Entertainment (Page 77)

46-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. രാജീവ് നാഥ് സംവിധാനം ചെയ്ത ഹെഡ്മാസ്റ്റര്‍, കെ.എസ് എഫ് ഡി സി നിര്‍മ്മിച്ച് ശ്രുതി ശരണ്യം സംവിധാനം ചെയ്ത ബി 32-44 വരെ എന്നിവയാണ് മികച്ച ചിത്രങ്ങള്‍.

മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി രാജീവ് നാഥ്, ശ്രുതി ശരണ്യം എന്നിവര്‍ പങ്കിടും. മഹേഷ് നാരായണന്‍ ആണ് മികച്ച സംവിധായകന്‍ (ചിത്രം:അറിയിപ്പ്). അറിയിപ്പ്, ന്നാ താന്‍ കേസ് കൊട്, പകലും പാതിരാവും എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബന്‍ മികച്ച നടനായി. ദര്‍ശന രാജേന്ദ്രനാണ് മികച്ച നടി (ചിത്രം: ജയ ജയ ജയ ഹേ, പുരുഷപ്രേതം). മികച്ച സഹനടനുള്ള പുരസ്‌കാരവും തമ്ബി ആന്റണി സ്വന്തമാക്കി.

കെ.പി.കുമാരന് ചലച്ചിത്രരത്നം

സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്ര രത്നം പുരസ്‌കാരം മുതിര്‍ന്ന സംവിധായകനും തിരക്കഥാകൃത്തുമായ കെ.പി.കുമാരന് നല്‍കും.

റൂബി ജൂബിലി അവാര്‍ഡ് കമല്‍ഹാസന്

തെന്നിന്ത്യന്‍ സിനിമയിലും മലയാളത്തിലും 50 വര്‍ഷത്തിലധികമായി സിനിമയുടെ സകലമേഖലകളിലും നിറഞ്ഞു നില്‍ക്കുന്ന കമല്‍ഹാസന് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡ് സമ്മാനിക്കും.

ചലച്ചിത്രപ്രതിഭാ പുരസ്‌കാരം

വിജയരാഘവന്‍, ശോഭന, നടന്‍, നര്‍ത്തകന്‍, വിനീത്, ഗായത്രി അശോകന്‍, നടന്‍ മോഹന്‍ ഡി. കുറിച്ചി എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരം ലഭിക്കും.

മറ്റ് അവാര്‍ഡുകള്‍

മികച്ച രണ്ടാമത്തെ ചിത്രം: വേട്ടപ്പട്ടികളും ഓട്ടക്കാരും (നിര്‍മാണം : പാരഡൈസ് മെര്‍ച്ചന്റസ് മോഷന്‍ പിക്ചര്‍ കമ്ബനി)

മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍: രാരിഷ് ജി. കുറുപ്പ് (വേട്ടപ്പട്ടികളും ഓട്ടക്കാരും)

മികച്ച സഹനടന്‍ : തമ്ബി ആന്റണി(ചിത്രം ഹെഡ്മാസ്റ്റര്‍), അലന്‍സിയര്‍ (ചിത്രം: അപ്പന്‍)

മികച്ച സഹനടി : ഹന്ന റെജി കോശി (ചിത്രം: കൂമന്‍) ഗാര്‍ഗ്ഗി അനന്തന്‍ (ചിത്രം: ഏകന്‍ അനേകന്‍)

മികച്ച ബാലതാരം: മാസ്റ്റര്‍ ആകാശ്രാജ് (ചിത്രം: ഹെഡ്മാസ്റ്റര്‍), ബേബി ദേവനന്ദ (ചിത്രം മാളികപ്പുറം)

മികച്ച കഥ: എം മുകുന്ദന്‍ (ചിത്രം: മഹാവീര്യര്‍)

മികച്ച തിരക്കഥ : ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, സണ്ണി ജോസഫ് (ചിത്രം ഭൂമിയുടെ ഉപ്പ്), ശ്രുതി ശരണ്യം (ചിത്രം: ബി 32-44 വരെ)

