കൊച്ചി : നാദിര്‍ഷയുടെ സംവിധാനത്തിലൊരുങ്ങുന്ന ഈശോയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. ജയസൂര്യയെയും നമിത പ്രമോദുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. സുനീഷ് വരനാഥ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രം ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ടതാണ്. ചിത്രത്തില്‍ ജാഫര്‍ ഇടുക്കി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് ഈശോ. ദിലീപ് തീര്‍ത്തും വ്യത്യസ്തമായ ഒരു ഗെറ്റപ്പിലെത്തുന്ന ചിത്രത്തില്‍ ഉര്‍വശി, അനുശ്രീ, സ്വാസിക എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.
2021-05-16