Entertainment (Page 37)

സിനിമാ പ്രേമികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് നയൻതാര. നയൻതാരയുടെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള പല വാർത്തകളും വലിയ രീതിയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. അത്തരത്തിലൊരു വാർത്തയാണ് പ്രഭുദേവയും നയൻതാരയും തമ്മിലുണ്ടായിരുന്ന പ്രണയം.

നയൻസിന്റെ കരിയറിനെയും വ്യക്തി ജീവിതത്തെയും ഒരുപോലെ ബാധിച്ച ഒന്നായിരുന്നു പ്രഭുദേവയുമായുള്ള പ്രണയവും പിന്നീടുണ്ടായ ബ്രേക്കപ്പും. എന്താണ് ഇവർക്കിടയിലുണ്ടായ പ്രശ്‌നമെന്നത് സംബന്ധിച്ച് ഇരുവരും വ്യക്തമാക്കിയിട്ടില്ല.

ഇത്‌സംബന്ധിച്ച് നയൻതാരയുടെ ബന്ധുക്കളുടെ വെളിപ്പെടുത്തലുകൾ എന്ന പേരിൽ പല റിപ്പോർട്ടുകളും അക്കാലത്ത് പുറത്തുവന്നിരുന്നു. പ്രഭുദേവ നയൻതാരയെ വഞ്ചിച്ചു എന്നതായിരുന്നു ബന്ധുക്കളുടെ ആരോപണം. പ്രഭുദേവയിൽ നയൻതാരയ്ക്ക് ഒരുപാട് വിശ്വാസം ഉണ്ടായിരുന്നു.

ഭാര്യ റംലത്തിനെ വിവാഹമോചനം ചെയ്യുമ്പോൾ ജീവനാംശം നൽകാൻ നയൻതാര പ്രഭുദേവയെ സഹായിച്ചു. പ്രഭുദേവ അവളിൽ നിന്ന് പണം മാത്രം എടുത്തു, സ്‌നേഹം കൊടുത്തില്ല. നയൻതാര അഭിനയം നിർത്തുന്നത് പ്രഭുദേവയെ നീരസപ്പെടുത്തിയിരിക്കാം. അവൾക്ക് ഇനി ഒന്നും തരാൻ ആകില്ലെന്ന് മനസ്സിലാക്കി സൗകര്യപൂർവ്വം അവളെ ഒഴിവാക്കിയെന്ന തരത്തിലുള്ള വാർത്തകളായിരുന്നു ബന്ധുക്കളുടെതെന്ന പേരിൽ അക്കാലത്ത് പ്രചരിച്ചിരുന്നത്.

തിരുവനന്തപുരം: മമ്മൂട്ടി നായകനായെത്തിയ ചിത്രം ഭ്രമയുഗം ഒടിടിയിലേക്ക്. മാർച്ച് 15ന് സോണി ലിവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. ഭ്രമയുഗത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് സോണി ലീവ് ആണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.

ചിത്രം തിയേറ്ററിൽ റിലീസ് ചെയ്തത് ഫെബ്രുവരി 15നായിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റിലെത്തിയ ഭ്രമയുഗം ബോക്‌സ് ഓഫിസിൽ 60 കോടിയിൽ അധികമാണ് കളക്ഷൻ നേടിയത്. രാഹുൽ സദാശിവനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിദ്ധാർത്ഥ് ഭരതൻ, അമാൽഡ ലിസ്, അർജുൻ അശോകൻ, മണികണ്ഠൻ ആചാരി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. സർവൈവൽ ഹൊറർ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാണിത്. നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലും ഭ്രമയുഗം മികച്ച നിരൂപക പ്രശംസ നേടിയിരുന്നു.