മികച്ച ഗാനരചയിതാവ് : വിനായക് ശശികുമാര്‍ (ഇനി ഉത്തരം, മൈ നെയിം ഈസ് അഴകന്‍, ദ ടീച്ചര്‍, കീടം)

മികച്ച സംഗീത സംവിധാനം : കാവാലം ശ്രീകുമാര്‍, (ചിത്രം: ഹെഡ്മാസ്റ്റര്‍)

മികച്ച പശ്ചാത്തല സംഗീതം : റോണി റാഫേല്‍ (ചിത്രം: ഹെഡ്മാസ്റ്റര്‍)

മികച്ച പിന്നണി ഗായകന്‍ : കെ.എസ്. ഹരിശങ്കര്‍ (ഗാനം എന്തിനെന്റെ നെഞ്ചിനുള്ളിലെ.ചിത്രം: ആനന്ദം പരമാനന്ദം), എസ് രവിശങ്കര്‍ (ഗാനം: മഴയില്‍.ചിത്രം: മാടന്‍)

മികച്ച പിന്നണി ഗായിക : നിത്യ മാമ്മന്‍ (ഗാനം: ആയിരത്തിരി.., ചിത്രം ഹെഡ്മാസ്റ്റര്‍)

മികച്ച ഛായാഗ്രാഹകന്‍ : ഏബ്രഹാം ജോസഫ് (ചിത്രം: കുമാരി)

മികച്ച ചിത്രസന്നിവേശകന്‍ : ശ്രീജിത്ത് സാരംഗ് (ചിത്രം: ജന ഗണ മന)

മികച്ച ശബ്ദലേഖകന്‍: വിഷ്ണു ഗോവിന്ദ്, അനന്തകൃഷ്ണന്‍ ജെ,ശ്രീശങ്കര്‍ (ചിത്രം: മലയന്‍കുഞ്ഞ്)

മികച്ച കലാസംവിധായകന്‍ : ജ്യോതിഷ് ശങ്കര്‍ (ചിത്രം: അറിയിപ്പ്, മലയന്‍കുഞ്ഞ്)

മികച്ച മേക്കപ്പ്മാന്‍ : അമല്‍ ചന്ദ്രന്‍ (ചിത്രം : കുമാരി)

മികച്ച വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണന്‍ (ചിത്രം: പത്തൊമ്ബതാം നൂറ്റാണ്ട്)

മികച്ച ജനപ്രിയ ചിത്രം: ന്നാ താന്‍ കേസ് കൊട് (സംവിധാനം: രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍), മാളികപ്പുറം (സംവിധാനം: വിഷ്ണു ശശിശങ്കര്‍)

മികച്ച ബാലചിത്രം: ഫൈവ് സീഡ്‌സ് (സംവിധാനം:അശ്വിന്‍ പി എസ്), സ്റ്റാന്‍ഡേഡ് ഫൈവ് ബി (സംവിധാനം പി.എം വിനോദ് ലാല്‍)

മികച്ച ദേശീയോദ്ഗ്രഥന ചിത്രം: സൗദി വെള്ളയ്ക്ക (സംവിധാനം തരുണ്‍ മുര്‍ത്തി)

മികച്ച ജീവചരിത്ര സിനിമ : ആയിഷ (സംവിധാനം : ആമിര്‍ പള്ളിക്കല്‍)

മികച്ച ചരിത്ര സിനിമ : പത്തൊമ്ബതാം നൂറ്റാണ്ട് (സംവിധാനം വിനയന്‍)

മികച്ച പരിസ്ഥിതി ചിത്രം : വെള്ളരിക്കാപ്പട്ടണം (സംവിധാനം മനീഷ് കുറുപ്പ്)അക്കുവിന്റെ പടച്ചോന്‍ (സംവിധാനം മുരുകന്‍ മേലേരി)

മികച്ച നവാഗത പ്രതിഭകള്‍ :

സംവിധാനം: അനില്‍ദേവ് (ചിത്രം: ഉറ്റവര്‍), ഇന്ദു വി എസ് (ചിത്രം 19 1 എ)

