Highlights (Page 215)

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി പ്രതിരോധസേനകള്‍ സജീവമായി. ഡല്‍ഹിയില്‍ മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതിനു പിന്നാലെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗത്തിലാണു പ്രതിരോധ സേനകളെ രംഗത്തിറക്കാന്‍ തീരുമാനിച്ചത്.ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കുക എന്ന ദൗത്യമാണു വ്യോമസേന ഏറ്റെടുത്തിരിക്കുന്നത്. സി 17, ഐഎല്‍ 76, സി 130 ജെ, എഎന്‍ 32 ചരക്കു വിമാനങ്ങളാണ് ഈ ദൗത്യത്തിനായി സേന രംഗത്തിറക്കിയത്. അടിയന്തര സാഹചര്യങ്ങളില്‍ പറക്കാന്‍ ചിനൂക്, മി 17 ഹെലികോപ്റ്ററുകളെയും തയാറാക്കി നിര്‍ത്തി. സിംഗപ്പുരില്‍നിന്ന് 4 ഓക്‌സിജന്‍ കണ്ടെയ്‌നറുകളുമായി സേനാ വിമാനം കഴിഞ്ഞ ദിവസം ബംഗാളിലെ പാണാഗഡ് വ്യോമതാവളത്തില്‍ പറന്നിറങ്ങി. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലേക്കു കണ്ടെയ്‌നറുകള്‍ എത്തിക്കാനും സേനാ വിമാനങ്ങള്‍ രംഗത്തുണ്ട്.

കോവിഡ് ബാധിതരെ ചികില്‍സിക്കുന്നതിനാവശ്യമായ താല്‍ക്കാലിക ആശുപത്രികള്‍ സജ്ജമാക്കാനുള്ള ദൗത്യമാണു കരസേന ഏറ്റെടുത്തത്. സ്ഥിതി ഏറ്റവും വഷളായ ഡല്‍ഹിയില്‍ കന്റോണ്‍മെന്റ് മേഖലയില്‍ 1000 പേരെ ചികില്‍സിക്കാന്‍ കഴിയുന്ന താല്‍ക്കാലിക ആശുപത്രി സേന സജ്ജമാക്കി. ഓക്‌സിജന്‍ കണ്ടെയ്‌നറുകള്‍ റയില്‍മാര്‍ഗം കൊണ്ടുപോകുന്നതിനുള്ള ട്രെയിന്‍കോച്ചുകള്‍സേനവിട്ടുകൊടുത്തു.സേനാംഗങ്ങള്‍ക്കാവശ്യമായഭക്ഷ്യപദാര്‍ഥങ്ങളടക്കമുള്ള വസ്തുക്കള്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന കോച്ചുകളാണിത്.
കഴിഞ്ഞ വര്‍ഷം കോവിഡ് പിടിമുറുക്കിയ വേളയില്‍, വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതില്‍ നാവികസേന മുഖ്യ പങ്കുവഹിച്ചിരുന്നു. വിവിധ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരെ യുദ്ധക്കപ്പലുകളില്‍ സേന നാട്ടിലെത്തിച്ചു. ഇക്കുറി, അത്തരമൊരു ദൗത്യം സേനയ്ക്കില്ലെങ്കിലും ഏതു സാഹചര്യവും നേരിടാന്‍ യുദ്ധക്കപ്പലുകള്‍ അടക്കം സജ്ജമാണ്.റഷ്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് 50,000 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയുടെ പരിഗണനയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് റഷ്യയുമായുള്ള ചര്‍ച്ച അന്തിമ ഘട്ടത്തിലാണ്.അതേസമയം, സേനാംഗങ്ങള്‍ക്ക് അതിവേഗം വാക്‌സീന്‍ ലഭ്യമാക്കാന്‍ ഇതിനിടെ പ്രതിരോധ മന്ത്രാലയം മുന്‍കയ്യെടുത്തു. 13 ലക്ഷം പേരുള്ള കരസേനയില്‍ 99 % പേര്‍ ആദ്യ ഡോസ് വാക്‌സീന്‍ സ്വീകരിച്ചു. 82 % പേര്‍ക്ക് രണ്ടാം ഡോസും നല്‍കി.

