Entertainment (Page 38)

തന്റെ വിവാഹ വിവരം വെളിപ്പെടുത്തി നടി ലെന. ഇന്ത്യൻ ബഹിരാകാശ ദൗത്യമായ ഗഗൻയാന്റെ ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണനെയാണ് താൻ വിവാഹം ചെയ്തതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ലെന. 2024 ജനുവരി 17 ന് ആയിരുന്നു തങ്ങളുടെ വിവാഹമെന്നും ലെന പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെയാണ് ലെന ഇക്കാര്യം അറിയിച്ചത്.

വളരെ രഹസ്യമായ ദേശീയ പദ്ധതിയുടെ ഭാഗമായതുകൊണ്ടാണ് വിവാഹ കാര്യം വെളിപ്പെടുത്താൻ കഴിയാതിരുന്നത്. ഗഗൻയാൻ ദൗത്യത്തിന് വേണ്ടി തെരഞ്ഞെടുക്കപ്പെട്ടവരുടെ പേര് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് കൊണ്ടാണ് തനിക്ക് ഇത് ഇപ്പോൾ പുറത്തു പറയാൻ കഴിയുന്നത്. രാജ്യത്തിന് എന്നപോലെ തനിക്കും ഇത് അഭിമാന നിമിഷമാണെന്നും ലെന അറിയിച്ചു. സ്വകാര്യ ചടങ്ങായാണ് വിവാഹം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങളും ലെന പങ്കുവെച്ചിട്ടുണ്ട്.

ജനുവരിയിലാണ് തങ്ങൾ വിവാഹിതരായത്. ഗഗൻയാൻ ദൗത്യ സംഘത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി ഇതുവരെ കാത്തിരിക്കുകയായിരുന്നുവെന്നും താരം വെളിപ്പെടുത്തി.

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഗഗൻയാൻ ദൗത്യ സംഘത്തിലെ ബഹിരാകാശ സഞ്ചാരികളെ പ്രഖ്യാപിച്ചത്. ലെനയും ഈ വേദിയിൽ എത്തിയിരുന്നു.

കേരള സന്ദർശന വേളയിൽ തുമ്പ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെത്തിയപ്പോഴാണ് പ്രധാനമന്ത്രി പദ്ധതിയിൽ ഉൾപ്പെട്ട യാത്രികരുടെ പേര് പ്രഖ്യാപിച്ചത്.

പദ്ധതിയുടെ തയ്യാറെടുപ്പുകളുടെ വിശകലനത്തിന് ശേഷമാണ് അദ്ദേഹം യാത്രികരെ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി വി മുരളീധരൻ, ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് തുടങ്ങിയവരെല്ലാം പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.

പാലക്കാട് നെന്മാറ സ്വദേശിയായ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് ഗഗൻയാൻ ദൗത്യത്തിലെ നാല് ബഹിരാകാശ സഞ്ചാരികളിൽ ഒരാൾ. ദൗത്യ സംഘത്തിന്റെ തലവനായി പ്രശാന്ത് ബാലകൃഷ്ണനെ തിരഞ്ഞെടുത്തു. അംഗദ് പ്രതാപ്, അജിത് കൃഷ്ണൻ, ശുഭാൻശുക്ല എന്നിവരാണ് മറ്റ് അംഗങ്ങൾ.

ഗഗൻയാൻ ദൗത്യത്തിന്റെ കമാൻഡറും മലയാളിയുമായ പ്രശാന്ത് ബാലകൃഷ്ണൻ നായർ സുഖോയ് യുദ്ധവിമാനത്തം പറത്തുന്ന ഫൈറ്റർ പൈലറ്റാണ്. നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നും പഠനം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം വ്യോമസേനയുടെ ഭാഗമായത്.

തെന്നിന്ത്യൻ നായികമാരിൽ ഏറ്റവും അധികം പ്രതിഫലം ലഭിക്കുന്നത് നയൻതാരയ്ക്ക്. മൂന്ന് മുതൽ 12 കോടി വരെയാണ് നയൻതാരയ്ക്ക് ലഭിക്കുന്ന പ്രതിഫലം.

ഐഎംഡിബിയുടെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. രണ്ടാംസ്ഥാനത്ത് അനുഷ്‌ക ഷെട്ടിയാണുള്ളത്. ആറ് കോടിയോളം രൂപയാണ് അനുഷ്‌ക പ്രതിഫലമായി വാങ്ങാറുള്ളത്. മൂന്നാം സ്ഥാനത്ത് സാമന്തയാണ്. നാലാം സ്ഥാനത്തുള്ളത് രശ്മിക മന്ദാനയാണ്.