നിരവധി ആരാധകരുള്ള നടിയാണ് രശ്മിക മന്ദാന. മലയാളം ഒഴികെ എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും രശ്മിക അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിലും താരം തന്റെ സാന്നിദ്ധ്യം അറിയിച്ചു. രൺബീർ നായകനായെത്തിയ അനിമൽ എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. പുഷ്പ 2 ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് താരത്തിന്റേതായി ഇനി പുറത്തു വരാനുള്ളത്. രശ്മികയുടെ പ്രതിഫലത്തെ കുറിച്ചും സ്വത്ത് വിവരങ്ങളെ കുറിച്ചുമുള്ള വാർത്തകളാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

3 കോടിയോളം രൂപയാണ് ഇപ്പോൾ രശ്മികയുടെ പ്രതിഫലമെന്നാണ് വിവിധ സിനിമ ട്രേഡ് സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. അനിമൽ സിനിമയുടെ വിജയത്തിന് പുറമേ രശ്മിക തന്റെ പ്രതിഫലം ഉയർത്തിയെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. എന്നാൽ ഈ വാർത്തയെ നടി തന്നെ ട്രോൾ ചെയ്തിരുന്നു. ആരാണ് ഇത് പറഞ്ഞതെന്ന് ശരിക്കും താൻ അത്ഭുതപ്പെടുന്നു. ഇതെല്ലാം കാണുമ്പോൾ ശരിക്കും ഇത് പരിഗണിക്കാവുന്ന വിഷയമാണെന്നായിരുന്നു രശ്മിക വിഷയത്തിൽ പ്രതികരിച്ചത്. അപ്പോൾ തന്റെ നിർമ്മാതാവ് ചോദിക്കും എന്തിന് ഇത്രയും ശമ്പളം. അപ്പോൾ ഞാൻ പറയും ‘മാധ്യമങ്ങൾ അങ്ങനെയാണ് പറയുന്നത് സാർ, അവർ പറയും പോലെ ജീവിക്കണം, താനെന്ത് ചെയ്യാനാണെന്നും താരം പറഞ്ഞിരുന്നു.

സിനിമയിൽ നിന്നും ലഭിക്കുന്നതിന് പുറമെ, വിവിധ പരസ്യങ്ങളിലൂടെ 10 മുതൽ 20 കോടി വരെ മാസ വരുമാനം നടിക്ക് ഉണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ബാംഗ്ലൂർ, ഗുരുഗ്രാം, ഗോവ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിൽ രശ്മികയ്ക്ക് വസതിയുണ്ടെന്നും ബാംഗ്ലൂരിലെ രശ്മികയുടെ സ്വകാര്യ വസതിക്ക് മാത്രം 45 മുതൽ 50 കോടി വരെ മൂല്യം വരുമെന്നും ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രശ്മികയുടെ മൊത്തം ആസ്തി മൂല്യം ഏകദേശം 100 കോടി രൂപയോളം വരുമെന്നാണ് വാർത്തകൾ. ടൊയോട്ട ഇന്നോവ, ഔഡി ക്യൂ3, മെഴ്സിഡസ് ബെൻസ് സി-ക്ലാസ്, റേഞ്ച് റോവർ സ്പോർട്ട്, ഹ്യുണ്ടായ് ക്രെറ്റ, അത്യാധുനിക ഫീച്ചറുകളുള്ള അത്യാധുനിക ജർമ്മൻ എസ്യുവിയായ ഓഡി ക്യു 3 തുടങ്ങിയ കാറുകൾ രശ്മികയ്ക്ക് ഉണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്ഫോം അവതരിപ്പിക്കാനൊരുങ്ങി കേരളം. സംസ്ഥാന സർക്കാരിന്റെ ഒടിടി പ്ലാറ്റ് ഫോം ആയ ‘സി സ്പേസ്’ മാർച്ച് ഏഴിന് രാവിലെ 9.30 ന് തിരുവനന്തപുരം കൈരളി തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.

ഉള്ളടക്കത്തിലും പ്രചാരണത്തിലും ഒടിടി മേഖലയിലെ വർധിച്ചുവരുന്ന അസന്തുലിതാവസ്ഥകളോടും വെല്ലുവിളികളോടുമുള്ള പ്രതികരണമാണ് സി സ്പേസിലൂടെ സാധ്യമാക്കുന്നതെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകനും കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെ.എസ്.എഫ്.ഡി.സി) ചെയർമാനുമായ ഷാജി എൻ. കരുൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കെ.എസ്.എഫ്.ഡി.സിക്കാണ് സി സ്പേസിന്റെ നിർവ്വഹണച്ചുമതല. സി സ്പേസിലേക്കുള്ള സിനിമകൾ തെരഞ്ഞെടുക്കുന്നതിനും അംഗീകരിക്കുന്നതിനുമായി ചലച്ചിത്രപ്രവർത്തകരായ സന്തോഷ് ശിവൻ, ശ്യാമപ്രസാദ്, സണ്ണി ജോസഫ്, ജിയോ ബേബി, എഴുത്തുകാരായ ഒ.വി ഉഷ, ബെന്യാമിൻ എന്നിവരടങ്ങുന്ന 60 പേരുടെ ഒരു ക്യൂറേറ്റർ സമിതി കെ.എസ്.എഫ്.ഡി.സി. രൂപീകരിച്ചിട്ടുണ്ട്. സി സ്പേസിലേക്ക് സമർപ്പിക്കുന്ന ഉള്ളടക്കങ്ങളുടെ കലാപരവും സാംസ്‌കാരികവുമായ മൂല്യം സമിതി വിലയിരുത്തും. ഇവർ ശുപാർശ ചെയ്യുന്ന സിനിമകൾ മാത്രമേ പ്ലാറ്റ്‌ഫോമിൽ പ്രദർശിപ്പിക്കുകയുള്ളൂ.

