Entertainment (Page 234)

ദിലീഷ് പോത്തന്‍-ശ്യാം പുഷ്‌കര്‍ – ഫഹദ് ഫാസില്‍ കൂട്ടുകെട്ടിലൊരുങ്ങിയ പുതിയ ചിത്രമാണ് ജോജി. ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ, ചിത്രത്തെ തേടി ബോളിവുഡില്‍ നിന്നു വരെ പ്രശംസ എത്തിയിരിക്കുകയാണ്. പമുഖ ബോളിവുഡ് നടന്‍ ഗജരാജ് റാവുവാണ് ജോജി എന്ന ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. വളരെ സരസമായി എഴുതിയിരിക്കുന്ന തുറന്ന കത്താണ് ജോജി ടീമിനായി ബോളിവുഡ് താരം എഴുതിയിരിക്കുന്നത്.നടന്റെ കത്ത് സാനിമാ പ്രേമികളുടെ ഫേസ്ബുക്ക് കൂട്ടായ്മയിലും വൈറലായി മാറിയിട്ടുണ്ട്. കത്തിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെയാണ്. പ്രിയപ്പെട്ട ദിലീഷ് പോത്തനും മറ്റ് മലയാളം സിനിമാ സംവിധായകര്‍ക്കും പ്രത്യേകിച്ച് ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിനും എന്ന് കുറിച്ചുകൊണ്ടാണ് കത്തിന്റെ തുടക്കം. താന്‍ ജോജി കണ്ടുവെന്നും ഇക്കാര്യം പറയുന്നതില്‍ തനിക്ക് ഖേദം ഉണ്ടെന്നും താരം കുറിച്ചിരിക്കുന്നു. എന്നാല്‍ പറയാതിരിക്കാനാകുന്നില്ലെന്നും മതിയാക്ക് എന്നും താരം പറയുന്നു. നിങ്ങള്‍ നിരന്തരം യഥാര്‍ത്ഥ ആശയങ്ങളുമായി വരുന്നതും അവ വളരെ ആത്മാര്‍ത്ഥതയോടെ അവതരിപ്പിച്ച് അത് നല്ല സിനിമയാക്കുന്നതും അത്ര ശരിയല്ലെന്നും ബോളിവുഡ് താരം തമാശ രൂപേണ കുറിച്ചിരിക്കുന്നു.മറ്റുള്ള പ്രാദേശിക ചിത്രങ്ങളില്‍ നിന്ന് നിങ്ങള്‍ ഒന്നോ രണ്ടോ കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ടെന്നും പ്രത്യേകിച്ച് ഇവിടെ ഞങ്ങളുടെ ഹിന്ദിയില്‍ നിന്നാണ് അതെന്നും താരം. നിങ്ങള്‍ ചില സാധാരണ ജോലികളും ചെയ്യേണ്ടതുണ്ടെന്നും മടുപ്പിക്കുന്ന മാര്‍ക്കറ്റിംഗ് കാമ്പെയ്നുകളും പ്രെമോഷനുകളും എവിടെയാണെന്നും ആത്മാവില്ലാത്ത റീമേക്കുകള്‍ എവിടെയാണെന്നും താരം ചോദിക്കുന്നു.വാരാന്ത്യ ബോക്‌സ് ഓഫീസ് കളക്ഷനുകളോടുള്ള ആസക്തി എവിടെയാണെന്നും ഇത് അല്‍പ്പം കടന്ന കൈയ്യാണെന്നും താരം പറഞ്ഞു. ഞാന്‍ ഈ പറഞ്ഞത് ഒന്നും നിങ്ങള്‍ കാര്യമായി എടുക്കില്ലാ എന്നും ഇനിയും നല്ല സൃഷ്ടികള്‍ ഉണ്ടായിക്കൊണ്ടിരിക്കും എന്നും ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നും താരം ചോദിക്കുന്നു. ഈ മഹാമാരി അവസാനിക്കുമ്പോള്‍ നിങ്ങളുടെ സിനിമകള്‍ ആദ്യ ദിവസം ആദ്യ ഷോ കാണാന്‍ ഒരു പാക്കറ്റ് പോപ്‌കോണുമായി ഞാന്‍ റെഡിയായി ഇരിക്കുമെന്നും അദ്ദേഹം കുറിച്ചു. നടന്റെ കത്തിന് സോഷ്യല്‍ മീഡിയയില്‍ നിറയെ കൈയ്യടികളാണ് ലഭിക്കുന്നത്.

