Highlights (Page 216)

ന്യൂഡൽഹി : കൊവിഡിന്റെ രണ്ടാംതരംഗം രാജ്യത്ത് കൊടുങ്കാറ്റ് പോലെയാണ് വന്നത്, ദിശാബോധത്തോടെ പ്രവർത്തിച്ചാൽ നമ്മളത് മറികടക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. കൊവിഡിനെ രാജ്യം ഒറ്റക്കെട്ടായി നേരിടുമെന്നും കൊവിഡ് രാജ്യത്ത് അതിരൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. കൊവിഡിനെതിരെ രാജ്യം വലിയ പോരാട്ടം നടത്തുന്നു. രാജ്യം നേരിടുന്ന വെല്ലുവിളി വലുതാണ്. ഒരുമയും കൃത്യമായ തയ്യാറെടുപ്പും കൊണ്ട് നമുക്ക് അതിനെ മറികടക്കാനാവുമെന്ന് മോദി പറഞ്ഞു.ജനങ്ങളുടെ പ്രയാസം തിരിച്ചറിയുന്നു. കേന്ദ്ര സംസ്ഥാനസര്‍ക്കാരുകളും സ്വകാര്യമേഖലയും ഒരുമിച്ച് പ്രവര്‍ത്തിക്കും.

കഴിഞ്ഞ വർഷം കുറച്ച് കൊവിഡ് കേസുകൾ വന്നപ്പോൾ തന്നെ രാജ്യത്തെ വാക്സിനായുള്ള ഗവേഷണം ആരംഭിച്ചിരുന്നു, പകലും രാത്രിയുമില്ലാതെ പ്രവർത്തിച്ചാണ് നമ്മുടെ ശാസ്ത്രജ്ഞർ രാജ്യത്തിനായി വാക്സിൻ വികസിപ്പിച്ചത്. ലോകത്ത് തന്നെ എറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ത്യയിൽ വാക്സിൻ ലഭ്യമാകുന്നത്. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന വാക്‌സിന്റെ പകുതി ഇന്ത്യയില്‍ തന്നെ വിതരണം ചെയ്യുമെന്നും മോദി പറഞ്ഞു. നമ്മുടെ കൊവിഡ് മുന്നണിപ്പോരാളികളേയും വലിയ തോതിൽ മുതിർന്ന പൗരൻമാരെയും ഇതിനോടകം വാക്സിനേറ്റ് ചെയ്ത് കഴിഞ്ഞു.

രാജ്യത്ത് നിർമ്മിക്കുന്ന വാക്സിനുകളിൽ പകുതി സംസ്ഥാനങ്ങൾക്ക് നേരിട്ട് വാങ്ങാം. നമ്മുടെയെല്ലാം പ്രവർത്തനം ജീവൻ രക്ഷിക്കാനായാണെന്നും മോദി വ്യക്തമാക്കി.രാജ്യത്ത് ഇതു വരെ 12 കോടി ഡോസ് വാക്സിൻ നൽകി. തദ്ദേശീയമായി ഇന്ത്യ രണ്ട് വാക്സിനുകൾ നിർമ്മിച്ചു. ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ വാക്സിൻ ലഭിക്കുന്നത് ഇന്ത്യയിലാണ്. മേയ് ഒന്നുമുതൽ രാജ്യത്തെ 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകിത്തുടങ്ങും.നിലവിലെ ഓക്സിജൻ ക്ഷാമം പരിഹരിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു.

