Highlights (Page 214)

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് ദുരന്ത നിവാരണ ഫണ്ടിന്റെ(എസ്ഡിആര്‍എഫ്) ആദ്യ ഗഡുവായ 8,873 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് ഫണ്ടുകളുടെ ആദ്യ ഗഡു കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

എസ്ഡിആര്‍എഫ് ഫണ്ടുകളുടെ 50% വരെ കൊവിഡ് നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാരിന് ഉപയോഗിക്കാന്‍ കഴിയും. അതായത് 8,873 കോടി രൂപയുടെ പകുതിയായ 4,436 കോടി രൂപ കൊവിഡ് നിയന്ത്രണ നടപടികള്‍ക്ക് ഉപയോഗിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സാധാരണയായി എസ്ഡിആര്‍എഫിന്റെ ആദ്യ ഗഡു ജൂണ്‍ മാസത്തിലാണ് നല്‍കാറ്. എന്നാല്‍ രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരമാണ് ധനമന്ത്രാലയം 2021-22 വര്‍ഷത്തേക്കുള്ള തുക മുന്‍കൂട്ടി എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കിയത്.

sputnik

ന്യൂഡല്‍ഹി: കോവിഡ് രോഗം കൂടുന്ന പശ്ചാത്തലത്തിൽ രാജ്യത്തിന് ആശ്വാസമായി റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക് V ഇന്ന് ഇന്ത്യയില്‍ എത്തും. അതേസമയം മഹാരാഷ്ട്ര, ഡല്‍ഹി, കേരളം, പഞ്ചാബ്, ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ വാക്‌സിനേഷന്‍ ഡ്രൈവിന് ആവശ്യമായ വാക്‌സിന്‍ ഇല്ലെന്ന് കേന്ദ്രത്തെ അറിയിച്ചിരുന്നു.

റഷ്യയിലെ ഗമാലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മ്രൈക്രോബയോളജി വികസിപ്പിച്ചെടുത്ത സ്പുട്‌നിക് V വാക്‌സിന്‍ കൊറോണ വൈറസിനെതിരെ 91.6 ശതമാനം ഫലപ്രാപ്തിയുണ്ട്.

അടിയന്തര സാഹചര്യങ്ങളില്‍ ഇന്ത്യയില്‍ സ്പുട്‌നിക് V വാക്‌സിനുകള്‍ ഇറക്കുമതി ചെയ്യാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ഡോ. റെഡ്ഡീസ് ലബോറട്ടറിക്ക് അനുമതി നല്‍കിയിരുന്നു.രാജ്യത്ത് നിലവില്‍ ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍, ഓക്‌സ്‌ഫോഡ്-അസ്ട്രസെനക വാക്‌സിനായ കോഴിഷീല്‍ഡ് എന്നിവയാണ് വാക്‌സിനേഷന്‍ ഡ്രൈവില്‍ ഉപയോഗിക്കുന്നത്.

സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി അഞ്ച് സ്വയംതൊഴില്‍ വായ്പാപദ്ധതികളാണ് നടപ്പിലാക്കിവരുന്നത്.

കെഇഎസ്ആര്‍യു – വ്യക്തിക്ക് ഒരു ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നു. ഗ്രൂപ്പ് സംരംഭങ്ങളും ആരംഭിക്കാം. ഒരു അംഗത്തിന് ഒരു ലക്ഷം രൂപ എന്ന നിരക്കില്‍ വായ്പ ലഭിക്കും.
മള്‍ട്ടിപര്‍പ്പസ് ജോബ് ക്ലബ്ബ്- ഗ്രൂപ്പ് സംരംഭങ്ങള്‍ക്കു വായ്പ അനുവദിക്കുന്ന പദ്ധതിയാണിത്. 2 മുതല്‍ മുതല്‍ 5 വരെ അംഗങ്ങളടങ്ങുന്ന ഗ്രൂപ്പുകള്‍ക്കാണ് വായ്പ അനുവദിക്കുക. അംഗങ്ങള്‍ വ്യത്യസ്ത കുടുംബങ്ങളില്‍ പെട്ടവര്‍ ആയിരിക്കണം.
ശരണ്യ- ഒരു സാമൂഹിക സുരക്ഷാ പദ്ധതിയും അതുപോലെതന്നെ സ്വയം തൊഴില്‍ വായ്പാ പദ്ധതിയും ആണിത്. വിധവകള്‍, വിവാഹമോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവിനെ കാണാതെപോയ സ്ത്രീകള്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളില്‍ വരുന്ന അവിവാഹിതരായ അമ്മമാര്‍, 30 വയസ്സു കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത സ്ത്രീകള്‍ എന്നിവര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം.
കൈവല്യ- ഭിന്നശേഷിക്കാരായ തൊഴില്‍രഹിതര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് വായ്പ നല്‍കുന്ന പദ്ധതി. 50000 രൂപ വരെ വായ്പയായി അനുവദിക്കുന്നു.
നവജീവന്‍- വര്‍ഷങ്ങളായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് റജിസ്റ്റര്‍ ചെയ്തിട്ടും സ്ഥിരം ജോലി ലഭിക്കാതെ പോയ വ്യക്തികള്‍ക്ക് നല്‍കുന്ന വായ്പാ പദ്ധതി. 50 – 65 പ്രായം. 50000 രൂപ വരെ വായ്പ അനുവദിക്കുന്നു.

