ബിജു മേനോന്‍ പ്രധാന വേഷത്തിലെത്തിയ ആര്‍ക്കറിയാം എന്ന ചിത്രം തീയേറ്റര്‍ റിലീസിന് ശേഷം ഒടിടിയില്‍ എത്തുന്നു. നീസ്ട്രീം പ്ലാറ്റ്‌ഫോമിലൂടെയാണ് ഈ മാസം 19ന് സ്ട്രീമിങ് ആരംഭിക്കുന്നത്. ബിജുമേനോനെ കൂടാതെ പാര്‍വതി തിരുവോത്ത്, ഷറഫുദ്ദീന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രം പക്ഷേ കൊവിഡ് രണ്ടാം തരംഗത്തില്‍ തീയേറ്ററുകള്‍ അടഞ്ഞതോടെയാണ് പ്രദര്‍ശനം നിലച്ചത്. 72 വയസ്സുള്ള ഇട്ടിയവിര എന്ന കഥാപാത്രമായി ബിജു മേനോനെത്തിയ ചിത്രം റിലീസിന് മുമ്പു തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസാണ് ചിത്രത്തിന്റെ സംവിധാനം.മഹേഷ് നാരായണന്‍ എഡിറ്റിംഗ് ഒരുക്കിയിട്ടുള്ള ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോണ്‍ വര്‍ഗീസിനൊപ്പം രാജേഷ് രവി, അരുണ്‍ ജനാര്‍ദ്ദനന്‍ എന്നിവരൊരുമിച്ചാണ്.
2021-05-17