പൂജ ഹെഗ്‌ഡെയാണ് അഞ്ചാം സ്ഥാനത്ത്. സായ്പല്ലവി ആറാം സ്ഥാനത്തും തമന്ന ഭാട്ടിയ ഏഴാം സ്ഥാനത്തുമുണ്ട്. ശ്രീനിധി ഷെട്ടിയാണ് പ്രതിഫലത്തിൽ തെന്നിന്ത്യൻ നായിമാരിൽ പന്ത്രണ്ടാം സ്ഥാനത്ത്. ഒന്ന് മുതൽ മൂന്ന് കോടി വരെ ശ്രീനിധി ഷെട്ടിക്ക് ലഭിക്കുമ്പോൾ ഏകദേശം അതേ കണക്കിൽ പതിനൊന്നാമതുള്ള മലയാളി നടി കീർത്തി സുരേഷും വാങ്ങിക്കുന്നുവെന്നാണ് വിവരം.

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് മോഹൻലാലും മീനയും. ഇരുവരും ഒന്നിച്ചെത്തിയ പല സിനിമകളും വലിയ വിജയമാണ് നേടിയത്. ഇന്നും അവയെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. 1997 ൽ റിലീസ് ചെയ്ത വർണ്ണപകിട്ട് മുതൽ 2022 ൽ പുറത്തിറങ്ങിയ ബ്രോ ഡാഡി എന്ന സിനിമ വരെ ഇതിന് ഉദാഹരണമാണ്. ദൃശ്യം 1, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ദൃശ്യം 2, ചന്ദ്രോത്സവം, ഒളിമ്പ്യൻ അന്തോണി ആദം, ഉദയനാണ് താരം, നാട്ടുരാജാവ്, മിസ്റ്റർ ബ്രഹ്മചാരി തുടങ്ങിയ സിനിമകളിലെല്ലാം ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ മോഹൻലാലുമായി എങ്ങനെ കെമിസ്ട്രി വർക്ക് ചെയ്യുന്നു എന്നതിനെപ്പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് മീന. മീനയുടെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

ലാലേട്ടൻ ഒരു ലെജന്റാണെന്നും എന്ത് ക്യാരക്ടർ കൊടുത്താലും അദ്ദേഹം ചെയ്യുമെന്നും മീന പറഞ്ഞു. അങ്ങനത്തെ ഒരാളുടെ കൂടെയാണ് നമ്മൾ അഭിനയിക്കുന്നത്. തെലുങ്ക്, തമിഴ് സിനിമകളിലെല്ലാം അഭിനയിച്ച ശേഷമാണ് മലയാളത്തിൽ ആദ്യമായി വർണ്ണപ്പകിട്ട് ചെയ്യുന്നത്. വളരെ കൂളായിട്ടാണ് ലാലേട്ടൻ അഭിനയിക്കുന്നത്. എങ്ങനെ ഇങ്ങനെ വളരെ എളുപ്പത്തിൽ അഭിനയിക്കാൻ കഴിയുന്നതെന്ന് താൻ ചിന്തിച്ചിട്ടുണ്ടെന്നും മീന വ്യക്തമാക്കി.

മോഹൻലാൽ അഭിനയിക്കുന്നത് വളരെ നാച്യുറലായാണ്. ഡയലോഗ് കൊണ്ടും എക്സ്പ്രഷൻസ് കൊണ്ടും അദ്ദേഹം ഓഡിയൻസിനെ കയ്യിലെടുക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നിയിട്ടുണ്ട്. അതെല്ലാം ഞാൻ കണ്ടു പഠിക്കുകയായിരുന്നു. ഞങ്ങൾ തമ്മിലുള്ള കെമിസ്ട്രിയെപ്പറ്റി ആൾക്കാർ ചോദിക്കുമ്പോൾ എന്ത് ഉത്തരം നൽകണമെന്ന് തനിക്കറിയില്ല. തങ്ങൾ നല്ല സുഹൃത്തുക്കളായതു കൊണ്ടാകാം സ്‌ക്രീനിൽ തമ്മിലൊരു കെമിസ്ട്രി വർക്ക് ചെയ്യുന്നത്. എന്നാൽ, അങ്ങനെയും പറയാൻ പറ്റുവോ എന്ന് അറിയില്ല. എന്തെന്നാൽ എല്ലാവരുമായും താൻ സൗഹൃദം കാത്തു സൂക്ഷിക്കുന്നു. പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട ഒരു ജോഡിയായിട്ട് തങ്ങൾ മാറിയതിൽ വലിയ സന്തോഷമുണ്ടെന്നും മീന പറയുന്നു.

