256 പ്രതിഭകളുള്ള കൂട്ടായ്മയുടെ 20 മിനിറ്റിനുള്ളില്‍ നില്‍ക്കുന്ന കാക്ക എന്ന ഹ്രസ്വചിത്രം ഏപ്രില്‍ 14ന് പ്രേക്ഷകരിലേക്ക് എത്തും. സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള സിനിമ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നീസ്ട്രീമിലൂടെയാണ് റിലീസാകുന്നത്. ബ്രാ, സൈക്കോ, കുന്നിക്കുരു എന്നീ ഹ്രസ്വചിത്രങ്ങളുടെ സംവിധായകനായ അജു അജീഷ് ആണ് കാക്കയുടെ സംവിധാനവും എഡിറ്റിംഗും നിര്‍വഹിക്കുന്നത്. സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയത് ഏറെ ശ്രദ്ധ നേടി കഴിഞ്ഞിട്ടുണ്ട്.അജു അജീഷ്, ഷിനോജ് ഈനിക്കല്‍, ഗോപിക കെ ദാസ് എന്നിവര്‍ ചേര്‍ന്ന് കഥയൊരുക്കുന്ന ചിത്രത്തില്‍ ലക്ഷ്മിക സജീവന്‍, സതീഷ് അമ്പാടി, ശ്രീല നല്ലെടം, ഷിബുകുട്ടന്‍, വിജയകൃഷ്ണന്‍, ഗംഗ സുരേന്ദ്രന്‍, വിപിന്‍ നീല്‍, വിനു ലാവണ്യ, ദേവാസുര്യ, മുഹമ്മദ് ഫൈസല്‍ എന്നിവരാണ് അഭിനയിക്കുന്നത്.
2021-04-13