സാധാരണഗതിയില്‍ പനി, ചുമ, തൊണ്ടവേദന തുടങ്ങിയ പ്രാഥമിക ലക്ഷണങ്ങളും ഇതിനോടൊപ്പം രുചിയും ഗന്ധവും നഷ്ടമാകുന്ന അവസ്ഥ, ശരീരവേദന, ക്ഷീണം, ശ്വാസതടസം, തലവേദന, വയറുവേദന, ചെങ്കണ്ണിന് സമാനമായ അവസ്ഥ, വയറിളക്കം തുടങ്ങിയ ചില ലക്ഷണങ്ങളുമെല്ലാമാണ് കൊവിഡിനെ സൂചിപ്പിക്കുന്ന പ്രശ്‌നങ്ങളായി കണക്കാക്കപ്പെടുന്നത്.

എന്നാല്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കും വിധേയമാക്കപ്പെട്ട വൈറസുകള്‍ വ്യാപകമാകുമ്പോള്‍ ലക്ഷണങ്ങളുടെ കാര്യത്തിലും മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നത്. അതിനാല്‍ തന്നെ മറ്റ് ചില ആരോഗ്യപ്രശ്‌നങ്ങള്‍ കൂടി നിലവിലെ സാഹചര്യത്തില്‍ സൂക്ഷ്മമായി കരുതേണ്ടതുണ്ടെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

നേരത്തേ സൂചിപ്പിച്ച ലക്ഷണങ്ങള്‍ക്ക് പുറമെ കടുത്ത ശ്വാസതടസം, നെഞ്ചുവേദന, മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നും രക്തസ്രാവം, നഖങ്ങളില്‍ നീലനിറം എന്നിവയെല്ലാം കാണുന്നുവെങ്കില്‍ അത് കൊവിഡ് 19 ആകാനുള്ള സാധ്യതകളേറെയാണ്. ജനിതകമാറ്റം സംഭവവിച്ച വൈറസുകളാണെങ്കില്‍ സാരമായ രീതിയില്‍ ശ്വാസകോശത്തെ ബാധിച്ചേക്കുമെന്നും അതുവഴി രോഗിയുടെ ശരീരത്തിലെ ഓക്‌സിജന്‍ നില നല്ലരീതിയില്‍ കുറയാമെന്നും വിദഗ്ധര്‍ പറയുന്നു. ഇക്കാരണം കൊണ്ട് തന്നെയാണ് നിലവില്‍ കൊവിഡ് രോഗികള്‍ക്ക് ഓക്‌സിജന്‍ കൂടുതലായി ആവശ്യം വരുന്നതെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.

മുംബൈ : കോവിഡ് പശ്ചാത്തലത്തില്‍ സിഗരറ്റ്, ബീഡി വില്‍പന താത്കാലികമായി നിരോധിക്കും. ഇത് സംബന്ധിച്ച് ബോംബെ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍നിന്നും പ്രതികരണം തേടി. കൊവിഡ് ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്നതിനാല്‍ സര്‍ക്കാറുകള്‍ നിരോധനം പരിഗണിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു.പകര്‍ച്ചവ്യാധിയുടെ സമയത്ത് സിഗരറ്റിന്റെയും ബീഡിയുടെയും വില്‍പ്പന നിരോധിക്കാന്‍ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നാണ് അഭിപ്രായമെന്നും കോടതി വ്യക്തമാക്കി.
മാത്രമല്ല, മരുന്നിനായി രോഗികളോ ബന്ധുക്കളോ അലയുന്ന അവസ്ഥ ഉണ്ടാകരുതെന്നും മരുന്ന് ലഭ്യമാക്കാന്‍ സാദ്ധ്യമായ എല്ലാ നടപടികളും ഉറപ്പാക്കണമെന്നും കോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. മുംബൈയിലെ അഭിഭാഷകന്‍ സ്‌നേഹ മര്‍ജാദി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ദിപങ്കര്‍ ദത്ത, ജസ്റ്റിസ് ഗിരീഷ് എസ്. കുല്‍ക്കര്‍ണി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഇത്തരം പരാമര്‍ശം നടത്തിയിരിക്കുന്നത്.