ദുബായ്: ജന്മദിനത്തിൽ സ്വർണ്ണകേക്ക് മുറിച്ച് സിനിമാ നടി. ബോളിവുഡ് നടി ഉർവശി റൗട്ടേലയാണ് തന്റെ 30-ാം ജന്മദിനത്തിൽ സ്വർണ്ണകേക്ക് മുറിച്ചത്. ലവ് ഡോസ് 2 വിന്റെ സെറ്റിൽ വെച്ചായിരുന്നു ആഘോഷങ്ങൾ.

24 കാരറ്റ് കേക്കാണ് താരം മുറിച്ചത്. ഗായകൻ ഹണി സിംഗും ആഘോഷ ചടങ്ങിൽ പങ്കെടുത്തു. ഹണി സിംഗാണ് സ്വർണ്ണ പിറന്നാൾ കേക്ക് നടിക്ക് സമ്മാനിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. ജന്മദിന ആഘോഷത്തിന്റെ ചിത്രങ്ങൾ ഉർവശി റൗട്ടേല തന്റെ ഇൻസ്റ്റാഗ്രാമം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.

014ൽ പുറത്തിറങ്ങിയ ‘ലവ് ഡോസ്’ എന്ന ആൽബത്തിൽ ഹണി സിംഗും ഉർവശി റൗട്ടേലയും ഒന്നിച്ച് എത്തിയിരുന്നു. ഇതിന്റെ രണ്ടാം ഭാഗമാണ് ലവ് ഡോസ് 2. അക്ഷയ് കുമാറിനൊപ്പമുള്ള ‘വെൽക്കം 3’, ബോബി ഡിയോൾ, ദുൽഖർ സൽമാൻ, നന്ദമുരി ബാലകൃഷ്ണ എന്നിവരോടൊപ്പമുള്ള ‘എൻബികെ 109’, സണ്ണി ഡിയോൾ, സഞ്ജയ് ദത്ത് എന്നിവർക്കൊപ്പമുള്ള ‘ബാപ്’ ഉൾപ്പെടെ നിരവധി പ്രോജക്ടുകളിൽ ഉർവശി വേഷമിടുന്നുണ്ട്.

മലയാള പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘എമ്പുരാൻ.’ പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ മോഹൻലാൽ ചിത്രം ലൂസിഫറിന്റെ രണ്ടാംഭാഗമാണിത്. സിനിമയുടെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് സിനിമയെ കുറിച്ച് നടൻ ഇന്ദ്രജിത്ത് പറയുന്ന കാര്യങ്ങൾ ശ്രദ്ധ നേടുന്നത്. എമ്പുരാൻ വലിയൊരു സിനിമയാണെന്ന് അദ്ദേഹം പറഞ്ഞു. മാരിവില്ലിൻ ഗോപുരങ്ങൾ എന്ന സിനിമയുടെ പ്രമോഷൻ അഭിമുഖത്തിനിടെയായിരുന്നു ഇന്ദ്രജിത്തിന്റെ വാക്കുകൾ.

ലൂസിഫറിനെക്കാൾ സ്‌കെയിൽ വയ്‌സ് ഭയങ്കര വലിയ സിനിമയാണ് എമ്പുരാൻ. ലൊക്കേഷനുകൾ വളരെ കൂടുതലാണ്. ഒരുപാട് രാജ്യങ്ങളിൽ എമ്പുരാൻ ഷൂട്ട് ചെയ്യുന്നുണ്ട്. എല്ലാ രീതിയിലും പ്രൊഡക്ഷൻ വാല്യു അനുസരിച്ച് ഏറ്റവും വലിയ പണം മുടക്ക് വരാൻ പോകുന്ന സിനിമയാകും എമ്പുരാൻ എന്നാണ് തനിക്ക് തോന്നുന്നത്. കാരണം അത്രയധികം രാജ്യങ്ങളിൽ ഷൂട്ടിംഗ് ഉണ്ട്. നമുക്കൊരു ബഡ്ജറ്റ് ഇടാൻ പറ്റിയൊരു സിനിമയല്ല. നിലവിൽ ഇന്ത്യയിൽ ഒരു ഷെഡ്യൂൾ കഴിഞ്ഞു. യുകെയിൽ ഒന്ന് കഴിഞ്ഞു. അമേരിക്കൻ ഷെഡ്യൂൾ അടുത്താഴ്ച തുടങ്ങാൻ പോകുന്നു. അതിലാണ് താൻ ജോയിൻ ചെയ്യാൻ പോകുന്നതെന്നും ഇന്ദ്രജിത്ത് അറിയിച്ചു.

