ആണവ നിലയത്തിലെ മലിനജലം കടലിലൊഴുക്കാന്‍ ജപ്പാന്റെ പദ്ധതി

ടോക്യോ : ഫുകുഷിമ ആണവ നിലയത്തിലെ മലിനജലം കടലിലൊഴുക്കാന്‍ ജപ്പാന്റെ പദ്ധതി. അയല്‍രാജ്യങ്ങളും മത്സ്യത്തൊഴിലാളികളും എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിനിടെയാണ് റേഡിയോ ആക്ടീവ് കണങ്ങള്‍ നീക്കം ചെയ്ത് ശുദ്ധീകരിച്ച ജലം കടലില്‍ ഒഴുക്കുന്നതില്‍ അപകടമില്ലെന്ന് ജപ്പാന്‍ വാദിക്കുന്നത്. ലോകത്ത് മറ്റിടങ്ങളിലും സമാനരീതിയാണ് പിന്തുടരുന്നതെന്നാണ് ജപ്പാന്റെ നടപടിക്ക് അനുമതി നല്‍കിയ ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സിയുടെ വാദം. എന്നാല്‍ സുരക്ഷ ഉറപ്പാക്കിയ ശേഷമേ ഇത് ചെയ്യുവെന്ന് പ്രധാനമന്ത്രി അറിയിച്ചു.