vaccine

തിരുവനന്തപുരം: വാക്‌സിന്‍ വിതരണത്തിനായി പരമാവധി സ്വകാര്യ ആശുപത്രികളെക്കൂടി ഉപയോഗിക്കാന്‍ തീരുമാനം. സ്വകാര്യ ആശുപത്രികളുടെ നിര്‍ദ്ദേശങ്ങളും പരിഗണിച്ചുകൊണ്ട് പരമാവധി ജനങ്ങള്‍ക്ക് ചികിത്സ നല്‍കാന്‍ തയ്യാറാകണമെന്ന് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂട്ടി അഭ്യര്‍ത്ഥിച്ചിരുന്നു.

കൊറോണ പ്രതിരോധത്തില്‍ ആദ്യഘട്ടത്തില്‍ ചികിത്സ സംവിധാനം ഒരുക്കിയ ആശുപത്രികള്‍ തന്നെയാകും ഇതിലുള്‍പ്പെടുക. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചിലവിനെ സംബന്ധിച്ച് സര്‍ക്കാര്‍ ഇടപെടലുണ്ടാകരുതെന്ന ആദ്യഘട്ടത്തിലെ ധാരണയിന്മേലും ചര്‍ച്ച നടക്കുമെന്നാണ് അറിവ്. 407 ആശുപത്രികളാണ് ആരോഗ്യ സുരക്ഷാ പദ്ധതിയിലുള്ളത്. എന്നാല്‍ ഇതില്‍ 137 ആശുപത്രികളാണ് നിലവില്‍ കൊറോണ ചികിത്സ പുന:രാരംഭിച്ചിട്ടുള്ളത്.

തിരുവനന്തപുരം : കോവിഡ് പശ്ചാത്തലത്തില്‍ ചതുര്‍മുഖം തീയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കുകയാണെന്ന് നടി മഞ്ജുവാര്യര്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രിയപ്പെട്ടവരേ,
ചതുര്‍മുഖം റിലീസ് ആയ അന്ന് മുതല്‍ നിങ്ങള്‍ തന്ന സ്‌നേഹത്തിന് നന്ദി. ഞങ്ങളുടെ പ്രതീക്ഷകള്‍ക്കും മുകളിലായിരുന്നു കുടുംബപ്രേക്ഷകരില്‍ നിന്നും ലഭിച്ച സ്വീകരണം. റിലീസ് ചെയ്ത് ഭൂരിഭാഗം തിയറ്ററുകളിലും ചതുര്‍മുഖം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കെയാണ്.
നമ്മുടെ നാട്ടില്‍ കൊവിഡിനെതിരെയുള്ള ജാഗ്രത ശക്തമാക്കേണ്ട ആവശ്യം ഉണ്ടായിരിക്കുന്നത്. അതു കൊണ്ട് കുറച്ച് വിഷമത്തോടെയാണെങ്കിലും ചതുര്‍മുഖം കേരളത്തിലെ തിയറ്ററുകളില്‍് നിന്ന് താല്ക്കാലികമായി പിന്‍വലിക്കാന് ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. രോഗവ്യാപനം നിയന്ത്രണവിധേയവും പൊതുഇടങ്ങള്‍ സുരക്ഷിതവുമാവുന്ന സാഹചര്യത്തില്‍ ചതുര്‍മുഖം നിങ്ങളിലേക്ക് തിരിച്ചു കൊണ്ടു വരുന്നതായിരിക്കും.
സര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍് പാലിക്കുക, സുരക്ഷിതരായിരിക്കുക.
സ്‌നേഹത്തോടെ
നിങ്ങളുടെ സ്വന്തം
മഞ്ജുവാര്യര്‍

