ന്യൂട്ടണ്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അമിത് മസുര്‍കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഷെര്‍നിയുടെ പോസ്റ്റര്‍ പുറത്ത്. ബോളിവുഡിലെ സൂപ്പര്‍നായിക വിദ്യാബാലനാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷെര്‍നി ആമസോണ്‍് പ്രൈമിലാണ് റിലീസ് ചെയ്യുക.ജൂണിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ഫോറസ്റ്റ് ഓഫീസറായിട്ടാണ് ചിത്രത്തില്‍ വിദ്യാ ബാലന്‍ അഭിനയിക്കുന്നത്.ടി സീരീസും അബുന്‍ഡാന്‍ഡിയ എന്റര്‍ടെയ്‌മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
2021-05-20