Entertainment (Page 227)

നസ്രിയയും ഫഹദും മലയാളസിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ്. ഇപ്പോഴിതാ, നസ്രിയയെ കുറിച്ചും, ഷൂട്ടിംഗിനിടയില്‍ തനിക്ക് സംഭവിച്ച അപകടത്തെക്കുറിച്ചും സമൂഹമാധ്യമത്തില്‍ ഫഹദ് പങ്ക് വച്ച കുറിപ്പാണ് വൈറലാകുന്നത്.

ഫഹദിന്റെ വാക്കുകള്‍

ഈ കൊറോണയുടെ സമയത്ത് ഇതെഴുതുന്നത് ശരിയാണോ എന്നറിയില്ല. നമുക്ക് കഴിയാവുന്ന തരത്തില്‍ എല്ലാവരും മുന്നോട്ട് പോരാടുകയാണ് എന്ന വിശ്വാസത്തില്‍ ഞാന്‍ എഴുതട്ടെ. മലയാന്‍ കുഞ്ഞിന്റെ ചിത്രീകരണ സമയത്ത് സംഭവിച്ച ഒരു അപകടത്തില്‍ നിന്നു ഞാനും ഭേദപ്പെട്ടു വരികയാണ്. എന്റെ കലണ്ടറില്‍ ലോക്ഡൗന്‍ ആരംഭിച്ചത് മാര്‍ച്ച് 2 നാണ്. അതൊരു അവസാനം ആവേണ്ടതായിരുന്നു എന്നാണ് എന്റെ ഡോക്ടര്‍മര്‍ പറഞ്ഞത്. വീഴ്ചയില്‍ എന്റെ കൈകള്‍ നിലത്ത് കുത്തിയത് കൊണ്ട് ഞാന്‍ രക്ഷപ്പെട്ടു. വീഴ്ചയുടെ ആഘാതത്തില്‍ 80% ആള്‍ക്കാരും മറക്കുന്ന കാര്യം ആണത്. അതു കൊണ്ടാണ് ഞാന്‍ രക്ഷപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതെനിക്ക് പുനര്‍ ജന്‍മം ആയിരുന്നു.

ഈ ഒരു അപ്രതീക്ഷിത സമയത്ത് എന്നും എന്റെ കൂടെ നിന്നിട്ടുള്ള പ്രേക്ഷകരോട് ഒരു വിശദീകരണം തരണമെന്ന് എനിക്ക് തോന്നി. മാലിക് എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സിനിമ ഒടിടി റിലീസ് നടത്താന്‍ തീരുമാനിച്ച വിവരം ഞിങ്ങളെ അറിയിക്കുകയാണ്. എന്റെ മറ്റ് ഒടിടി പടങ്ങളില്‍ നിന്ന് വ്യത്യസ്തമായി തീര്‍ത്തും തിയേറ്റര്‍ അനുഭവത്തിനു വേണ്ടി ചിത്രീകരിച്ച സിനിമയാണിത്. അത് കൊണ്ട് എല്ലാവരും സിനിമയ്ക്ക് ഏറ്റവും അനുയോജ്യമായ ഒന്നായി ഈ തീരുമാനത്തെ കാണണമെന്ന് അപേക്ഷിക്കുന്നു. തീയറ്ററുകള്‍ 100% തുറന്നതിനു ശേഷം മാത്രം കാണിക്കാന്‍ ഞാന്‍ കാത്തിരുന്ന സിനിമയാണിത്. പക്ഷെ അത് വരെ ഇനി കാത്തിരിക്കാന്‍ പറ്റില്ല. ഈ അവസരത്തില്‍ എനിക്ക് നല്‍കാന്‍ പറ്റുന്ന മറ്റൊരു ഉറപ്പ്, തീയറ്ററുകള്‍ തുറന്നതിനു ശേഷം ഏറ്റവും പുതിയതും മികച്ചതുമായ ഒരു അനുഭവം സമ്മാനിക്കുന്ന സിനിമ നല്‍കാന്‍ കഴിയും എന്നതാണ്ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന സിനിമയുടെ ഏഴാം വാര്‍ഷികവും നല്ല ഓര്‍മകള്‍ സമ്മാനിക്കുന്നു. നസ്രിയയെ ഇഷ്ടപ്പെടുന്നതും ഒരുമിച്ചൊരു ജീവിതം ആരംഭിക്കുന്നതും എല്ലാം. ഒരു കത്തും ഒപ്പം മോതിരവും നല്‍കിയാണ് എന്റെ ഇഷ്ടം നസ്രിയയെ അറിയിച്ചത്. നസ്രിയ യെസ് പറഞ്ഞില്ല നോ എന്നും പറഞ്ഞില്ല. ബാംഗ്ലൂര്‍ ഡെയ്‌സില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ മറ്റു രണ്ടു സിനിമകളില്‍ കൂടി അഭിനയിക്കുന്നുണ്ടായിരുന്നു. മൂന്ന് സിനിമകളില്‍ അഭിനയിക്കുകയെന്നത് ആത്മഹത്യാപരമാണ്. പക്ഷേ അപ്പോഴും ഞാന്‍ ബാംഗ്ലൂര്‍ ഡെയ്‌സ് ലൊക്കേഷനിലേക്ക് തിരികെ പോകാന്‍ കാത്തിരുന്നു.

