Entertainment (Page 230)

കൊച്ചി: മലയാളത്തിന്‍റെ സൂപ്പര്‍സ്റ്റാര്‍ മോഹൻലാലിന് ഇന്ന് അറുപത്തിയൊന്നാം ജന്മദിനം. താരത്തിന് ആശംസകള്‍ നേര്‍ന്ന് സിനിമാരംഗത്തെ പ്രമുഖരെല്ലാം രംഗത്തെതതി.കഴിഞ്ഞവർഷം ലോക്ക്ഡൗണിനിടെ ആയിരുന്നു താരത്തിന്‍റെ അറുപതാം പിറന്നാള്‍. ലോക്ക്‌ഡൗൺ തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്‍റെ മറ്റൊരു ജന്മദിനം കൂടി എത്തിയത്.തിരനോട്ടത്തിലെ കുട്ടപ്പനില്‍ നിന്നും മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലനില്‍ നിന്നും, മലയാളികളുടെ മഹാനടനായി മാറിയ താരമാണ് മോഹന്‍ലാല്‍. ഇന്ത്യന്‍ സിനിമയുടെ തന്നെ മുഖമായ മോഹൻലാൽ ടി പി ബാലഗോപാലൻ, ദാസൻ, ജോജി, സേതുമാധവൻ, സുധി, മണ്ണാറത്തൊടി ജയകൃഷ്‌ണൻ, കുഞ്ഞികുട്ടൻ, പുലിമുരുകൻ തുടങ്ങി മുന്നൂറിലേറെ കഥാപാത്രങ്ങളാണ് അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചത്.

ന്യൂട്ടണ്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അമിത് മസുര്‍കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഷെര്‍നിയുടെ പോസ്റ്റര്‍ പുറത്ത്. ബോളിവുഡിലെ സൂപ്പര്‍നായിക വിദ്യാബാലനാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷെര്‍നി ആമസോണ്‍് പ്രൈമിലാണ് റിലീസ് ചെയ്യുക.ജൂണിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ഫോറസ്റ്റ് ഓഫീസറായിട്ടാണ് ചിത്രത്തില്‍ വിദ്യാ ബാലന്‍ അഭിനയിക്കുന്നത്.ടി സീരീസും അബുന്‍ഡാന്‍ഡിയ എന്റര്‍ടെയ്‌മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