സി സ്പേസിന്റെ ആദ്യ ഘട്ടത്തിലേക്ക് 42 സിനിമകൾ ക്യൂറേറ്റർമാർ തെരഞ്ഞെടുത്തതായി ഷാജി എൻ കരുൺ പറഞ്ഞു. ദേശീയ-സംസ്ഥാന പുരസ്‌ക്കാരങ്ങൾ നേടിയതോ പ്രശസ്ത ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചതോ ആയ സിനിമകളും ഇതിലുണ്ടാകും. നിരവധി പുരസ്‌കാരങ്ങൾ നേടിയ ‘നിഷിദ്ധോ’, ‘ബി 32 മുതൽ 44 വരെ’ എന്നീ സിനിമകൾ സി സ്പേസ് വഴി പ്രീമിയർ ചെയ്യും.

ലാഭവിഹിതത്തിലെയും കാഴ്ചക്കാരുടെ എണ്ണത്തിലെയും സുതാര്യതയും അത്യാധുനിക സാങ്കേതികമികവുമാണ് സി സ്പേസിന്റെ മുഖമുദ്ര. കാണുന്ന സിനിമയ്ക്ക് മാത്രം പണം നൽകുക എന്ന വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന സി സ്പേസിൽ 75 രൂപയ്ക്ക് ഒരു ഫീച്ചർ ഫിലിം കാണാനും ഷോർട്ട് ഫിലിമുകൾ വളരെ കുറഞ്ഞ വിലയ്ക്ക് കാണാനും അവസരമുണ്ടാകും. ഈടാക്കുന്ന തുകയുടെ പകുതി തുക ഉള്ളടക്ക ദാതാവിന് ലഭിക്കും.

നിർമ്മാതാക്കൾ സിനിമകൾ ഒടിടി പ്ലാറ്റ്ഫോമുകളിൽ നേരിട്ട് റിലീസ് ചെയ്യുന്നതു മൂലം തിയേറ്റർ ഉടമ സ്ഥർക്കും വിതരണക്കാർക്കും ലാഭം കുറയുന്നുവെന്ന ആശങ്ക നിലനിൽക്കുന്നുണ്ടെന്നും ഇത് ഉൾക്കൊണ്ട് തിയേറ്ററുകളിൽ റിലീസ് ചെയ്ത സിനിമകൾ മാത്രം പ്രദർശിപ്പിക്കാനാണ് സി സ്പേസ് തീ രുമാനിച്ചിട്ടുള്ളതെന്നും കെഎസ്എഫ്ഡിസി മാനേജിംഗ് ഡയറക്ടർ കെ.വി അബ്ദുൾ മാലിക് പറഞ്ഞു.

ക്യൂറേറ്റർമാർ നിർദേശിക്കുന്ന ഹ്രസ്വചിത്രങ്ങൾ, ഡോക്യുമെന്ററികൾ, പരീക്ഷണ സിനിമകൾ എന്നിവ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കും. സിനിമാ പ്രവർത്തകരുടെ ക്ഷേമത്തിനായി നിശ്ചിത തുക നീക്കിവെക്കുന്ന പദ്ധതിയും പരിഗണനയിലുണ്ട്. നിർമ്മാതാക്കൾക്ക് അവരുടെ സിനിമകൾ കാണുന്ന പ്രേക്ഷകരുടെ പിന്തുണയിലൂടെ നിർമ്മാണച്ചെലവ് തിരിച്ചുപിടിക്കാനുള്ള അവസരം നൽകിക്കൊണ്ട് ക്രൗഡ് ഫണ്ടിംഗിൽ ഒരു പുതിയ സമ്പ്രദായം ആരംഭിക്കാനും സി സ്പേസ് ഉദ്ദേശിക്കുന്നു.

ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ അനിൽ, ആന്റണി രാജു എം.എൽ.എ, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, കെ.എസ്.എഫ്.ഡി.സി. ചെയർമാൻ ഷാജി എൻ. കരുൺ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ എൻ.മായ, കെ.എസ്.എഫ്.ഡി.സി എം.ഡി കെ.വി അബ്ദുൾ മാലിക്, കലാ സാംസ്‌കാരിക മേഖലയിലെ മറ്റ് പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.

ജയറാം ചിത്രം എബ്രഹാം ഓസ്‌ലർ ഒടിടിയിലേക്ക്. മാർച്ച് 20 മുതലാണ് ചിത്രം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കുക. ഡിസ്‌നി പ്ല്‌സ് ഹോട്സ് സ്റ്റാറാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. തിയേറ്ററുകളിൽ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

മമ്മൂട്ടിയുടെ സർപ്രൈസ് വേഷമാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. ഇമോഷനൽ ക്രൈം ഡ്രാമ വിഭാഗത്തിൽപ്പെട്ടതാണ് സിനിമ.

ജീവിതത്തിൽ വലിയൊരു ദുരന്തം നേരിട്ട പോലീസ് ഓഫിസറായ ഓസ്ലറിനു മുന്നിൽ ഒരു സീരിയൽ കില്ലർ പ്രത്യക്ഷപ്പെടുന്നതും പിന്നീടുള്ള കുറ്റാന്വേഷണവുമാണ് സിനിമയുടെ ഇതിവൃത്തം. ഇർഷാദ് എം ഹസ്സനും മിഥുൻ മാനുവൽ തോമസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

അഹമ്മദാബാദ്: റിലയൻസ് ഇൻഡ്സ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീവെഡ്ഡിങ് ആഘോഷങ്ങൾ ഗുജറാത്തിലെ ജാംനഗറിൽ നടക്കുകയാണ്. മൂന്ന് ദിവസത്തെ ആഘോഷമാണ് ജാംഗനറിൽ നടത്തുന്നത്. ബോളിവുഡ് താരങ്ങളും വ്യവസായികളും ഉൾപ്പെടെയുള്ള വിവിഐപികളാണ് ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി എത്തുന്നത്. പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളുടെ ഭാഗമായി ശനിയാഴ്ച രാത്രി നടന്ന പരിപാടിയിൽ അവതാരകനായി എത്തിയത് ബോളിവുഡ് താരം ഷാരൂഖ് ഖാനായിരുന്നു.

കാണികളോട് രസകരമായി സംസാരിച്ചുകൊണ്ടാണ് അദ്ദേഹം വേദിയിലേക്ക് എത്തിയത്. ‘ജയ് ശ്രീറാം’ മുഴക്കിയാണ് അദ്ദേഹം സദസിനെ അഭിവാദ്യം ചെയ്തത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ദൈവം നിങ്ങളെയെല്ലാം അനുഗ്രഹിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. നൃത്തപരിപാടികൾ നമ്മൾ കണ്ടു. സഹോദരങ്ങൾ നൃത്തം ചെയ്തു, സഹോദരിമാർ നൃത്തം ചെയ്തു. എന്നാൽ പ്രാർത്ഥനകളും അനുഗ്രഹങ്ങളും ഇല്ലാതെ ഈ പരിപാടി മുന്നോട്ട് പോകില്ലെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം ജയ് ശ്രീറാം വിളിച്ചത്.

സൽമാൻ ഖാൻ, ആമിർ ഖാൻ, സിദ്ധാർത്ഥ് മൽഹോത്ര, കിയാര അദ്വാനി, സെയ്ഫ് അലി ഖാൻ, കരീന കപൂർ ഖാൻ, മാധുരി ദീക്ഷിത്, വരുൺ ധവാൻ, അനിൽ കപൂർ, സാറാ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ, അനന്യ പാണ്ഡേ, ആദിത്യ റോയ് കപൂർ, റാണി മുഖർജി, ദീപിക പദുക്കോൺ, രൺവീർ സിംഗ്, രൺബീർ കപൂർ, ആലിയ ഭട്ട് തുടങ്ങി നിരവധി പ്രമുഖർ ഈ ആഘോഷത്തിൽ പങ്കുചേരാനെത്തിയിരുന്നു.

