Entertainment (Page 78)

ഉണ്ണി മുകുന്ദന്‍ ചിത്രം മാളികപ്പുറത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് സ്‌നേഹ സമ്മാനവുമായി നിര്‍മാതാവ് ആന്റോ ജോസഫ്.

മാളികപ്പുറം സിനിമയുടെ എഡിറ്ററായ ഷമീര്‍ മുഹമ്മദാണ് ആന്റോ ജോസഫ് നല്‍കിയ സമ്മാനത്തെ കുറിച്ച് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. തന്റെ അക്കൗണ്ടിലേക്ക് ചെറുതല്ലാത്ത ഒരു തുക ആന്റോ ജോസഫ് ഫിലിം കമ്ബനിയില്‍ നിന്നും വന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം:

വളരെ സന്തോഷമുണ്ടാക്കുന്ന ഒരു കാര്യം ഇന്ന് എനിക്ക് ഉണ്ടായി. അതെഴുതണമെന്ന് തോന്നി. ഇന്ന് ഉച്ചക്ക് എനിക്ക് ഒരു മെസേജ്, എന്റെ അക്കോണ്ടില്‍ ചെറുതല്ലാത്ത ഒരു തുക ആന്റോ ജോസഫ് ഫിലിം കമ്ബനിയില്‍ നിന്ന് കേറിയിരിക്കുന്നു. എനിക്ക് യാതൊരു വിധ പൈസയും അവിടെന്ന് ബാക്കി തരാന്‍ ഉണ്ടായില്ല. എന്താണെന്ന് അറിയാന്‍ ഞാന്‍ ആന്റോ ചേട്ടനെ വിളിച്ചു.’ അത് എന്റെ ഒരു ചെറിയ സന്തോഷത്തിനാണ് ഷമീറേ, മാളികപ്പുറം നന്നായി വന്നില്ലേ, നമ്മള്‍ പ്രതീക്ഷിച്ചതിലും വലിയ ഹിറ്റ് ആയില്ലേ, അപ്പൊ നമ്മുടെ കൂടെ നിന്ന മാളികപ്പുറത്തില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും എന്റെ വക ചെറിയ ഒരു സമ്മാനം. അത്രയേ ഉള്ളു’. എല്ലാ നിര്‍മ്മാതാക്കള്‍ക്കും മാതൃകയാക്കാവുന്ന ഒരു കാര്യമാണ് ഇതെന്ന് തോന്നി. പലരും ചെയ്യുന്നുണ്ടാകാം…പക്ഷെ എനിക്ക് ഇത് ആദ്യത്തെ അനുഭവമാണ്. സിനിമ ടെക്നീഷ്യന്മാരുടെ കൂടിയാണ്. അവരുടെ അധ്വാനത്തിന്റെയും ആത്മാര്‍ത്ഥതയുടേയും കൂടി ഫലമാണ് ഓരോ വിജയവും. ആ വിജയത്തിന് ശേഷം നിര്‍മാതാക്കള്‍ അവരെ വീണ്ടും ഓര്‍ക്കണം. അങ്ങനെ ഓര്‍ക്കുന്ന ആന്റോ ചേട്ടന്റെ സ്വപ്‌ന സിനിമയായ 2018 തീയേറ്ററുകളില്‍ വലിയ വിജയം സൃഷ്ട്ടിക്കുകയാണ്. ക്രീഡിറ്റ് ഒന്നും എടുക്കാന്‍ എവിടേം വരാതെ അയാള്‍ അടുത്ത സിനിമയുടെ തിരക്കിലാണ്…

ദി കേരള സ്‌റ്റോറി നിരോധിച്ചിട്ടില്ലെന്നും ചിത്രം കാണാന്‍ ആളുകള്‍ ഇല്ലാത്തതിനാല്‍ തീയറ്ററുകള്‍ തന്നെ സിനിമ ഒഴിവാക്കിയതാണെന്നും തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. മോശം പ്രകടനം കാരണം ആളില്ലാത്തത് കൊണ്ട് തീയേറ്റര്‍ ഉടമകള്‍ തങ്ങള്‍ക്ക് നഷ്ടം വരാതിരിക്കാന്‍ ചിത്രം ഒഴിവാക്കിയതാണെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. കേരള സ്റ്റോറിയുടെ പ്രദര്‍ശനം തമിഴ്നാട് സര്‍ക്കാര്‍ തടഞ്ഞെന്ന ആരോപണത്തില്‍ എതിര്‍ സത്യവാങ്മൂലത്തിലാണ് ഈ വിശദീകരണം.

