‘ഇതുവരെ ആരും കണ്ടിട്ടില്ലാത്ത ഒരു സിനിമയായിരിക്കും ഇത്’; മഹാഭാരതത്തെ കുറിച്ച് രാജമൗലി

തന്റെ ജീവിത ലക്ഷ്യമായ മഹാഭാരതം സിനിമയെ കുറിച്ച് വ്യക്തമാക്കി സംവിധായകന്‍ എസ് എസ് രാജമൗലി. ആദിപുരുഷിനെ വെല്ലുന്ന ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട് .

‘ആദിപുരുഷി’ല്‍ ശ്രീരാമനെക്കുറിച്ചുള്ള കഥയാണ് കാണിക്കുന്നത്. വിഎഫ്എക്‌സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ് 500 കോടിയാണ്. എന്നാല്‍, ആദിപുരുഷിനേക്കാള്‍ പത്തിരട്ടിയോളം ബജറ്റാണ് മഹാഭാരതത്തിന് നീക്കി വയ്ക്കുക.

അതേസമയം, ഇത് 10 വ്യത്യസ്ത വിഭാഗങ്ങളായി പൂര്‍ത്തിയാക്കണം. ചിത്രത്തിന്റെ നിര്‍മ്മാണം ആരംഭിച്ചാല്‍ ഏകദേശം ഒരു വര്‍ഷമെടുക്കും ഇത് പൂര്‍ത്തിയാകാനെന്നും രാജമൗലി പറയുന്നു. മഹാഭാരതത്തിന്റെ വ്യത്യസ്ത പതിപ്പുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മഹാഭാരതം നിര്‍മ്മിച്ചാല്‍ അതിലെ കഥാപാത്രങ്ങള്‍ വ്യത്യസ്തത പുലര്‍ത്തും. മാത്രമല്ല ഇതുവരെ ആരും കണ്ടിട്ടില്ലാത്ത ഒരു സിനിമയായിരിക്കും ഇത്. മഹാഭാരതത്തിന്റെ മൂല്യം അതില്‍ സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറയുന്നു