General (Page 1,297)

കൊച്ചി: കേരള ഹൈക്കോടതിയിൽ സിറ്റിംഗ് നിർത്തി വെച്ച് ജഡ്ജി. സർക്കാർ അഭിഭാഷകന്റെ പെരുമാറ്റം അതിരുവിട്ടതോടെയാണ് നടപടി. ഗവൺമെന്റ് പ്ലീഡറുടെ പെരുമാറ്റത്തിൽ ജഡ്ജി അതൃപ്തി അറിയിക്കുകയും ചെയ്തു. പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനെ ചേബംറിലേക്ക് വിളിച്ച് വരുത്തി. തുടർന്ന് ജഡ്ജി സർക്കാർ അഭിഭാഷകനെ മറ്റൊരു ബെഞ്ചിലേക്ക് മാറ്റി നിയമിച്ചു. ഹൈക്കോടതിയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമ കേസുകളിലെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ജസ്റ്റിസ് പി.ഗോപിനാഥിന്റെ ബെഞ്ചിലായിരുന്നു അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്.

പ്രോസിക്യൂഷന്റെ എതിർപ്പ് തള്ളി പ്രതിക്ക് ഇടക്കാല ജാമ്യം അനുവദിക്കാൻ കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് തർക്കം ആരംഭിച്ചത്. സർക്കാർ അഭിഭാഷകൻ സി.എൻ.പ്രഭാകരൻ ഹൈക്കോടതി നടപടിയിൽ പരസ്യമായി അതൃപ്തി അറിയിതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. അഭിഭാഷകൻ കോടതി മുറിയിൽ അധിക്ഷേപകരമായ പരാമർശങ്ങളും നടത്തി. സംസാരം അതിരുവിട്ടതോടെയാണ് കോടതി പ്രതികരിക്കാൻ ആരംഭിച്ചത്.

സി.എൻ.പ്രഭാകരനെ ഹൈക്കോടതി താക്കീത് ചെയ്തു. എന്നാൽ ഇതനുസരിക്കാതെ സർക്കാർ അഭിഭാഷകൻ അധിക്ഷേപം തുടരുകയായിരുന്നു. കോടതിയുടെ അന്തസ്സ് ഹനിക്കുന്ന രീതിയിൽ മോശം പരാമർശങ്ങൾ ആവർത്തിച്ചാൽ കോടതിയലക്ഷ്യ നടപടി എടുക്കുമെന്ന് ജഡ്ജി മുന്നറിയിപ്പ് നൽകിയെങ്കിലും അഭിഭാഷകൻ അനുസരിക്കാൻ തയ്യാറായില്ല. ഇതോടെയാണ് ജഡ്ജി സിറ്റിംഗ് നിർത്തി വെച്ചത്.

തിരുവനന്തപുരം: ശബരിമല തീർത്ഥാടന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. കോവിഡ് വൈറസ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് ശബരിമല തീർത്ഥാടന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ നടത്തിയ ചർച്ചയിലാണ് ഇളവുകൾ തീരുമാനിച്ചത്.

പമ്പയിൽ നിന്നും നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം വഴിയുള്ള പരമ്പരാഗത പാത തുറക്കും. നീലിമലയിലും അപ്പാച്ചിമേട്ടിലും പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. സന്നിധാനത്ത് രാത്രി തങ്ങാൻ അനുമതിയുണ്ടാവും. 500 മുറികൾ ഇതിനായി കോവിഡ് മാനദണ്ഡപ്രകാരം സജ്ജീകരിച്ചു.

പമ്പാ സ്‌നാനം നടത്തുന്നതിനും ബലിതർപ്പണത്തിനും അനുമതിയുണ്ട്. എന്നാൽ പമ്പയിലെ ജലനിരപ്പ് വിലയിരുത്തി ജില്ലാ ഭരണകൂടം തീരുമാനമെടുക്കും.