ചിത്രം നിരോധിച്ചെന്നാരോപിച്ച് നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ തമിഴ്നാട്, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നോട്ടീസയച്ചിരുന്നു. ഇതിന് മറുപടി ആയാണ് ആരോപണം തള്ളി തമിഴ്നാട് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. തീയേറ്റര്‍ ഉടമകളുടെ തീരുമാനത്തില്‍ സര്‍ക്കാരിന് ഒരു നിയന്ത്രണവും ഇല്ലെന്നും, സിനിമയ്ക്ക് വേണ്ടി കോടതി നടപടിക്രമങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നു.

തമിഴ്നാട്ടിലെ 19 മള്‍ട്ടിപ്ലെക്സുകളിലാണ് കേരള സ്റ്റോറി മെയ് അഞ്ചിന് റിലീസ് ആയത്. ചിത്രത്തിന് ഒരു നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല. ഭരണഘടനയുടെ അനുച്ഛേദം 19(1) എ പ്രകാരം ഉറപ്പുനല്‍കുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ സംസ്ഥാനം എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. അറിയപ്പെടുന്ന അഭിനേതാക്കളുടെ അഭാവം, മോശം പ്രകടനം, പ്രേക്ഷകരുടെ കുറവ് തുടങ്ങിയ കാരണങ്ങളാല്‍ മെയ് അഞ്ചോടെ തന്നെ മള്‍ട്ടിപ്ലെക്സുകളുടെ ഉടമകള്‍ ചിത്രം സ്വയം പിന്‍വലിക്കുകയാണ് ഉണ്ടായത്’, സത്യവാങ്മൂലത്തില്‍ പറയുന്നു.

തന്റെ ഏറ്റവും പുതിയ ചിത്രം രാധേ ശ്യാമിന്റെ നഷ്ടത്തിന് പിന്നാലെ പ്രതിഫലത്തുകയില്‍ പകുതിയും തിരിച്ചു നല്‍കിയിരിക്കുകയാണ് നടന്‍ പ്രഭാസ്.

അമ്ബത് കോടി രൂപ പ്രഭാസ് നിര്‍മാതാക്കള്‍ക്ക് തിരിച്ചു നല്‍കി എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയിലെ വിക്രം ആദിത്യ എന്ന റോളിന് നൂറു കോടി രൂപയാണ് പ്രഭാസ് പ്രതിഫലമായി വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്.

350 കോടി രൂപ മുതല്‍മുടക്കില്‍ ഒരുക്കിയ ചിത്രമായിരുന്നു രാധാ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത രാധേ ശ്യാം. 2022 മാര്‍ച്ച് പതിനൊന്നിനാണ് ചിത്രം റിലീസ് ചെയ്തത്.

രാജ്യം മുഴുവന്‍ ചിത്രത്തിന്റെ ടിക്കറ്റ് നിരക്കില്‍ ഇളവ് വരുത്തണം. പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനായി ലോകം മുഴുവന്‍ ചിത്രം പ്രദര്‍ശിപ്പിക്കണമെന്നും ദി കേരള സ്‌റ്റോറിയുടെ സംവിധായകന്‍ സുദീപ്‌തോ സെന്‍. കൂടാതെ ചിത്രത്തെ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തിന് ലഭിച്ച സ്വീകരണം തന്നെ കൂടുതല്‍ ഉത്തരവാദിത്വമുള്ളവനാക്കുന്നുവെന്നും അനുഗ്രഹീതനാകുന്നതായി തോന്നുന്നുവെന്നും സംവിധായകന്‍ നേരത്തെ പ്രതികരിച്ചിരുന്നു. ചിത്രത്തിന് ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകള്‍ പ്രദര്‍ശനം നികുതിമുക്തമാക്കിയിരുന്നു. ഇതാകാം കളക്ഷന്‍ വര്‍ദ്ധിക്കാന്‍ ഇടയായതെന്നും കരുതുന്നു. 40 രാജ്യങ്ങളില്‍കൂടി ദി കേരള സ്റ്റോറി പ്രദര്‍ശനത്തിന് എത്തുകയാണ്. താന്‍ കൂടുതല്‍ അനുഗ്രഹീതനായി തോന്നുന്നെന്നും സമൂഹമാദ്ധ്യമങ്ങളിലൂടെ അദ്ദേഹം പ്രതികരിച്ചു.

അതേസമയം ഉള്ളടക്കത്തിന്റെ പേരില്‍ സുപ്രീംകോടതി വരെയെത്തിയ കേരള സ്റ്റോറിക്കെതിരെ കേരളത്തിന് പുറമേ തമിഴ്നാട്ടിലും ബംഗാളിലും വികാരമുണ്ടായിരുന്നു. തമിഴ്നാട്ടില്‍ റിലീസിന് പിന്നാലെ ചിത്രത്തിന്റെ പ്രദര്‍ശനം അവസാനിപ്പിച്ചിരുന്നു. ബംഗാളില്‍ പ്രദര്‍ശനവിലക്കുമുണ്ടായി. ഈ വിവാദങ്ങള്‍ക്കിടയിലും ചിത്രം 100 കോടി ക്‌ളബ്ബില്‍ ഇടംപിടിച്ചു.

