Highlights (Page 146)

ന്യൂഡൽഹി: രാജ്യം വളർച്ചയുടെ പാതയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽ നിക്ഷേപം നടത്താൻ പറ്റിയ സമയമാണ് ഇപ്പോഴെന്ന് അദ്ദേഹം പറഞ്ഞു. ലോക സാമ്പത്തിക ഫോറത്തിന്റെ അജൻഡ ഉച്ചകോടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ത്യ വളർച്ചയുടെ പാതയിലാണ്. പ്രതീക്ഷകളുടെ ഒരു പൂച്ചെണ്ടാണ് രാജ്യം ലോകത്തിന് മുന്നിൽവെയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തുള്ള യുവാക്കൾ പുത്തൻ ആശയങ്ങളും പുതിയ സാങ്കേതിക വിദ്യകളും സ്വായത്തമാക്കാൻ വെമ്പൽകൊള്ളുന്നവരാണ്. ഈ സാഹചര്യം പരമാവധി മുതലെടുക്കാൻ വ്യവസായികൾക്ക് കഴിയും. 2021 ൽ അറുപതിനായിരത്തിന് മുകളിൽ സ്റ്റാർട്ടപ്പുകൾ ഇന്ത്യയിൽ ആരംഭിച്ചെന്നത് ഇന്ത്യൻ യുവാക്കളുടെ ഊർജസ്വലതയ്ക്കുള്ള ഏറ്റവും വലിയ ഉദാഹരണമാണ്. ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കാരങ്ങൾ ശരിയായ ദിശയിലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആഗോള സാമ്പത്തിക വിദഗ്ദ്ധർ വരെ ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളെ പുകഴ്ത്തിയിരുന്നു. ഉപഭോക്തൃ സംസ്‌കാരം കാലാവസ്ഥാവ്യതിയാനത്തെ വലിയ രീതിയിൽ ബാധിച്ചെങ്കിലും അതിനുള്ള പ്രതിവിധിയും ഇന്ത്യയുടെ പക്കലുണ്ട്. യു പി ഐ, ആരോഗ്യസേതു, കൊവിൻ മുതലായ ആപ്ലിക്കേഷനുകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്രധാനമന്ത്രി നവീന സാങ്കേതിക രംഗങ്ങളിൽ ഇന്ത്യ വലിയൊരു മുന്നേറ്റമാണ് കൈവരിച്ചതെന്നും ഇത്തരം സാങ്കേതിക വിദ്യകൾ ബിസിനസ് സുഖകരമായി നടത്താൻ വലിയ പ്രയോജനകരമായിരിക്കുമെന്നും അദ്ദേഹം വിശദമാക്കി.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ പരീക്ഷയുടെ കലണ്ടര്‍ പ്രസിദ്ധീകരിച്ചു. പരീക്ഷ നടപടി ക്രമങ്ങളെല്ലാം ഓണ്‍ലൈന്‍ രീതിയിലാണ് ചെയ്യേണ്ടത്. പ്രിലിമിനറി പരീക്ഷയ്ക്കും മെയിന്‍ പരീക്ഷയ്ക്കും ഒരു തവണ രജിസ്റ്റര്‍ ചെയ്താല്‍ മതി. ഫോട്ടോ, ഒപ്പ്, വിരലടയാളം, സ്വന്തം കൈപ്പടയിലെഴുതിയ സത്യവാങ്മൂലം എന്നിവയാണ് രജിസ്‌ട്രേഷന്‍ സമയത്ത് അപ്ലോഡ് ചെയ്യേണ്ടത്.