മറക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പ്രകാരം കോവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗജന്യ ഭക്ഷ്യ ധാന്യം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. മെയിലും ജൂണിലും അഞ്ച് കിലോ ഭക്ഷ്യധാനം പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യും. സൗജന്യ ഭക്ഷ്യധാന്യ വിതരണത്തിനായി 26,000 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ചെലവിടുക.രാജ്യം കോവിഡ് രണ്ടാം തരംഗത്തെ അഭിമുഖീകരിക്കുമ്പോള്‍ രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് പോഷകാഹാരം ലഭ്യമാക്കേണ്ടത് പ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,32,730 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം ലോകത്ത് ഒരു രാജ്യത്തുണ്ടാകുന്ന ഏറ്റവും കൂടിയ പ്രതിദിന രോഗബാധയാണിത്. ഇന്ത്യയില്‍ ആകെ രോഗബാധിതരുടെ എണ്ണം 1,62,63,695 ആയി ഉയര്‍ന്നു. മരണസംഖ്യ 1,86,920 ആയി. നിലവില്‍ ഇന്ത്യയില്‍ 24,28,616 സജീവ രോഗികളാണുള്ളത്. രോഗമുക്തരായവരുടെ എണ്ണം 1,36,48,159 ആണ്. കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,14,835 ആയിരുന്നു.

ലോകമെങ്ങും കൊവിഡ് വ്യാപിച്ച കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇരട്ട മാസ്ക്കുകൾ ഉപയോഗിക്കാൻ വിദഗ്ധർ നിർദ്ദേശിക്കുന്നു.രണ്ടു മാസ്ക്കുകൾ ധരിച്ചാൽ ഫലപ്രദമായി കൊറോണ വൈറസിനെ തടയാനാകുമെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുല്ലേരിയ പറഞ്ഞു.കൊറോണ വൈറസ് വഹിക്കുന്ന ശ്വസന തുള്ളികള്‍ പകരാനുള്ള സാധ്യത കുറയ്ക്കുന്നതിന്, ശസ്ത്രക്രിയാ മാസ്‌കും അതിനു മുകളില്‍ ഒരു തുണി മാസ്‌കും ധരിക്കുന്നതിനെയാണ് ‘ഇരട്ട-മാസ്‌കിംഗ്’ (double masking) എന്ന് പറയുന്നത്.ശരിയായ രീതിയിൽ മാസ്ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം. ഒരു ശസ്ത്രക്രിയാ മാസ്കിന് മുകളിൽ ഒരു തുണി മാസ്ക് ധരിക്കുന്നതാണ് ഉത്തമം.

അല്ലെങ്കിൽ രണ്ട് ലെയർ തുണി മാസ്കുകൾ നിർബന്ധമായും ധരിക്കണമെന്ന് ഡോ. രൺദീപ് വിശദീകരിച്ചു.സർജിക്കൽ മാസ്ക് മാത്രം ധരിച്ചപ്പോൾ കണങ്ങളെ 56.1 ശതമാനവും തുണി മാസ്ക് മാത്രം ധരിച്ചപ്പോൾ 51.4 ശതമാനവും തടഞ്ഞതായി കണ്ടെത്തിയെന്ന് സിഡിസി വ്യക്തമാക്കി.സർജിക്കൽ മാസ്കിന് മുകളിൽ തുണി മാസ്ക് ഉപയോ​ഗിച്ചപ്പോൾ കണങ്ങളെ 85.4 ശതമാനം വരെ തടഞ്ഞതായി കണ്ടെത്താനായെന്ന് വിദ​ഗ്ധർ പറഞ്ഞു. വൈറസ് ബാധ കുറയ്ക്കുന്നതിന് ഉചിതമായ രീതിയിൽ മാസ്ക് ധരിക്കുന്നത് അത്യാവശ്യമാണെന്ന് സിഡിസി വ്യക്തമാക്കി.