എനിക്കൊപ്പം ജീവിക്കാന്‍ തീരുമാനിച്ചതിനാല്‍ നസ്രിയ ഒരുപാട് കാര്യങ്ങള്‍ ജീവിതത്തില്‍ വേണ്ടെന്നു വച്ചിട്ടുണ്ട്. ഞങ്ങള്‍ വിവാഹിതരായിട്ട് ഏഴ് വര്‍ഷമായി. ഇപ്പോഴും ഞാന്‍ ടിവിയുടെ റിമോട്ട് ബാത്ത് റൂമില്‍ മറന്നു വയ്ക്കുമ്പോള്‍ ‘നിങ്ങളാരാണെന്നാണ് നിങ്ങളുടെ വിചാരം?’ എന്ന ചോദ്യം വീണ്ടും നസ്രിയ ചോദിക്കും. കഴിഞ്ഞ ഏഴു വര്‍ഷം എനിക്ക് ഞാന്‍ അര്‍ഹിക്കുന്നതിലും കൂടുതല്‍ ലഭിച്ചു. ഞങ്ങള്‍ ഒന്നിച്ചു ജോലി ചെയ്യുന്നു, പരസ്പരം പിന്തുണയ്ക്കുന്നു ഒന്നിച്ചൊരു കുടുംബമായി കഴിയുന്നു.നസ്രിയയ്‌ക്കൊപ്പം ജീവിതം തുടങ്ങിയ ശേഷമാണ് എനിക്ക് നേട്ടങ്ങള്‍ ഉണ്ടായി തുടങ്ങിയത്. ഇതൊന്നും ഞാന്‍ ഒറ്റയ്ക്ക് ചെയ്തതല്ല. നസ്രിയയ്ക്ക് ഞങ്ങളെ കുറിച്ച് അത്ര ഉറപ്പ് ഇല്ലായിരുന്നുവെങ്കില്‍ എന്റെ ജീവിതം എന്താകുമായിരുന്നു എന്ന് ഓര്‍ക്കുകയാണ്.
എല്ലാ അവസാനങ്ങളും മറ്റൊരു മനോഹരമായ കഥയുടെ തുടക്കമായിരിക്കുമെന്നും ഇപ്പോള് കടന്നുപോകുന്ന മോശം സാഹചര്യം ഉടന്‍ അവസാനിക്കുമെന്നും ഫഹദ് കുറിക്കുന്നു. മറ്റൊരു നല്ല തുടക്കം ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നു.

തിരുവനന്തപുരം: ഫെഫ്ക്കയുടെ കോവിഡ് സാന്ത്വന പദ്ധതിയിലേക്ക് സംഭാവന നൽകി നടൻ പൃഥ്വിരാജ്. മൂന്ന് ലക്ഷം രൂപയാണ് പൃഥ്വിരാജ് ഫെഫ്ക്കയിലേക്ക് സംഭാവന നൽകിയത്. കോവിഡ് സാന്ത്വന പദ്ധതിയിലേക്ക് സംഭാവന നൽകിയതിന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പൃഥ്വിരാജിന് നന്ദി അറിയിച്ചു. സംഘടനയെ പ്രതിനിധീകരിച്ചാണ് ബി ഉണ്ണികൃഷ്ണൻ പൃഥ്വിരാജിന് നന്ദി പറഞ്ഞത്.

കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫെഫ്കയ്ക്കു കീഴിലുള്ള 19 യൂണിയനുകളിൽ അംഗങ്ങളായ മലയാള ചലച്ചിത്ര പ്രവർത്തകർക്കായി ബൃഹത്തായ സഹായ പദ്ധതികളാണ് സംഘടന പ്രഖ്യാപിച്ചിരിക്കുന്നത്. ആശുപത്രിയിൽ അഡ്മിറ്റ് ആയ കൊവിഡ് ബാധിതർക്ക് ധനസഹായം, കോവിഡ് മെഡിക്കൽ കിറ്റ്, അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ജീവൻ രക്ഷാ മരുന്നുകളുടെ സൗജന്യ വിതരണം, കുട്ടികളുടെ പഠന സാമഗ്രികൾ വാങ്ങാനുള്ള ധനസഹായം, കോവിഡ് മൂലം മരണമടയുന്ന അംഗങ്ങളുടെ കുടുംബത്തിന് അമ്പതിനായിരം രൂപയുടെ സഹായം, ആവശ്യമെങ്കിൽ ആശ്രിതർക്ക് സംഘടനാ അംഗത്വം, ജോലി തുടങ്ങിയ സഹായങ്ങളാണ് ഫെഫ്ക്ക നൽകാനൊരുങ്ങുന്നത്.

ഇതിനായുള്ള അപേക്ഷകൾ ഫെഫ്ക്ക അംഗങ്ങൾക്ക് അതാത് സംഘടനകളുടെ മെയിൽ ഐഡിയിലേക്ക് അയക്കാം. കല്യാൺ ഗ്രൂപ്പ് സ്ഥാപകൻ ടി എസ് കല്യാണരാമൻ, ബിഗ് ബ്രദർ സിനിമയുടെ നിർമ്മാതാവ് ഫിലിപ്പോസ് കെ ജോസഫ് തുടങ്ങിയവരും ഫെഫ്ക്കയിലേക്ക് സംഭാവന നൽകിയിരുന്നു.

ആദിത് യു.എസ്. പ്രധാന കഥാപാത്രമായെത്തുന്ന 24 ഡെയ്‌സ് സൈന പ്ലേ ഒ.ടി.ടിയില്‍ റിലീസായി.ശ്രീകാന്ത് ഇ. ജി. സംവിധാനം ചെയ്ത ചിത്രം ഡൈ വിത്ത് മെമ്മറീസ്, നോട്ട് ഡ്രീംസ് എന്ന ടാഗ് ലൈനോടെയാണ് എത്തിയിരിക്കുന്നത്. സ്റ്റീഫന്‍ എന്ന ചെറുപ്പക്കാരന്റെ തിരിച്ചറിവുകളിലൂടെയുള്ള യാത്രയാണ് സിനിമ. ലെറ്റ് ഗോ പ്രൊഡ്ക്ഷന്‍സിന്റെ ബാനറില്‍ ആദിത് യു.എസ്. നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിഖില്‍ ലൈറ്റ് റൂം നിര്‍വ്വഹിക്കുന്നു.

കൊച്ചി: സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാത്ത വദ്യാര്‍ത്ഥികള്‍ക്ക് സഹായമൊരുക്കി മമ്മൂട്ടി. തന്റെ ജീവ കാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ വഴിയുള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം അറിയിച്ചത്.
‘സ്മാര്‍ട്ട് ഫോണ്‍ ഇല്ല എന്ന ഒറ്റക്കാരണത്താല്‍ പഠിക്കാന്‍ പറ്റാത്ത എത്രയോ കുഞ്ഞുങ്ങള്‍ ഉണ്ടാവും. നിങ്ങളുടെ വീട്ടില്‍ ഉള്ള ഉപയോഗയുക്തവും എന്നാല്‍ ഇപ്പോള്‍ ഉപയോഗിക്കാത്തതുമായ സ്മാര്‍ട്ട് ഫോണ്‍, ടാബ്ലറ്റ്, ലാപ്‌ടോപ് എന്നിവ അവര്‍ക്കൊരു ആശ്വാസം ആകും. ലോകത്ത് എവിടെനിന്നും അത് ഞങ്ങളെ ഏല്‍പ്പിക്കാം, അര്‍ഹതപ്പെട്ട കൈകളില്‍ അത് എത്തിക്കുമെന്ന് ഉറപ്പ് നല്‍കുന്നു.’മമ്മൂട്ടി പറഞ്ഞു.