പരീക്ഷ തിയ്യതികള്‍

ഓഫീസ് അസിസ്റ്റന്റ്, ഓഫീസര്‍ സ്‌കെയില്‍ I പ്രിലിമിനറി പരീക്ഷ – 2022 ഓഗസ്റ്റ് 7 , 14 , 20 , 21
സിംഗിള്‍ എക്‌സാമിനേഷന്‍ ഓഫീസേഴ്‌സ് സ്‌കെയില്‍ II, III : 2022 സെപ്റ്റംബര്‍ 24
മെയിന്‍ എക്‌സാമിനേഷന്‍ ഓഫീസേഴ്‌സ് സ്‌കെയില്‍ I : 2022 സെപ്റ്റംബര്‍ 24
ഓഫീസ് അസിസ്റ്റന്റ്: 2022 ഒക്ടോബര്‍ 1

പരീക്ഷാ കേന്ദ്രം, റിപ്പോര്‍ട്ടിംഗ് ടൈം തുടങ്ങിയ വിവരങ്ങള്‍ അഡ്മിറ്റ് കാര്‍ഡില്‍ നിന്ന് ലഭിക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ പരീക്ഷക്കെത്തുമ്പോള്‍ വിദ്യാര്‍ഥികള്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെയുള്ള രേഖകള്‍ കൈയില്‍ കരുതേണ്ടതാണ്. ഓണ്‍ലൈന്‍ രീതിയിലായിരിക്കും പരീക്ഷ നടക്കുക. വിശദവിവരങ്ങള്‍ https://www.ibps.in/ എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

എല്‍ഐസിയുടെ അര്‍ബന്‍ കരിയര്‍ ഏജന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, എറണാകുളം എന്നിവിടങ്ങളിലാണ് ഒഴിവുള്ളത്.

മെട്രോ നഗരങ്ങളില്‍ അപേക്ഷിക്കുന്നവര്‍ ബിരുദം നേടിയിരിക്കണം. മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്ലസ്ടുവാണ് യോഗ്യത. അപേക്ഷിക്കുന്ന കേന്ദ്രത്തിന്റെ അധികാരപരിധിയില്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും സ്ഥിരതാമസക്കാര്‍ ആയിരിക്കണം. പ്രായം: 21- 35 വയസ്സ്. എസ്.സി./എസ്.ടി., വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് 40 വയസ്സുവരെ വയസ്സിളവ് ലഭിക്കും. ശമ്പളം: മെട്രോ നഗരങ്ങളില്‍ 12,000 രൂപയും മറ്റ് നഗരങ്ങളില്‍ 10,000 രൂപയുമായിരിക്കും.

അപേക്ഷിക്കാനാഗ്രഹിക്കുന്ന കേന്ദ്രത്തില്‍ നേരിട്ടെത്തി അപേക്ഷാഫോം വാങ്ങാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446133810 (തിരുവനന്തപുരം), 9446034425 (കോഴിക്കോട്), 9447028669 (കോട്ടയം), 9446332114 (എറണാകുളം). അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി: ജനുവരി 19.

ന്യൂഡല്‍ഹി: പന്ത്രണ്ടിനും പതിനാല് വയസ്സിനും ഇടയിലുള്ള കുട്ടികളില്‍ കൊവിഡ് വാക്‌സിനേഷന്‍ ആരംഭിക്കാനൊരുങ്ങി രാജ്യം. പതിനഞ്ച് വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കുമെന്നും വാക്‌സിനേഷന്‍ ഉപദേശക സമിതി തലവന്‍ ഡോ.എന്‍. കെ. അറോറ പറഞ്ഞു.

പതിനഞ്ചിനും പതിനെട്ടിനുമിടയില്‍ രാജ്യത്ത് ഏഴ് കോടി പേരാണുള്ളത്. ഇതില്‍ മൂന്ന് കോടി മുപ്പത്തിയൊന്ന് ലക്ഷം പേര്‍ ഇതുവരെ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞു. മുഴുവന്‍ പേരുടെയും ആദ്യ ഡോസ് വാക്‌സിനേഷന്‍ ജനുവരിയോടെ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്.

