മുംബൈ: ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായപ്പോള്‍ ഷാരൂഖ് ഖാന്‍ നടത്തിയ ചാറ്റുകള്‍ പുറത്തുവിട്ട് സമീര്‍ വാങ്കഡെ. ബോംബെ ഹൈക്കോടതിയിലാണ് സമീര്‍ വാങ്കഡെ ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ഹാജരാക്കിയത്.
ദയവായി അവനെ ജയിലിലേക്ക് അയയ്ക്കരുത്. ഒരു മനുഷ്യന്‍ എന്ന നിലയില്‍ അവന്‍ തകര്‍ന്നു പോകും. ചില ആളുകള്‍ കാരണം അവന്റെ ജീവിതം നശിക്കും. ഇപ്പോള്‍ തന്നെ അവന്‍ ഏറെ അനുഭവിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്കു തന്നെ അറിയാം. ജയിലില്‍ ഒരു കുപ്രസിദ്ധ കുറ്റവാളിയായി ആര്യന്‍ മുദ്രകുത്തപ്പെടാന്‍ ഇടവരരുത്. അല്ലെങ്കില്‍ അവന്റെ ഭാവി ജീവിതത്തെ അത് ബാധിക്കും. ഒരു പിതാവെന്ന നിലയില്‍ ന്യായമായ എന്റെ അഭ്യര്‍ത്ഥന പരിഗണിക്കുമെന്ന പ്രതീക്ഷയുണ്ടെന്നാണ് സമീര്‍ വാങ്കഡെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സന്ദേശത്തില്‍ പറയുന്നത്.

