പാലക്കാട്: നെന്മാറയില്‍ യുവതിയെ പത്ത് വര്‍ഷം താമസിപ്പിച്ച സംഭവം അവിശ്വസനീയമാണെന്ന് വനിതാകമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. പത്ത് വര്‍ഷം മുന്‍പ് സജിതയെ കാണാനില്ലെന്ന പരാതി പൊലീസ് ശരിയായ രീതിയില്‍ അന്വേഷിച്ചിട്ടില്ല. സജിതയുടെയും റഹ്മാന്റെയും മൊഴി പൂര്‍ണമായും കമ്മിഷന്‍ വിശ്വസിക്കുന്നില്ലെന്നും ജോസഫൈന്‍ പറഞ്ഞു.
തേനും പാലും നല്കിയാലും കൂട്ടിലിട്ട് വളര്‍ത്തുന്ന പക്ഷിയാണെങ്കില്‍ അത് ബന്ധനം തന്നെയാണ്. ആ ഗൗരവത്തോടെയാണ് കാര്യത്തെ കാണുന്നത്. സജിതയുടെയും റഹ്മാന്റെയും ജീവിതം അസാധാരണ സംഭവമാണ്. അവര്‍ ഒരുമിച്ച് സുഖമായി ജീവിക്കട്ടെയെന്നും ജോസഫൈന്‍ പറഞ്ഞു. സജിതയും റഹ്മാനും താമസിക്കുന്ന വിത്തനശ്ശേരിയിലെ വാടക വീട്ടിലെത്തിയാണ് കമ്മിഷന് ആദ്യം മൊഴിയെടുത്തത്.
പിന്നാലെ അയിലൂരിലെ വീട്ടിലെത്തി കമ്മിഷന് റഹ്മാന്റെ മാതാപിതാക്കളെ കണ്ടു. സജിതയെ താമസിപ്പിച്ചതായി പറയുന്ന ഒറ്റമുറി ഉള്‍പ്പെടെ വീട്ടിലെ സാഹചര്യം കമ്മിഷന്‍ പരിശോധിച്ചു.
സമാധാനമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന് കമ്മിഷനോട് സജിതയും റഹ്മാനും ആവശ്യപ്പെട്ടു. കേസ് ഒഴിവാക്കാമെന്ന് കമ്മിഷന് ഉറപ്പ് നല്കിയിട്ടുണ്ടെന്നും ഇരുവരും പറഞ്ഞു.