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഹജ്ജ് സർവീസുകൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കെ സുധാകരൻ. നിലവിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് മാത്രമാണ് ഹജ്ജ് സർവ്വീസുകൾക്ക് അനുമതിയുള്ളത്. കണ്ണൂർ അന്തർദേശീയ വിമാനത്താവളത്തിൽ നിന്നും ഹജ്ജ് തീർത്ഥാടത്തിന് അനുമതി നൽകണമെന്ന ആവശ്യം അദ്ദേഹം പാർലമെന്റിൽ ഉന്നയിച്ചു. റൂൾ 377 പ്രകാരമാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് വെട്ടിക്കുറച്ച ഹജ്ജ് കേന്ദ്രങ്ങൾ ഇത്തവണയും പുനഃസ്ഥാപിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. 80 ശതമാനം ഹജ്ജ് തീർത്ഥാടകരും ആശ്രയിക്കുന്ന കരിപ്പൂർ വിമാനത്താവളത്തിന് അനുമതിയില്ല. മലബാറിൽ നിന്നും കുടക്, ലക്ഷ്വദീപ്, പുതുശേരി, തമിഴ്നാട്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ നിന്നുമുള്ള തീർത്ഥാടകർ ദീർഘയാത്ര ചെയ്തുവേണം കൊച്ചിയിലെത്താനെന്നും അദ്ദേഹം വിമർശിച്ചു. തീർത്ഥാടകർക്ക് സൗകര്യമൊരുക്കാൻ 95000 ചതുരശ്ര അടി ടെർമിനലുള്ള കണ്ണൂർ വിമാനത്താവളത്തിലുള്ള 3050 മീറ്റർ റൺവെ വലിയ വിമാനങ്ങൾക്ക് അനുയോജ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ച യാത്രാനിരക്കിലുള്ള ഇളവുകൾ പുനസ്ഥാപിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. ലോക്സഭയിലാണ് കേന്ദ്ര മന്ത്രി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷം കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായപ്പോഴാണ് മുതിർന്ന പൗരന്മാർക്കുൾപ്പെടെ നൽകിയിരുന്ന ഇളവുകൾ റെയിൽവേ റദ്ദാക്കിയത്.

കോവിഡ് വ്യാപനം കുറഞ്ഞ് ട്രെയിൻ സർവ്വീസുകൾ പഴയ രീതിയിലായിട്ടും ടിക്കറ്റ് നിരക്കിലെ ഇളവുകൾ പുനസ്ഥാപിക്കാൻ റെയിൽവേ തയ്യാറായിരുന്നില്ല. കോവിഡ് വ്യാപനത്തിന് മുമ്പ് 53 വിഭാഗങ്ങളിലാണ് റെയിൽവേ ഇളവ് അനുവദിച്ചിരുന്നത്. മുതിർന്ന പൗരന്മാർ, പൊലീസ് മെഡൽ ജേതാക്കൾ, ദേശീയ പുരസ്‌കാരം നേടിയ അദ്ധ്യാപകർ, യുദ്ധത്തിൽ മരിച്ചവരുടെ വിധവകൾ, പ്രദർശനമേളകൾക്ക് പോകുന്ന കർഷകർ, കലാപ്രവർത്തകർ, കായികമേളകളിൽ പങ്കെടുക്കുന്നവർ തുടങ്ങിയവർക്ക് യാത്രാനിരക്കിൽ 50 മുതൽ 75 ശതമാനം വരെ ഇളവ് നൽകിയിരുന്നു. നാല് വിഭാഗങ്ങളിൽപ്പെട്ട വികലാംഗർ, പതിനൊന്ന് വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾ എന്നിവർക്ക് തുടർന്നും യാത്രാനിരക്കുകളിൽ ഇളവ് ലഭിക്കുന്നതാണെന്ന് റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നു. ഈ വിഭാഗങ്ങളിലൊഴികെ മറ്റ് വിഭാഗങ്ങളിലുള്ള യാത്രക്കാർക്ക് ഇനിയും ഇളവുകൾ നൽകാൻ കഴിയില്ലെന്ന് അശ്വനി വൈഷ്ണവ് വ്യക്തമാക്കി.

കോവിഡ് മൂലമുണ്ടായ കനത്ത സാമ്പത്തിക പ്രതിസന്ധി കാരണമാണ് ഇളവുകൾ കുറയ്ക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇളവുകൾ പുനസ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെന്നും നിലവിലെ സാമ്പത്തിക സ്ഥിതിയിൽ ഇത് ബുദ്ധിമുട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികൾക്ക തിരിച്ചടി. കേസിൽ അറസ്റ്റിലായ അഞ്ച് പ്രതികൾക്കും ജാമ്യമില്ല. എറണാകുളം സിജെഎം കോടതിയുടേതാണ് ഉത്തരവ്. സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, ഏച്ചിലടുക്കം സ്വദേശികളായ വിഷ്ണു സുര, ശാസ്താ മധു, റജി വർഗീസ്, ഹരിപ്രസാദ് എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികൾക്ക് ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്ന സിബിഐ കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ചു കൊണ്ടാണ് അഞ്ചു പ്രതികളുടെയും ജാമ്യാപേക്ഷ തള്ളാൻ കോടതി തീരുമാനിച്ചത്.