ഫെബ്രുവരി മാസം രണ്ടാമത്തെ ഡോസ് വാക്‌സിന്‍ നല്‍കി തുടങ്ങും. ശേഷം 12 നും 14നും ഇടയിലുള്ള കുട്ടികളിലെ വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് അറോറ വ്യക്തമാക്കി.

nabard

പാലക്കാട്: സൈലന്റ് വാലി ദേശീയ ഉദ്യാനത്തിലേക്കുള്ള വീൽ ട്രാക്ക് കോൺക്രീറ്റ് റോഡ് നിർമാണം പൂർത്തിയാക്കാനായി 11.58 കോടി രൂപ അനുവദിച്ച് നബാർഡ്. അടുത്ത മഴക്കാലത്തിനുള്ളിൽ 21 കിലോമീറ്റർ വരുന്ന റോഡ് നവീകരണം പൂർത്തിയാക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്. മുക്കാലിയിൽ നിന്നും ആരംഭിച്ച് സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ വാച്ച്ടവർ വരെയാണ് നവീകരണം നടത്തുന്നത്. കഴിഞ്ഞ പ്രളയത്തിൽ തകർന്ന റോഡിന്റെ ഭിത്തികളും ചപ്പാത്ത്, കൽവർട്ട് തുടങ്ങിയവയും നവീകരിക്കുന്നുണ്ട്.

15 മീറ്ററിലധികം വീതിയാണ് ഈ റോഡിനുള്ളത്. 1969 കളിൽ കൂപ്പ് റോഡായിരുന്നു ഇത്. 1974 ൽ സൈലന്റ് വാലി വൈദ്യുത പദ്ധതിക്കായി റോഡ് നവീകരണം നടത്തിയിരുന്നു. എന്നാൽ കഴിഞ്ഞ പ്രളയത്തിൽ റോഡ് പല ഭാഗത്തും തകർന്നതിനാൽ അപകട ഭീഷണി ഉയർന്നിരുന്നു. പിന്നീടാണ് വീൽ ട്രാക്ക് കോൺക്രീറ്റ് രീതിയിൽ നവീകരിക്കാനൊരുങ്ങിയത്. റോഡിന്റെ വളവുകൾ ഒഴികെയുള്ള ഭാഗങ്ങളിലാണ് വീൽ ട്രാക്ക് രീതിയിൽ കോൺക്രീറ്റ് ചെയ്യുക. രണ്ട് വീലുകൾ പതിക്കുന്ന ഭാഗങ്ങളിലെ റോഡിന്റെ മുകൾ ഭാഗത്ത് 70 സെന്റീമീറ്റർ വീതിയിലും അടിയിൽ ഒരു മീറ്റർ വീതിയിലും കോൺക്രീറ്റ് ചെയ്യും. പദ്ധതി ശുപാർശ ചെയ്തത് പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ്.

സൈലന്റ് വാലി മാനേജ്മെന്റ് പ്ലാനിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ദിവസവും നൂറിലധികം പേർ എത്തുന്ന ഉദ്യാനമാണ് സൈലൻ വാലി. അവർക്കുള്ള സംരക്ഷണം നൽകലാണ് നവീകരണ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറിയ സംഭവവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി ശിൽപ. പരസ്പര സമ്മതത്തോടെയാണ് പങ്കാളികളെ പങ്കുവെക്കുന്നതെങ്കിൽ ഇടപെടാൻ കഴിയില്ലെന്ന് ശിൽപ അറിയിച്ചു. പരസ്പര സമ്മതത്തോടെ പങ്കാളികളെ പങ്കുവെക്കുന്നത് കുറ്റകരമാവില്ലെന്നും ഇതിൽ കേസെടുത്താൽ സദാചാര പോലീസിംഗ് ആകുമെന്നുമാണ് ശിൽപയുടെ പ്രതികരണം.