അത് കഴിഞ്ഞാലും വീണ്ടും ഷൂട്ടുണ്ട്. ഏകദേശം ആറ് മാസത്തോളം ഷൂട്ടിംഗ് ഷെഡ്യൂൾ ഷെഡ്യൂളായി തുടരും. എപ്പോഴാണ് റിലീസ് എന്ന കാര്യം തനിക്ക് അറിയില്ല. പക്ഷേ സ്‌കെയിൽ വയ്‌സ് മലയാള സിനിമയിലെ ഏറ്റവും വലിയ സിനിമയാകും എമ്പുരാൻ എന്ന് തനിക്ക് തോന്നുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

2024 കാൻ ഫിലിം ഫെസ്റ്റിവലിൽ പിയർ ആഞ്ജിനൊ ട്രിബ്യൂട്ട് പുരസ്‌കാരം നേടി ഛായഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ. മെയ് 24ന് കാൻഫെസ്റ്റിവലിൽ വെച്ച് പുരസ്‌കാരം സമർപ്പിക്കും. കരിയറും അസാധാരണമായ മികവുമാണ് പുരസ്‌കാരത്തിന് സന്തോഷ് ശിവനെ പരിഗണിക്കാനുള്ള കാരണമെന്ന് സമിതി വ്യക്തമാക്കി. ഈ അവാർഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടവും സന്തോഷ് ശിവന് തന്നെയാണ്.

റോജ, യോദ്ധ, ദിൽസേ, ഇരുവർ, കാലാപാനി, വാനപ്രസ്ഥം തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹണം നിർവ്വഹിച്ചത് സന്തോഷ് ശിവൻ ആണ്. സിനിമാ മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അന്തന്തഭദ്രം, ഉറുമി തുടങ്ങിയ ചിത്രങ്ങളുടെ സംവിധാനം നിർവ്വഹിച്ചതും സന്തോഷ് ശിവൻ തന്നെയാണ്.

ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത മകരമഞ്ഞ് എന്ന സിനിമയിൽ നായക വേഷത്തിൽ സന്തോഷ് ശിവൻ അഭിനയിച്ചിട്ടുണ്ട്. തുപ്പാക്കി എന്ന തമിഴ് സിനിമയിലും അദ്ദേഹം വേഷമിട്ടു. 2014ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 12 ദേശീയ പുരസ്‌കാരങ്ങളും നാല് കേരള സംസ്ഥാന പുരസ്‌കാരങ്ങളും മൂന്ന് തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരങ്ങളും നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.

കൊച്ചി: ഈ വർഷത്തെ ദാദാ സാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽസിൽ ഫിലിം ഓഫ് ദി ഇയർ പുരസ്‌കാരം പ്രഭാസ് നായകനായ സലാർ എന്ന ചിത്രത്തിന്. പൃഥ്വിരാജു ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട്. പ്രഭാസിന്റെ കഥാപാത്രമായ ദേവയുടെ അടുത്ത സുഹൃത്ത് വരദരാജ് മാന്നാറായിട്ടാണ് പൃഥ്വിരാജ് ചിത്രത്തിൽ വേഷമിട്ടത്. ബോബി സിംഹ, ശ്രിയ റെഡ്ഡി, ഈശ്വരി റാവൂ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.

ശ്രുതി ഹാസനാണ് ചിത്രത്തിൽ നായികാ വേഷത്തിലെത്തിയത്. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്ദൂർ ആണ് സലാർ നിർമിച്ചിരിക്കുന്നത്. കെജിഎഫ് രണ്ടാം ഭാഗത്തിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും സലാറിനുണ്ട്.