നടൻ ശരത് കുമാറിന്റെ മകളും ചലച്ചിത്ര താരവുമായ വരലക്ഷ്മി ശരത്കുമാർ വിവാഹിതയാവുന്നു. മുംബൈ സ്വദേശിയായ ആർട്ട് ഗാലറിസ്റ്റ് നിക്കൊളായ് സച്ച്‌ദേവ് ആണ് വരലക്ഷ്മിയെ വിവാഹം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഇരുവരുടെയും വിവാഹം നടന്നിരുന്നു. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് വിവാഹനിശ്ചയ ചടങ്ങ് നടന്നത്. മുംബൈയിൽ വെച്ചായിരുന്നു ചടങ്ങുകൾ.

ചടങ്ങിന്റെ ചിത്രങ്ങൾ വരലക്ഷ്മി തന്നെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്. ഐവറി നിറത്തിലുള്ള സിൽക്ക് സാരിയാണ് വിവാഹ നിശ്ചയത്തിന് വരലക്ഷ്മി ധരിച്ചത്. ചടങ്ങിൽ നിക്കൊളായുടെ വേഷം വെള്ള ഷർട്ടും മുണ്ടുമായിരുന്നു. ശരത്കുമാറിനും രാധിക ശരത്കുമാറിനുമൊപ്പമുള്ള ചിത്രങ്ങളും രാധിക പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ 14 വർഷമായി പരസ്പരം അറിയാവുന്നവരാണ് വരലക്ഷ്മിയും നിക്കൊളായ്‌യുമെന്നാണ് വിവരം. കസബ, മാസ്റ്റർപീസ്, കാറ്റ് തുടങ്ങിയ മലയാള ചിത്രങ്ങളിൽ വരലക്ഷ്മി അഭിനനയിച്ചിട്ടുണ്ട്.

റിലയൻസ് ഇൻഡ്സ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും വിരേൻ മെർച്ചന്റിന്റെയും മകൾ രാധികയുടെയും വിവാഹത്തിന് മുന്നോടിയായി നടക്കുന്ന ആഘോഷ ചടങ്ങിൽ പങ്കെടുക്കുന്നതിനായെത്തി ബോളിവുഡ് താരങ്ങൾ. നിരവധി താരങ്ങളാണ് കുടുംബത്തോടൊപ്പം വിവാഹാഘോഷങ്ങളിൽ പങ്കെടുക്കാനായി ജാംനഗറിലെത്തിയത്. താരങ്ങളുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. രൺബീർ കപൂർ, ആലിയ ഭട്ട്, ദീപിക പദുക്കോൺ, രൺവീർ സിംഗ്, റാണി മുഖർജി, സിദ്ധാർത്ഥ്-കിയാര, സെയ്ഫ്-കരീന, മഹേന്ദ്ര സിംഗ് ധോണി, അനിൽ കപൂർ, സോനം കപൂർ, ഷാനയ കപൂർ, ദിഷ പടാനി, സുനിൽ ഷെട്ടി, ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, ആമിർ ഖാൻ തുടങ്ങിയവരെല്ലാം കുടുംബ സമേതമാണ് ചടങ്ങിലേക്ക് എത്തിയിരിക്കുന്നത്.

മാർച്ച് മൂന്ന് വരെയാണ് ആഘോഷ ചടങ്ങുകൾ. ലോകമെമ്പാടുമുള്ള വിവിഐപി അതിഥികളും പ്രശസ്തരായ കലാകാരന്മാരും ഈ ആഘോഷ ചടങ്ങിൽ പങ്കാളിയാകും. 2023 ജനുവരി 19നാണ് അനന്തിന്റെയും രാധികയുടെയും വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്. ശ്രദ്ധ കപൂർ, മാധുരി ദീക്ഷിത്, റിതേഷ് ദേശ്മുഖ് തുടങ്ങിയവരും ആഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തി. വലിയ ആഢംബരമായാണ് ആഘോഷ ചടങ്ങുകൾ നടക്കുന്നത്. വെള്ളിയാഴ്ച്ച രാത്രിയാണ് ആഘോഷ ചടങ്ങുകൾ ആരംഭിച്ചത്.