vivek

ചെന്നൈ : തമിഴ്‌നടന്‍ വിവേക് നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍. വടപളനിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ നില ഗുരുതരമാണ്. നിലവില്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിവേക് നിരീക്ഷണത്തിലാണ്. ആന്‍ജിയോഗ്രാം ചെയ്തുകഴിഞ്ഞു.59 കാരനായ വിവേക് കഴിഞ്ഞ ദിവസം കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. വാക്‌സിന്‍ സ്വീകരിച്ച ശേഷം അദ്ദേഹം ഡോക്ടര്‍മാര്‍ക്കും നേഴ്‌സ്മാര്‍ക്കും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തിരുന്നു.

തിരുവനന്തപുരം : സിനിമാതീയേറ്ററുകളുടെ പ്രവര്‍ത്തനം രാത്രി ഒന്‍പത് മണിക്ക് അവസാനിപ്പിക്കാന്‍ ഫിയോക്ക് തീരുമാനം. സിനിമാ പ്രദര്‍ശനം രാവിലെ ഒന്‍പത് മണിയ്ക്ക് ആരംഭിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത തേടുമെന്നും സംഘടന അറിയിച്ചു.സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമായി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി പൊതു പരിപാടികളില്‍ പരമാവധി പങ്കാളിത്തം 150 പേര്‍ക്കും അടച്ചിട്ട മുറിയില്‍ 75 പേര്‍ക്കുമായി ചുരുക്കിയിരിക്കുകയാണ്. ബസുകളില്‍ ഇരുന്ന് മാത്രമെ യാത്രകള്‍ അനുവദിക്കൂ. 9 മണിയ്ക്ക് കടകള്‍ അടയ്ക്കണമെന്ന വ്യവസ്ഥ ബാറുകള്‍ക്കും ബാധകമാണ്. കടുത്ത നിയന്ത്രണള്‍ ഏര്‍പ്പെടുത്തുന്നതോടെ രോഗവ്യാപനം കുറയ്ക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

ചെന്നൈ: വിക്രമിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം അന്യന്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രം റീമേക്കിന് ഒരുങ്ങുന്നത്. ഹിന്ദിയില്‍ രണ്‍വീര്‍ സിംഗാണ് നായകനായെത്തുന്നത്. ശങ്കറും രണ്‍വീര്‍ സിംഗും ഇക്കാര്യം ഫേസ്ബുക്കിലൂടെയാണ് ഔദ്യോഗികമായി അറിയിച്ചത്. അമ്പി, റെമോ, അന്യന്‍ എന്നിങ്ങനെ മൂന്ന് ഭാവ പകര്‍ച്ചയില്‍ നായക കഥാപാത്രമായി വിക്രം തകര്‍ത്താടിയ ചിത്രമാണ് അന്യന്‍.
നെടുമുടി വേണു, പ്രകാശ് രാജ്, വിവേക്, നാസര്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അന്യന്‍ നേരത്തെ അപരിചിത് എന്ന പേരില്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിരുന്നു.

തിരുവനന്തപുരം: കോവിഡ് കൂടിയതോടെ സിനിമ തീയേറ്ററുകള്‍ വീണ്ടും പ്രതിസന്ധിയിലേക്ക്. വിഷു റിലീസായി എത്തിയ ചിത്രങ്ങള്‍ നിറഞ്ഞോടുമ്പോഴാണ് കൊവിഡ് രണ്ടാം തരംഗമെത്തിയത്. നായാട്ട്, ചതുര്‍മുഖം, നിഴല്‍, കര്‍ണന്‍ എന്നിങ്ങനെ ചിത്രങ്ങള്‍ എത്തിയിട്ടും കോവിഡ് കൂടിയതോടെയാണ് തീയേറ്ററുകളില്‍ പ്രേക്ഷകര്‍ കുറഞ്ഞത്. ഇതോടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിഷുക്കാലം തീയേറ്ററുകള്‍ക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ്. പകുതി സീറ്റുകള്‍ ഒഴിച്ചിട്ട് നടത്തുന്ന ഷോകളില്‍ സിനിമ കാണാന്‍ പ്രധാന നഗരങ്ങളിലെ തീയേറ്ററുകളില്‍ വരെ വളരെ കുറച്ച് പേര്‍ മാത്രമാണ് എത്തുന്നത്. റംസാന്‍ നോമ്പ് തുടങ്ങിയതും തീയേറ്ററുകളെ തളര്‍ത്തും.

