ആര്‍ടിപിസിആറിനേയും പൂര്‍ണമായി ഇനി ആശ്രയിക്കാന്‍ സാധിക്കില്ലെന്ന് ആരോഗ്യവിദഗ്ദ്ധര്‍

covid

ന്യൂഡല്‍ഹി : കോവിഡ് പരിശോധനാഫലം ഏറ്റവും കൃത്യമായി നല്‍കുന്ന ആര്‍ടിപിസിആറിനേയും പൂര്‍ണമായി ഇനി ആശ്രയിക്കാന്‍ സാധിക്കില്ലെന്ന് ആരോഗ്യവിദഗ്ദ്ധര്‍. ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആണെന്ന് കണ്ടെത്തിയ നിരവധി രോഗികള്‍ക്ക് കോവിഡ് ഉള്ളതായി പിന്നീട് സിടി സ്‌കാനില്‍ തെളിഞ്ഞുവെന്നാണ് ഗുജറാത്തിലെ ഡോക്ടര്‍മാരുടെ അവകാശവാദം. അതുകൊണ്ട് ഒരേസമയം ആര്‍ടിപിസിആര്‍ പരിശോധനയും സിടി സ്‌കാനും കൂടി നടത്താനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. മാത്രമല്ല, സിടി സ്‌കാനില്‍ കൊവിഡിന്റെ സൂചനയുണ്ടെങ്കില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് ഒരു തവണ കൂടി നടത്താനും നിര്‍ദേശമുണ്ട്. ആര്‍ടിപിസിആറില്‍ നെഗറ്റീവ് ആയാലും സിടി സ്‌കാനിലും മറ്റും വൈറസ് ബാധ കണ്ടെത്തിയാല്‍ കൊവിഡ് രോഗിയായി തന്നെ കണക്കാക്കണം എന്നാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും മറ്റും ഗുജറാത്തിലെ വഡോദര മുന്‍സിപ്പല്‍ കോര്‍പറേഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.