റിലീസ് ചെയ്ത് ഒമ്ബത് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ് വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’. ഇതോടെ 2023-ലെ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന രണ്ടാമത്തെ ചിത്രമായി സുദീപ്തോ സെന്നിന്റെ കേരള സ്റ്റോറി മാറി.

ഇന്നലെ മാത്രം ചിത്രം നേടിയത് 19.50 കോടി രൂപയാണ്. ഇതുവരെ സ്വന്തമാക്കിയത് 112.87 കോടി രൂപയാണ്. യാഥാര്‍ത്ഥമായ സംഭവങ്ങളെ ആസ്പദമാക്കി ചിത്രീകരിക്കുന്ന സിനിമയാണ് കേരള സ്റ്റോറി. നിഷ്‌കളങ്കരായ മൂന്ന മലയാളി പെണ്‍കുട്ടികളെ ഐഎസിന്റെ കാണാപ്പുറങ്ങളിലെത്തിക്കുന്നതും അവരെ ഭീകര സംഘടനയുടെ ഭാഗമാക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഇന്ത്യയ്ക്ക് പുറമേ ചിത്രം അമേരിക്കയിലും കാനഡയിലുമെത്തി. ഇരു രാജ്യങ്ങളിലുമായി 200 സ്‌ക്രീനുകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. സര്‍ഗാത്മക അതിര്‍വരമ്ബുകള്‍ക്കപ്പുറമാണ് സിനിമയുടെ ദൗത്യമെന്ന് സംവിധായകന്‍ സുദീപ്തോ സെന്‍ വ്യക്തമാക്കിയിരുന്നു.

ഷാരൂഖ് ഖാന്‍ ചിത്രം പത്താനിലെ ഒരു ഗാനരംഗത്ത് ദീപിക പദുക്കോണ്‍ ധരിച്ച ബിക്കിനിയുടെ നിറം ചിത്രത്തെ വിവാദത്തിലാക്കിയിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട് പലരും പ്രതികരിച്ചെങ്കിലും ദീപിക മറുപടി പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദീപിക.

‘ചിത്രം സംബന്ധിച്ച് വിവാദമുണ്ടായപ്പോള്‍ തനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ആ സമയം താന്‍ ജോലിയിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്’. വിവാദം തന്നെ ബാധിച്ചിരുന്നില്ലെന്നും ദീപിക ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വിവാദങ്ങളെ കാറ്റില്‍ പറത്തി ഇന്ത്യയില്‍ 500 കോടി ക്ലബിലും ആഗോളതലത്തില്‍ 1000 കോടി ക്ലബിലും ചിത്രം ഇടം നേടിയിരുന്നു.

വാക്സിന്‍ വാര്‍ റിലീസ് തീയതി പ്രഖ്യാപിച്ച് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി. നിങ്ങള്‍ അറിയാത്ത ഒരു യുദ്ധത്തിന്റെ യാഥാര്‍ത്ഥ കഥയാണ് ഇതെന്നും ശാസ്ത്രവും ധൈര്യവും ഭാരതീയ മൂല്യങ്ങളും കൊണ്ടാണ് ആ വാക്സിന്‍ വാര്‍ വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘ദി വാക്സിന്‍ വാര്‍’ അവതരിപ്പിക്കുകയാണ്. രാജ്യം നടത്തിയ ഒരു അവിശ്വസനീയമായ യുദ്ധത്തിന്റെ യഥാര്‍ത്ഥ കഥയാണ് ഇത്. ഈ വര്‍ഷം സ്വാതന്ത്ര്യ ദിനത്തില്‍ ചിത്രം റിലീസ് ചെയ്യുമെന്നും 11 ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കൊറോണ വൈറസ് പ്രതിസന്ധിയില്‍ പ്രതിരോധ വാക്സിന്‍ കണ്ടുപിടിച്ച് ലോകം മുഴുവന്‍ മരുന്നെത്തിച്ച് ഇന്ത്യന്‍ വാക്സിന്‍ വിജയത്തിന്റെ കഥയാണ് ദി വാക്സിന്‍ വാര്‍ പറയുന്നത്.