256 പ്രതിഭകളുള്ള കൂട്ടായ്മയുടെ 20 മിനിറ്റിനുള്ളില്‍ നില്‍ക്കുന്ന കാക്ക എന്ന ഹ്രസ്വചിത്രം ഏപ്രില്‍ 14ന് പ്രേക്ഷകരിലേക്ക് എത്തും. സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള സിനിമ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നീസ്ട്രീമിലൂടെയാണ് റിലീസാകുന്നത്. ബ്രാ, സൈക്കോ, കുന്നിക്കുരു എന്നീ ഹ്രസ്വചിത്രങ്ങളുടെ സംവിധായകനായ അജു അജീഷ് ആണ് കാക്കയുടെ സംവിധാനവും എഡിറ്റിംഗും നിര്‍വഹിക്കുന്നത്. സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയത് ഏറെ ശ്രദ്ധ നേടി കഴിഞ്ഞിട്ടുണ്ട്.അജു അജീഷ്, ഷിനോജ് ഈനിക്കല്‍, ഗോപിക കെ ദാസ് എന്നിവര്‍ ചേര്‍ന്ന് കഥയൊരുക്കുന്ന ചിത്രത്തില്‍ ലക്ഷ്മിക സജീവന്‍, സതീഷ് അമ്പാടി, ശ്രീല നല്ലെടം, ഷിബുകുട്ടന്‍, വിജയകൃഷ്ണന്‍, ഗംഗ സുരേന്ദ്രന്‍, വിപിന്‍ നീല്‍, വിനു ലാവണ്യ, ദേവാസുര്യ, മുഹമ്മദ് ഫൈസല്‍ എന്നിവരാണ് അഭിനയിക്കുന്നത്.

fahad faazil

കൊച്ചി : ഫഹദ് ഫാസിലിനെതിരെ വിലക്കേര്‍പ്പെടുത്തുമെന്ന വാര്‍ത്ത തെറ്റെന്ന് ഫിയോക്ക്. ഒ.ടി.ടി. സംഘടന പുറത്തുവിട്ട വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചിത്രങ്ങളില്‍ ഇനിയും അഭിനയിച്ചാല്‍ ഫഹദിനെതിരെ വിലക്കേര്‍ക്കെപ്പെടുത്തുമെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഫഹദുമായോ അദ്ദേഹത്തിന്റെ സിനിമകളുമായോ യാതൊരുതരത്തിലുള്ള പ്രശ്‌നങ്ങളുമില്ലെന്നാണ് ഇപ്പോള്‍ സംഘടന അറിയിച്ചിരിക്കുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത സീയൂ സൂണ്‍, നസീഫ് യൂസഫിന്റെ ഇരുള്‍, ദിലീഷ് പോത്തന്റെ ജോജി എന്നിവയാണ് ഒ.ടി.ടി.യായി റിലീസ് ചെയ്ത ഫഹദ് ചിത്രങ്ങള്‍. ഇനിയും ഒടിടി റിലീസുകളോട് സഹകരിച്ചാല്‍ ഫഹദ് സിനിമകള്‍ തിയേറ്റര്‍ കാണുകയില്ലെന്ന തരത്തിലുള്ള നിലപാടായിരുന്നു ഫിയോക്കിന്റേത്. എന്നാല്‍ അത്തരം വാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്ന് സംഘടന തന്നെ പറഞ്ഞിരിക്കുകയാണിപ്പോള്‍.

