പലരും നേരിടേണ്ടി വരുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് അമിത ഭാരം. പ്രമേഹം, അമിത രക്തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ അമിത ഭാരം മൂലം ഉണ്ടാകാനിടയുണ്ട്. പലപ്പോഴും തെറ്റായ ജീവിതരീതികൾ കൊണ്ടാണ് അമിത വണ്ണം ഉണ്ടാകുന്നത്. അമിത വണ്ണം ഉണ്ടാകാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
വൻതോതിൽ സംസ്‌കരിച്ച, അഡിറ്റീവുകൾ കലർന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് അമിത വണ്ണത്തിന് ഇടയാക്കും. കൂടുതൽ കാലം കേട് കൂടാതിരിക്കാനും, സ്വാദിഷ്ഠമായുമാണ് ഈ ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കുന്നത്. അതിനാൽ തന്നെ ഇത് കഴിക്കുന്നവർക്ക് വീണ്ടും വീണ്ടും കഴിക്കാൻ തോന്നും. എന്നാൽ ഇത് ആരോഗ്യത്തിന് വളരെ ദോഷകരമാണ്.
കൃത്യമായി ഉറങ്ങിയില്ലെങ്കിലും ശരീര ഭാരം വർധിക്കും. കൃത്യ സമയത്ത് ഉറങ്ങിയില്ലെങ്കിൽ, ഈ സമയത്ത് ഭക്ഷണം കഴിക്കാൻ സാധ്യതയുണ്ട്. ഇത് അമിത വണ്ണത്തിന് ഇടയാക്കും. ഉറക്കകുറവ് മൂലം ശരീരത്തിൽ ചില ബയോ കെമിക്കൽ മാറ്റങ്ങൾ സംഭവിക്കുകയും, നിങ്ങൾക്ക് കൂടുതൽ വിശപ്പ് തോന്നുകയും ചെയ്യും. കൂടാതെ ഈ അവസ്ഥയിൽ ഭക്ഷണം കഴിച്ചാലും വിശപ്പ് മാറാത്തത് പോലെ അനുഭവപ്പെടുകയും കൂടുതൽ ഭക്ഷണം കഴിക്കാൻ തോന്നുകയും ചെയ്യും.
കോൾഡ് ഡ്രിങ്കുകൾ കുടിക്കുന്ന ശീലമുള്ളവർക്കും അമിത ഭാരം ഉണ്ടാകും. കോൾഡ് ഡ്രിങ്കുകളിൽ ധാരാളം സുക്രോസ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ ഫ്രക്ടോസ് ഉത്പാദിപ്പിക്കുകയും ഷുഗർ വർധിപ്പിക്കുകയും ചെയ്യും.