ബെംഗളൂരു: കോവിഡ് സ്ഥിരീകരിച്ച മൂവായിരത്തിലേറെ പേരെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ആര്‍ടിപിസിആര്‍ ഫലമറിഞ്ഞാല്‍ ഫോണ്‍ സ്വിച്ച്ഓഫ് ചെയ്ത് മുങ്ങുന്ന ഇത്തരം ആളുകളാണ് രോഗവ്യാപത്തിന് കാരണമാകുന്നതെന്നും റവന്യു മന്ത്രി ആര്‍.അശോക. സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന മരുന്നുകള്‍ ലഭിക്കണമെങ്കില്‍ ഹോം ക്വാറന്റീനില്‍ കഴിയേണ്ടതാണ്. പക്ഷെ, രോഗം ഗുരുതരമാകുന്നത് വരെ വലിയ ശ്രദ്ധ കൊടുക്കാതെ പിന്നീട് ആശുപത്രികളിലെ ഐസിയു കിടക്കകള്‍ക്കായി മുറവിളി കൂട്ടുന്ന അവസ്ഥയാണു നിലവിലേതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അടച്ചിടലിനെ തുടര്‍ന്നുള്ള യാത്രയ്ക്ക് പ്രത്യേക പാസ് അനുവദിക്കില്ലെന്നും, തിരിച്ചറിയല്‍ കാര്‍ഡുകളും മറ്റും ഇതിനായി പ്രയോജനപ്പെടുത്തണമെന്നും പൊലീസ് അറിയിച്ചു. മദ്യശാലകളും മൈക്രോ ബ്രൂവറികളും രാവിലെ 6 മുതല്‍ 10 വരെ മാത്രമേ തുറക്കാന്‍ പാടുള്ളൂ. അടച്ചിടല്‍ മാര്‍ഗനിര്‍ദേശം പാലിച്ച് പരമാവധി ആളുകള്‍ വീട്ടിലിരുന്ന്, കോവിഡിനെ വരുതിയിലാക്കാന്‍ സര്‍ക്കാരുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പ അറിയിച്ചു.

രാജ്യത്ത് കൊറോണവൈറസ് ഭീതിക്കിടയിലും ഇന്ത്യയിലെ സ്മാർട് ഫോൺ വിൽപന ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിൽ റെക്കോർഡ് സൃഷ്ടിച്ചു. എന്നാൽ കോവിഡ്-19 അണുബാധയുടെ രണ്ടാം തരംഗം ലോകത്തെ രണ്ടാം നമ്പർ സ്മാർട് ഫോൺ വിപണിയെ ബാധിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.ഫോൺ വില്‍പനയിൽ 26 ശതമാനം വിപണി വിഹിതവുമായി ചൈനീസ് ബ്രാൻഡ് ഷഓമി തന്നെയാണ് മുന്നിൽ. ദക്ഷിണ കൊറിയയുടെ സാംസങ് ആണ് തൊട്ടുപിന്നിലെന്നും കൗണ്ടർപോയിന്റ് അറിയിച്ചു.

മൊത്തത്തിൽ, ചൈനീസ് ബ്രാൻഡുകൾ ഇന്ത്യൻ സ്മാർട് ഫോൺ വിപണിയുടെ 75 ശതമാനവും സ്വന്തമാക്കിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.ലോകത്തിലെ ഏറ്റവും വലിയ സ്മാർട് ഫോൺ വിപണിയായ ആപ്പിൾ ഇന്ത്യയിൽ ഒരു ദശലക്ഷത്തിലധികം ഐഫോണുകൾ വിറ്റുവെന്നും കൗണ്ടർപോയിന്റ് കൂട്ടിച്ചേർത്തു.2021 ന്റെ ആദ്യ പാദത്തിൽ ആപ്പിൾ ഐഫോണിന്റെ ഇന്ത്യയിലെ വിൽപന മൂന്നിരട്ടിയാക്കി. പ്രീമിയം സ്മാർട് ഫോൺ വിഭാഗത്തിൽ മുന്നിലെത്തുകയും ചെയ്തു.