മാർച്ച് മൂന്ന് വരെയാണ് ആഘോഷ ചടങ്ങുകൾ. ലോകമെമ്പാടുമുള്ള വിവിഐപി അതിഥികളും പ്രശസ്തരായ കലാകാരന്മാരും ഈ ആഘോഷ ചടങ്ങിൽ പങ്കാളിയാകും. 2023 ജനുവരി 19നാണ് അനന്തിന്റെയും രാധികയുടെയും വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്. പ്രീ വെഡ്ഡിംഗ് ആഘോഷങ്ങൾക്ക് ക്ഷണിക്കപ്പെട്ട അതിഥികൾക്കായി വിപുലമായ ഭക്ഷണ മെനുവാണ് തയാറാക്കിയിരിക്കുന്നത്. 2,500 വിഭവങ്ങൾ അടങ്ങുന്നതാണ് മെനു.

ഓരോ ദിവസവും അതിഥികൾക്കായി വിളമ്പുക വൈവിധ്യമാർന്ന പാചകരീതികളും രുചികളുമാണ്. 25ലധികം ഷെഫുകൾ അടങ്ങുന്ന പ്രത്യേക സംഘം ഇൻഡോറിൽ നിന്ന് ജാംനഗറിലെത്തി. ഇൻഡോർ ഭക്ഷണത്തിനൊപ്പം തായ്, മെക്സിക്കൻ, ജാപ്പനീസ്, പാഴ്‌സി വിഭവങ്ങൾ വിളമ്പും. ഒരിക്കൽ വിളമ്പിയ വിഭവം അടുത്ത ദിവസം വീണ്ടും വിളമ്പില്ല എന്ന പ്രത്യേകതയുമുണ്ട്. ജൂലൈ 12ന് മുംബൈയിൽ വച്ചാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നവ്യാ നായർ. ഇന്നും നവ്യാ നായർക്ക് ആരാധകരേറെയാണ്. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം നവ്യാ നായർ സോഷ്യൽ മീഡിയയിലൂടെ തന്റെ ആരാധകരെ അറിയിക്കാറുണ്ട്. തനിക്കുണ്ടായൊരു ദുരനുഭവത്തെപ്പറ്റി നവ്യ പറഞ്ഞ വാക്കുകൾ ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്.

തന്റെ രക്തബന്ധത്തിലുള്ള ഒരു കുഞ്ഞിനെ ഉമ്മവച്ചതും അതിന് കുഞ്ഞിന്റെ അമ്മ ക്ഷുഭിതയായ കാര്യവുമാണ് നവ്യ പങ്കുവെച്ചിരിക്കുന്നത്. മറ്റൊരു കുഞ്ഞിനൊപ്പം ഉള്ള വീഡിയോ പങ്കുവെച്ചാണ് നവ്യ തനിക്ക് മുൻപുണ്ടായ ദുരനുഭവത്തെ കുറിച്ച് തുറന്നു സംസാരിച്ചത്. കുഞ്ഞുങ്ങളോടുള്ള അമിതസ്‌നേഹപ്രകടനത്തിനൊരു ഇളവ് വരുത്തിയിരുന്നുവെന്നും പക്ഷേ ഇവൾ തന്നെ വശീകരിച്ചുവെന്നും ചിത്രത്തിലുള്ള കുഞ്ഞിനെ കുറിച്ച് നവ്യ പറയുന്നു. പിന്നീടാണ് തനിക്കുണ്ടായ പഴയ ഒരു അനുഭവം താരം വിവരിച്ചത്.