covid

ന്യൂഡല്‍ഹി : കോവിഡ് പരിശോധനാഫലം ഏറ്റവും കൃത്യമായി നല്‍കുന്ന ആര്‍ടിപിസിആറിനേയും പൂര്‍ണമായി ഇനി ആശ്രയിക്കാന്‍ സാധിക്കില്ലെന്ന് ആരോഗ്യവിദഗ്ദ്ധര്‍. ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആണെന്ന് കണ്ടെത്തിയ നിരവധി രോഗികള്‍ക്ക് കോവിഡ് ഉള്ളതായി പിന്നീട് സിടി സ്‌കാനില്‍ തെളിഞ്ഞുവെന്നാണ് ഗുജറാത്തിലെ ഡോക്ടര്‍മാരുടെ അവകാശവാദം. അതുകൊണ്ട് ഒരേസമയം ആര്‍ടിപിസിആര്‍ പരിശോധനയും സിടി സ്‌കാനും കൂടി നടത്താനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. മാത്രമല്ല, സിടി സ്‌കാനില്‍ കൊവിഡിന്റെ സൂചനയുണ്ടെങ്കില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് ഒരു തവണ കൂടി നടത്താനും നിര്‍ദേശമുണ്ട്. ആര്‍ടിപിസിആറില്‍ നെഗറ്റീവ് ആയാലും സിടി സ്‌കാനിലും മറ്റും വൈറസ് ബാധ കണ്ടെത്തിയാല്‍ കൊവിഡ് രോഗിയായി തന്നെ കണക്കാക്കണം എന്നാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും മറ്റും ഗുജറാത്തിലെ വഡോദര മുന്‍സിപ്പല്‍ കോര്‍പറേഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

vaccine

18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും മേയ് ഒന്ന് മുതല്‍ വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കോവിഡ് മുന്നണി പോരാളികള്‍ക്കും 45 വയസിന് മുകളിലുള്ളവര്‍ക്കുമാണ് നിലവില്‍ രാജ്യത്ത് വാക്‌സിന്‍ നല്‍കി കൊണ്ടിരിക്കുന്നത്.

നേരത്തെ ആദ്യഘട്ടത്തില്‍ 60 കഴിഞ്ഞവര്‍ക്കും രണ്ടാം ഘട്ടത്തില്‍ 45 കഴിഞ്ഞവര്‍ക്കുമാണ് വാക്‌സിനേഷന്‍ നല്‍കിയിരുന്നത്. രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന തീരുമാനം.രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ഇന്നലെ മാത്രം 2,73,810 പേര്‍ക്കാണ് രോഗം സ്‌ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ1619 പേരാണ് മരണപ്പെട്ടത്. ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,78,769 ആയി.ഇതുവരെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത് 1,50,61,919 പേര്‍ക്കാണ്. പ്രതിദിന കണക്കുകളിൽ തുടര്‍ച്ചയായ അഞ്ചാം ദിവസവും രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിന് മുകളിലായത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും മേയ് ഒന്ന് മുതല്‍ വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും മേയ് ഒന്ന് മുതല്‍ വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കോവിഡ് മുന്നണി പോരാളികള്‍ക്കും 45 വയസിന് മുകളിലുള്ളവര്‍ക്കുമാണ് നിലവില്‍ രാജ്യത്ത് വാക്‌സിന്‍ നല്‍കി കൊണ്ടിരിക്കുന്നത്.

