തിരുവനന്തപുരം: സമ്പൂര്‍ണലോക്ഡൗണ്‍ വേണ്ടെന്ന് മുഖ്യമന്ത്രിയുടെ സര്‍വക്ഷിയോഗത്തില്‍ തീരുമാനം. എന്നാല്‍ വാരാന്ത്യ സെമി ലോക്ഡൗണ്‍ തുടരും. കടകളുടെ പ്രവര്‍ത്തനം ഏഴരയായി കുറച്ചു. മെയ് രണ്ടിന് ആഹ്ലാദപ്രകടനങ്ങള്‍ ഒഴിവാക്കും. ജില്ലാ ഭരണകൂടത്തിന് താലൂക്കുകളുടേയും പഞ്ചായത്തുകളുടേയും കാര്യത്തില്‍ തീരുമാനമെടുക്കാം. രാത്രികാല കര്‍ഫ്യൂ തുടരും. രോഗവ്യാപനമുയരുകയാണെങ്കില്‍ കര്‍ശനമായ നിയന്ത്രണത്തിലേക്ക് പോകാനാണ് തീരുമാനം.
ഇനിയും ഒരു ലോക്ഡൗണിലേക്ക് സംസ്ഥാനം നീങ്ങിയാല്‍ അത് സംസ്ഥാനത്തിന്റെ സമ്പദ്ഘടനയേയും ജനങ്ങളേയും മോശമായി ബാധിക്കാന്‍ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് ലോക്ഡൗണ്‍ വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിയത്. ആരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ച് ആളുകള്‍ക്ക് പ്രവേശിക്കാം. കളക്ടര്‍മാര്‍ സാമുദായിക നേതാക്കളുടെ യോഗം വിളിക്കണമെന്നും സര്വകക്ഷിയോഗത്തില്‍ നിര്‍ദേശമുണ്ട്. സര്‍വകക്ഷിയോഗത്തിന്റെ തീരുമാനം കളക്ടര്‍മാര്‍് മതനേതാക്കളെ അറിയിക്കണം.