ഇങ്ങനെ സഹായം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ സ്മാര്‍ട്ട് ഫോണ്‍, ലാപ്‌ടോപ് തുടങ്ങിയവ ഒരു കവറിലക്കി തൊട്ടടുത്തുള്ള സ്പീഡ് ആന്‍ഡ് സേഫ് കൊറിയര്‍ ഓഫീസില്‍ എത്തിച്ചാല്‍ മാത്രം മതി. കൊറിയര്‍ ഓഫീസില്‍ ഒരു ഡിക്ലറേഷന്‍ കൂടി കൊടുത്തുകഴിഞ്ഞാല്‍ ദാതാവിന് സൗജന്യമായി മൊബൈല്‍ കെയര്‍ ആന്‍ഡ് ഷെയര്‍ ഓഫീസിലേക്ക് അയക്കാവുന്നതാണ്. അവിടെ ലഭിക്കുന്ന മൊബൈലുകള്‍ മുന്‍ഗണനാക്രമത്തില്‍ കുട്ടികള്‍ക്ക് എത്തിച്ചു കൊടുക്കും.പദ്ധതിക്ക് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷനലിന്റെ പിന്തുണയുമുണ്ട്. പദ്ധതിയില്‍ പങ്കെടുക്കനോ സംശയങ്ങള്‍ക്കോ അനൂപ് +919961900522, അരുണ്‍ +917034634369, ഷാനവാസ് +919447991144, വിനോദ്+919446877131, അന്‍ഷാദ് +918891155911, ഹമീദ് +919946300800 എന്നിവരെ എപ്പോള്‍ വേണമെങ്കിലും ബന്ധപ്പെടാം.

കൊച്ചി : എം ടി വാസുദേവന്‍ നായരുടെ രചനയില്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. അഭയം തേടി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെക്കുറിച്ച് ക്ലബ്ബ് ഹൗസ് ചര്‍ച്ചയ്ക്കിടെ സന്തോഷ് ശിവന്‍ തന്നെയാണ് വെളിപ്പെടുത്തിയത്. മരണം കാത്തിരിക്കുന്ന ാെരാ

സന്തോഷ് ശിവന്റെ വാക്കുകള്‍ :

എന്റെ അടുത്ത പ്രോജക്റ്റ് എം ടി വാസുദേവന്‍ നായരുടെ അഭയം തേടി.. നെറ്റ്ഫ്‌ളിക്‌സിനുവേണ്ടി ചെയ്യാന്‍ പോവുകയാണ് ഇപ്പോള്‍. അമൂര്‍ത്തമായ ഒരു ആശയമാണ് ചിത്രത്തിന്. സിദ്ദിഖിനെയാണ് ഞാന്‍ അഭിനയിക്കാന്‍ വിളിക്കുന്നത്. വ്യത്യസ്തമായ ഒരു അനുഭവം ആയിരിക്കും അത്. ഇതിനകത്ത് അങ്ങനെ കഥയായിട്ടൊന്നുമില്ല. മരണം വരാനായി കാത്തിരിക്കുന്ന ഒരാളെക്കുറിച്ചാണ്. ഇത് ചെയ്യുക എന്നത് വലിയ വെല്ലുവിളിയാണ്. ആ ചലഞ്ച് ഏറെ ആവേശപ്പെടുത്തുന്ന ഒന്നാണ്. നെറ്റ്ഫ്‌ളിക്‌സ് പോലെ ഒരു ഒടിടി പ്ലാറ്റ്‌ഫോമില്‍ ഒരുപാട് എക്‌സ്‌പ്ലോര്‍ ചെയ്യാനുണ്ട്. അന്തര്‍ദേശീയ പ്രേക്ഷകരിലേക്ക് എത്തിച്ചേരാം എന്നതാണ് ഒടിടിയുടെ ഏറ്റവും വലിയ നേട്ടം.

സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായിട്ടുള്ള നടിയാണ് അനുശ്രീ. ഇപ്പോഴിതാ, ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയുമായാണ് അനുശ്രീ ഫേസ്ബുക്കില്‍ എ്ത്തിയിരിക്കുന്നത്. അശ്ലീല ചോദ്യങ്ങള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടിയും അനുശ്രീ നല്‍കിയിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാം ചാറ്റിനിടെയാണ് അശ്ലീല കമന്റുമായി എത്തിയ ആള്‍ക്ക് അനുശ്രീ ചുട്ട മറുപടി നല്കിയത്. കഴിഞ്ഞ ദിവസം നടന്ന ചോദ്യോത്തര വേളയിലാണ് നടിയുടെ ഹോട്ട് ചിത്രം ഒരാള്‍ ചോദിച്ചത്.