തിരുവനന്തപുരം : കോവിഡ് കാലത്ത് തീയേറ്ററുകളില്ലാതെ വന്നപ്പോള്‍ സിനിമകള്‍ പ്രേക്ഷകരിലെത്തിക്കാനുള്ള ആശ്വാസവഴിയാണ് ഒടിടി. പേ പെര്‍ വ്യൂ രീതിയില്‍ ചെറിയ സിനിമകളും പ്രേക്ഷകരിലേക്ക് ഒടിടി വഴിയെത്തും. എന്നാല്‍ സിനിമയുടെ ആദ്യപ്രദര്‍ശനത്തിന് ശേഷം ടെലഗ്രാമിലൂടെയെത്തുന്ന വ്യാജപതിപ്പുകള്‍ ചെറുസിനിമകള്‍ക്ക് ഭീഷണിയാകുകയാണ്. ഇതേ ദുരനുഭവത്തിന്റെ കഥയാണ് സിദ്ധാര്‍ത്ഥന്‍ എന്ന ഞാന്‍ എന്ന സിനിമയുടെ സംവിധായികയും നിര്മ്മാതാവുമായ ആശാപ്രഭയ്ക്ക് പറയാനുള്ളത്.
മൂന്ന് ഒടിടി പ്ലാറ്റ്‌ഫോമുകളില് പേ പെര്‍ വ്യൂ രീതിയില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം നേരായ വഴിയില്‍ കണ്ടത് ആയിരത്തിലധികം പ്രേക്ഷകരാണെങ്കില് നാല് ദിവസം കൊണ്ട് വ്യാജപതിപ്പുകളുടെ 44 ലിങ്കുകളില്‍ നിന്ന് 45,000ല്‍ അധികം ഡൗണ്‍ലോഡുകള്‍ നടന്നതായി അവര്‍ പറയുന്നു. മാത്രമല്ല, ഫേസ്ബുക്കിലിട്ട പോ്‌സ്റ്റിന് താഴെത്തന്നെ ഒരു ടെലിഗ്രാം ചാനലിന്റെ ലിങ്കുമായി ഒരാള്‍ എത്തി.ഈ സിനിമ മാത്രമല്ലെന്നും നായാട്ട്, നിഴല്‍, ജാവ, ബിരിയാണി തുടങ്ങി ഏത് പുതിയ സിനിമയ്ക്കും ഈ ലിങ്കില്‍ വന്നാല്‍ മതിയെന്നും പറഞ്ഞായിരുന്നു കമന്റ്.20 വയസുള്ള ഒരു പയ്യനായിരുന്നു അത്. അവന്റെ കരച്ചില്‍ കണ്ട് കേസില്‍ നിന്ന് താന്‍ പിന്മാറിയെന്നും പുതിയ ലിങ്കുകള്‍ വരുന്നതെല്ലാം സൈബര്‍ സെല്‍ ഡിലീറ്റ് ചെയ്യുന്നുണ്ടെന്നും ആശാപ്രഭ പറഞ്ഞു. ടെലിഗ്രാമില്‍ സിനിമ പ്രചരിപ്പിക്കുന്നവര്‍ക്ക് തങ്ങള്‍ ചെയ്യുന്നത് ഒരു ക്രൈം ആണെന്ന് അറിയില്ല.അന്തരിച്ച സംവിധായകന്‍ നന്ദകുമാര്‍ കാവിലിന്റെ ഭാര്യയാണ് കെഎസ്എഫ്ഡിസി ജീവനക്കാരി കൂടിയായ ആശാപ്രഭ. സിനിമാനിര്‍മ്മാണം വഴി 24 ലക്ഷത്തിന്റെ ബാധ്യത ഇനിയും കൊടുത്തുതീര്‍ക്കാനുണ്ട്. നിങ്ങളെന്താണ് ആമസോണ്‍ പ്രൈമിലോ നെറ്റ്ഫ്‌ളിക്‌സിലോ കൊടുക്കാത്തതെന്നാണ് പലരുടെയും ചോദ്യം. ഒടിടിയിലെ പേ പെര്‍ വ്യൂ റിലീസ് വഴി സാമ്പത്തികമായി ആശ്വാസം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ അതിന് വിലങ്ങുതടിയാണ് വ്യാജപതിപ്പുകള്‍ ആശാപ്രഭ പറഞ്ഞു.

ഡോക്ടര്‍ എസ്. സുനില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വിശുദ്ധ രാത്രികള്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസായി.അലന്‍സിയര്‍, സന്തോഷ് കീഴാറ്റൂര്‍, ശ്രീജയ നായര്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ അനില്‍ നെടുമങ്ങാട്, കെ.ബി. വേണു, ശരത് സഭ, കണ്ണന്‍ ഉണ്ണി, ദേവേന്ദ്രനാഥ് ശങ്കരനാരായണന്‍, അജിത് എം. ഗോപിനാഥ്, സാന്ദ്ര, ഗുല്‍ഷാനറ, പ്രിയങ്ക പഥക് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.ആക്ഷേപ ഹാസ്യത്തിന്റെ ഈ കഥകള്‍ സമകാലിക സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതി വ്യവസ്ഥ, കപട സദാചാരം, ലിംഗവിവേചനം എന്നിവ ഉയര്‍ത്തി കാട്ടുന്നവയാണ്. ഈ കപട ധാരണകളെ ഉപയോഗിച്ചു കൊണ്ട് എങ്ങനെയാണ് അധികാരം ന്യൂനപക്ഷ ജീവിതത്തെ ഇല്ലാതാക്കുന്നതെന്നും ചിത്രത്തില്‍ പറയുന്നു. തങ്ങളുടെ യാത്രയ്‌ക്കൊടുവില്‍ നടക്കുന്ന ഒരു സംഭവം അവരില്‍ സൃഷ്ടിക്കുന്ന ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളാണ് ‘വിശുദ്ധ രാത്രികള്‍’ എന്ന ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. ചിത്രം ലതീഷ് കൃഷ്ണന്‍, രാജേഷ് കാഞ്ഞിരക്കാടന്‍, ജെയ്‌സന്‍ ജോസ്, ഡോക്ടര്‍ എസ്. സുനില്‍, റീന ടി.കെ. എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. മെയ് 21ന് സൈന പ്ലേ ഒടിടി ഫ്‌ലാറ്റ് ഫോമിലൂടെ ‘വിശുദ്ധ രാത്രികള്‍’ റിലീസ് ചെയ്യും. വാര്‍ത്ത പ്രചരണം: എ. എസ്. ദിനേശ്.