നേരത്തെ ആദ്യഘട്ടത്തില്‍ 60 കഴിഞ്ഞവര്‍ക്കും രണ്ടാം ഘട്ടത്തില്‍ 45 കഴിഞ്ഞവര്‍ക്കുമാണ് വാക്‌സിനേഷന്‍ നല്‍കിയിരുന്നത്. രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന തീരുമാനം.രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ഇന്നലെ മാത്രം 2,73,810 പേര്‍ക്കാണ് രോഗം സ്‌ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ1619 പേരാണ് മരണപ്പെട്ടത്. ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,78,769 ആയി.ഇതുവരെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത് 1,50,61,919 പേര്‍ക്കാണ്. പ്രതിദിന കണക്കുകളിൽ തുടര്‍ച്ചയായ അഞ്ചാം ദിവസവും രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിന് മുകളിലായത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ക്യാബിനറ്റ് പദവിയോടെ ഡല്‍ഹി കേരള ഹൗസില്‍ പ്രവര്‍ത്തിച്ച മുന്‍ എം പി എ സമ്പത്ത് കൈപ്പറ്റിയത് 20 ലക്ഷം രൂപ. എന്‍ എസ് യു നേതാവ് വിനീത് തോമസ് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കുളള മറുപടിയിലാണ് കേരളഹൗസിലെ പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം സമ്പത്ത് എത്ര ദിവസം ഡല്‍ഹിയില്‍ ഉണ്ടായിരുന്നു എന്ന ചോദ്യത്തിന് കേരളസര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി മറ്റ് ഉദ്യോഗസ്ഥരെ പോലെ ഹാജര്‍ രേഖപ്പെടുത്താറില്ലെന്ന ഉത്തരമാണ് കേരള ഹൗസ് നല്‍കുന്നത്.പതിനാല് ലക്ഷത്തി ഇരുപതിനായിരത്തി തൊളളായിരത്തി തൊണ്ണൂറ്റി നാല് രൂപയാണ് സമ്പത്ത് ശമ്പളവും മറ്റ് അലവന്‍സുകളുമായി കൈപ്പറ്റിയത്. അഞ്ച് ലക്ഷത്തി എണ്‍പത്തി അയ്യായിരത്തി എണ്ണൂറ് രൂപയാണ് സമ്പത്ത് കൈപ്പറ്റിയ യാത്രാബത്ത. ഫോണ്‍ ചാര്‍ജ് ഇനത്തില്‍ ഇരുപത്തി നാലായിരത്തി എഴുനൂറ്റി തൊണ്ണൂറ്റി രണ്ട് രൂപയും സ്റ്റേഷനറി സാധനം വാങ്ങിയ ഇനത്തില്‍ നാലായിരത്തി ഒരുനൂറ്റി അമ്പത് രൂപയും സമ്പത്ത് വാങ്ങിയിട്ടുണ്ട്. 2019 ഓഗസ്റ്റ് 13നായിരുന്നു സമ്പത്ത് ചുമതലയേറ്റത്. കൊവിഡ് വ്യാപന സമയത്ത് ഡല്‍ഹി മലയാളികളെ സഹായിക്കാതെ അദ്ദേഹം കേരളത്തില്‍ തുടര്‍ന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ലോക്ക് ഡൗണിനിടെ അഞ്ചുമാസം വീട്ടിലിരുന്ന് പ്രത്യേക അലവന്‍സ് സഹിതമാണ് സമ്പത്ത് കൈപ്പറ്റിയത്.

ന്യൂഡല്‍ഹി : ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയില്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. ഇതിലെ ഫോട്ടോ മാറ്റാന്‍ ഇപ്പോള്‍ എളുപ്പത്തില്‍ സാധിക്കും. ഇതിനായി ആദ്യം ആധാര്‍ എന്റോള്‍മെന്റ് ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിക്കുക. പിന്നീട് പൂരിപ്പിച്ച ഫോമുമായി അടുത്തുള്ള ആധാര്‍ എന്റോള്‍മെന്റ് സെന്ററില്‍ പോകുക. അവിടെ നിന്ന് ഫോമിലെ വിവരങ്ങള്‍ വെച്ച് ആധാര്‍ എക്സിക്യൂട്ടീവ് ബയോ മെട്രിക് വിശദാംശങ്ങള്‍ ശേഖരിക്കും. തുടര്‍ന്ന് ഫോട്ടോ എടുക്കും. തുടര്‍ന്ന് ചാര്‍ജ് ഈടാക്കിയതിന് ശേഷം സ്ലിപ്പും യുആര്‍എന്‍ നമ്പറും നല്‍കും. ഈ യുആര്‍എന്‍ ഉപയോഗിച്ച് ആധാര്‍ കാര്‍ഡിലെ ഫോട്ടോ മാറിയിട്ടുണ്ടോ എന്ന് പരിശോധിക്കാം. ഫോട്ടോ അപ്‌ഡേറ്റ് ചെയ്തതിന് ശേഷം പുതിയ ഫോട്ടോയോടു കൂടിയ ആധാര്‍ കാര്‍ഡ് യുഐഡിഎഐ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