ഐഫോൺ 11 ന് ആവശ്യക്കാർ കൂടിയതും ഐഫോൺ എസ്ഇയുടെ ഇളവുകളുമാണ് ഇതിന് കാരണം. 2020 ൽ മഹാമാരി പ്രതിസന്ധികളെ നേരിടാൻ ഇന്ത്യക്കാർ കൂടുതൽ സ്മാർട് ഫോണുകൾ വാങ്ങി. ഫോൺ വിൽപന പ്രതിവർഷം 23 ശതമാനം വർധിച്ച് 38 ദശലക്ഷത്തിലധികം യൂണിറ്റുകളിലെത്തിയെന്നും വിപണിയിൽ ഗവേഷണം നടത്തുന്ന കമ്പനിയായ കൗണ്ടർപോയിന്റ് പറഞ്ഞു. എന്നാൽ, നിലവിലുള്ള കോവിഡ് -19 തരംഗവും തുടർന്നുള്ള ലോക്ക്ഡൗണുകളും കാരണം വിൽപന കുറയാൻ സാധ്യതയുണ്ടെന്നും കൗണ്ടർപോയിന്റ് അനലിസ്റ്റ് പ്രാചിർ സിങ് പറഞ്ഞു.

ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്‌സിന്റെ വില കുറച്ചു. സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ ഡോസിന് 300 രൂപയ്ക്ക് നല്‍കുമെന്ന് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. നേരത്തെ 400 രൂപയായിരുന്നു സംസ്ഥാനങ്ങള്‍ക്കുള്ള നിരക്ക് നിശ്ചയിച്ചിരുന്നത്. മറ്റ് നിരക്കുകളില്‍ മാറ്റമുണ്ടാവില്ല.

സംസ്ഥാനങ്ങള്‍ ഒരു ഡോസ് കോവിഷീല്‍ഡ് വാക്സിന് 400 രൂപ, സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപ, കേന്ദ്ര സര്‍ക്കാരിന് 150 രൂപ നിരക്കില്‍ നല്‍കുമെന്നായിരുന്നു നേരത്തെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചത്.

സംസ്ഥാനങ്ങള്‍ക്ക് നിലവിലുള്ള നിരക്കില്‍ നിന്ന് 25 ശതമാനം കുറയ്ക്കുമെന്നും സംസ്ഥാനങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാനാണ് ഉപകാരപ്രദമായ ഈ തീരുമാനം സ്വീകരിച്ചിരിക്കുന്നതെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനെവാല ട്വീറ്റില്‍ വ്യക്തമാക്കി.

വാഷിംഗ്ടണ്‍ : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്ത് ആപ്പിള്‍. നേരത്തെ ഗൂഗിളും മൈക്രോസോഫ്റ്റും ഇന്ത്യക്ക് സഹായം എത്തിക്കുമെന്ന് അറിയിച്ചിരുന്നു. ഇന്ത്യ കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള എല്ലാ പിന്തുണയും ആപ്പിള്‍ നല്‍കുമെന്ന് സിഇഒ ടിം കുക്ക് അറിയിച്ചു. ട്വിറ്ററിലൂടെയാണ് ടിം കുക്ക് ഇക്കാര്യം അറിയിച്ചത്.ആപ്പിള്‍ കമ്പനിയിലെ ജീവനക്കാര്‍ക്ക് ഓഫീസില്‍ വെച്ച് തന്നെ വാക്സിന്‍ കുത്തിവെപ്പ് നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ എഴുത്തുകാരി എന്ന റെക്കോര്‍ഡിന് ഉടമയായ 102 വയസുള്ള സുശീല പഥക് എന്ന മുത്തശ്ശി കൊവിഡ് മുക്തി നേടി. രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം കൊവിഡ് മുക്തയായി തിരികെ വീട്ടിലേക്ക് മടങ്ങുന്നത്. 96 വയസുള്ളപ്പോളാണ് സുശീല പഥക് ഇന്ത്യന്‍ പാചകത്തെക്കുറിച്ചുള്ള തന്റെ അവസാന പുസ്തകം പ്രസിദ്ധീകരിച്ചത്.

ഇവര്‍ മാര്‍ച്ച് 23 ന് കൊവാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. രണ്ടാം ഡോസ് സ്വീകരിക്കുന്നതിന് മുമ്പ് ഇവര്‍ കൊവിഡ് പോസ്റ്റീവായി. ചെറുമകനായ ഡോ. സുജിത് ബോപാര്‍ഡികറിനൊപ്പം ജൂഹുവിലാണ് സുശീല പഥക് താമസിക്കുന്നത്. ഏപ്രില്‍ ഒന്നിനാണ് മുത്തശ്ശി രോഗലക്ഷണങ്ങള്‍ കാണിച്ചത്. ആദ്യം വീട്ടില്‍ ക്വാറന്റീനില്‍ കഴിഞ്ഞുവെങ്കിലും ഏപ്രില്‍ ആറിന് ആശുപത്രിയില്‍ പ്രവേശിച്ചു. വയോധികരും കൊവിഡ് മുക്തരാകുന്നത് പ്രതീക്ഷ നല്‍കുന്നതാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.