അഭിനയം: അഡ്വ ഷുക്കൂര്‍, പി.പി. കുഞ്ഞികൃഷ്ണന്‍ (ചിത്രം: ന്നാ താന്‍ കേസ് കൊട്), രഞ്ജിത് സജീവ് (ചിത്രം: മൈക്ക്),ആഷിഖ അശോകന്‍ (മിസിങ് ഗേള്‍)

സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്: മോണ തവില്‍ (ആയിഷയിലെ മമ്മയെ അവതരിപ്പിച്ച വിദേശ നടി)

പ്രത്യേക ജൂറി പുരസ്‌കാരം

സംവിധാനം: ചിദംബര പളനിയപ്പന്‍ (ചിത്രം ഏകന്‍ അനേകന്‍), രോമാഞ്ചം (സംവിധാനം: ജിത്തു മാധവന്‍), തൂലിക (സംവിധാനം റോയി മണപ്പള്ളില്‍), നിപ്പ (സംവിധാനം: ബെന്നി ആശംസ), ഇന്‍ ദ് റെയ്ന്‍ (സംവിധാനം: ആദി ബാലകൃഷ്ണന്‍)

അഭിനയം : ഹരിശ്രീ അശോകന്‍ (ചിത്രം അന്ദ്രു ദ് മാന്‍), എം.എ.നിഷാദ് (ചിത്രം ഭാരത് സര്‍ക്കസ്), ലുക്മാന്‍ അവറാന്‍ (ചിത്രം സൗദി വെള്ളയ്ക്ക), ബേസില്‍ ജോസഫ് (ചിത്രം: ജയ ജയ ജയ ഹേ), നിത്യ മേനന്‍ (ചിത്രം:19 1 ഏ), ഷൈന്‍ ടോം ചാക്കോ (തല്ലുമാല, കുമാരി, ഭാരത സര്‍ക്കസ്), സോമു മാത്യു (ചിത്രം: നൊമ്ബരക്കൂട്), ടോണി സിജിമോന്‍ (ചിത്രം : വെള്ളരിക്കാപ്പട്ടണം) സാമൂഹികപ്രസക്തിയുള്ള ചിത്രം: ചതി (സംവിധാനം ശരത്ചന്ദ്രന്‍ വയനാട്),കായ്‌പോള (സംവിധാനം: കെ.ജി ഷൈജു), ചെക്കന്‍ (സംവിധാനം:ഷാഫി എപ്പിക്കാട്)

നടന്‍ കമല്‍ഹാസനെ ഐഐഎഫ്എ 2023-ല്‍ ഇന്ത്യന്‍ സിനിമയിലെ മികച്ച നേട്ടത്തിനുള്ള പുരസ്‌കാരം നല്‍കി ആദരിക്കുമെന്ന് റിപ്പോര്‍ട്ട്.

നിരവധി വര്‍ഷങ്ങളായി വിനോദ വ്യവസായത്തിന്റെ ഭാഗമാണ് കമല്‍ഹാസന്‍, ‘ചാച്ചി 420’, ‘നായഗന്‍’, ‘മഹാനടി’, ‘ഇന്ത്യന്‍’, ‘വിക്രം’ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലെ മികച്ച പ്രകടനത്തിന് പേരുകേട്ടതാണ്.

68 കാരനായ ഹാസന്‍ തന്റെ ആറാം വയസ്സില്‍ ബാലതാരമായാണ് തന്റെ കരിയര്‍ ആരംഭിച്ചത്, 1960-ല്‍ ‘കളത്തൂര്‍ കണ്ണമ്മ’ എന്ന തമിഴ് ചിത്രത്തിലൂടെ രാഷ്ട്രപതിയുടെ സ്വര്‍ണ്ണ മെഡല്‍ നേടി. 1982-ല്‍ പുറത്തിറങ്ങിയ മൂന്ദ്രം പിറൈ എന്ന തമിഴ് സിനിമയില്‍, റിട്രോഗ്രേഡ് ഓര്‍മ്മക്കുറവ് ബാധിച്ച ഒരു യുവതിയോടുള്ള നിസ്വാര്‍ത്ഥമായ അര്‍പ്പണബോധത്താല്‍ സ്‌കൂള്‍ അദ്ധ്യാപകനെന്ന നിലയിലുള്ള തന്റെ നാല് ദേശീയ അവാര്‍ഡുകളില്‍ ആദ്യത്തേത് അദ്ദേഹം നേടി, അത് മൂന്ന് വര്‍ഷത്തിന് ശേഷം ഹിന്ദിയിലേക്ക് ‘സദ്മ’ എന്ന പേരില്‍ റീമേക്ക് ചെയ്തു. .’

ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ദൃശ്യം നിരവധി ഇന്ത്യന്‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ദൃശ്യത്തിന്റെ ആദ്യ ഭാഗം ചൈനീസ് ഭാഷയിലും റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ദൃശ്യം ഫ്രാഞ്ചൈസിക്ക് മറ്റ് വിദേശ ഭാഷകളില്‍ റീമേക്ക് വരുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

കൊറിയന്‍ ഭാഷയില്‍ ദൃശ്യത്തിന്റെ രണ്ട് സിനിമകളും ഒരുങ്ങാന്‍ പോകുകയാണെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നുകഴിഞ്ഞു. പനോരമ സ്റ്റുഡിയോസും ആന്തോളജി സ്റ്റുഡിയോസും ചേര്‍ന്നാണ് ദൃശ്യത്തിന്റെ കൊറിയന്‍ റീമേക്ക് ചിത്രീകരിക്കുന്നത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ ചിത്രം കൊറിയന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നത് എന്ന പ്രത്യേകതയുമുണ്ട്. ദൃശ്യം സിനിമയുടെ ഹിന്ദി റീമേക്ക് നടത്തിയ നിര്‍മാതാക്കളാണ് പനോരമ സ്റ്റുഡിയോസ്.

അതേസമയം ആന്തോളജി സ്റ്റുഡിയോസ് ദക്ഷിണ കൊറിയന്‍ നിര്‍മാതാക്കളാണ്. ഇത്തരത്തില്‍ ഇന്തോ-കൊറിയന്‍ സംയുക്ത നിര്‍മാണ സംരംഭം എന്ന നിലയിലാണ് ദൃശ്യത്തിന്റെ കൊറിയന്‍ റീമേക്ക് എത്തുന്നത്. ലോകപ്രശസ്തമായ കാന്‍ ചലച്ചിത്രോത്സവ വേദിയിലായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനം. ഓസ്‌കര്‍ നേട്ടത്തിലൂടെ ലോകശ്രദ്ധ നേടിയ പാരസൈറ്റ് എന്ന സിനിമയിലെ നടനായ സോങ് കാങ് ഹോ ആയിരിക്കും മോഹന്‍ലാലിന്റെ വേഷത്തിലെത്തുക എന്നാണ് സൂചന.

മുംബൈ: ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായപ്പോള്‍ ഷാരൂഖ് ഖാന്‍ നടത്തിയ ചാറ്റുകള്‍ പുറത്തുവിട്ട് സമീര്‍ വാങ്കഡെ. ബോംബെ ഹൈക്കോടതിയിലാണ് സമീര്‍ വാങ്കഡെ ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ഹാജരാക്കിയത്.

ദയവായി അവനെ ജയിലിലേക്ക് അയയ്ക്കരുത്. ഒരു മനുഷ്യന്‍ എന്ന നിലയില്‍ അവന്‍ തകര്‍ന്നു പോകും. ചില ആളുകള്‍ കാരണം അവന്റെ ജീവിതം നശിക്കും. ഇപ്പോള്‍ തന്നെ അവന്‍ ഏറെ അനുഭവിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്കു തന്നെ അറിയാം. ജയിലില്‍ ഒരു കുപ്രസിദ്ധ കുറ്റവാളിയായി ആര്യന്‍ മുദ്രകുത്തപ്പെടാന്‍ ഇടവരരുത്. അല്ലെങ്കില്‍ അവന്റെ ഭാവി ജീവിതത്തെ അത് ബാധിക്കും. ഒരു പിതാവെന്ന നിലയില്‍ ന്യായമായ എന്റെ അഭ്യര്‍ത്ഥന പരിഗണിക്കുമെന്ന പ്രതീക്ഷയുണ്ടെന്നാണ് സമീര്‍ വാങ്കഡെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സന്ദേശത്തില്‍ പറയുന്നത്.