പരാതി ഉള്ള കേസിൽ മാത്രമേ പൊലീസിന് നടപടി സ്വീകരിക്കാൻ കഴിയൂ. സമ്മതമില്ലാതെ പങ്കുവെച്ച സംഭവമുണ്ടെങ്കിൽ അത് റേപ് ആണ്. അങ്ങനെ പരാതി ലഭിച്ചാൽ കേസെടുക്കും. പങ്കാളികളെ പങ്കുവെച്ചതിൽ നിലവിൽ കോട്ടയത്ത് രജിസ്റ്റർ ചെയ്ത കേസ് ബലാത്സംഗക്കേസായാണ് കൈകാര്യം ചെയ്യുന്നത്. ഭർത്താവ് തന്നെ നിർബന്ധിച്ചതായി ഭാര്യ മൊഴി നൽകുകയും ചെയ്തിരുന്നുവെന്ന് ശിൽപ വ്യക്തമാക്കി. കോട്ടയം സ്വദേശിനി നൽകിയ പരാതിയിൽ ഒൻപത് പ്രതികളാണ് ഉള്ളത്. സംഭവത്തിൽ ക്രൂരമായ ലൈംഗിക പീഡനമാണ് നടന്നതെന്നായിരുന്നു ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തിൽ. ആവശ്യം വിസമ്മതിപ്പിച്ചപ്പോൾ ഭർത്താവ് കുഞ്ഞുങ്ങളെയും ഭീക്ഷണിപ്പെടുത്തിയതായും സഹോദരൻ പറഞ്ഞിരുന്നു. വീട്ടിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നുവെന്ന് സഹോദരി പറഞ്ഞുവെന്നും ഇരയുടെ സഹോദരൻ വ്യക്തമാക്കിയിട്ടുണ്ട്.

പങ്കാളികളെ പരസ്പരം കൈമാറുന്ന സംഭവത്തിൽ ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ നിന്നുള്ള ദമ്പതികളുടെ സംഘമായിരുന്നു കോട്ടയത്ത് പിടിയിലായത്. മെസഞ്ചർ, ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സംഘത്തിന്റെ പ്രവർത്തനമെന്നും കപ്പിൾ മീറ്റ് അപ്പ് എന്ന ഗ്രൂപ്പ് വഴിയാണ് ഇവരുടെ പ്രവർത്തനം നടന്നിരുന്നതെന്നും പൊലിസ് കണ്ടെത്തിയിരുന്നു.

യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ആണ് രാജ്യത്തെ പൗരന്മാര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കുന്നത്. ഇന്ന് എല്ലാ സര്‍ക്കാര്‍ പദ്ധതികള്‍ക്കും സാമ്പത്തിക സേവനങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് ആവശ്യമാണ്. വ്യക്തിയുടെ പേര്, ജനന തീയതി, ലിംഗഭേദം, വിലാസം, ഫോട്ടോ എന്നിവയടക്കമുള്ള വിവരങ്ങളാണ് ആധാര്‍ കാര്‍ഡില്‍ നല്‍കിയിട്ടുള്ളത്.

ആധാര്‍ കാര്‍ഡ് കാണാതായാല്‍ എന്ത് ചെയ്യുമെന്നാണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തില്‍ തന്നെ ഇ-ആധാര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നതാണ്. യുഐഡിഎഐ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ആധാര്‍ നിയമം അനുസരിച്ച്, എല്ലാ ആവശ്യങ്ങള്‍ക്കും ആധാറിന്റെ ഫിസിക്കല്‍ കോപ്പി പോലെ ഉപയോഗിക്കാവുന്ന ഒന്നാണ് ഇ-ആധാര്‍. uidai.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നോ eaadhaar.uidai.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നോ നിങ്ങള്‍ക്ക് ഇ-ആധാര്‍ ഡിജിറ്റല്‍ ആക്‌സസ് ചെയ്യാന്‍ കഴിയും.

ഇ-ആധാര്‍ ഡൗണ്‍ലോഡ് ചെയ്യുന്നതെങ്ങനെ?

