ഷാരൂഖ് ഖാന്‍ ചിത്രം പത്താനിലെ ഒരു ഗാനരംഗത്ത് ദീപിക പദുക്കോണ്‍ ധരിച്ച ബിക്കിനിയുടെ നിറം ചിത്രത്തെ വിവാദത്തിലാക്കിയിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട് പലരും പ്രതികരിച്ചെങ്കിലും ദീപിക മറുപടി പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദീപിക.
‘ചിത്രം സംബന്ധിച്ച് വിവാദമുണ്ടായപ്പോള്‍ തനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ആ സമയം താന്‍ ജോലിയിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്’. വിവാദം തന്നെ ബാധിച്ചിരുന്നില്ലെന്നും ദീപിക ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വിവാദങ്ങളെ കാറ്റില്‍ പറത്തി ഇന്ത്യയില്‍ 500 കോടി ക്ലബിലും ആഗോളതലത്തില്‍ 1000 കോടി ക്ലബിലും ചിത്രം ഇടം നേടിയിരുന്നു.