കൊലപാതകത്തിലെ ഗൂഢാലോചന നടത്തുക, കൊല്ലപ്പെട്ടവരുടെ യാത്ര വിവരങ്ങൾ കൈമാറുക, ആയുധങ്ങൾ സമാഹരിച്ച് നൽകുക, വാഹന സൗകര്യം ഏർപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങൾ പ്രതികൾ നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സിപിഎമ്മിന്റെ ഉന്നത നേതാക്കൾ ഉൾപ്പെട്ടെ രാഷ്ട്രീയ കൊലപാതകമാണ് പെരിയയിൽ നടന്നതെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഡിസംബർ ആദ്യമാണ് കേസുമായി ബന്ധപ്പെട്ട് സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജേഷ് ഉൾപ്പെടെ അഞ്ചുപേരെ സിബിഐ അറസ്റ്റ് ചെയ്തത്.

പെരിയ കേസിൽ ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെ 24 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനെയാണ് കേസിൽ ഒന്നാം പ്രതിയായി ചേർത്തിരിക്കുന്നത്.

ന്യൂഡൽഹി: താനൊരു സൈനികന്റെ ഭാര്യയാണ്. ചിരിച്ചു കൊണ്ടുള്ള ഒരു യാത്രയയപ്പാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. കുനൂരിലെ ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട ബ്രിഗേഡിയർ എൽ.എസ്സ്.ലിഡ്ഡറുടെ ഭാര്യ ഗീതികയുടെ വാക്കുകളാണിത്. ഭർത്താവിന്റെ വിയോഗം സൃഷ്ടിച്ച വേദനകൾക്കിടയിലും ദൃഢനിശ്ചയത്തോടെയാണ് ഗീതിക സംസാരിക്കുന്നത്. വേദനകളെല്ലാം ഉള്ളിലൊതുക്കി ആത്മധൈര്യത്തോടെയാണ് ഭർത്താവിന്റെ ചേതനയറ്റ ശരീരത്തിന് മുന്നിൽ ഗീതിക നിന്നത്.

അദ്ദേഹത്തിന് ഏറ്റവും നല്ല യാത്രയയപ്പാണ് ലഭിക്കേണ്ടത്. ചിരിച്ചുകൊണ്ടുള്ള യാത്രയയപ്പ്. താനൊരു സൈനികന്റെ ഭാര്യയാണ്. അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണെന്നും ഗീതിക പറയുന്നു. തന്റെ മകൾക്ക് അദ്ദേഹത്തെ മിസ് ചെയ്യും. അദ്ദേഹം ഇങ്ങനെ പോകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ഗീതിക വ്യക്തമാക്കി.

ഡൽഹിയിൽ കന്റോൺമെന്റിലെ ബ്രാർ സക്വയറിൽ ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകൾ നടത്തിയത്. രാവിലെ 9.15 നായിരുന്നു സംസ്‌കാരം. ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് തുടങ്ങി നിരവധി പേർ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, കരസേന മേധാവി എം.എം. നരവനെ, നാവികസേനാ മേധാവി ചീഫ് അഡ്മിറൽ ആർ.ഹരികുമാർ, വ്യോമസേനാ മേധാവി ചീഫ് മാർഷൽ വിആർ ചൗധരി തുടങ്ങിയവരും അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിച്ചു.

ഹരിയാനയിലെ പഞ്ച്കുള സ്വദേശിയാണ് ബ്രിഗേഡിയർ എൽ എസ് ലിഡ്ഡർ. 1990 ലാണ് അദ്ദേഹം ജമ്മു കശ്മീർ റൈഫിൾസിൽ ജോലി ആരംഭിച്ചത്. മികച്ച സൈനികൻ എന്നതിനപ്പുറം സമാനതകളില്ലാത്ത പ്രതിരോധ ഗവേഷകൻ കൂടിയായിരുന്നു അദ്ദേഹം. ബഹിരാകാശ യുദ്ധം, ഹൈബ്രിഡ് യുദ്ധം, സാറ്റലൈറ്റ് അധിഷ്ഠിത പ്രതിരോധ രീതികൾ എന്നിവയെല്ലാം വിശദീകരിക്കുന്ന ലേഖനങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം: ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട ഇന്ത്യയുടെ സംയുക്തസേനാ മേധാവി ബിപിൻ റാവത്തിനെ സാമൂഹ്യമാദ്ധ്യമങ്ങളിൽ അപമാനിച്ചവർക്കെതിരെ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാജ്യം വലിയ ദുരന്തം നേരിട്ടപ്പോൾ ആഹ്ലാദിക്കുന്നവർ രാജ്യത്തിന്റെ ശത്രുക്കളാണെന്ന് അദ്ദേഹം പറഞ്ഞു.

