ചെന്നൈ: വിക്രമിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം അന്യന്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രം റീമേക്കിന് ഒരുങ്ങുന്നത്. ഹിന്ദിയില്‍ രണ്‍വീര്‍ സിംഗാണ് നായകനായെത്തുന്നത്. ശങ്കറും രണ്‍വീര്‍ സിംഗും ഇക്കാര്യം ഫേസ്ബുക്കിലൂടെയാണ് ഔദ്യോഗികമായി അറിയിച്ചത്. അമ്പി, റെമോ, അന്യന്‍ എന്നിങ്ങനെ മൂന്ന് ഭാവ പകര്‍ച്ചയില്‍ നായക കഥാപാത്രമായി വിക്രം തകര്‍ത്താടിയ ചിത്രമാണ് അന്യന്‍.
നെടുമുടി വേണു, പ്രകാശ് രാജ്, വിവേക്, നാസര്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അന്യന്‍ നേരത്തെ അപരിചിത് എന്ന പേരില്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിരുന്നു.
2021-04-15