കൊച്ചി: സർക്കാർ ആശുപത്രികളിലെ ഒ.പി ടിക്കറ്റ് ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി അക്ഷയ കേന്ദ്രത്തിലെത്തി ബുക്ക് ചെയ്യാം.പുതിയ സംവിധാനം ഉടൻ തന്നെ സംസ്ഥാനത്ത് നിലവിൽ വരും.ഒപി ടിക്കറ്റ് വീട്ടിലിരുന്ന് ബുക്ക് ചെയ്യാമെന്ന ഇ-ഹെൽത്ത് പദ്ധതി പ്രയോജനപ്പെടുത്താൻ സാധിക്കാത്തവരെ ലക്ഷ്യമിട്ടുള്ളതാണ് ഇത്. വ്യക്തി വിവരങ്ങൾ ആധാറുമായി ബന്ധിപ്പിച്ചാണ് ഇ-ഹെൽത്ത് പദ്ധതി നടപ്പാക്കുന്നത്. ഇതുവഴി ലഭിക്കുന്ന തിരിച്ചറിയൽ നമ്പർ ഉപയോഗിച്ച് ഒ.പി ടിക്കറ്റ് ബുക്കിംഗ് സാദ്ധ്യമാകും.

ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന സമയത്ത് മാത്രം രോഗി ആശുപത്രിയിൽ എത്തിയാൽ മതിയാകും.ഒറ്റക്ലിക്കിൽ തന്നെ രോഗിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയാൻ സാധിക്കുന്നതാണ് പുതിയ സംവിധാനം. രോഗിയ്ക്ക് എന്തെല്ലാം ലക്ഷണങ്ങൾ ഉണ്ടെന്നും ഏതൊക്കെ മരുന്നാണ് നിലവിൽ കഴിയ്ക്കുന്നതെന്നും അടക്കമുള്ള വിവരങ്ങൾ ഡോക്ടർമാർക്ക് ഇതുവഴി ലഭിക്കും.സ്വന്തമായി മൊബൈൽ ഫോണിലോ കംപ്യൂട്ടറിലോ ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്താൻ കഴിയാത്തവരോ ആയ ആളുകളെ സഹായിക്കാനാണ് അക്ഷയ കേന്ദ്രങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്.

തിരുവനന്തപുരം: സമ്പൂര്‍ണലോക്ഡൗണ്‍ വേണ്ടെന്ന് മുഖ്യമന്ത്രിയുടെ സര്‍വക്ഷിയോഗത്തില്‍ തീരുമാനം. എന്നാല്‍ വാരാന്ത്യ സെമി ലോക്ഡൗണ്‍ തുടരും. കടകളുടെ പ്രവര്‍ത്തനം ഏഴരയായി കുറച്ചു. മെയ് രണ്ടിന് ആഹ്ലാദപ്രകടനങ്ങള്‍ ഒഴിവാക്കും. ജില്ലാ ഭരണകൂടത്തിന് താലൂക്കുകളുടേയും പഞ്ചായത്തുകളുടേയും കാര്യത്തില്‍ തീരുമാനമെടുക്കാം. രാത്രികാല കര്‍ഫ്യൂ തുടരും. രോഗവ്യാപനമുയരുകയാണെങ്കില്‍ കര്‍ശനമായ നിയന്ത്രണത്തിലേക്ക് പോകാനാണ് തീരുമാനം.

ഇനിയും ഒരു ലോക്ഡൗണിലേക്ക് സംസ്ഥാനം നീങ്ങിയാല്‍ അത് സംസ്ഥാനത്തിന്റെ സമ്പദ്ഘടനയേയും ജനങ്ങളേയും മോശമായി ബാധിക്കാന്‍ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് ലോക്ഡൗണ്‍ വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിയത്. ആരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ച് ആളുകള്‍ക്ക് പ്രവേശിക്കാം. കളക്ടര്‍മാര്‍ സാമുദായിക നേതാക്കളുടെ യോഗം വിളിക്കണമെന്നും സര്വകക്ഷിയോഗത്തില്‍ നിര്‍ദേശമുണ്ട്. സര്‍വകക്ഷിയോഗത്തിന്റെ തീരുമാനം കളക്ടര്‍മാര്‍് മതനേതാക്കളെ അറിയിക്കണം.