എന്നാല്‍ ഇയാളെ നിരാശനാകാതെ ചൂട് ദോശയുടെ ചിത്രം അനുശ്രീ നല്കി.മറ്റുള്ള ചോദ്യങ്ങള്‍ക്കും അനുശ്രീ കൃത്യമായ മറുപടി ആരാധകര്‍ക്ക് നല്കി. മമ്മൂട്ടിയെക്കുറിച്ച് പറയാന്‍ പറഞ്ഞപ്പോള്‍, ഒറ്റവാക്കില് ഒതുക്കാന്‍ പറ്റാത്ത പ്രതിഭാസം എന്നായിരുന്നു നടിയുടെ മറുപടി. സിനിമയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ പേര് ചോദിച്ചപ്പോള്‍ സ്വാസിക, ശിബ്ല എന്നും അനുശ്രീ മറുപടി നല്കി.

തിരുവനന്തപുരം: ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് സിനിമയിലേക്ക് തിരിച്ചെത്തുന്നു. എൻ.എൻ.ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ബോളിവുഡ് ചിത്രമായ ‘പട്ടാ’യിലെ നായക വേഷത്തിലൂടെയാണ് ശ്രീശാന്ത് സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ആർ. രാധാകൃഷ്ണന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്.

ആക്ഷനും സംഗീതത്തിനും തുല്യപ്രാധാന്യമാണ് സിനിമയിലുള്ളത്. ചിത്രത്തിന്റെ രചന നിർവഹിക്കുന്നതും രാധാകൃഷ്ണൻ തന്നെയാണ്. സിബിഐ ഉദ്യോഗസ്ഥനെയാണ് ചിത്രത്തിൽ ശ്രീശാന്ത് അവതരിപ്പിക്കുന്നത്. ശ്രീശാന്തിനൊപ്പം ബോളിവുഡിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ടെന്നാണ് വിവരം.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് പ്രകാശ്കുട്ടിയാണ്. സുരേഷ് യു.ആർ.എസാണ് എഡിറ്റിംഗ്. സംഗീത സംവിധാനം സുരേഷ് പീറ്റേഴ്സും സ്പോട്ട് എഡിറ്റിംഗ് രതിൻ രാധാകൃഷ്ണനുമാണ് നിർവ്വഹിക്കുന്നത്. 2017 -ൽ സുരേഷ് ഗോവിന്ദിന്റെ സംവിധാനത്തിലൊരുക്കിയ ടിം 5 ആയിരുന്നു ശ്രീശാന്ത് അഭിനയിച്ച മലയാള സിനിമ. ഹിന്ദി, കന്നട എന്നീ ഭാഷകളിലും ശ്രീശാന്ത് വേഷമിട്ടിട്ടുണ്ട്.

സംവിധായകന്‍ ഐ.വി ശശിയുടെയും സീമയുടെയും മകന്‍ അനി ഐ.വി ശശി ഒരുക്കിയ ഹ്രസ്വചിത്രം മായ യൂടൂബില്‍ വൈറലായിരിക്കുകയാണ്. അനി ഒരുക്കി അടുത്തിടെ ഒടിടി റിലീസായെത്തിയ നിന്നിലാ നിന്നിലായ്ക്ക് ശേഷം പുറത്തുവരുന്ന ചിത്രമാണിത്. അശോക് സെല്‍വനും പ്രിയ ആനന്ദും പ്രധാനകഥാപാത്രങ്ങളായി എത്തിയ ചിത്രം ഷിക്കാഗോ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍, ന്യൂഡല്‍ഹി ഫിലി ഫെസ്റ്റിവല്‍, കല്‍ക്കട്ട ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ഹൈദരാബാദ് ഓള്‍ ലൈറ്റ്‌സ് ഫിലിം ഫെസ്റ്റില്‍ ഇവിടെയൊക്കെ പ്രദര്‍ശിപ്പിച്ചിരുന്നു. 2017ലെ ഷിക്കാഗോ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഹ്രസ്വചിത്ര(ഫിക്ഷന്‍)ത്തിനുള്ള പുരസ്‌കാരം മായയ്ക്ക് ലഭിച്ചിരുന്നു.