കൊച്ചി : ഒടിടി ചിത്രങ്ങളില്‍ ഇനി അഭിനയിച്ചാല്‍ ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന് തിയറ്റർ സംഘടനയായ ഫിയോക്ക്. ഫഹദ് നായകനായ ചിത്രങ്ങള്‍ തുടര്‍ച്ചയായി ഒടിടിയിലൂടെ റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് ഫിയോക്കിന്റെ മുന്നറിയിപ്പ്. ലോക്‌ഡൗണ്‍ കാലത്തും പിന്നീടും മൂന്ന് ചിത്രങ്ങളാണ് ഫഹദിന്റേതായി ഒടിടി റിലീസിനെത്തിയത്.

മഹേഷ് നാരായണ്‍ സംവിധാനം ചെയ്‌ത സീ യൂ സൂണ്‍, നസീഫ് യൂസഫ് ഇയ്യുദീന്റെ ഇരുള്‍, ദിലീഷ് പോത്തന്‍ സംവിധാനം ചെയ്‌ത ജോജി എന്നിവയായിരുന്നു ചിത്രങ്ങള്‍. ഇനിയും ഒടിടി റിലീസുകളോട് സഹകരിച്ചാല്‍ ഫഹദ് ചിത്രങ്ങള്‍ തിയേറ്റര്‍ കാണുകയില്ലെന്നാണ്‌ ഫിയോക്കിന്റെ നിലപാട്. മഹേഷ് നാരായണന്റെ ബിഗ് ബജറ്റ് ചിത്രം മാലിക്ക് ഉള്‍പ്പടെയുള്ള സിനിമകളുടെ പ്രദര്‍ശനത്തിന് വലിയ രീതിയിലുള്ള തടസങ്ങള്‍ നേരിടുമെന്ന് ഫിയോക്ക് മുന്നറിയിപ്പ് നല്‍കി.

പുതിയ ഫിയോക്ക് സമിതിയുടെ ആദ്യയോഗത്തിന് ശേഷമാണ് തീരുമാനം ഉണ്ടായത്. എന്നാൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ട് ചിത്രങ്ങൾ ഫഹദ് ഫാസിലിന്റേതായി ഒടിടിയിൽ റിലീസ് ചെയ്‌ത സാഹചര്യത്തിൽ ഇതിന്റെ വിശദീകരണം അറിയുന്നതിനായാണ്‌ ഫഹദിനെ ഫോണിൽ ബന്ധപ്പെട്ടതെന്ന്‌ ഫിയോക്‌ വിശദീകരിക്കുന്നു. രണ്ട് ചിത്രങ്ങളും ലോക്‌ഡൗണ്‍ സമയത്ത് ഒടിടിക്കു വേണ്ടി മാത്രം ഷൂട്ട് ചെയ്‌തതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞതായി ഫിയോക് അംഗങ്ങൾ പറഞ്ഞു.

മാത്രമല്ല ഒടിടി സിനിമകളുമായി ഉടന്‍ സഹകരിക്കുന്നില്ലെന്ന ഉറപ്പും ഫഹദ് നൽകിയതായും ഇവർ അറിയിച്ചു. ജീത്തു ജോസഫ് സംവിധാനം ചെയ്‌ത ദൃശ്യം 2 തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കേണ്ട എന്നും സമിതി തീരുമാനിച്ചു. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ഈ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് നേരത്തേ അഭ്യൂഹമുണ്ടായിരുന്നു

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ പറയാൻ ‘മേജര്‍’ മലയാളത്തിലുമെത്തുന്നു. 2021 ജൂലൈ രണ്ടിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രം നേരത്തെ അറിയിച്ചിരുന്നത്. കേരളത്തിലെ ജനങ്ങള്‍ക്കായി ‘മേജര്‍’ മലയാളത്തിലും റിലീസ് ചെയ്യുമെന്നാണ് അദിവി ശേഷ് ട്വിറ്ററില്‍ കുറിച്ചത്. ചിത്രത്തിന്റെ മലയാളം പോസ്റ്ററും അദ്ദേഹം പങ്കുവെച്ചു. ചിത്രത്തിന്റെ ടീസര്‍ ഏപ്രില്‍ 12ന് റിലീസ് ചെയ്യും.

