സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; ദൈനംദിന ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട വസ്തുക്കൾ….

പ്രായം കൂടുന്തോറും സ്ത്രീകൾ ഭക്ഷണത്തിൽ അൽപം ശ്രദ്ധപുലർത്താൻ ശ്രദ്ധിക്കണം. പ്രായം കടന്നു പോകുന്തോറും മുടി കൊഴിച്ചിൽ, എല്ലുകൾക്കു ബലക്കുറവ്, കണ്ണിനു താഴെ കറുപ്പ്, പല്ലുകൾക്കു പോട്, നടുവേദന തുടങ്ങി ഒരുപാടു പ്രശ്‌നങ്ങൾ ഉണ്ടാകാനിടയുണ്ട്.

ആരോഗ്യമുള്ള ഭക്ഷണവും നല്ല വ്യായാമവും ഉണ്ടെങ്കിൽ പ്രായം കൂടിയാലും യുവത്വം നിലനിർത്താം. അസ്ഥികൾ പൊട്ടുന്നതും ഓസ്റ്റിയോപൊറോസിസ് എന്ന അവസ്ഥയും ഉണ്ടാകാനുള്ള സാധ്യത തടയാൻ കാൽസ്യം അടങ്ങിയ ഭക്ഷണം നിത്യേന ശീലമാക്കണം. പാലിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്. അതിനാൽ സ്ത്രീകൾ ദിവസേന പാൽ കുടിയ്ക്കാൻ ശ്രദ്ധിക്കണം.

പയർവർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ സ്ത്രീകൾ ശ്രദ്ധിക്കണം. ബീൻസ് കഴിക്കുന്നതും വളരെ നല്ലതാണ്. പ്രോട്ടീനും നാരുകളും കൊണ്ട് സമ്പുഷ്ടമാണ് ബീൻസ്. മാത്രമല്ല ഇവയിൽ കൊഴുപ്പ് വളരെ കുറവാണ്. സാൽമൺ, മത്തി, അയല മത്സ്യം എന്നിവ നിർബന്ധമായും സ്ത്രീകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഒമേഗ-3 ഫാറ്റി ആസിഡുകൾ മത്സ്യത്തിൽ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് വളരെ നല്ലതാണ്. മത്സ്യം കഴിക്കുന്നത്തിലൂടെ ചർമ്മ പ്രശ്‌നങ്ങൾ, ഹൃദ്രോഗങ്ങൾ, സ്‌ട്രോക്ക് എന്നിവ ഇല്ലാതാക്കാനും സഹായിക്കും.

ദിവസവും തൈര് കഴിക്കുന്നതും നല്ലതാണ്. തൈര് സ്ത്രീകളിലെ സ്താനാർബുദ സാധ്യത കുറയ്ക്കുകയും കുടലിന്റെ ആരോഗ്യം നിലനിർത്തുകയും ചെയ്യും.