ആറു സംവിധായകർ ചേർന്നൊരുക്കുന്ന ആന്തോളജി ചിത്രം; ചെരാതുകളുടെ ഒടിടി റിലീസ് ജൂൺ 17 ന്

തിരുവനന്തപുരം: ആന്തോളജി ചിത്രം ചെരാതുകൾ ജൂൺ 17-ന് ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യും. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആറു കഥകൾ ചേർന്നതാണ് ചൊരാതുകൾ എന്ന ആന്തോളജി ചിത്രം. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി നാല്പതോളം പ്രമുഖർ ചേർന്നാണ് ട്രെയിലർ പുറത്തിറക്കിത്.

മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മാമ്പ്ര ഫൗണ്ടേഷന്റെ ബാനറിൽ ഡോ.മാത്യു മാമ്പ്രയാണ് ചെരാതുകൾ എന്ന ചിത്രം നിർമ്മിക്കുന്നത്. ഷാജൻ കല്ലായി, ഷാനുബ് കരുവത്ത്, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കൽ, ശ്രീജിത്ത് ചന്ദ്രൻ , ജയേഷ് മോഹൻ എന്നീ ആറു സംവിധായകരാണ് ചെരാതുകൾ ഒരുക്കിയിരിക്കുന്നത്.

റീന മൈക്കിൾ, ആദിൽ ഇബ്രാഹിം, മാല പാർവ്വതി, മനോഹരി ജോയ്, ദേവകി രാജേന്ദ്രൻ, പാർവ്വതി അരുൺ, ശിവജി ഗുരുവായൂർ, ബാബു അന്നൂർ എന്നിവർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. ജോസ്‌കുട്ടി ഉൾപ്പടെ ആറു ഛായാഗ്രാഹകരും സി ആർ ശ്രീജിത്ത് അടങ്ങുന്ന ആറു എഡിറ്റേഴ്‌സും ചിത്രത്തിന്റെ ഭാഗമാണ്. മെജ്ജോ ജോസഫ് ഉൾപ്പെടുന്ന ആറു സംഗീതസംവിധായകരും ചിത്രത്തിലുണ്ട്. വിധുപ്രതാപ്, നിത്യ മാമ്മൻ എന്നിവർ ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.