പ്രഖ്യാപന വേളയില്‍ തന്നെ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. സന്ദീപ് ഉണ്ണികൃഷ്ണനായി വേഷമിടുന്ന ശേഷ് അദിവി (അദിവി ശേഷ്) ആണ് ചിത്രം മലയാളത്തില്‍ റിലീസ് ചെയ്യുന്ന കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ ഇന്ത്യയുടെ പുത്രനാണ്. അദ്ദേഹത്തിന്റെ ജന്മനാടായ കോഴിക്കോട് നിന്നുള്ള ആളുകള്‍ ചിത്രം മലയാളത്തില്‍ കാണാന്‍ ആഗ്രഹിക്കുന്നു. ശശി കിരണ്‍ ടിക്കയാണ് സംവിധായകന്‍. നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.

മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്‌സും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശോഭിത ധൂലിപാല, സായി മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശേഷ് അദിവിയും പ്രധാന കഥാപാത്രമായ സായി മഞ്ജരേക്കറും സ്‌കൂള്‍ യൂണിഫോമിലുള്ള പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സന്ദീപ് ഡിഫന്‍സ് അക്കാദമിയിലേക്ക് പോയപ്പോള്‍ സുഹൃത്ത് സന്ദീപിനായി സ്വന്തം കൈപ്പടയിലെഴുതിയ കത്തും ഈ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലോകമെമ്പാടും ആരാധകരുള്ള ഗോഡ്സില്ലയും കിങ് കോങും ഒന്നിക്കുന്ന ‘ഗോഡ്‌സില്ല വേഴ്സസ് കോങ്’ എന്ന ഹോളിബുഡ് ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. രണ്ടാഴ്ചകൊണ്ട് 132.7 മില്യൺ ഡോളർ ആണ് ചിത്രം നേടിയത്.അതായത് ഇന്ത്യൻ കറൻസി മൂല്യം ഏകദേശം 993 കോടി രൂപ. ആഡം വിൻഗാർഡ് സംവിധാനം ചെയ്ത ചിത്രം മാർച്ച് 26നാണ് ഇന്ത്യയിൽ പ്രദർശനത്തിനെത്തിയത്.കൊറോണ വൈറസ് പകർച്ചവ്യാധിയ്ക്കിടെ ആദ്യമായാണ് തിയേറ്ററിലെത്തിയ ഒരു ചിത്രം ഇത്രയും വലിയ തുക കളക്ഷൻ നേടുന്നത്.

ഗോഡ്‌സില്ല vs കോങ്ങിന് മുമ്പ് വണ്ടർ വുമൺ 1984, ടോം ആൻഡ് ജെറി എന്നിവയും പ്രദർശനത്തിനെത്തിയിരുന്നു. മൂന്ന് ദിവസംകൊണ്ട് വണ്ടർവുമൺ 16.7 (125 കോടി രൂപ) മില്യൺ ഡോളറും ടോം ആൻഡ് ജെറി 14 മില്യൺ (104 കോടി രൂപ) ഡോളറുമാണ് നേടിയത്. ഗോഡ്‌സില്ല vs കോങ്ങിന് കൂടാതെ സോണി പിക്ചേഴ്സിന്റെ ഹൊറർ ചിത്രം ദി അൺഹോളിയും കഴിഞ്ഞ ആഴ്ച പ്രദർശനത്തിനെത്തിയിരുന്നു. 1,850 ലൊക്കേഷനുകളിൽ നിന്നായി 3.2 മില്യൺ ഡോളർ (23 കോടി രൂപ) ആണ് ചിത്രം നേടിയത്.

ബദ്ധവൈരികളായ ഗോഡ്‌സില്ലയും കിങ് കോങും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് ചിത്രത്തിലുടനീളം. ലോകമെമ്പാടും ആരാധകരുള്ള ഈ വമ്പൻമാർ ഒന്നിക്കുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ലെജൻഡറി എന്റർടൈൻമെന്റിന്റെ ബാനറിൽ തോമസ് ടൺ ഉൾപ്പടെ ആറ് പേർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. വാർണർ ബ്രദേഴ്സ് ആണ് ചിത്രം ലോകത്തുടനീളം വിതരണത്തിനെത്തിച്ചത്. പ്രദർശനത്തിനെത്തി ആദ്യത്തെ അഞ്ച് ദിവസം കൊണ്ട് 48.5 മില്യൺ ഡോളർ (363 കോടി രൂപ) കളക്ഷൻ ആണ് ചിത്രം നേടിയത്.