വാമികയുടെ കുഞ്ഞു സഹോദരൻ; ആൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് വിരാട് കോലിയും അനുഷ്‌ക ശർമ്മയും

ക്രിക്കറ്റ് താരം വിരാട് കോലിയ്ക്കും നടി അനുഷ്‌ക ശർമ്മയ്ക്കും കുഞ്ഞുപിറന്നു. ആൺകുഞ്ഞാണ് ഇരുവർക്കും ജനിച്ചത്. വിരാട് കോലിയാണ് ആരാധകരോട് സന്തോഷ വാർത്ത പങ്കുവെച്ചത്. ഫെബ്രുവരി 15-നാണ് കുഞ്ഞ് ജനിച്ചതെന്നും എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവണമെന്നും കോലി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.

വലിയ സന്തോഷത്തോടെയും ഹൃദയം നിറഞ്ഞ സ്‌നേഹത്തോടെയും തങ്ങൾ അറിയക്കട്ടെ, ഫെബ്രുവരി 15 ന്, തങ്ങളുടെ ആൺകുഞ്ഞ് ജനിച്ചു. വാമികയുടെ കുഞ്ഞു സഹോദരൻ അകായ്ക്ക് തങ്ങളുടെ ലോകത്തേക്ക് സ്വാഗതം. ഇക്കാര്യം നിങ്ങളെ അറിയിക്കുന്നതിൽ തങ്ങൾക്ക് ഒരുപാട് സന്തോഷമുണ്ടെന്ന് കോലി പറഞ്ഞു.

തങ്ങളുടെ ജീവിതത്തിലെ മനോഹരമായ ഈ നിമിഷത്തിൽ നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും പ്രതീക്ഷിക്കുന്നു. ഈ സമയത്ത് തങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കണമെന്ന് നിങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്നും കോലി അറിയിച്ചു.