റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക് V ഇന്ന് ഇന്ത്യയില്‍ എത്തും

sputnik

ന്യൂഡല്‍ഹി: കോവിഡ് രോഗം കൂടുന്ന പശ്ചാത്തലത്തിൽ രാജ്യത്തിന് ആശ്വാസമായി റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക് V ഇന്ന് ഇന്ത്യയില്‍ എത്തും. അതേസമയം മഹാരാഷ്ട്ര, ഡല്‍ഹി, കേരളം, പഞ്ചാബ്, ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ വാക്‌സിനേഷന്‍ ഡ്രൈവിന് ആവശ്യമായ വാക്‌സിന്‍ ഇല്ലെന്ന് കേന്ദ്രത്തെ അറിയിച്ചിരുന്നു.

റഷ്യയിലെ ഗമാലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മ്രൈക്രോബയോളജി വികസിപ്പിച്ചെടുത്ത സ്പുട്‌നിക് V വാക്‌സിന്‍ കൊറോണ വൈറസിനെതിരെ 91.6 ശതമാനം ഫലപ്രാപ്തിയുണ്ട്.

അടിയന്തര സാഹചര്യങ്ങളില്‍ ഇന്ത്യയില്‍ സ്പുട്‌നിക് V വാക്‌സിനുകള്‍ ഇറക്കുമതി ചെയ്യാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ഡോ. റെഡ്ഡീസ് ലബോറട്ടറിക്ക് അനുമതി നല്‍കിയിരുന്നു.രാജ്യത്ത് നിലവില്‍ ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍, ഓക്‌സ്‌ഫോഡ്-അസ്ട്രസെനക വാക്‌സിനായ കോഴിഷീല്‍ഡ് എന്നിവയാണ് വാക്‌സിനേഷന്‍ ഡ്രൈവില്‍ ഉപയോഗിക്കുന്നത്.