മലയാള ചലച്ചിത്രരംഗത്ത് നാല് പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന മലയാളികളുടെ സ്വകാര്യ അഹങ്കാരമായ പ്രിയ നടന്‍ മോഹന്‍ലാല്‍ മോഹന്‍ലാല്‍ ഇന്ന് 63-ാം പിറന്നാള്‍ ആഘോഷിക്കുകായണ്. മുന്‍ഗാമികളും പിന്‍ഗാമികളുമില്ലാത്ത നടനവിസ്മയം. ഒറ്റയാനെ പോലെ സിനിമാ ലോകത്തേക്ക് പിച്ചവെച്ച് വന്ന മനുഷ്യന്‍ മലയാള സിനിമയെന്ന ഗോളത്തിനുള്ളില്‍ ഒറ്റയ്ക്കൊരു ലോകം തീര്‍ത്തു . ഒരിക്കലും മറക്കാത്ത, മലയാള സിനിമ ഉള്ളടിത്തോളം കാലം മലയാളി മറക്കാത്ത പേരാണ് മോഹന്‍ലാല്‍.

നാല് ദേശീയ പുരസ്‌കാരങ്ങള്‍, ഒന്‍പത് സംസ്ഥാന പുരസ്‌കാരങ്ങള്‍, പത്മശ്രീ, പത്മഭൂഷണ്‍ അങ്ങനെ ഒട്ടനവധി നേട്ടങ്ങളാണ് അദ്ദേഹം നേടിയത്. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും അദ്ദേഹം അഭിനയിച്ചു.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിരവധി പ്രോജക്ടുകളുമായി ഈ വര്‍ഷം ഗംഭീരമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് മോഹന്‍ലാല്‍. സമീപ വര്‍ഷങ്ങളിലെ ഐതിഹാസിക നടന്റെ തുടര്‍ച്ചയായ പരാജയങ്ങളില്‍ ആരാധകര്‍ നിരാശരായതിനാല്‍, തന്റെ സിംഹാസനം വീണ്ടെടുക്കാന്‍ അദ്ദേഹം തിരിച്ചെത്തേണ്ട സമയമാണിത്. മലയ്‌ക്കോട്ടൈ വാലിബന്‍’, ‘എല്‍ 2: എമ്ബുരാന്‍’, ‘ബറോസ് റാം എന്നിവയുള്‍പ്പെടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിരവധി പ്രോജക്ടുകള്‍ നിലവില്‍ മോഹന്‍ലാലിനുണ്ട്.

തന്റെ ജീവിത ലക്ഷ്യമായ മഹാഭാരതം സിനിമയെ കുറിച്ച് വ്യക്തമാക്കി സംവിധായകന്‍ എസ് എസ് രാജമൗലി. ആദിപുരുഷിനെ വെല്ലുന്ന ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട് .

‘ആദിപുരുഷി’ല്‍ ശ്രീരാമനെക്കുറിച്ചുള്ള കഥയാണ് കാണിക്കുന്നത്. വിഎഫ്എക്‌സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ് 500 കോടിയാണ്. എന്നാല്‍, ആദിപുരുഷിനേക്കാള്‍ പത്തിരട്ടിയോളം ബജറ്റാണ് മഹാഭാരതത്തിന് നീക്കി വയ്ക്കുക.

അതേസമയം, ഇത് 10 വ്യത്യസ്ത വിഭാഗങ്ങളായി പൂര്‍ത്തിയാക്കണം. ചിത്രത്തിന്റെ നിര്‍മ്മാണം ആരംഭിച്ചാല്‍ ഏകദേശം ഒരു വര്‍ഷമെടുക്കും ഇത് പൂര്‍ത്തിയാകാനെന്നും രാജമൗലി പറയുന്നു. മഹാഭാരതത്തിന്റെ വ്യത്യസ്ത പതിപ്പുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മഹാഭാരതം നിര്‍മ്മിച്ചാല്‍ അതിലെ കഥാപാത്രങ്ങള്‍ വ്യത്യസ്തത പുലര്‍ത്തും. മാത്രമല്ല ഇതുവരെ ആരും കണ്ടിട്ടില്ലാത്ത ഒരു സിനിമയായിരിക്കും ഇത്. മഹാഭാരതത്തിന്റെ മൂല്യം അതില്‍ സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറയുന്നു

