ഡോക്ടര്‍ എസ്. സുനില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വിശുദ്ധ രാത്രികള്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസായി.അലന്‍സിയര്‍, സന്തോഷ് കീഴാറ്റൂര്‍, ശ്രീജയ നായര്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ അനില്‍ നെടുമങ്ങാട്, കെ.ബി. വേണു, ശരത് സഭ, കണ്ണന്‍ ഉണ്ണി, ദേവേന്ദ്രനാഥ് ശങ്കരനാരായണന്‍, അജിത് എം. ഗോപിനാഥ്, സാന്ദ്ര, ഗുല്‍ഷാനറ, പ്രിയങ്ക പഥക് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.ആക്ഷേപ ഹാസ്യത്തിന്റെ ഈ കഥകള്‍ സമകാലിക സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതി വ്യവസ്ഥ, കപട സദാചാരം, ലിംഗവിവേചനം എന്നിവ ഉയര്‍ത്തി കാട്ടുന്നവയാണ്. ഈ കപട ധാരണകളെ ഉപയോഗിച്ചു കൊണ്ട് എങ്ങനെയാണ് അധികാരം ന്യൂനപക്ഷ ജീവിതത്തെ ഇല്ലാതാക്കുന്നതെന്നും ചിത്രത്തില്‍ പറയുന്നു. തങ്ങളുടെ യാത്രയ്‌ക്കൊടുവില്‍ നടക്കുന്ന ഒരു സംഭവം അവരില്‍ സൃഷ്ടിക്കുന്ന ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളാണ് ‘വിശുദ്ധ രാത്രികള്‍’ എന്ന ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. ചിത്രം ലതീഷ് കൃഷ്ണന്‍, രാജേഷ് കാഞ്ഞിരക്കാടന്‍, ജെയ്‌സന്‍ ജോസ്, ഡോക്ടര്‍ എസ്. സുനില്‍, റീന ടി.കെ. എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. മെയ് 21ന് സൈന പ്ലേ ഒടിടി ഫ്‌ലാറ്റ് ഫോമിലൂടെ ‘വിശുദ്ധ രാത്രികള്‍’ റിലീസ് ചെയ്യും. വാര്‍ത്ത പ്രചരണം: എ. എസ്. ദിനേശ്.
2021-05-19