90 ശതമാനം ഫിൽട്ടറേഷൻ ഫലപ്രാപ്തി എൻ-95 മാസ്കുകൾക്കാണെന്നും സർജിക്കൽ മാസ്കുകളും തുണി മാസ്ക്കുകളും ചേർന്നുള്ള ഇരട്ട മാസ്ക്കിങ് രീതിക്ക് ഇത് 85 ശതമാനം മുതൽ 90 ശതമാനം വരെയാണെന്ന് ഡോ. രൺദീപ് വിശദീകരിച്ചു. മാസ്കിന്റെ ഫിൽട്ടറിംഗ് സംവിധാനത്തിലൂടെ വായു കടക്കണം, അല്ലാത്തപക്ഷം രോഗം വരാമെന്നും അദ്ദേഹം പറഞ്ഞു.ഡമ്പിൾ മാസ്കിം​ഗ് വൈറസ് ബാധിതരുടെ അപകടസാധ്യത 95.9 ശതമാനം വരെ കുറയ്ക്കുമെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ അടുത്തിടെ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.

covishield

ന്യൂഡല്‍ഹി: പതിനെട്ട് വയസ് കഴിഞ്ഞവര്‍ക്കുള്ള കോവിഡ് രജിസ്‌ട്രേഷന്‍ 28 മുതല്‍ ആരംഭിക്കും. കൊവിന്‍ ആപ് വഴി നിലവിലുള്ള അതേരീതിയിലാണ് രജിസ്റ്റര്‍ചെയ്യേണ്ടത്. കൊവാക്‌സിന്‍, കൊവിഷീല്‍ഡ് എന്നിവയ്‌ക്കൊപ്പം റഷ്യന്‍ വാക്‌സിനായ സ്പുഡ്‌നിക്ക് വിയും ചില വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ലഭിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ട വിധം

cowin.gov.in ലോഗിന്‍ ചെയ്ത് നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കുക.

ഉടന്‍ ഒരു ഒ ടി പി നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ലഭിക്കും..

ഒ ടി പി എന്റര്‍ ചെയ്തശേഷം വെരിഫൈ ബട്ടണില്‍ ക്ലിക്കുചെയ്യുക.

ഒടിപി സാധൂകരിച്ചുകഴിഞ്ഞാല്‍, ‘വാക്‌സിനേഷന്റെ രജിസ്‌ട്രേഷന്‍’ പേജ് തുറക്കും

ഇതില്‍ ആവശ്യമായ വിശദാംശങ്ങള്‍ നല്‍കുക. ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, പെന്‍ഷന്‍ രേഖകള്‍, ബാങ്ക് , പോസ്റ്റോഫീസ് ബുക്ക്, പാന്‍കാര്‍ഡ്, തൊഴില്‍ മന്ത്രാലയത്തിന്റെ ഇന്‍ഷ്വറന്‍സ് കാര്‍ഡ് തുടങ്ങി 12 തിരിച്ചറിയില്‍ രേഖകളില്‍ ഏതെങ്കിലും രജിസ്‌ട്രേഷന് ഉപയോഗിക്കാം. രജിസ്‌ട്രേഷനായി വിശദാംശങ്ങള്‍ നല്‍കിയുകഴിഞ്ഞാല്‍, ചുവടെ വലതുവശത്തുള്ള രജിസ്റ്റര്‍ ബട്ടണ്‍ ക്ലിക്കുചെയ്യണം.
രജിസ്റ്റര്‍ ചെയ്തവര്‍ക്ക് കുത്തിവയ്പ്പിന്റെ സ്ഥലവും തീയതിയും സമയവും ഉള്‍പ്പെടെയുള്ള ഷെഡ്യൂള്‍ അറിയാം. ഈ വിവരങ്ങള്‍ നോട്ടിഫിക്കേഷനായി ലഭിക്കും.

vaccine

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പുതിയ കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ വാക്സിന്‍ കിട്ടുമോയെന്ന ആകാംക്ഷ വര്‍ദ്ധിപ്പിക്കുകയും പല വാക്സിനേഷന്‍ കേന്ദ്രങ്ങളിലും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുകയും ചെയ്യുന്നു. അതിനാൽ വാക്സിനേഷന്‍ സെഷനുകള്‍ നടത്തുന്നതിന് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ .

