ടെലിഗ്രാമില്‍ സിനിമ പ്രചരിപ്പിക്കുന്നവര്‍ക്ക് തങ്ങള്‍ ചെയ്യുന്നത് ഒരു ക്രൈം ആണെന്ന് അറിയില്ല : ആശപ്രഭ

തിരുവനന്തപുരം : കോവിഡ് കാലത്ത് തീയേറ്ററുകളില്ലാതെ വന്നപ്പോള്‍ സിനിമകള്‍ പ്രേക്ഷകരിലെത്തിക്കാനുള്ള ആശ്വാസവഴിയാണ് ഒടിടി. പേ പെര്‍ വ്യൂ രീതിയില്‍ ചെറിയ സിനിമകളും പ്രേക്ഷകരിലേക്ക് ഒടിടി വഴിയെത്തും. എന്നാല്‍ സിനിമയുടെ ആദ്യപ്രദര്‍ശനത്തിന് ശേഷം ടെലഗ്രാമിലൂടെയെത്തുന്ന വ്യാജപതിപ്പുകള്‍ ചെറുസിനിമകള്‍ക്ക് ഭീഷണിയാകുകയാണ്. ഇതേ ദുരനുഭവത്തിന്റെ കഥയാണ് സിദ്ധാര്‍ത്ഥന്‍ എന്ന ഞാന്‍ എന്ന സിനിമയുടെ സംവിധായികയും നിര്മ്മാതാവുമായ ആശാപ്രഭയ്ക്ക് പറയാനുള്ളത്.
മൂന്ന് ഒടിടി പ്ലാറ്റ്‌ഫോമുകളില് പേ പെര്‍ വ്യൂ രീതിയില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം നേരായ വഴിയില്‍ കണ്ടത് ആയിരത്തിലധികം പ്രേക്ഷകരാണെങ്കില് നാല് ദിവസം കൊണ്ട് വ്യാജപതിപ്പുകളുടെ 44 ലിങ്കുകളില്‍ നിന്ന് 45,000ല്‍ അധികം ഡൗണ്‍ലോഡുകള്‍ നടന്നതായി അവര്‍ പറയുന്നു. മാത്രമല്ല, ഫേസ്ബുക്കിലിട്ട പോ്‌സ്റ്റിന് താഴെത്തന്നെ ഒരു ടെലിഗ്രാം ചാനലിന്റെ ലിങ്കുമായി ഒരാള്‍ എത്തി.ഈ സിനിമ മാത്രമല്ലെന്നും നായാട്ട്, നിഴല്‍, ജാവ, ബിരിയാണി തുടങ്ങി ഏത് പുതിയ സിനിമയ്ക്കും ഈ ലിങ്കില്‍ വന്നാല്‍ മതിയെന്നും പറഞ്ഞായിരുന്നു കമന്റ്.20 വയസുള്ള ഒരു പയ്യനായിരുന്നു അത്. അവന്റെ കരച്ചില്‍ കണ്ട് കേസില്‍ നിന്ന് താന്‍ പിന്മാറിയെന്നും പുതിയ ലിങ്കുകള്‍ വരുന്നതെല്ലാം സൈബര്‍ സെല്‍ ഡിലീറ്റ് ചെയ്യുന്നുണ്ടെന്നും ആശാപ്രഭ പറഞ്ഞു. ടെലിഗ്രാമില്‍ സിനിമ പ്രചരിപ്പിക്കുന്നവര്‍ക്ക് തങ്ങള്‍ ചെയ്യുന്നത് ഒരു ക്രൈം ആണെന്ന് അറിയില്ല.അന്തരിച്ച സംവിധായകന്‍ നന്ദകുമാര്‍ കാവിലിന്റെ ഭാര്യയാണ് കെഎസ്എഫ്ഡിസി ജീവനക്കാരി കൂടിയായ ആശാപ്രഭ. സിനിമാനിര്‍മ്മാണം വഴി 24 ലക്ഷത്തിന്റെ ബാധ്യത ഇനിയും കൊടുത്തുതീര്‍ക്കാനുണ്ട്. നിങ്ങളെന്താണ് ആമസോണ്‍ പ്രൈമിലോ നെറ്റ്ഫ്‌ളിക്‌സിലോ കൊടുക്കാത്തതെന്നാണ് പലരുടെയും ചോദ്യം. ഒടിടിയിലെ പേ പെര്‍ വ്യൂ റിലീസ് വഴി സാമ്പത്തികമായി ആശ്വാസം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ അതിന് വിലങ്ങുതടിയാണ് വ്യാജപതിപ്പുകള്‍ ആശാപ്രഭ പറഞ്ഞു.