നാല് ഫീച്ചര്‍ സിനിമകളുടെ ത്രെഡിന്റെ കൊളാബ്രേഷന്‍ ആണ് മായയെന്നാണ് സംവിധായകന്‍ ചിത്രത്തെ കുറിച്ച് പറയുന്നത്. നിന്നിലാ നിന്നിലാ ആദ്യമെത്തിയെങ്കിലും മായയാണ് അനി ആദ്യമായി സംവിധാനം ചെയ്ത ചിത്രം. അച്ഛന്‍ ഐവി ശശി താന്‍ സംവിധാനം ചെയ്ത മായ മാത്രമേ കണ്ടിട്ടുള്ളുവെന്നും അനി പറയുന്നു.ഞാന്‍ സംവിധായകനാകുമെന്ന് അച്ഛന്‍ പറയുമായിരുന്നുവെന്ന് ചെറുപ്പം മുതല്‍ കേട്ടിട്ടുണ്ട്. ലെന്‍സിംഗ് ഉള്‍പ്പെടെയുള്ള ടെക്‌നിക്കല്‍ കാര്യങ്ങളെ കുറിച്ചൊക്കെ സംസാരിക്കുമായിരുന്നു. ചെറുപ്പം തൊട്ടേ അതിനാല്‍ സിനിമ ആഗ്രഹമുണ്ടായിരുന്നു. സിനിമയില്‍ മാത്രം ആയിരുന്നാല്‍ മതി സംവിധായകന്‍ ആകേണ്ടതില്ല എന്നൊക്കെ ഒരിടയ്ക്ക് തോന്നിയിട്ടുണ്ട്. പക്ഷേ പിന്നെ സംവിധായകന്‍ ആകണമെന്ന് തീരുമാനിക്കുകയായിരുന്നു അനി പറഞ്ഞു.

തിരുവിതാംകൂറിന്റെ അവസാനത്തെ ഭരണാധികാരിയായിരുന്ന ശ്രീചിത്തിര തിരുനാളിന്റെ ജീവചരിത്രം പ്രതിപാദിക്കുന്ന അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി രചിച്ച ‘ഹിസ്റ്ററി ലിബറേറ്റഡ്: ദ ശ്രീചിത്രാ സാഗ’-എന്ന പുസ്തകം സിനിമയാകുന്നു.രണ്ട് ഭാഗമായി നടത്തപ്പെട്ട ഒരു ക്ലബ്ഹൗസ് ചര്‍ച്ചയാണ് ശ്രീചിത്ര തിരുനാളിന്റെ ജീവിതം സിനിമയാകുന്നതിന് വഴിതെളിച്ചതെന്നത് കൗതുകരമായ വസ്തുതയാണ്. ‘ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം – ഒരു നഗരത്തിന്റെ കഥ’ എന്ന പേരിലുള്ള ഫേസ്ബുക്ക് ഗ്രൂപ്പിന്റെ ഭാരവാഹികളായ അശ്വിന്‍ സുരേഷ്, മോഹന്‍ നായര്‍ തുടങ്ങിയവരാണ് ഈ ക്ലബ്ഹൗസ് ചര്‍ച്ച സംഘടിപ്പിച്ചത്.

തിരുവിതാംകൂര്‍ കൊട്ടാരത്തിന്റെ അനുമതിയോടു കൂടിയായിരുന്നു ചര്‍ച്ച സംഘടിപ്പിക്കപ്പെട്ടത്.
ചര്‍ച്ച വൈറലായതോടെയാണ് ചിത്രം നിര്‍മിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് പ്രമുഖ ബോളിവുഡ് നിര്‍മാണ കമ്പനി രംഗത്തെത്തിയത്. ബോളിവുഡ് താരമാണ് ചിത്രത്തില്‍ ചിത്തിര തിരുനാളിനെ അവതരിപ്പിക്കുകയെന്നും സൂചനയുണ്ട്.

സീരിയലിലൂടെയും സിനിമയിലൂടെയും പ്രമുഖയാണ് ലക്ഷ്മി പ്രിയ. ലക്ഷ്മിയുടെ വിവാഹത്തെക്കുറിച്ച് ലക്ഷ്മി തന്നെ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ, കഴിഞ്ഞ ദിവസം ലക്ഷിപ്രിയയുടെ ജയ് നെ കുറിച്ച് മാധ്യമ പ്രവര്‍ത്തക സ്‌നിഗ്ധ കുറിച്ച വാക്കുകള്‍ ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.

