കൊറോണവ്യാപനം : ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്ത് ആപ്പിള്‍

വാഷിംഗ്ടണ്‍ : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്ത് ആപ്പിള്‍. നേരത്തെ ഗൂഗിളും മൈക്രോസോഫ്റ്റും ഇന്ത്യക്ക് സഹായം എത്തിക്കുമെന്ന് അറിയിച്ചിരുന്നു. ഇന്ത്യ കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള എല്ലാ പിന്തുണയും ആപ്പിള്‍ നല്‍കുമെന്ന് സിഇഒ ടിം കുക്ക് അറിയിച്ചു. ട്വിറ്ററിലൂടെയാണ് ടിം കുക്ക് ഇക്കാര്യം അറിയിച്ചത്.ആപ്പിള്‍ കമ്പനിയിലെ ജീവനക്കാര്‍ക്ക് ഓഫീസില്‍ വെച്ച് തന്നെ വാക്സിന്‍ കുത്തിവെപ്പ് നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.