ഹൈക്കോടതിയിലെ കേരള സർക്കാരിന്റെ അഭിഭാഷക നീചമായ രീതിയിൽ സേനാമേധാവിയെ അപമാനിച്ചിട്ടും ഇടതു സർക്കാർ ഒരു നടപടിയുമെടുത്തില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാരിനും അഭിഭാഷകയുടെ നിലപാട് തന്നെയാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇവരെ സർക്കാർ പ്ലീഡർ തസ്തികയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിൽ പിണറായിയുടെ ഭരണത്തിൽ ആർക്കും പരസ്യമായി ദേശവിരുദ്ധത പറയാമെന്ന സ്ഥിതിയാണുള്ളതെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കാർഷിക സംഘടനകളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കാർഷിക സമരം വിജയിച്ചതോടെയാണ് അദ്ദേഹം കർഷക സംഘടനകളെ അഭിനന്ദിച്ചത്. കർഷകരും തൊഴിലാളികളും തോളോടു തോൾ ചേർന്ന് പൊരുതിയാൽ അതിനെ തടുത്തു നിർത്താൻ എത്ര വലിയ കോട്ടകൊത്തളങ്ങൾക്കും അധികാര സന്നാഹങ്ങൾക്കും കഴിയില്ല എന്ന വസ്തുതയ്ക്ക് അടിവരയിട്ട്, ഒരു വർഷത്തിലധികം നീണ്ട കർഷക സമരം ഐതിഹാസിക വിജയം നേടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യവിരുദ്ധമായി നടപ്പാക്കിയ കാർഷിക നയങ്ങളെല്ലാം പിൻവലിക്കാനും കർഷകരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാനും കേന്ദ്ര സർക്കാർ ഒടുവിൽ നിർബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ ഈ തീരുമാനത്തിലേക്കെത്താൻ എഴുനൂറിലധികം കർഷകരുടെ ജീവത്യാഗം വേണ്ടി വന്നു എന്നത് ദൗർഭാഗ്യകരമാണ്. ഉറ്റവരുടെ വിയോഗങ്ങളിൽ ഉള്ളുലയാതെ, സമരത്തെ ദുർബലപ്പെടുത്താൻ നടന്ന ശ്രമങ്ങൾക്ക് കീഴ്‌പ്പെടാതെ, എല്ലാ എതിർപ്പുകളേയും മറികടന്ന് വിജയത്തിലെത്താൻ കർഷകർക്ക് സാധിച്ചു. അസാമാന്യമായ നിശ്ചയദാർഢ്യവും പോരാട്ട വീറുമാണ് കർഷകരും അവർക്ക് നേതൃത്വം നൽകിയ സംയുക്ത കിസാൻ മോർച്ചയും കാഴ്ചവച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇത് കർഷകരുടെ മാത്രം വിജയമായി ചുരുക്കിക്കാണേണ്ട ഒന്നല്ല. കേന്ദ്ര സർക്കാരിന്റേയും സംഘപരിവാറിന്റേയും മുതലാളിത്ത വിടുപണിയ്ക്കും വർഗീയ രാഷ്ട്രീയത്തിനുമെതിരായ ജനവികാരത്തിന്റെ വിജയമാണ്. അശുഭാപ്തിവിശ്വാസത്തിന്റെ കാർമേഘങ്ങൾ വകഞ്ഞു മാറ്റി ജനാധിപത്യ വിശ്വാസികളുടെ പ്രതീക്ഷകൾക്ക് പുതിയ വെളിച്ചവും ദിശാബോധവും പകരുന്ന സന്ദർഭമാണിത്. ചരിത്രം വർഗസമരങ്ങളാൽ എഴുതപ്പെടുന്നതാണെന്ന യാഥാർത്ഥ്യം വീണ്ടും വീണ്ടും അനുഭവങ്ങളിൽ തെളിയുകയാണ്. കർഷക പോരാളികൾക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ഹെലികോപ്ടർ അപകടത്തിൽ സൈനിക മേധാവി ബിപിൻ റാവത്ത് മരണപ്പെട്ടതിന് പിന്നാലെ അദ്ദേഹം സ്വീകരിച്ചിരുന്ന നയങ്ങൾക്കെതിരെ വിമർശനവുമായി ഗവൺമെന്റ് പ്ലീഡർ രശ്മിത രാമചന്ദ്രൻ രംഗത്തെത്തെിയത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. റാവത്തിന്റെ ചില നടപടികൾക്കെതിരെ രൂക്ഷ വിമർശനമാണ് രശ്മിത രാമചന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഉന്നയിച്ചിരുന്നത്.