ഫേസ്ബുക്ക് കുറിപ്പ് – ഇന്നലെ മിക്ക മാധ്യമങ്ങളും വാഴ്ത്തിപ്പാടി പുറത്തു വിട്ട അപൂര്‍വ പ്രണയകഥയിലെ നായകനെ പോലെ ഉള്ള ഒരാളല്ല. സ്വന്തം വീട്ടുകാരെ ഭയന്ന് പത്തുവര്‍ഷം അനാരോഗ്യകരമായ സാഹചര്യത്തില്‍ ഒരേവീട്ടില്‍ ശുചിമുറി പോലുമില്ലാത്ത സ്വന്തം മുറിയില്‍ കാമുകിയെ കഷ്ടപ്പെട്ട് താമസിപ്പിച്ച ഭീരുവല്ല അദ്ദേഹം, എന്ന് പറയുന്ന ഒരു പോസ്റ്റാണ് വൈറല്‍ ആകുന്നത്. അവരുടെ വാക്കുകളിലൂടെ!
കൈരളി ടീവിയുടെ ഓഫീസില്‍ വച്ചാണ് ഞാന്‍ ലക്ഷ്മിപ്രിയയെ കാണാറുണ്ടായിരുന്നത്. ലക്ഷിപ്രിയ അവതരിപ്പിക്കുന്ന ഫോണ്‍ ആന്‍ഡ് ഫണ്‍ പരിപാടി കഴിഞ്ഞാണ് എന്റെ ന്യൂസ്ബുള്ളറ്റിന്‍. ആ സമയത്തു ഞാന്‍ ഫ്രീ ആയിരിക്കുന്നത് കാരണം ലക്ഷ്മിപ്രിയയുടെ പരിപാടി സാകൂതം വീക്ഷിക്കാറുണ്ടായിരുന്നു. ഫോണില്‍ വരുന്ന എല്ലാ ചോദ്യങ്ങള്‍ക്കും മാന്യമായി മറുപടി കൊടുത്തു ആരെയും ബോറടിപ്പിക്കാതെ ശുദ്ധ മലയാളത്തില്‍ ക്ഷമാപൂര്‍വം.
എന്നെ ആകര്‍ഷിച്ച മറ്റൊന്ന് ആ വസ്ത്രധാരണവും മുടിയും. ചില പരിപാടികള്‍ അവതരിപ്പിക്കാന്‍ വരുന്ന കുറച്ചു പെണ്പിള്ളേരുണ്ട് വസ്ത്രവും മുടിയും പിന്നെ വായില്‍ നിന്നും വീഴുന്ന ആഷ്പുഷ് ഇംഗ്ലീഷും. ജനിച്ചതും വളര്‍ന്നതും അങ്ങ് അമേരിക്കയില്‍ ആയതു കൊണ്ട് വല്ല ഉച്ചാരണ തെറ്റും ഉണ്ടെങ്കില്‍ പ്ലീസ് ശമിക്കണം എന്ന അമേരിക്കന്‍ സ്‌റ്റൈല്‍ എന്നാല്‍ കാട്ടാകട ബോണ്‍. റിസപ്ഷനില്‍ ലക്ഷ്മിപ്രിയയെ കാത്തിരുന്ന ചെറുപ്പകാരനെയും ഞാന്‍ ശ്രദ്ധിച്ചിരുന്നു.
ഒരു ദിവസം ഞങ്ങള്‍ പരിചയപെട്ടു. അഞ്ചു മിനുട്ടു സംസാരിച്ചാല്‍ മതി ആരും അദ്ദേഹത്തിന്റെ സൗഹൃദം ഇഷ്ടപ്പെടും. മഹാനായ കലാകാരന്‍ പട്ടണക്കാട് പുരുഷോത്തമന്റെ മകനാണ് ലക്ഷിപ്രിയയുടെ ഭര്‍ത്താവായ ഈ സൗമ്യനായ ചെറുപ്പക്കാരന്‍ എന്നതും എനിക്ക് പുതിയ ഒരറിവായിരുന്നു. ഇടയ്‌ക്കൊക്കെ ഞങ്ങള്‍ സംസാരിക്കുമായിരുന്നു. അങ്ങനെ ഞങ്ങള്‍ സുഹൃത്തുക്കളായി. അവരുടെ പ്രണയം, വിവാഹം, കലാജീവിതം അങ്ങനെ ഒരുപാടു കാര്യങ്ങള്‍ അദ്ദേഹം പങ്കുവച്ചു.
