക്കുന്നതിനും പ്രളയത്തിൽ മുങ്ങിയ കിണറുകളിലെ ജലം ഉപയോഗയോഗ്യമാണോയെന്ന് പരിശോധിക്കുന്നതിനും സത്വര നടപടി സ്വീകരിക്കാൻ ജല അതോറിറ്റിയെ ചുമതലപ്പെടുത്തി. വ്യാപാരസ്ഥാപനങ്ങൾക്കും കച്ചവടക്കാർക്കും ഉണ്ടായ നഷ്ടം വിലയിരുത്താൻ റവന്യു വകുപ്പ് മുഖേന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മലവെള്ളപ്പാച്ചിലിൽ റേഷൻ കാർഡടക്കം നഷ്ടപ്പെട്ട രേഖകൾ വേഗത്തിൽ ലഭ്യമാക്കുന്നതിന് കളക്ടറേറ്റിൽ സംവിധാനമൊരുക്കും. എല്ലാ വകുപ്പുകളും നഷ്ടങ്ങൾ വിലയിരുത്തി യുദ്ധകാലാടിസ്ഥാനത്തിൽ റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചു. വകുപ്പുകൾ നൽകുന്ന റിപ്പോർട്ടുകൾക്ക് പുറമെ തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിലുള്ള റോഡുകൾ അടക്കം വിവിധ മേഖലകളിലുണ്ടായ നഷ്ടം വിലയിരുത്തി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സെക്രട്ടറിമാർ അടിയന്തരമായി റിപ്പോർട്ട് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അമൃത്സർ: മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ സുഹൃത്തായ പാക് വനിതാ മാദ്ധ്യമ പ്രവർത്തക അറൂസ ആലമിന് ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്ന ആരോപണം അന്വേഷിക്കാനൊരുങ്ങി പഞ്ചാബ് സർക്കാർ. പഞ്ചാബ് ഡെപ്യൂട്ടി മുഖ്യമന്ത്രി സുഖജീന്ദർ രൺദാവയാണ് ഇക്കാര്യം അറിയിച്ചത്. ക്യാപ്റ്റൻ അമരന്ദീർ സിംഗ് ഇപ്പോൾ പറയുന്നത് തനിക്ക് ഐഎസ്‌ഐ ഭീഷണിയുണ്ടെന്നാണ്, ഞങ്ങൾ അത് പരിശോധിക്കുന്നുണ്ടെന്നും അതിൽ എന്തെങ്കിലും സ്ത്രീക്ക് കണക്ഷനുണ്ടോയെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാകിസ്താനിൽ നിന്നും വരുന്ന ഡ്രോൺ ഭീഷണി 4-5 വർഷമായി ഉയർത്തിയത് ക്യാപ്റ്റനാണ്. ആദ്യം ക്യാപ്റ്റൻ ആ വിഷയം ഉയർത്തിയെന്നും ഇപ്പോൾ ബിഎസ്എഫ് വിന്യാസം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. അറൂസ ആലമും ഐഎസ്‌ഐയുമായുള്ള ബന്ധം ഡിജിപി തലത്തിൽ പരിശോധിക്കുമെന്നും സുഖജീന്ദർ വിശദമാക്കി. പഴയകാല പാകിസ്ഥാൻ രാഷ്ട്രീയ നേതാവ് അക്വലിം അക്തറിൻറെ മകളാണ് അറൂസ ആലം. അമരീന്ദർ സിംഗിനെ 2004 ലെ പാക് സന്ദർശന വേളയിലാണ് ഇവർ ആദ്യമായി പരിചയപ്പെടുന്നതെന്നാണ് വിവരം.

അതേസമയം പഞ്ചാബ് പിസിസി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിന് ഐഎസ്‌ഐ പാകിസ്ഥാൻ ബന്ധങ്ങളുണ്ടെന്ന് ഡൽഹി സന്ദർശനത്തിനിടെ അമരീന്ദർ സിംഗ് ആരോപിച്ചിരുന്നു. തനിക്ക് സുരക്ഷ ഭീഷണിയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.