സിനിമാ രംഗങ്ങള്‍ ‘ബ്ലര്‍’ ചെയ്ത് കാണിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ അനുവദിക്കുന്നില്ലെന്ന് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍. വ്യക്തമായ ഒരു ഉത്തരവില്ലാതെയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ഈ മാറ്റം സ്വമേധയാ കൈക്കൊണ്ടിരിക്കുന്നതെന്നും ഫെഫ്ക ആരോപിക്കുന്നു.

വയലന്‍സ് ദൃശ്യങ്ങള്‍, മദ്യപാന രംഗങ്ങള്‍ തുടങ്ങി നിത്യജീവിതത്തില്‍ ഉള്ളതും എന്നാല്‍ അതിന്റെ തീവ്രത നേരിട്ട് പ്രേക്ഷകരെ കാണിക്കാന്‍ സംവിധായകര്‍ മടിക്കുന്നതുമായ കാര്യങ്ങള്‍ BLUR ചെയ്ത് കാണിച്ചുവരുന്ന സമ്പ്രദായത്തെ ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് അംഗീകരിക്കുന്നില്ലെന്നാണ് സംവിധായകരുടെ പരാതി.

ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ വിഷയത്തിലുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ ആശങ്കയും എതിര്‍പ്പുമറിയിച്ച് ഉത്തരവാദപ്പെട്ടവരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് ഫെഫ്ക ഭാരവാഹികള്‍ പറഞ്ഞു. പുതിയ സിനിമകളുമായി സെന്‍സറിങ്ങിന് സമീപിക്കുന്ന എല്ലാ സംവിധായകരും മേല്‍പ്പറഞ്ഞ വിഷയങ്ങളെ കുറിച്ച് ആവശ്യമായ ജാഗ്രത പുലര്‍ത്തണമെന്ന് പ്രസിഡന്റ് രണ്‍ജി പണിക്കരും ജനറല്‍ സെക്രട്ടറി ജിഎസ് വിജയനും യൂണിയന്‍ അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചെന്നൈ: സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് അരനൂറ്റാണ്ടോളം നീണ്ട സിനിമാ അഭിനയജീവിതം അവസാനിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റില്‍ പ്രദര്‍ശനത്തിനെത്തുന്ന ‘ജയിലര്‍’ കൂടാതെ രണ്ടു ചിത്രങ്ങളില്‍ കൂടി അഭിനയിച്ച ശേഷം സിനിമയോട് വിടപറയുമെന്നാണ് സൂചന.

സംവിധായകന്‍ ടി.ജെ ജ്ഞാനവേലിന്റെ പുതിയ ചിത്രത്തില്‍ രജനിയായിരിക്കും നായകന്‍. അതിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമുണ്ടാകും. ഇതോടെ അഭിനയം നിര്‍ത്താനാണ് തീരുമാനം. ലോകേഷിന്റെ ചിത്രത്തില്‍ രജനി അഭിനയിക്കുന്നതിന് ധാരണയായെന്നും അത് അദ്ദേഹത്തിന്റെ അവസാന ചിത്രമായിരിക്കുമെന്ന് പറയപ്പെടുന്നതായും സംവിധായകനും നടനുമായ മിഷ്‌കിന്‍ പറഞ്ഞു.

2017-ല്‍ രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ച രജനി പാര്‍ട്ടി രൂപവത്കരണത്തോടെ അഭിനയം അവസാനിപ്പിക്കാന്‍ ഒരുങ്ങിയതാണ്. എന്നാല്‍, രാഷ്ട്രീയപ്രവേശം ഉപേക്ഷിച്ചതോടെ വീണ്ടും സിനിമയില്‍ സജീവമാകുകയായിരുന്നു. കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത ‘അപൂര്‍വ രാഗങ്ങള്‍'(1975) ആണ് രജനീകാന്തിന്റെ ആദ്യ ചിത്രം. ജയിലര്‍ 169-ാം ചിത്രമാണ്.

