നീറ്റ് പി.ജി പരീക്ഷകള്‍ മാറ്റി വച്ചു

ന്യൂഡല്‍ഹി: കൊറോണയുടെ സാഹചര്യത്തില്‍ ഈ മാസം പതിനെട്ടിന് നടത്താനിരുന്ന നീറ്റ് പി.ജി പരീക്ഷകള്‍ നീട്ടിവച്ചു.പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞു.2021 അദ്ധ്യയന വര്‍ഷത്തേക്കുള്ള മാസ്റ്റര്‍ ഓഫ് സര്‍ജറി, ഡോക്ടര്‍ ഓഫ് മെഡിസിന്‍ കോഴ്സുകളിലെ പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയിലേക്ക് 1.74 ലക്ഷം വിദ്യാര്‍ത്ഥികളാണ് അപേക്ഷിച്ചിരുന്നത്.കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ സിബിഎസ്ഇ പത്താം ക്ലാസ് റദ്ദാക്കുകയും പ്ലസ് ടൂ പരീക്ഷ മാറ്റിവെയ്ക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുമായി നേരിട്ട് നടത്തിയ നിര്‍ണ്ണായക യോഗത്തിലായിരുന്നു തീരുമാനം.