മരണം ഒരാളെയും വിശുദ്ധനാക്കുന്നില്ലെന്ന വാക്കുകൾ ഉൾക്കൊള്ളിച്ചിരുന്ന പോസ്റ്റിനെതിരെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തുന്നത്. ഇത്തരത്തിൽ രശ്മിതയ്‌ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അഡ്വക്കേറ്റ് ജയശങ്കർ. കയ്യടി കിട്ടുന്നതിന് വേണ്ടി ഫേസ്ബുക്കിൽ പോസ്റ്റിടുന്ന സാംസ്‌കാരിക നായികമാരെ മുക്കാലിയിൽ കെട്ടി അടിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യൻ സേനാനായകൻ അപകടത്തിൽ മരിക്കുമ്പോൾ പാകിസ്താൻകാർ ആഹ്ലാദിക്കുന്നത് സ്വാഭാവികം. കശ്മീർ സ്വാതന്ത്ര്യവാദികളുടെ സന്തോഷവും മനസ്സിലാക്കാം. നമ്മുടെ നാട്ടിലെ ജിഹാദികളെ പോലും തെറ്റു പറയാനാകില്ല. സുഡാപ്പി- മദൂദികളുടെ കയ്യടി കിട്ടാൻ ഫേസ്ബുക്ക് പോസ്റ്റിടുന്ന ക്ഷുദ്രജീവികളായ സാംസ്‌കാരിക നായികമാരെ മുക്കാലിയിൽ കെട്ടി അടിക്കണമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. രശ്മിതയുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ന്യൂഡൽഹി : കൂനൂരിലെ ഹെലിക്കോപ്ടർ അപകടത്തിൽ രാജ്യത്തിന് ഉണ്ടായിരിക്കുന്നത് തീരാനഷ്ടമാണ്. ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ഉൾപ്പെടെ 13 പേരാണ് ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ സ്റ്റാഫ് അംഗമായിരുന്നു എൽ.എസ് ലിഡ്ഡറും അപകടത്തിൽ മരണപ്പെട്ടു. ഔദ്യോഗിക ബഹുമതികളോടെ രാജ്യം അദ്ദേഹത്തിന് വിട നൽകിയിരിക്കുകയാണ്.

ഡൽഹിയിൽ കന്റോൺമെന്റിലെ ബ്രാർ സക്വയറിൽ ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകൾ നടത്തിയത്. രാവിലെ 9.15 നായിരുന്നു സംസ്‌കാരം. ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് തുടങ്ങി നിരവധി പേർ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, കരസേന മേധാവി എം.എം. നരവനെ, നാവികസേനാ മേധാവി ചീഫ് അഡ്മിറൽ ആർ.ഹരികുമാർ, വ്യോമസേനാ മേധാവി ചീഫ് മാർഷൽ വിആർ ചൗധരി തുടങ്ങിയവരും അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിച്ചു.

ഹരിയാനയിലെ പഞ്ച്കുള സ്വദേശിയാണ് ബ്രിഗേഡിയർ എൽ എസ് ലിഡ്ഡർ. 1990 ലാണ് അദ്ദേഹം ജമ്മു കശ്മീർ റൈഫിൾസിൽ ജോലി ആരംഭിച്ചത്. മികച്ച സൈനികൻ എന്നതിനപ്പുറം സമാനതകളില്ലാത്ത പ്രതിരോധ ഗവേഷകൻ കൂടിയായിരുന്നു അദ്ദേഹം. ബഹിരാകാശ യുദ്ധം, ഹൈബ്രിഡ് യുദ്ധം, സാറ്റലൈറ്റ് അധിഷ്ഠിത പ്രതിരോധ രീതികൾ എന്നിവയെല്ലാം വിശദീകരിക്കുന്ന ലേഖനങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജമ്മു കശ്മീർ റൈഫിൾസിന്റെ രണ്ടാം ബറ്റാലിയന്റെ കമാൻഡറായിരുന്നു അദ്ദേഹം. അടുത്തിടെ മേജർ ജനറലായി അദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. ഈ പദവി ഏറ്റെടുക്കുന്നതിന് മുൻപാണ് ലിഡ്ഡർ മരണപ്പെട്ടത്. സേനാ മെഡൽ, വിശിഷ്ട സേവാ മെഡൽ തുടങ്ങിയവ അദ്ദേഹം നേടിയിട്ടുണ്ട്.