കൊച്ചി : ഫഹദ് ഫാസിലിനെതിരെ വിലക്കേര്‍പ്പെടുത്തുമെന്ന വാര്‍ത്ത തെറ്റെന്ന് ഫിയോക്ക്. ഒ.ടി.ടി. സംഘടന പുറത്തുവിട്ട വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചിത്രങ്ങളില്‍ ഇനിയും അഭിനയിച്ചാല്‍ ഫഹദിനെതിരെ വിലക്കേര്‍ക്കെപ്പെടുത്തുമെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഫഹദുമായോ അദ്ദേഹത്തിന്റെ സിനിമകളുമായോ യാതൊരുതരത്തിലുള്ള പ്രശ്‌നങ്ങളുമില്ലെന്നാണ് ഇപ്പോള്‍ സംഘടന അറിയിച്ചിരിക്കുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത സീയൂ സൂണ്‍, നസീഫ് യൂസഫിന്റെ ഇരുള്‍, ദിലീഷ് പോത്തന്റെ ജോജി എന്നിവയാണ് ഒ.ടി.ടി.യായി റിലീസ് ചെയ്ത ഫഹദ് ചിത്രങ്ങള്‍. ഇനിയും ഒടിടി റിലീസുകളോട് സഹകരിച്ചാല്‍ ഫഹദ് സിനിമകള്‍ തിയേറ്റര്‍ കാണുകയില്ലെന്ന തരത്തിലുള്ള നിലപാടായിരുന്നു ഫിയോക്കിന്റേത്. എന്നാല്‍ അത്തരം വാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്ന് സംഘടന തന്നെ പറഞ്ഞിരിക്കുകയാണിപ്പോള്‍.
2021-04-12