യുഐഡിഎഐയുടെ ഔദ്യോഗിക പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക

ഹോംപേജിലെ മൈ ആധാര്‍ വിഭാഗത്തിലെ ‘ആധാര്‍ ഡൗണ്‍ലോഡ്’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

ഇ-ആധാര്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ‘ആധാര്‍ നമ്പര്‍’, ‘എന്റോള്‍മെന്റ് ഐഡി’, വെര്‍ച്വല്‍ ഐഡി എന്നിവയില്‍ നിങ്ങള്‍ക്ക് വേണ്ടത് തിരഞ്ഞെടുക്കുക

നിങ്ങള്‍ തിരഞ്ഞെടുത്ത ഓപ്ഷനില്‍ ആവശ്യപ്പെട്ടിരിക്കുന്ന വിശദാംശങ്ങള്‍ നല്‍കുക.

നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറില്‍ ഒടിപി അയയ്ക്കുന്നതിന് മുമ്പ് കാപ്ചിന കോഡ് നല്‍കണം.

രജിസ്റ്റര്‍ ചെയ്ത ഫോണിലേക്ക് വരുന്ന ഒടിപി നല്‍കുക.

നിങ്ങളുടെ പാസ്വേഡ് സെക്യുരിറ്റിയുള്ള ഇ-ആധാര്‍ നിങ്ങളുടെ ഡിവൈസിലേക്ക് ഡൗണ്‍ലോഡ് ചെയ്യപ്പെടും.

ബ്രിട്ടൻ: കോവിഡ് വ്യാപനത്തിന് അന്ത്യമുണ്ടാകുമെന്ന വാർത്ത പങ്കുവെച്ച് ഗവേഷകൻ. ഇംഗ്ലണ്ടിലെ റീഡിംഗ് യൂണിവേഴ്‌സിറ്റിയിലെ വൈറോളജിസ്റ്റായ പ്രൊഫസർ ഇയാൻ ജോൺസാണ് ഇത്തരമൊരു വാർത്ത പങ്കുവെച്ചത്. കോവിഡ് ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തിയ വർഷങ്ങൾക്ക് അന്ത്യം കുറിക്കാൻ പോകുന്നുവെന്നാണ് ഇയാൻ പറയുന്നത്. ഇപ്പോൾ ഭീഷണി ഉയർത്തുന്ന ഒമിക്രോൺ വകഭേദത്തോടെ കോവിഡ് ഭീഷണിയല്ലാതാവും എന്ന സിദ്ധാന്തത്തെയാണ് വിദഗ്ദ്ധർ പിന്തുണയ്ക്കുന്നത്. ഫ്‌ളൂ പോലെ ഒമിക്രോൺ വലിയ ഭീഷണി ഉയർത്തുന്നില്ലെന്നതാണ് ഇതിനെ സാധൂകരിക്കാൻ വേണ്ടി ഗവേഷകർ ചൂണ്ടിക്കാട്ടുന്ന വാദം.