തിരുവനന്തപുരം: വാട്ടർ അതോറിട്ടി 3749 കോടി നഷ്ടത്തിൽ.ഇനി വെള്ളക്കരം കൂട്ടാൻ ഇനി തീരുമാനമെടുക്കേണ്ടത് പുതിയ സർക്കാറാണ്. കഴിഞ്ഞ ജനുവരിയിൽ വെള്ളക്കരം കൂട്ടാൻ തീരുമാനിച്ചെങ്കിലും തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ആശങ്കയിൽ താത്കാലികമായി മരവിപ്പിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ നടപടിക്ക് നീക്കം തുടങ്ങി. പക്ഷേ, പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പുതിയ ഉത്തരവിറക്കാൻ ഈ സർക്കാരിനാവില്ല.കേന്ദ്ര സർക്കാരിന്റെ ഗ്രാമീണ ജലജീവൻ അടക്കമുള്ള പദ്ധതികൾ നടപ്പിലാക്കാൻ വാട്ടർ അതോറിട്ടിയുടെ പക്കൽ പണമില്ല.

നഷ്ടം നേരിടുന്ന സ്ഥാപനത്തിന് വായ്പ നൽകണമെങ്കിൽ വരുമാനം കൂട്ടണമെന്ന് കേന്ദ്രം നിർദേശിച്ചു. പണം തിരിച്ചടയ്ക്കുമെന്ന് ഉറപ്പുവരുത്താൻ കൂടിയാണിത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളക്കരം കൂട്ടാൻ തീരുമാനിച്ചത്.”കൊവിഡ് വ്യാപനം കാരണം സംസ്ഥാനവരുമാനത്തിൽ കുറവ് വന്ന സാഹചര്യം പരിഗണിച്ച് കടമെടുപ്പ് പരിധി വർദ്ധിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളക്കരം 5 ശതമാനം പ്രതിവർഷം വർദ്ധിപ്പിക്കുന്നതിന് ഉത്തരവിറക്കിയത്. പുതിയ സർക്കാർ ഉചിതമായ അന്തിമ തീരുമാനമെടുക്കും.

ദില്ലി: മാർച്ച് മാസത്തിൽ കയറ്റുമതി രംഗത്ത് വൻ കുതിപ്പ്. 60.29 ശതമാനമായിരുന്നു വർധന. 34.45 ബില്യൺ ഡോളറിന്റെ ഇന്ത്യയിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയാണ് നടന്നത്.അതേസമയം കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആകെ കണക്കിൽ 7.26 ശതമാനത്തിന്റെ ഇടിവുണ്ടായി. 389.18 ബില്യൺ ഡോളറിന്റെ ഇറക്കുമതിയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നടന്നതെന്നും വ്യാഴാഴ്ച പുറത്തിറക്കിയ സർക്കാർ റിപ്പോർട്ടിൽ പറയുന്നു.വ്യാപാര കമ്മിറ്റി മാർച്ച് മാസത്തിൽ 13.93 ബില്യൺ ഡോളറായി ഉയർന്നു.

2020 മാർച്ച് മാസത്തിൽ 9.98 ബില്യൺ ഡോളറായിരുന്നു വ്യാപാര കമ്മി. എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ വ്യാപാര കമ്മി 98.56 ബില്യൺ ഡോളറായി ഇടിഞ്ഞു. 2019-20 കാലത്ത് ഇത് 161.35 ബില്യൺ ഡോളറായിരുന്നു.290.63 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് ഈ കാലയളവിൽ നടന്നത്. മാർച്ചിൽ ഇറക്കുമതിയിലും വർധനവുണ്ടായി. 53.74 ശതമാനമാണ് വർധന. 48.38 ബില്യൺ ഡോളറിന്റെ ഇറക്കുമതിയാണ് ഉണ്ടായത്. വാർഷിക കണക്കെടുപ്പിൽ ഇറക്കുമതിയിൽ 18 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി.