അതേസമയം, ജവാനിലെ പ്രകടനത്തിന് ഷാരൂഖ് ഖാന് മികച്ച നടനുള്ള പുരസ്‌കാരവും ‘മിസിസ് ചാറ്റർജി വെസ് നോർവെ’ എന്ന ചിത്രത്തിലെ അഭിനയത്തിന് റാണി മുഖർജിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരവും ലഭിച്ചു.

ക്രിക്കറ്റ് താരം വിരാട് കോലിയ്ക്കും നടി അനുഷ്‌ക ശർമ്മയ്ക്കും കുഞ്ഞുപിറന്നു. ആൺകുഞ്ഞാണ് ഇരുവർക്കും ജനിച്ചത്. വിരാട് കോലിയാണ് ആരാധകരോട് സന്തോഷ വാർത്ത പങ്കുവെച്ചത്. ഫെബ്രുവരി 15-നാണ് കുഞ്ഞ് ജനിച്ചതെന്നും എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവണമെന്നും കോലി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.

വലിയ സന്തോഷത്തോടെയും ഹൃദയം നിറഞ്ഞ സ്‌നേഹത്തോടെയും തങ്ങൾ അറിയക്കട്ടെ, ഫെബ്രുവരി 15 ന്, തങ്ങളുടെ ആൺകുഞ്ഞ് ജനിച്ചു. വാമികയുടെ കുഞ്ഞു സഹോദരൻ അകായ്ക്ക് തങ്ങളുടെ ലോകത്തേക്ക് സ്വാഗതം. ഇക്കാര്യം നിങ്ങളെ അറിയിക്കുന്നതിൽ തങ്ങൾക്ക് ഒരുപാട് സന്തോഷമുണ്ടെന്ന് കോലി പറഞ്ഞു.

തങ്ങളുടെ ജീവിതത്തിലെ മനോഹരമായ ഈ നിമിഷത്തിൽ നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും പ്രതീക്ഷിക്കുന്നു. ഈ സമയത്ത് തങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കണമെന്ന് നിങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്നും കോലി അറിയിച്ചു.

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 28 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ബ്ലസിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കിയാണ് ആടുജീവിതം ഒരുക്കിയിരിക്കുന്നത്. എ ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ റസൂൽ പൂക്കുട്ടിയും എഡിറ്റിംഗ് ശ്രീകർ പ്രസാദുമാണ്. സുനിൽ കെ എസ് ആണ് ഛായാഗ്രഹണം.

2018 ലായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. കഴിഞ്ഞ വർഷം ജൂലൈ 14 നാണ് ചിത്രീകരണം പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ ഭൂരിഭാഗവും ഷൂട്ട് ചെയ്തത്. അമല പോളാണ് ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത്.

വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ചെന്നൈ: ജീവിതത്തിലെ ഏറ്റവും പ്രയാസം ഏറിയ വർഷത്തെ കുറിച്ച് തുറന്ന് പറഞ്ഞ് തെന്നിന്ത്യൻ താര സുന്ദരി സാമന്ത. നാഗചൈതന്യമായുള്ള വേർപിരിയൽ വർഷം ഏറെ പ്രയാസമായിരുന്നു എന്ന് സാമന്ത പറഞ്ഞു. തന്റെ പോഡ് കാസ്റ്റിലാണ് സാമന്ത ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്.

ഏറെ ആരാധകരുള്ള നടിമാരിൽ ഒരാളാണ് സാമന്ത. സാമന്തയുടെ ചിത്രങ്ങൾക്കെല്ലാം വലിയ പ്രേക്ഷകപ്രീതിയാണ് ലഭിക്കുന്നത്. അതേസമയം മൈസ്റ്റൈറ്റിസ് എന്ന രോഗം കുറേക്കാലമായി സാമന്തയെ അലട്ടുന്നുണ്ട്.

ഈ രോഗത്തിന്റെ ചികിത്സയുടെ ഭാഗമായി താരം സിനിമയിൽ നിന്ന് ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ്. ഖുഷി എന്ന ചിത്രത്തിലാണ് സാമന്ത അവസാനമായി അഭിനയിച്ചത്. ചികിത്സയുടെ ഭാഗമായുള്ള ഇടവേളയിലാണ് സാമന്ത പോഡ് കാസ്റ്റ് ആരംഭിച്ചത്. ഇതിനിടെ സാമന്ത രണ്ടാമതും വിവാഹിതയായേക്കും എന്ന വാർത്തകളും പ്രചരിക്കുന്നുണ്ട്.