പിടിപെടുന്നയാളിൽ ഗുരുതരമായ രോഗത്തിന് കാരണമാകാതെ ശരീരത്തിൽ പ്രതിരോധശേഷി ഉണ്ടാവാൻ ഒമിക്രോൺ ബാധയിലൂടെ കഴിയുന്നുണ്ട്. വരും ദിവസങ്ങളിൽ യൂറോപ്പിൽ പകുതിയിൽ അധികം ആളുകളിൽ ഒമിക്രോൺ വ്യാപിക്കുമെന്നും ഇത് ഫ്‌ളൂ പോലെ സാധാരണമാകുമെന്നും ഗവേഷകർ പറയുന്നു. അതേസമയം ഈ സിദ്ധാന്തത്തെ ലോകാരോഗ്യ സംഘടന പിന്തുണയ്ക്കുന്നില്ല. എന്നാൽ ലോക്ക്ഡൗൺ തുടങ്ങിയ മാർഗങ്ങൾ കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള സ്ഥിരമാർഗമായി കാണാനാവില്ലെന്നാണ് രാജ്യങ്ങളുടെ നിലപാട്. കേസുകളുടെ എണ്ണം കുറയുന്നതോടെ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കാനും ഗവേഷകർ തീരുമാനിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് 15 നും 18 നും വയസിനിടയ്ക്ക് പ്രായമുള്ള 51 ശതമാനം കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകി. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ആകെ 7,66,741 കുട്ടികൾക്കാണ് വാക്സിൻ നൽകിയതെന്ന് മന്ത്രി പറഞ്ഞു. ജനുവരി മൂന്നിനാണ് കുട്ടികളുടെ വാക്സിനേഷൻ ആരംഭിച്ചത്. കേവലം 12 ദിവസം കൊണ്ടാണ് പകുതിയിലധികം കുട്ടികൾക്ക് വാക്സിൻ നൽകാൻ സാധിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ഒമിക്രോൺ സാഹചര്യത്തിൽ പരമാവധി കുട്ടികൾക്ക് വേഗത്തിൽ വാക്‌സിൻ നൽകാനായി പ്രത്യേക വാക്‌സിനേഷൻ ഡ്രൈവ് സംഘടിപ്പിച്ചാണ് വാക്‌സിൻ നൽകിയത്. തിരുവനന്തപുരം 70,021, കൊല്ലം 60,597, പത്തനംതിട്ട 29,584, ആലപ്പുഴ 57,764, കോട്ടയം 47,835, ഇടുക്കി 28,571, എറണാകുളം 56,943, തൃശൂർ 97,458, പാലക്കാട് 76,145, മലപ്പുറം 70,144, കോഴിക്കോട് 45,789, കണ്ണൂർ 73,803, വയനാട് 24,415, കാസർഗോഡ് 27,642 എന്നിങ്ങനേയാണ് കുട്ടികൾക്ക് വാക്‌സിൻ നൽകിയതെന്ന് മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് 1,67,813 പേർക്കാണ് ഇതുവരെ കരുതൽ ഡോസ് വാക്സിൻ നൽകിയത്. 96,946 ആരോഗ്യ പ്രവർത്തകർ, 26,360 കോവിഡ് മുന്നണി പോരാളികൾ, 44,507 അറുപത് വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് കരുതൽ ഡോസ് നൽകിയത്. 18 വയസിന് മുകളിൽ വാക്സിൻ എടുക്കേണ്ട ജനസംഖ്യയുടെ 99.68 ശതമാനം പേർക്ക് (2,66,24,042) ഒരു ഡോസ് വാക്സിനും 82.27 ശതമാനം പേർക്ക് (2,19,73,681) രണ്ട് ഡോസ് വാക്സിനും നൽകിയെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: മന്ത്രിമാരുടെ ഓഫീസുകള്‍ക്ക് വേഗത കുറവാണെന്ന വിമര്‍ശനവുമായി വി.കെ പ്രശാന്ത് രംഗത്ത്. തുടര്‍ഭരണത്തില്‍ പല കാര്യങ്ങളും വൈകുകയാണ്. എംഎല്‍എമാര്‍ അടക്കം പല പ്രശ്നങ്ങളും നേരിടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്.സി-എസ്.ടി ഫണ്ട് തട്ടിപ്പില്‍ തിരുവനന്തപുരം നഗരസഭക്കെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.

സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് മന്ത്രിക്കെതിരെയും വ്യവസായ വകുപ്പ് മന്ത്രിക്കെതിരെയുമാണ് കോവളം ഏരിയാ കമ്മിറ്റി ജില്ലാ സമ്മേളനത്തില്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. പാവങ്ങള്‍ക്ക് കയറാന്‍ കഴിയാത്ത അവസ്ഥയാണ് ആരോഗ്യമന്ത്രിയുടെ ഓഫീസെന്നും, വ്യവസായ മന്ത്രിയുടെ ഓഫീസ് പ്രമാണികളുടെ കേന്ദ്രമാണെന്നുമാണ് പ്രതിനിധികള്‍ ഉന്നയിക്കുന്ന ആരോപണം.