മുംബൈ: അവതാര്‍: ദി വേ ഓഫ് വാട്ടര്‍ ജൂണ്‍ 7-ന് ഇന്ത്യയില്‍ ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യും.
2022 ഡിസംബറിലായിരുന്നു അവതാര്‍: ദി വേ ഓഫ് വാട്ടര്‍ റിലീസായത്. ആഗോള ബോക്‌സോഫീസില്‍ ഏകദേശം 2.32 ബില്യണ്‍ ഡോളറാണ് ചിത്രം നേടിയെടുത്തത്. ലോക സിനിമ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ് ഇത്.
റിലീസ് ചെയ്ത് ആറുമാസത്തിന് ശേഷമാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. പതിമൂന്ന് കൊല്ലം മുന്‍പ് ഇറങ്ങിയ അവതാറിന്റെ തുടര്‍ച്ചയായാണ് ദി വേ ഓഫ് വാട്ടര്‍ 2022 ഡിസംബര്‍ 16 ന് റിലീസ് ചെയ്തത്. ജെയ്ക്കും നെയ്ത്തിരിയും അവരുടെ കുട്ടികളും അടങ്ങുന്ന സള്ളി കുടുംബത്തിന്റെ പാന്തോറയിലെ തുടര്‍ന്നുള്ള ജീവിതമാണ് സിനിമയിലെ സാരാംശം.