കൊച്ചി : കോവിഡ് കേസുകളുടേയും ലോക്ഡൗണിന്റേയും പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞാചടങ്ങില്‍ 500 പേര്‍ പങ്കെടുക്കുന്നതിനെ വിമര്‍ശിച്ച് നടി പാര്‍വതി. ട്വിറ്ററിലൂടെയാണ് പാര്‍വതിയുടെ വിമര്‍ശനം.

പാര്‍വതിയുടെ വാക്കുകള്‍ – കോവിഡ് പ്രതിരോധത്തിനായി സംസ്ഥാന സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം നല്ല കാര്യങ്ങളാണ്. അതിപ്പോഴും സര്‍ക്കാര്‍ തുടരുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഈ തീരുമാനം എല്ലാവരെയും ഞെട്ടിക്കുന്നത്. അതുപോലെ തന്നെ സമ്മതിച്ച് തരാന്‍ കഴിയാത്തതും. സത്യപ്രതിജ്ഞക്കായി ഉള്ള 500പേര്‍ അത്ര കൂടുതലല്ല എന്ന് കണക്കാക്കരുത്. കേസുകള്‍ ഇപ്പോഴും കൂടി വരികയാണ്. നമ്മള്‍് കോവിഡ് പ്രതിരോധത്തിന്റെ അവസാന ഘട്ടത്തിലല്ലെന്നും കണക്കിലെടുക്കുമ്പോള്‍ ഇത് വളരെ തെറ്റായ നടപടിയാണ്. പ്രത്യേകിച്ചും ഇനിയും മാറ്റം വരുത്താന്‍് അവസരമുണ്ടാകുമ്പോള്‍. വെര്‍ച്വല്‍ സത്യപ്രതിജ്ഞയിലൂടെ ഒരു മാതൃകയാവുകയാണ് ഇപ്പോള്‍് വേണ്ടത്. ഞാന് ഈ സമയം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയാണ്. പൊതുയോഗം ഒഴിവാക്കി വെര്‍ച്വല്‍ ചടങ്ങ് നടത്തണമെന്ന്.

ബിജു മേനോന്‍ പ്രധാന വേഷത്തിലെത്തിയ ആര്‍ക്കറിയാം എന്ന ചിത്രം തീയേറ്റര്‍ റിലീസിന് ശേഷം ഒടിടിയില്‍ എത്തുന്നു. നീസ്ട്രീം പ്ലാറ്റ്‌ഫോമിലൂടെയാണ് ഈ മാസം 19ന് സ്ട്രീമിങ് ആരംഭിക്കുന്നത്. ബിജുമേനോനെ കൂടാതെ പാര്‍വതി തിരുവോത്ത്, ഷറഫുദ്ദീന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രം പക്ഷേ കൊവിഡ് രണ്ടാം തരംഗത്തില്‍ തീയേറ്ററുകള്‍ അടഞ്ഞതോടെയാണ് പ്രദര്‍ശനം നിലച്ചത്. 72 വയസ്സുള്ള ഇട്ടിയവിര എന്ന കഥാപാത്രമായി ബിജു മേനോനെത്തിയ ചിത്രം റിലീസിന് മുമ്പു തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസാണ് ചിത്രത്തിന്റെ സംവിധാനം.മഹേഷ് നാരായണന്‍ എഡിറ്റിംഗ് ഒരുക്കിയിട്ടുള്ള ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോണ്‍ വര്‍ഗീസിനൊപ്പം രാജേഷ് രവി, അരുണ്‍ ജനാര്‍ദ്ദനന്‍ എന്നിവരൊരുമിച്ചാണ്.