ന്യൂഡല്‍ഹി: കൊറോണയുടെ സാഹചര്യത്തില്‍ ഈ മാസം പതിനെട്ടിന് നടത്താനിരുന്ന നീറ്റ് പി.ജി പരീക്ഷകള്‍ നീട്ടിവച്ചു.പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞു.2021 അദ്ധ്യയന വര്‍ഷത്തേക്കുള്ള മാസ്റ്റര്‍ ഓഫ് സര്‍ജറി, ഡോക്ടര്‍ ഓഫ് മെഡിസിന്‍ കോഴ്സുകളിലെ പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയിലേക്ക് 1.74 ലക്ഷം വിദ്യാര്‍ത്ഥികളാണ് അപേക്ഷിച്ചിരുന്നത്.കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ സിബിഎസ്ഇ പത്താം ക്ലാസ് റദ്ദാക്കുകയും പ്ലസ് ടൂ പരീക്ഷ മാറ്റിവെയ്ക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുമായി നേരിട്ട് നടത്തിയ നിര്‍ണ്ണായക യോഗത്തിലായിരുന്നു തീരുമാനം.

കൊളംബോ: 11 ഇസ്ലാമിക് സംഘടനകള്‍ക്ക് രാജ്യത്ത് വിലക്കേ‍ര്‍പ്പെടുത്തി ശ്രീലങ്ക. ഭീകരവാദവുമായി ബന്ധമുള്ള അല്‍ ഖ്വയ്ദയും ഐഎസ്‌ഐഎസും അടക്കമുള്ള ഇസ്ലാമിക സംഘടനകളെയാണ് രാജ്യം വിലക്കിയത്.

ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബായ രജപക്സെയാണ് പ്രത്യേക ഗസറ്റില്‍ ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. ഭീകരവാദം തടയാനുള്ള നിയമം അനുസരിച്ചാണ് തീരുമാനം. ഭീകരവാദവുമായി ബന്ധപ്പെട്ടു ഈ സംഘടനകളുടെ പങ്ക് വ്യക്തമായതിന് പിന്നാലെയാണ് വിലക്ക്.

ഈ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയോ ഗൂഡാലോചനകളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവര്‍ക്ക് 20 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു. ശ്രീലങ്ക ഇസ്ലാമിക് സ്റ്റുഡന്‍റ്സ് മൂവ്‌മെന്റ് അടക്കമുള്ള പ്രാദേശിക മുസ്ലിം സംഘടനകള്‍ക്കും വിലക്കുണ്ട്.

ടോക്യോ : ഫുകുഷിമ ആണവ നിലയത്തിലെ മലിനജലം കടലിലൊഴുക്കാന്‍ ജപ്പാന്റെ പദ്ധതി. അയല്‍രാജ്യങ്ങളും മത്സ്യത്തൊഴിലാളികളും എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിനിടെയാണ് റേഡിയോ ആക്ടീവ് കണങ്ങള്‍ നീക്കം ചെയ്ത് ശുദ്ധീകരിച്ച ജലം കടലില്‍ ഒഴുക്കുന്നതില്‍ അപകടമില്ലെന്ന് ജപ്പാന്‍ വാദിക്കുന്നത്. ലോകത്ത് മറ്റിടങ്ങളിലും സമാനരീതിയാണ് പിന്തുടരുന്നതെന്നാണ് ജപ്പാന്റെ നടപടിക്ക് അനുമതി നല്‍കിയ ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സിയുടെ വാദം. എന്നാല്‍ സുരക്ഷ ഉറപ്പാക്കിയ ശേഷമേ ഇത് ചെയ്യുവെന്ന് പ്രധാനമന്ത്രി അറിയിച്ചു.