മനസ്സില്‍ കളങ്കമില്ലാത്ത നന്മനിറഞ്ഞ ഈ മനുഷ്യനെ ലക്ഷിപ്രിയ ജീവിതപങ്കാളി ആക്കിയതില്‍ എനിക്ക് അന്നുമിന്നും ഒരു അത്ഭുതവുമില്ല. പ്രോഗ്രാം കഴിഞ്ഞു വരുമ്പോള്‍ സംസാരിച്ചിരിക്കുന്ന എന്നോട് ലക്ഷ്മിപ്രിയ പുഞ്ചിരിക്കും. അപ്പോഴേക്കും എന്റെ ന്യൂസ് പ്രോഗ്രാമിന്റെ സമയമായിട്ടുണ്ടാവും അത് കൊണ്ട് ലക്ഷ്മിപ്രിയയോട് സംസാരിക്കാന്‍ സമയം കിട്ടാറില്ല. പിന്നെ ഞാന്‍ ന്യൂസ് ബ്യൂറോയിലേക്ക് മാറിയതോടെ അവരെ നേരില്‍ കാണാനോ സംസാരിക്കാനോ സാധിച്ചിട്ടില്ല . പക്ഷെ ലക്ഷ്മിപ്രിയയുടെ ഒരുപാടു സിനിമകളും ടീവിപരിപാടികളും കണ്ടു.
സോഷ്യല്‍ മീഡിയയില്‍ അവരുടെ ശക്തമായ ഇടപെടലുകള്‍, ആര്‍ജവമുള്ള നിലപാടുകള്‍, ചങ്കൂറ്റത്തോടെയുള്ള മറുപടികള്‍ പതിവ് പോലെ എന്നെ വിസ്മയിപ്പിച്ചില്ല. കാരണം ലക്ഷ്മിപ്രിയക്ക് കൂട്ടിനുള്ളത്, ഇന്നലെ മിക്ക മാധ്യമങ്ങളും വാഴ്ത്തിപ്പാടി പുറത്തു വിട്ട അപൂര്‍വ പ്രണയകഥയിലെ നായകനെ പോലെ ഉള്ള ഒരാളല്ല.
സ്വന്തം വീട്ടുകാരെ ഭയന്ന് പത്തുവര്‍ഷം അനാരോഗ്യകരമായ സാഹചര്യത്തില്‍ ഒരേവീട്ടില്‍ ശുചിമുറി പോലുമില്ലാത്ത സ്വന്തം മുറിയില്‍ കാമുകിയെ കഷ്ടപ്പെട്ട് താമസിപ്പിച്ച ഭീരുവല്ല. പ്രണയിനി അകത്തു പതിറ്റാണ്ടു രഹസ്യമായി ഇരുന്നപ്പോള്‍ പുറത്തു ഇറങ്ങി ശുദ്ധവായു ശ്വസിച്ച മാനസിക രോഗിയല്ല. മകള്‍ നഷ്ടപെട്ട ദുഃഖത്തില്‍ നീറി ജീവിക്കുന്ന മാതാപിതാക്കളെ പരിഹസിച്ചു കൊണ്ട് തൊട്ടടുത്ത് ഒരു ചുമരിനുള്ളില്‍ ഒളിപ്പിച്ചവനല്ല. മറിച്ച് എല്ലാ എതിര്‍പ്പുകളും അതിജീവിച്ചു സ്‌നേഹിച്ചപെണ്ണിനെ അവളുടെ ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞു അന്തസ്സോടെ കൂടെ താമസിപ്പിച്ചു, വെറുമൊരു വീട്ടമ്മയാക്കി വീട്ടിലിരുത്താതെ കലാരംഗത്തെ സ്വന്തം തിരക്കുകള്‍ മാറ്റി വച്ച് പകരം കഴിവുറ്റ കലാകാരിയെ മലയാളത്തിന് സമ്മാനിച്ചും, സമൂഹത്തില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ എല്ലാ പിന്തുണയും നല്‍കി 20 വര്‍ഷമായി പ്രിയപ്പെട്ടവളെ ചേര്‍ത്ത് നിര്‍ത്തുന്ന ജയ് എന്ന കലാകാരനാണ്.