മുംബൈ: രാജ്യം കോവിഡ് രണ്ടാം തരംഗത്തില്‍ വലയുമ്പോള്‍ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളുമായി നടന്‍ അമിതാഭ് ബച്ചന്‍.പോളണ്ടില്‍നിന്നു താന്‍ ഓര്‍ഡര്‍ ചെയ്ത് വാങ്ങിയ 50 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളുടെ ആദ്യ ലോഡ് എത്തിയതായി അമിതാഭ് ബച്ചന്‍ അറിയിച്ചു. പോളണ്ടുമായി വ്യക്തിപരമായ ബന്ധമുള്ള താരമാണു ബച്ചന്‍.

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഗുരുദ്വാര റകാബ് ഗഞ്ച് സാഹിബിലെ ശ്രീ ഗുരു തേജ് ബഹാദൂര്‍ കോവിഡ് കെയര്‍ സെന്ററിന് നേരത്തെ രണ്ടു കോടി രൂപ സംഭാവന നല്‍കിയിരുന്നു.മാത്രമല്ല ജുഹുവിലെ ഒരു സ്‌കൂളില്‍ 25 കിടക്കകളുള്ള പരിചരണ കേന്ദ്രം തയാറായെന്നും അദ്ദേഹം പറഞ്ഞു.

കോയമ്പത്തൂരില്‍ നിന്നുള്ള മമ്മൂട്ടി ആരാധകനായി സൂരി എത്തുന്ന പുതിയ ചിത്രമാണ് വേലന്‍. നവാഗതനായ കെവിന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷനിലാണ്.ബിഗ് ബോസ് തമിഴ് സീസണ് 3 ഫെയിം മുഗന്‍ റാവുവിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് ഇത്. സ്‌കൈ മാന്‍ഫിലിംസിന്റെ ബാനറില്‍ കലൈമകന്‍ മുബാറക് നിര്‍മ്മിക്കുന്ന ചിത്രമാണ് ഇത്. പ്രഭു, തമ്പി രാമയ്യ, ഹരീഷ് പേരടി, ശ്രീ രഞ്ജനി, സുജാത എന്നിവരാണ് മറ്റ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മീനാക്ഷി നായികയാകുന്ന ചിത്രത്തില്‍ തിള്ളൈയാര്‍ പളനിസാമി എന്ന കഥാപാത്രത്തെയാണ് പ്രഭു അവതരിപ്പിക്കുന്നത്. പാലക്കാട്ടുകാരനായ ആനന്ദക്കുട്ടനെ തമ്പി രാമയ്യയും അവതരിപ്പിക്കുന്നു.

കൊച്ചി : നാദിര്‍ഷയുടെ സംവിധാനത്തിലൊരുങ്ങുന്ന ഈശോയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. ജയസൂര്യയെയും നമിത പ്രമോദുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. സുനീഷ് വരനാഥ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രം ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ടതാണ്. ചിത്രത്തില്‍ ജാഫര്‍ ഇടുക്കി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് ഈശോ. ദിലീപ് തീര്‍ത്തും വ്യത്യസ്തമായ ഒരു ഗെറ്റപ്പിലെത്തുന്ന ചിത്രത്തില്‍ ഉര്‍വശി, അനുശ്രീ, സ്വാസിക എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.

ചെന്നൈ : തമിഴ്‌നാട് സര്‍ക്കാരിന്റെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി സംഭാവന നല്‍കി നടന്മാരായ സൂര്യയും കാര്‍ത്തിയും. മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ നേരില്‍ കണ്ടാണ് ഇവര്‍ ചെക്ക് കൈമാറിയത്. നടന്‍ അജിത്ത് 25 ലക്ഷം രൂപയാണ് കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തത്.രജനീകാന്തിന്റെ മകള്‍ സൗന്ദര്യയും ഭര്‍ത്താവ് വിശാഖനും ഒരു കോടി രൂപ ധനസഹായമായി നല്‍കി.