ഇടക്കൊരു ദുരനുഭവം ഉണ്ടായ ശേഷം പഴയപോലെ കുട്ടികളെ എടുത്ത് കൊഞ്ചിക്കാറില്ലായിരുന്നു. തന്റെ തന്നെ കുടുംബത്തിലെ കുട്ടിയായിരുന്നു. പുറത്തുവളർന്നതുകൊണ്ട് അവളുടെവർത്തമാനം ഇംഗ്ലീഷും മലയാളവും കുഴകുഴഞ്ഞു കേൾക്കാൻ നല്ല രസമായിരുന്നു..അവൾക്കെന്നെ ഇഷ്ടമായി തങ്ങൾ കുറെ കുശലങ്ങൾ പറഞ്ഞു.. പോരുന്നനേരം അവൾക്കൊരു ഉമ്മ കൊടുത്തു കവിളിലും നെറ്റിയിലും ചുണ്ടിലും. ക്ഷുഭിതയായ അവളുടെ അമ്മ , Din I tell you not to kiss like this with strangers ? എന്ന് കുട്ടിയോട് പറഞ്ഞപ്പോൾ ഒരു നിമിഷം താൻ സ്തബ്ദയായിപ്പോയി. കുഞ്ഞിന്റെ അച്ഛനും ഞാനും ഒരു വീട്ടിൽ ഉണ്ടും ഉറങ്ങിയും വളർന്നവരാണ്, രക്തബന്ധം ഉള്ളവരാണ്. തന്റെ കണ്ണുകൾ നിറഞ്ഞു. തുടർന്ന് ഒന്നും പറയാതെ താൻ വിടവാങ്ങിയെന്നും നവ്യ ഓർത്തെടുക്കുന്നു.

എന്നാൽ, ഫോട്ടോയിലുള്ള കുഞ്ഞ് താജ്മഹലോളം തന്നെ വശീകരിച്ചു. പേരറിയാത്ത മാതാപിതാക്കളെ താൻ അവളെ വാരിപ്പുണരുമ്പോ നിങ്ങളുടെ മുഖത്ത് കണ്ട ആ സന്തോഷം തന്നെ ധന്യയാക്കി.. വാവേ നിന്റെ പേരുചോദിച്ചെങ്കിലും ഈ ആന്റി മറന്നു. കാണുകയാണെങ്കിൽ കമന്റ് ബോക്‌സിൽ ഇടണം. അതുവരെ ഇവളെ മാലാഖ എന്ന് വിളിക്കട്ടെയെന്നും നവ്യാ നായർ കൂട്ടിച്ചേർത്തു.

ഹൃത്വിക് റോഷൻ നായകനായി എത്തിയ ഫൈറ്റർ ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. ബോക്‌സ് ഓഫീസിൽ വൻ വിജയമായിരുന്നു ഈ ചിത്രം. ആഗോള ബോക്‌സ് ഓഫീസിൽ 336 കോടി രൂപയിലധികം നേടിയ ചിത്രമാണിത്. ദീപിക പദുക്കോൺ ആണ് ചിത്രത്തിലെ നായിക. നെറ്റ്ഫ്‌ളിക്‌സാണ് ഫൈറ്റർ എന്ന ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് നേടിയിരിക്കുന്നത്. ഇംഗ്ലീഷ് ജാഗ്രണിന്റെ റിപ്പോർട്ട് 150 കോടിക്കാണ് ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്‌ളിക്‌സ് നേടിയതെന്നാണ് വിവരം.

എപ്പോഴായിരിക്കും ഒടിടിയിൽ റിലീസെന്ന് വ്യക്തമല്ല. വൈകാതെ ഹൃത്വിക് റോഷന്റെ ഫൈറ്റർ ഒടിടിയിൽ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സിദ്ധാർഥ് ആനന്ദാണ് സംവിധാനം നിർവഹിച്ചത്. അനിൽ കപൂറും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഫൈറ്ററിൽ സഞ്ജീദ ഷെയ്ക്കും അഭിനയിച്ചിട്ടുണ്ട്.

സത്ചിത് പൗലോസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഹൃത്വിക് റോഷൻ നായകനായി മുമ്പെത്തിയ ചിത്രം വിക്രം വേദയാണ്. തമിഴ് പ്രേക്ഷകരെ അമ്പരപ്പിച്ച ഒരു ചിത്രമായ വിക്രം വേദയുടെ അതേ പേരിലുള്ള ഹിന്ദി റീമേക്കിലായിരുന്നു ഹൃത്വിക് റോഷൻ നായകനായി എത്തിയത്. സംവിധാനം പുഷ്‌കർ- ഗായത്രി ദമ്പതിമാരാണ്. ഹൃത്വിക് റോഷനു പുറമേ ഹിന്ദി ചിത്രത്തിൽ സെയ്ഫ് അലിഖാൻ, രാധിക ആംപ്‌തെ, രോഹിത്ത് സറഫ്, യോഗിത ബിഹാനി, ഷരീബ് ഷാഷ്മി തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.