ഇസ്ലാം മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നടി ഐശ്വര്യ രാജേഷിനെതിരെ ഇസ്ലാമിക സംഘടനകള്‍ രംഗത്ത്. ഇതിന് പിന്നാലെ താരത്തിന് പോലീസ് സംരക്ഷണമേര്‍പ്പെടുത്തി. നെല്‍സണ്‍ വെങ്കടേശന്‍ സംവിധാനം ചെയ്ത ‘ഫര്‍ഹാന’ എന്ന ചിത്രത്തിനെതിരെയാണ് ഇസ്ലാമിക സംഘടനകള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയത്.

വിവാദത്തിന് പിന്നാലെ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഡ്രീം വാരിയര്‍ പിക്ചേഴ്സ് വിശദീകരണവുമായി രംഗത്തെത്തി. സാമൂഹിക ഉത്തരവാദിത്വം പുലര്‍ത്തിയാണ് ഓരോ സിനിമയും ചെയ്യുന്നതെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. ഫര്‍ഹാന ഒരു മതത്തിനോ വികാരത്തിനോ എതിരല്ലെന്നും തങ്ങളുടെ കഥകളില്‍ മനുഷ്യത്വത്തിന് എതിരായ പ്രവൃത്തികളെ അനുവദിക്കില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു.

മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെങ്കില്‍ വിദേശ രാജ്യങ്ങളില്‍ സിനിമയ്ക്ക് സെന്‍സര്‍ഷിപ്പ് ലഭിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. മലേഷ്യ, സിംഗപ്പൂര്‍, ഒമാന്‍, ബഹ്റൈന്‍, യുഎഇ എന്നിവിടങ്ങളില്‍ ഓമിറ്റ് നിയമങ്ങള്‍ കര്‍ശനമാണ്. എന്നാല്‍ ഈ രാജ്യങ്ങളില്‍ ഫര്‍ഹാന സെന്‍സര്‍ ചെയ്ത് പ്രശ്നങ്ങളൊന്നുമില്ലാതെ റിലീസിന് തയ്യാറാണ്. ഇതൊരു വിവാദ ചിത്രമല്ലെന്നതിനുള്ള വ്യക്തതയാണ് ഇതിലൂടെ വെളിവാകുന്നതെന്നും അവര്‍ പറഞ്ഞു. ഐശ്വര്യ രാജേഷിന് പുറമേ ജിതന്‍ രമേഷ്, അനുമോള്‍, ഐശ്വര്യ ദത്ത തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മുംബൈ: അവതാര്‍: ദി വേ ഓഫ് വാട്ടര്‍ ജൂണ്‍ 7-ന് ഇന്ത്യയില്‍ ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യും.

2022 ഡിസംബറിലായിരുന്നു അവതാര്‍: ദി വേ ഓഫ് വാട്ടര്‍ റിലീസായത്. ആഗോള ബോക്‌സോഫീസില്‍ ഏകദേശം 2.32 ബില്യണ്‍ ഡോളറാണ് ചിത്രം നേടിയെടുത്തത്. ലോക സിനിമ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ് ഇത്.

റിലീസ് ചെയ്ത് ആറുമാസത്തിന് ശേഷമാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. പതിമൂന്ന് കൊല്ലം മുന്‍പ് ഇറങ്ങിയ അവതാറിന്റെ തുടര്‍ച്ചയായാണ് ദി വേ ഓഫ് വാട്ടര്‍ 2022 ഡിസംബര്‍ 16 ന് റിലീസ് ചെയ്തത്. ജെയ്ക്കും നെയ്ത്തിരിയും അവരുടെ കുട്ടികളും അടങ്ങുന്ന സള്ളി കുടുംബത്തിന്റെ പാന്തോറയിലെ തുടര്‍ന്നുള്ള ജീവിതമാണ് സിനിമയിലെ സാരാംശം.