മണിരത്നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ രണ്ട് ഭാഗങ്ങളായാണ് പുറത്തിറങ്ങിയത്. ‘പൊന്നിയിന്‍ സെല്‍വന്‍ 2’ 2023 ഏപ്രില്‍ 28 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്തു. ചിത്രം 14 ദിവസം കൊണ്ട് 350 കോടിയിലധികം ബോക്സ് ഓഫീസില്‍ നേടിയതായാണ് റിപ്പോര്‍ട്ട്. ‘പൊന്നിയിന്‍ സെല്‍വന്‍ 2’ ആണ് 2023ലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ എന്ന് സോഷ്യല്‍ മീഡിയയില്‍ മെയ് 12 ന് സിനിമാ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു.

വിക്രം, ജയം രവി, കാര്‍ത്തി, തൃഷ, ഐശ്വര്യ റായ്, ഐശ്വര്യ ലക്ഷ്മി, ശോഭിത ധൂലിപാല, ജയറാം, ശരത്കുമാര്‍, പാര്‍ഥിപന്‍, പ്രഭു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. എ ആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ‘പൊന്നിയിന്‍ സെല്‍വന്‍ 2’ അതിന്റെ ഡിജിറ്റല്‍ പ്രീമിയര്‍ ജൂണ്‍ രണ്ടാം വാരത്തില്‍ ഒടിടി പ്ലാറ്റ്ഫോമില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.

ചിത്രത്തിന്റെ ആദ്യ ഭാഗമായ ‘പൊന്നിയിന്‍ സെല്‍വന്‍ 1’ 2022 സെപ്റ്റംബര്‍ 30-ന് തിയേറ്ററുകളില്‍ റിലീസ് ചെയ്തു. ചിത്രം ഒരു ബ്ലോക്ക്ബസ്റ്റര്‍ ആയിരുന്നു. ബോക്സ് ഓഫീസില്‍ 500 കോടിയിലധികം ചിത്രം സമ്ബാദിച്ചു.

വിവാദങ്ങള്‍ക്കിടയിലും ഒരാഴ്ചകൊണ്ട് 80 കോടി കളക്ഷന്‍ നേടി ദി കേരള സ്റ്റോറി. ചിത്രത്തിന് ലഭിച്ച സ്വീകരണം തന്നെ കൂടുതല്‍ ഉത്തരവാദിത്വമുള്ളവനാക്കുന്നുവെന്നും അനുഗൃഹീതനാകുന്നതായി തോന്നുന്നുവെന്നും സംവിധായകന്‍ സുദീപ്തോ സെന്‍ പറഞ്ഞു. നാളെയോടെ നൂറ് കോടി പിന്നിടുമെന്നാണ് ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകരുടെ പ്രതീക്ഷ.

അതേസമയം, ചിത്രത്തിന് ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകള്‍ പ്രദര്‍ശനം നികുതിമുക്തമാക്കിയിരുന്നു. ഇതാകാം കളക്ഷന്‍ വര്‍ദ്ധിക്കാന്‍ ഇടയായതെന്നും കരുതുന്നു. അറുപത് ലക്ഷത്തിലധികംപേര്‍ ഇതുവരെ സിനിമ കണ്ടതായും ഇന്ന് ചിത്രത്തെ സംബന്ധിച്ച് പുതിയൊരു അദ്ധ്യായം ആരംഭിക്കുകയാണെന്നും സുദീപ്തോ സെന്‍ പറഞ്ഞു.

40 രാജ്യങ്ങളില്‍കൂടി ദി കേരള സ്റ്റോറി പ്രദര്‍ശനത്തിന് എത്തിയിരിക്കയാണ്. താന്‍ കൂടുതല്‍ അനുഗ്രഹീതനായി തോന്നുന്നെന്നും സമൂഹമാദ്ധ്യമങ്ങളിലൂടെ അദ്ദേഹം പ്രതികരിച്ചു.

വിവാദ സിനിമ ദി കേരള സ്റ്റോറി കൂടുതല്‍ റിലീസിന്. ഇന്ന് 37 രാജ്യങ്ങളില്‍ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രത്തിലെ നായിക ആദാ ശര്‍മയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. സിനിമയ്ക്ക് പിന്തുണ അറിയിച്ച പ്രേക്ഷകര്‍ക്ക് താരം നന്ദി അറിയിക്കുകയും ചെയ്തു.

തന്റെ പ്രകടനത്തെ അഭിനന്ദിച്ചവര്‍ക്കും നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു. വ്യാജ സംഭവങ്ങളാണെന്ന് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് പറയുന്നവരോട് ഐഎസ്ഐഎസ്, വധു എന്നിങ്ങനെ ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ മതിയെന്നും കാര്യങ്ങള്‍ ബോധ്യപ്പെടുമെന്നും നടി പറഞ്ഞു. നിരവധി തവണ തെളിവുകള്‍ ഉണ്ടായിട്ടും അത് കാണാത്തവരോടാണ് ഈ അഭ്യര്‍ത്ഥനയെന്നും നടി പറഞ്ഞു.