ഉണ്ണി മുകുന്ദന്‍ ചിത്രം മാളികപ്പുറത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് സ്‌നേഹ സമ്മാനവുമായി നിര്‍മാതാവ് ആന്റോ ജോസഫ്.
മാളികപ്പുറം സിനിമയുടെ എഡിറ്ററായ ഷമീര്‍ മുഹമ്മദാണ് ആന്റോ ജോസഫ് നല്‍കിയ സമ്മാനത്തെ കുറിച്ച് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. തന്റെ അക്കൗണ്ടിലേക്ക് ചെറുതല്ലാത്ത ഒരു തുക ആന്റോ ജോസഫ് ഫിലിം കമ്ബനിയില്‍ നിന്നും വന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം:
വളരെ സന്തോഷമുണ്ടാക്കുന്ന ഒരു കാര്യം ഇന്ന് എനിക്ക് ഉണ്ടായി. അതെഴുതണമെന്ന് തോന്നി. ഇന്ന് ഉച്ചക്ക് എനിക്ക് ഒരു മെസേജ്, എന്റെ അക്കോണ്ടില്‍ ചെറുതല്ലാത്ത ഒരു തുക ആന്റോ ജോസഫ് ഫിലിം കമ്ബനിയില്‍ നിന്ന് കേറിയിരിക്കുന്നു. എനിക്ക് യാതൊരു വിധ പൈസയും അവിടെന്ന് ബാക്കി തരാന്‍ ഉണ്ടായില്ല. എന്താണെന്ന് അറിയാന്‍ ഞാന്‍ ആന്റോ ചേട്ടനെ വിളിച്ചു.’ അത് എന്റെ ഒരു ചെറിയ സന്തോഷത്തിനാണ് ഷമീറേ, മാളികപ്പുറം നന്നായി വന്നില്ലേ, നമ്മള്‍ പ്രതീക്ഷിച്ചതിലും വലിയ ഹിറ്റ് ആയില്ലേ, അപ്പൊ നമ്മുടെ കൂടെ നിന്ന മാളികപ്പുറത്തില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും എന്റെ വക ചെറിയ ഒരു സമ്മാനം. അത്രയേ ഉള്ളു’. എല്ലാ നിര്‍മ്മാതാക്കള്‍ക്കും മാതൃകയാക്കാവുന്ന ഒരു കാര്യമാണ് ഇതെന്ന് തോന്നി. പലരും ചെയ്യുന്നുണ്ടാകാം…പക്ഷെ എനിക്ക് ഇത് ആദ്യത്തെ അനുഭവമാണ്. സിനിമ ടെക്നീഷ്യന്മാരുടെ കൂടിയാണ്. അവരുടെ അധ്വാനത്തിന്റെയും ആത്മാര്‍ത്ഥതയുടേയും കൂടി ഫലമാണ് ഓരോ വിജയവും. ആ വിജയത്തിന് ശേഷം നിര്‍മാതാക്കള്‍ അവരെ വീണ്ടും ഓര്‍ക്കണം. അങ്ങനെ ഓര്‍ക്കുന്ന ആന്റോ ചേട്ടന്റെ സ്വപ്‌ന സിനിമയായ 2018 തീയേറ്ററുകളില്‍ വലിയ വിജയം സൃഷ്ട്ടിക്കുകയാണ്. ക്രീഡിറ്റ് ഒന്നും എടുക്കാന്‍ എവിടേം വരാതെ അയാള്‍ അടുത്ത സിനിമയുടെ തിരക്കിലാണ്…

