വിവാദ സിനിമ ദി കേരള സ്റ്റോറി കൂടുതല്‍ റിലീസിന്. ഇന്ന് 37 രാജ്യങ്ങളില്‍ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രത്തിലെ നായിക ആദാ ശര്‍മയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. സിനിമയ്ക്ക് പിന്തുണ അറിയിച്ച പ്രേക്ഷകര്‍ക്ക് താരം നന്ദി അറിയിക്കുകയും ചെയ്തു.
തന്റെ പ്രകടനത്തെ അഭിനന്ദിച്ചവര്‍ക്കും നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു. വ്യാജ സംഭവങ്ങളാണെന്ന് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് പറയുന്നവരോട് ഐഎസ്ഐഎസ്, വധു എന്നിങ്ങനെ ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ മതിയെന്നും കാര്യങ്ങള്‍ ബോധ്യപ്പെടുമെന്നും നടി പറഞ്ഞു. നിരവധി തവണ തെളിവുകള്‍ ഉണ്ടായിട്ടും അത് കാണാത്തവരോടാണ് ഈ അഭ്യര്‍ത്ഥനയെന്നും നടി പറഞ്ഞു.