  1. ഏപ്രില്‍ 22 മുതല്‍ ഒന്നാമത്തേയും രണ്ടാമത്തേയും ഡോസുകള്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വഴി മാത്രമായിരിക്കും ലഭ്യമാകുക. സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടാവുകയില്ല. ക്യൂ ഒഴിവാക്കാനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ കോവിഡ് വാക്സിനേഷന്‍ സെന്ററുകളില്‍ ടോക്കണ്‍ വിതരണം ചെയ്യുകയുള്ളൂ.
  2. കോവിഡ് വാക്സിനേഷനുള്ള മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകള്‍, അക്ഷയ കേന്ദ്രങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവ മുഖേന രജിസ്ട്രേഷന്‍ നടത്തുന്നതിന് ജില്ലകള്‍ മുന്‍കൈയെടുക്കേണ്ടതാണ്.
  3. സര്‍ക്കാര്‍, സ്വകാര്യ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്സിന്‍ ലഭ്യതയെ അടിസ്ഥാനമാക്കി കോവിന്‍ വെബ് സൈറ്റില്‍ സെഷനുകള്‍ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യുന്നുവെന്ന് ജില്ലകള്‍ ഉറപ്പുവരുത്തേണ്ടതാണ്.
  4. വാക്സിനേഷന്‍ സെഷനുകളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം. വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കേണ്ടതാണ്. സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം. കൈകള്‍ ശുചിയാക്കാന്‍ സാനിറ്റൈസര്‍ എല്ലാ കേന്ദ്രങ്ങളിലും ലഭ്യമാക്കണം.
  5. അതാത് വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ കോവിഷീല്‍ഡിന്റേയും കോവാക്സിന്റേയും ലഭ്യതയനുസരിച്ച് ആസൂത്രണം ചെയ്യുകയും ആ വിവരം പൊതുജനങ്ങളെ അറിയിക്കുകയും വേണം.
  6. 45 വയസിന് മുകളിലുള്ള പൗരന്‍മാര്‍ക്ക് ഒന്നാമത്തേതും രണ്ടാമത്തേയും കോവിഡ് വാക്സിന്‍ സമയബന്ധിതമായി നല്‍കണം. ഒന്നാം ഡോസ് സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും രണ്ടാം ഡോസ് നല്‍കണം.

ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സഭയുടെ മൂന്ന് നിര്‍ണ്ണായക സമിതികളില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം. ക്രൈം പ്രിവന്‍ഷന്‍ ആന്‍ഡ് ക്രിമിനല്‍ ജസ്റ്റിസ് കമ്മീഷന്‍, യുഎന്‍ വനിതാ എക്‌സിക്യൂട്ടീവ് ബോര്‍ഡ്, വേള്‍ഡ് ഫുഡ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ബോര്‍ഡ് എന്നിവയിലാണ് ഇന്ത്യക്ക് സ്ഥിരാംഗത്വം ലഭിച്ചിരിക്കുന്നത്. സ്ത്രീശാക്തീകരണം, വനിതകളുടെ സാമൂഹ്യ- ആരോഗ്യ സംരക്ഷണം, സാമ്പത്തിക സ്വയം പര്യാപതത ഉറപ്പ് വരുത്തല്‍ തുടങ്ങിയവയാണ് യുഎന്‍ വനിതാ വിഭാഗത്തിന്റെ ലക്ഷ്യങ്ങള്‍.

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തലുമാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ ലക്ഷ്യം. കൊവിഡ് പ്രതിസന്ധിയിലും ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അംഗത്വം.അന്തര്‍ദേശീയ ക്രിമിനല്‍ കുറ്റങ്ങളില്‍ നടപടിയെടുക്കാന്‍ ശേഷിയുള്ള സമിതിയാണ് ക്രൈം പ്രിവന്‍ഷന്‍ ആന്‍ഡ് ക്രിമിനല്‍ ജസ്റ്റിസ് കമ്മീഷന്‍. ഇതിലെ അംഗത്വം ഇന്ത്യക്ക് മുതല്‍ക്കൂട്ടാണ്.